News Section: പ്രാദേശികം

അരൂര്‍ യു പി സ്കൂളില്‍ ക്ലാസ് ലൈബ്രറി ഉദ്ഘാടനം ചെയ്തു

January 16th, 2019

നാദാപുരം ; അരൂര് യു പി സ്കൂൾ ക്ലാസ് ലൈബ്രറി പ്രശസ്ത സാഹിത്യകാരൻ ശ്രീ യു കെ കുമാരൻ ഉദ്ഘാടനം ചെയ്തു. എച്ച് എം  പത്മിനി ടീച്ചർ അദ്ധ്യക്ഷത വഹിച്ചു.മുൻദിനേശൻ മാസ്റ്റർ കാൽ ലക്ഷം രൂപയുടെ പുസ്തകം കൈമാറി, ബി പി ഒ പ്രദീപൻ മാസ്റ്റർ, കരിക്കിറി നാണു, ടി പി കുട്ടി ശങ്കരൻ, വി പി സുനി, രാഘവൻ മാസ്റ്റർ, ഭാസ്കര കുറുപ്പ്, കുനിയ ൽ ഗോപാലൻ, വിജയൻ മാസ്റ്റർ, ഇന്ദിരാ ദേവി ടീച്ചർ, ജ്യോതി മാസ്റ്റർ, സജി ലാൽ മാസ്റ്റർ എന്നിവർ സംസാരിച്ചു.

Read More »

കല്ലാച്ചി വിംസ് കെയർ & ക്യുയർ ഇ എൻ ടി വിഭാഗത്തിൽ ഡോ : മുനീബ് ചാർജ്ജ് എടുത്തു

January 16th, 2019

നാദാപുരം: കല്ലാച്ചി കെയർ& ക്യുയറിൽ പ്രമുഖ ഇ എ ൻ ടി ഡോക്ടർ ഡോകടർ മുനീബ് ചുമതല ഏറ്റെടുത്തു.. എല്ലാ ദിവസവും വൈകീട്ട് 6 മുതൽ 8 വരെ ആണ് പരിശോധനാ സമയം. പുതിയ മാനേജ്മെന്റ് ന്റെ  നേതൃത്വത്തിലാണ് വിംസ് ഹോസ്പിറ്റല്‍ കെട്ടിലും മട്ടിലും മാറുന്നത് . ഇതിന്റെ ഭാഗമായി  ഇ എന്‍ ടി വിഭാഗത്തില്‍ ഡോ . മുനീബ് കോഴിക്കോട് (ഇഖ്റാ  ഹോസ്പിറ്റല്‍)  പ്രമേഹ തൈറോയിഡ് രോഗ വിദഗ്ദ്ധന്‍‍ ഡോ. ലുബൈദ് കെ പി എന്നിവര്‍  ചാര്‍ജ് എടുത്തിരിക്കുന്നത് കൂടുതല്‍  ഡോക്ടര്‍മാര്‍ വരും ദിവസങ്ങളില്‍ എത്തുമെന്ന് മാനേജ്മെന്റ് അറിയിച്ചു .സമ്പൂര്‍ണ്ണ മായ ആ...

Read More »

ബി പി ഉള്ളവര്‍ ഒഴിവാക്കേണ്ട ഭക്ഷണങ്ങള്‍

January 16th, 2019

തിരക്ക് പിടിച്ച ഇന്നത്തെ ജീവിത സാഹചര്യത്തില്‍ രക്തസമ്മര്‍ദ്ദമുള്ളവരുടെ എണ്ണം വര്‍ധിച്ചുവരികയാണ്. രക്തസമ്മർദ്ദം ഇന്ന് ചെറുപ്പക്കാരിലും കൂടുതലായി കണ്ട് വരുന്നു. ടെന്‍ഷന്‍, അമിതവണ്ണം, ഉറക്കക്കുറവ് ഇങ്ങനെ നിരവധി കാരണങ്ങൾ കൊണ്ടാണ് രക്തസമ്മര്‍ദ്ദം ഉണ്ടാകുന്നത്. രക്തസമ്മർദ്ദമുള്ളവർ ഭക്ഷണകാര്യത്തിൽ പ്രത്യേകം ശ്രദ്ധിക്കണം. ഭക്ഷണം വലിച്ചുവാരി കഴിക്കാതെ ആവശ്യമുള്ളത് മാത്രം കഴിക്കാൻ ശ്രമിക്കുക. ശരിയായ രീതിയില്‍ ഭക്ഷണശീലം ചിട്ടപ്പെടുത്തിയാൽ രക്തസമ്മർദ്ദം ഒരു പരിധി വരെ നിയന്ത്രിക്കാനാകും. ഉയര്‍ന്ന രക്തസമ്മര്‍ദ്ദമുളളവര്‍ സ...

