News Section: പ്രാദേശികം

അപകട ഭീഷണിയുയര്‍ത്തി വിലങ്ങാട് ടൗണിലെ പൂമരം

August 20th, 2018

നാദാപുരം: മലവെള്ളപ്പാച്ചിലില്‍ പുഴയോരം ഇടിഞ്ഞ് വിലങ്ങാട് ടൗണിലെ പൂമരം  ഏത് നേരവും  മറിഞ്ഞു വീഴാവുന്നതരത്തിലായത്.ടൗണിന്റെ ഹൃദയഭാഗത്താണ് വന്‍മരം.പുഴയിലേക്ക് ചാഞ്ഞ നിലയിലുള്ള മരത്തിന്റെ വേരുകള്‍ മുഴുവന്‍ മലവെള്ളം കുത്തി ഒലിച്ച്പുറത്തായിട്ടുണ്ട്. ചെറിയകാറ്റില്‍ പോലുംഅപകടമുണ്ടാകാവുന്നസ്ഥിതിയാണുള്ളത്.കെട്ടിടങ്ങളുടെ തറയിലേക്ക്‌വേര് എത്തിയിട്ടുള്ളതിനാല്‍ മരം കടപുഴകിയാല്‍ കടകള്‍ തകര്‍ന്നു വീഴാനിടയുണ്ട്.വിലങ്ങാട് റോഡുംപൊട്ടിപ്പൊളിയും. നിത്യേന നൂറുകണക്കിന് ആളുകള്‍ എത്തുന്നഅങ്ങാടിയില്‍ ഈ കൂറ്റന്‍ മരം വീണാല്‍ ആളപായം ഉ...

Read More »

ദുരിതാശ്വാസ നിധിയിലേക്ക് കള്ള് ചെത്ത് വ്യവസായ സഹകരണ സംഘം ഒരു ലക്ഷം രൂപ കൈമാറി

August 20th, 2018

 നാദാപുരം:   മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള നാദാപുരം കള്ള് ചെത്ത് വ്യവസായ തൊഴിലാളി സഹകരണ സംഘത്തിന്റെ സഹായം പ്രസിഡണ്ട് യു.കെ ബാലൻ സെക്രട്ടറി പി.കെ പ്രദീപൻ എന്നിവർ വടകര സഹകരണ അസി. രജിസ്ട്രാർ എൻ.എം ഷീജയ്ക്ക് കൈമാറുന്നു മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കള്ള് ചെത്ത് വ്യവസായ സഹകരണ സംഘം ഒരു ലക്ഷം രൂപ കൈമാറി. ജീവനക്കാരുടെയും, തൊഴിലാളികളുടേയും സംഭാവനയ്ക്ക് പുറമേയാണിത്.

Read More »

നമുക്ക് കൈകോര്‍ക്കാം കേരളത്തിന്‍റെ അതിജീവനത്തിനായി

August 20th, 2018

നാദാപുരം: നമുക്ക് കൈകോര്‍ക്കാം കേരളത്തിന്‍റെ അതിജീവനത്തിനായി. ട്രൂവിഷന്‍ നാദാപുരം ന്യൂസ്‌ വായനക്കാരോടും രംഗത്തിറങ്ങാന്‍ ഞങള്‍ അഭ്യര്‍ത്ഥിക്കുന്നു. കേരളം നേരിടുന്ന കനത്ത ദുരിതത്തിന് നാനാ ഭാഗത്തുനിന്നും സഹായഹസ്തങ്ങള്‍ എത്തുകയാണ്. നാട്ടിലുള്ളവര്‍ക്ക് പുറമേ ഇനി വിദേശികള്‍ക്കും  ഓണ്‍ലൈനായും ഇനി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവനചെയ്യാം ഓണ്‍ലൈന്‍ സംവിധാനം 1. വിദേശ മലയാളികള്‍ക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കുന്ന സംഭാവനകള്‍ക്ക് സര്‍വ്വീസ് ചാര്‍ജ്ജ്/കമ്മീഷന്‍ ഒഴിവാക്കാന്‍ UAE എക്സ്ചേ...

Read More »

മഴ കുറഞ്ഞു; വിലങ്ങാട് പുഴയില്‍ വന്യ മൃഗങ്ങളുടെ ജഡം ഒഴുകിയെത്തുന്നത് പതിവാകുന്നു

August 20th, 2018

നാദാപുരം:വിലങ്ങാട് മഞ്ഞപ്പള്ളി പാലത്തിന് സമീപമാണ് അഞ്ച് ക്വിന്റലോളം ഭാരം വരുന്ന കാട്ടുപോത്തിന്റെ ജഡം കണ്ടെത്തിയോടെ പ്രദേശവാസികള്‍ ജാഗ്രതയോടെയാണ് കഴിയുന്നത്.. കഴിഞ്ഞ ദിവസം വിലങ്ങാട് പാനോം പ്രദേശത്ത് ഉണ്ടായ ശക്തമായ ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് കുത്തിയൊഴുകിയ മല വെള്ളത്തോടൊപ്പം ഒഴുകി വന്ന നിലയിലാണ് കാട്ടുപോത്തിന്റെ ജഡം കണടെത്തിയത്്. ഉരുള്‍ പൊട്ടലില്‍ അകപ്പെട്ട് ചത്തതാണെന്ന് കുറ്റ്യാടി ഫോറസ്റ്റ് റെയ്ഞ്ചര്‍ കെ. നീതു പറഞ്ഞു. ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി. ഫോറസ്റ്റ് ഡിപ്പാര്‍ട്ട്മെന്റ് വെറ്ററിനറി ഡോക്ടര്‍ അരുണ്‍ ...

Read More »

നിര്‍ദ്ധരരായ രോഗികള്‍ക്ക് കൈത്താങ്ങുമായി ജനമൈത്രി പോലീസ്‌

August 20th, 2018

നാദാപുരം:  വളയം മേഖലാ വ്യാപാരി വ്യവസായി സമിതിയുടെ ആഭിമുഖ്യത്തില്‍ ജനമൈത്രി പോലീസും' നാട്ടുകാരും വീട് നിര്‍മിച്ച് കൊടുത്ത നിര്‍ദ്ദരരായ ,രോഗികളായ ചെക്യാട് .താനക്കോട്ടൂര്‍ പാട്ടോം കുന്നുമ്മല്‍ ബാബു, ഉഷ ദമ്പതികള്‍ക്ക് ഈ ഓണത്തിന് കുടുബത്തിലെ എല്ലാവര്‍ക്കും,വസ്ത്രങ്ങളും ഭക്ഷണ സാധനങ്ങളും വളയം എസ് ഐ .ബിനു ലാല്‍ ഏല്‍പ്പിക്കുന്നു.

Read More »

പെട്രോൾ പമ്പുകളിൽ വാഹന തിരക്ക് കൂടുന്നു

August 20th, 2018

നാദാപുരം: വാട്സാപ്പ് ഗ്രൂപ്പുകളിലൂടെയുള്ള പ്രചരണത്തിന്റെ ഭാഗമായി വാഹനങ്ങൾ കൂട്ടത്തോടെ എണ്ണ അടിക്കാൻ തുടങ്ങിയതോടെ പല പെട്രോൾ പമ്പുകളിലും പെട്രോൾ തിർന്നിരുന്നു . പെട്രോൾ വണ്ടി വന്നതോടുകൂടി പമ്പുകളിൽ അഭൂതപൂർവമായ വാഹന തിരക്ക് ആയിരുന്നു. മഴക്കെടുതിയുടെ ഭാഗമായി ടാങ്കർ വാഹനങ്ങൾക്ക് നിയന്ത്റണം ഏർപ്പെടുത്തിയെന്ന തരത്തിൽ പ്രചാരമുണ്ടായിരുന്നു

Read More »

തുണേരി സബ്ബ് റജിസ്ട്രാര്‍ ഓഫീസ് ഇന്ന് മുതല്‍ പുതിയ കെട്ടിടത്തില്‍

August 20th, 2018

  നാദാപുരം : മഴയത്ത് അപകട ഭീഷണിയിലായ തുണേരി സബ്ബ് റജിസ്ട്രാര്‍ ഓഫീസ് ഇന്ന് (തിങ്കളാഴ്ച) മുതല്‍ പുതുതായി പണിത കെട്ടിടത്തിലേക്ക്. ഉല്‍ഘാടനത്തിന് മുമ്പ് ഓഫീസിലുള്ള ഫയല്‍ നീക്കുന്നതിന് സങ്കേതിക തടസ്സമുണ്ടായിരുന്നു.ഇ കെ.വിജയന്‍ എം.എല്‍.എ രജീട്രേഷന്‍ വകുപ്പ് മന്ത്രി ജി.സുധാകരന്റെ ഓഫീസുമായി ബന്ധപ്പെട്ടതിനെ തുടര്‍ന്നാണ് തീരുമാനമായത്. അടിയന്തിരമായി ബ്രോഡ്ബാന്റ് കണക്ഷന്‍ നല്‍കുന്നതിന് നാദാപുരം ജെ ടി ഓ വിന് നിര്‍ദേശം നല്‍കി. ജില്ലാരജി ട്രാര്‍ പി.വി ലാ സിനി തന്നേരില്‍ എത്തി കാര്യങ്ങള്‍ വിലയിരുത്തി. പിഡബ്ല്യു ഡി പി....