Read More »

വിലങ്ങാട് ആദിവാസി കോളനിയിലെ പദ്ധതിയിലെ അഴിമതി ; ജുഡീഷ്യല്‍ അന്വേഷണം വേണം

January 16th, 2019

നാദാപുരം:  ജില്ലയിലെ ആദിവാസി കോളനികള്‍ക്ക് വേണ്ടി കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ച 10 കോടി രൂപയുടെ സമഗ്രവികസന പദ്ധതി ഏങ്ങുമെത്തിയില്ല. പദ്ധതി ഇഴഞ്ഞ് നീങ്ങുന്നതില്‍ യുവമോര്‍ച്ചയുടെ നേതൃത്വത്തില്‍ നടന്ന പ്രതിഷേധത്തെ തുടര്‍ന്ന് ഇ കെ വിജയന്‍ എംഎല്‍എ വിളിച്ചു ചേര്‍ത്ത യോഗത്തിലെ ഉറപ്പ് ലംഘിക്കപ്പെട്ടതായി ആരോപണം. വാണിമ്മേല്‍ ഗ്രാമപഞ്ചായത്തിലെ വിലങ്ങാട്ടെ പന്നിയേരി, കുറ്റലൂര്‍, മാടഞ്ചേരി, വായാട് കോളിനികളിലെ വികസന പദ്ധതികള്‍ ഏങ്ങുമെത്തിയിട്ടില്ലെന്ന് യുവമോര്‍ച്ചാ ജില്ലാ നേതാവ് എം സി അനീഷ് പറഞ്ഞു. കേന്ദ്ര സര്‍ക്കാര്‍് അനു...

Read More »

കല്ലാച്ചി ജ്വല്ലറി കവര്‍ച്ച ; പ്രതികളെ സ്ഥലത്തെത്തിച്ചു തെളിവെടുപ്പ് നടത്തും

January 16th, 2019

നാദാപുരം കല്ലാച്ചിയിൽ ജ്വല്ലറി കുത്തിത്തുറന്ന് മുക്കാൽ കോടിയുടെ സ്വർണാഭരണങ്ങളും വെള്ളിയും പണവും കവർന്ന കേസിൽ അറസ്റ്റിലായ പ്രതികളെ കോടതി പൊലീസ് കസ്റ്റഡിയിൽ വിട്ടു.പ്രതികളെ അടുത്തദിവസം തന്നെ വിവിധസ്ഥലങ്ങളിലെത്തിച്ച് തെളിവെടുപ്പ് നടത്തുമെന്ന് എസ്ഐ പറഞ്ഞു.       തമിഴ്നാട് തിരുവള്ളൂർ ജില്ലയിലെ പാക്കം സ്വദേശി അഞ്ച്പുലി എന്ന അഞ്ചാംപുലി (52), വീരുപ്പുറം ജില്ലയിലെ കോട്ടുമേട് സ്വദേശി രാജ (31), മധുര ജില്ലയിലെ പുതൂർ സ്വദേശി സൂര്യ (22) എന്നിവരെയാണ് നാദാപുരം മജിസ്‌ട്രേറ്റ് കോടതി 10 ദിവസത്തേക്ക്  പൊലീസ് കസ്റ്റഡിയിൽ വിട്ടത്. ...

Read More »

നിങ്ങള്‍ ഇരുന്നു ജോലി ചെയ്യുന്നവരാണോ ?….എങ്കില്‍ ഇത് വായിക്കുക

January 15th, 2019

ഇരുന്നുള്ള ജോലി ആരോ​ഗ്യത്തിന് നല്ലതല്ലെന്ന കാര്യം എല്ലാവർക്കും അറിയാം. പലതരത്തിലുള്ള ആരോ​ഗ്യപ്രശ്നങ്ങളാണ് ഉണ്ടാക്കുക. സ്ഥിരമായി ഇരുന്ന് ജോലി ചെയ്യുന്നത് നടുവേദന, കഴുത്ത് വേദന പോലുള്ള പ്രശ്നങ്ങളുണ്ടാക്കും. ഒരാഴ്ച്ചയില്‍ 45 മണിക്കൂര്‍ വരെ തുടര്‍ച്ചയായി ഇരുന്ന് ജോലി ചെയ്യുന്ന സ്ത്രീകളില്‍ പ്രമേഹം പിടിപെടാനുള്ള സാധ്യത വളരെ കൂടുതലാണെന്നാണ് പഠനങ്ങൾ പറയുന്നത്. തുടര്‍ച്ചയായി ഇരിക്കുന്നത് ശരീരത്തിന്റെ ഉപാപചയ പ്രവര്‍ത്തനങ്ങളെ ദോഷകരമായി ബാധിക്കുന്നു. രക്തത്തിലെ പഞ്ചസാരയുടെ അളവ്, രക്തസമ്മര്‍ദം എന്നിവ താളംതെറ്റുന്നതിന് ഇത...