Read More »

പ്രളയ ബാധിതരെ സഹായിക്കാനായി വൈറ്റ്‌ ഗാർഡിന്റെ മൂന്നാമത്തെ വണ്ടി നാദാപുരത്ത്‌ നിന്നും ആലപ്പുഴയിലേക്ക്

August 19th, 2018

വടകര: പ്രളയ ബാധിതരെ സഹായിക്കാനായി ഭക്ഷണം കുടിവെള്ളം എന്നിവയുമായി നാദാപുരം മണ്ഡലം വൈറ്റ്‌ ഗാർഡിന്റെ നേതൃത്വത്തിൽ ആലപ്പുഴയിലേക്കും ചെങ്ങന്നൂരിലേക്കുമുള്ള 3ആമത്തെ ടീം ഇന്ന് പുറപ്പെടും. ഇന്നലെ ചെക്യാട്‌,നരിപ്പറ്റ പഞ്ചായത്തിലെ വൈറ്റ്‌ ഗാർഡിന്റെനേതൃത്വത്തിലുംഅവിൽ,റസ്ക്‌,അരി,പയർ,പഞ്ചസാര,ചായപ്പൊടി,കുടിവെള്ളം തുടങ്ങിയ സാധനങ്ങളുമായി യൂത്ത്‌ ലീഗ്‌ പ്രവർത്തകർ ആലപ്പുഴയിലേക്ക്‌ പോയിരുന്നു.വയനാട്ടിൽ പ്രളയബാധിതരായി കേമ്പിൽ കഴിയുന്നവർക്കും വസ്ത്രം ഭക്ഷണം എന്നിവ ആദ്യം നാദാപുരത്ത്‌ നിന്ന് എത്തിച്ചത്‌ നാദാപുരം പഞ്ചായത്തിലെ ...

Read More »

വലിയ പറമ്പത്ത് നാണു അന്തരിച്ചു

August 19th, 2018

നാദാപുരം: വളയം വലിയപറമ്പത്ത് ഡ്രൈവറായിരുന്നു നാണു (62) അന്തരിച്ചു . ഭാര്യ :ലീല ,മക്കൾ :നിജേഷ് സി.ആർ പി ഫ് ആദ്ര പ്രദേശ്,നിജിത്ത് എൻ .എസ് .ജി കമാണ്ടർ ചെന്നെ, നിജിൽ ഗൾഫ്, മരുമക്കൾ നിഷിത ,ലിബിഷ

Read More »

ദുരിതബാധിതര്‍ക്കായി ഇരിങ്ങണ്ണൂർ ഹയർ സെക്കൻററി സ്കൂൾ എൻ.എസ്.എസ് യൂണിറ്റ്

August 18th, 2018

നാദാപുരം: ഇരിങ്ങണ്ണൂർ ഹയർ സെക്കൻററി സ്കൂൾ എൻ.എസ്.എസ് യൂണിറ്റ് സമാഹരിച്ച 175 ഓളം പുതപ്പുകൾ പ്രിൻസിപ്പൽ രാജ് കുമാർ, പി ടി എ പ്രസിഡണ്ട് വി.കെ.മോഹനൻ മാസ്റ്റർ, എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ സഗീന.വി.ടി, എന്നിവർ അധ്യാപക പ്രതിനിധികൾ എൻ.എസ്.എസ് വളണ്ടിയേഴ്സ് എന്നിവരുടെ സാന്നിധ്യത്തിൽ വടകര താലൂക്ക് ഓഫീസിൽ വെച്ച് കൈമാറി. ഉരുൾപൊട്ടലും വെള്ളപ്പൊക്കവും കാരണം സ്വന്തം വീട് നഷ്ടപ്പെട്ട് ദുരിതാശ്വാസ ക്യാമ്പുകളിൽ അഭയം തേടിയ നിസ്സഹായരായ സഹോദരങ്ങൾക്കായി 40000 രൂപയോളം വിലവരുന്ന പുതിയ പുതപ്പുകളാണ് എൻ.എസ്.എസ് വിദ്യാർത്ഥികൾക്ക് സമാഹരിക്കാൻ...

Read More »