Read More »

പുതുതലമുറയിൽ ചരിത്രബോധം സൃഷ്ടിക്കലാണ്‌ ഫാസിസത്തിനെതിരെയുള്ള സമരം :മിസ്‌ഹബ്‌ കീഴരിയൂർ

January 15th, 2019

നാദാപുരം: വളർന്ന് വരുന്ന വിദ്യാർത്ഥികൾക്ക്‌ ശരിയായ ചരിത്രം പഠിപ്പിക്കലും ചരിത്രബോധം സൃഷ്ടിക്കലുമാണ്‌ ഫാസിസത്തിനും ആക്രമരാഷ്ട്രീയത്തിനുമെതിരെയുള്ള സമരങ്ങളുടെ ആദ്യപടി എന്ന് എം.എസ്‌.എഫ്‌ സംസ്ഥാന പ്രസിഡന്റ്‌ മിസ്‌ഹബ്‌ കീഴരിയൂർ അഭിപ്രായപ്പെട്ടു. ഗതകാലങ്ങളുടെ പുനർവായന പോരാട്ടമാണ്‌ എന്ന് പ്രമേയത്തിൽ തൂണേരി പഞ്ചായത്ത്‌ എം.എസ്‌.എഫ്‌ സംഘടിപ്പിച്ച സമ്മളനം ഉദ്ഘാടനം ചെയ്ത്‌ സംസാരിക്കുകയായിരുന്നു അദ്ധേഹം. സമ്മേളനത്തോടനുബന്ധിച്ച്‌ അഞ്ഞൂറോളം വിദ്ധ്യാർത്ഥികൾ അണിനിരന്ന റാലിയും നടന്നു. പരിപാടിയിൽ മുസ്ലിം യൂത്ത്ലീഗ്‌ സംസ്...

Read More »

ഹാപ്പി വെഡിംഗ്; നാല് പേർ റീ പർച്ചേഴ്സ് വിജയികൾ

January 15th, 2019

നാദാപുരം: വിജയകരമായ ഒരു മാസം പൂർത്തിയാക്കിയ കല്ലാച്ചി ഹാപ്പി വെഡിംഗ് ഉപഭോക്താക്കളിൽ നിന്ന് നാല് പേർക്ക് റീ പർച്ചേഴ്സ് വിജയികളെ തെരഞ്ഞെടുത്തു. തൂണേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ സി.എച്ച് ബാലകൃഷ്ണൻ നറുക്കെടുപ്പ് ഉദ്ഘാടനം ചെയ്തു.

Read More »

കല്ലാച്ചി ജ്വല്ലറി കവർച്ച ; എസ്ഐ എൻ.പ്രജീഷിനെ പൗരാവലി ആദരിച്ചു

January 15th, 2019

നാദാപുരം: കല്ലാച്ചി റിൻസി ജ്വല്ലറിയിലെ കവർച്ച സംഘത്തെ സാഹസികമായ നീക്കങ്ങളിലൂടെ അറസ്റ്റ് ചെയ്ത് അന്വേഷണ സംഘങ്ങളെ നാദാപുരം പൗരാവലി ആദരിച്ചു. നാദാപുരം ബിആർസി ഹാളിൽ നടന്ന ചടങ്ങ് ഇ.കെ.വിജയൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. അന്വേഷണ സംഘം തലവൻ നാദാപുരം എസ്ഐ എൻ.പ്രജീഷിന് ഇ.കെ.വിജയൻ എംഎൽഎ ഉപഹാരം നൽകി. സംഘത്തിലെ പന്ത്രണ്ട് അംഗങ്ങളെ വിവിധ രാഷ്ട്രീയ സാമൂഹിക രംഗത്തെ നേതാക്കൾ പൊന്നാടയണിയിച്ച് ആദരിച്ചു. നാദാപുരം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം.കെ.സഫീറ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പ്രസിഡന്റ് സി.എച്ച്.ബാലകൃഷ്ണൻ മുഖ്യാതിഥിയായി. ...

Read More »

എം.പി ഫണ്ട് പ്രവര്‍ത്തികള്‍ക്ക് ടെൻന്റർ ക്ഷണിച്ചു

January 15th, 2019

നാദാപുരം : എം.പി ഫണ്ട് വിനിയോഗിച്ച് കുന്നുമ്മല്‍ ബ്ലോക്ക് പഞ്ചായത്ത് നിര്‍മ്മിക്കുന്ന റോഡ് പ്രവൃത്തികള്‍ ഏറ്റെടുത്ത് സമയബന്ധിതമായി പൂര്‍ത്തീകരിക്കുന്നതിന് സന്നദ്ധരായ കാരാറുകാരില്‍ നിന്ന് ടെൻന്റർ  ക്ഷണിച്ചു.  ടെൻന്റർ സ്വീകരിക്കുന്ന അവസാന തീയതി ജനുവരി 21 ന് രണ്ട് മണി വരെ.

Read More »