News Section: പ്രാദേശികം

തിരുവള്ളൂരില്‍ 7ലോഡ് മണല്‍ പിടികൂടി; മണല്‍ ലേലത്തില്‍

May 22nd, 2014

വടകര: തിരുവള്ളൂരില്‍ നിന്നും അനധികൃതമായി കടത്തുകയായിരുന്ന 7ലോഡ് മണല്‍ പോലീസ് പിടികൂടി റവന്യു ഡിപ്പാര്‍ട്ട്മേന്റിന് കൈമാറി. കലക്ടറുടെ നിര്‍ദേശപ്രകാരം പ്രത്യേക നിബന്ധനകളോടെ ലേലത്തില്‍ കൊടുക്കുന്നു. ഉച്ചയ്ക്ക് 2ന് നടക്കുന്ന ലേലത്തില്‍ ഒരാള്‍ക്ക് ഒരു ലോഡ് മണല്‍ എന്ന രീതിയിലാണ് നല്‍കുന്നത്. സ്ഥലത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നു.

Read More »

നൂറുശതമാനം വിജയം

May 22nd, 2014

വടകര: സി.ബി.എസ്.ഇ. പത്താം ക്ലാസ് പരീക്ഷയില്‍ വടകര അറക്കിലാട് അമൃത വിദ്യാലയം നൂറുശതമാനം വിജയം നേടി. 11 വിദ്യാര്‍ഥികള്‍ക്ക് എല്ലാ വിഷയത്തിലും എ ഗ്രേഡ് ലഭിച്ചു.

Read More »

സ്കൂൾ പരിസരത്തെ ലഹരി വിൽപന തടയാൻ നടപടി

May 22nd, 2014

വടകര :സ്കൂൾ പരിസരത്ത് പുകയില ഉത്പന്നങ്ങളും പാൻ മസാല പോലുള്ള ലഹരി പദാർത്ഥങ്ങൾ വിൽക്കുന്നത് തടയാൻ കർശന നടപടികൾ എടുക്കും എന്ന് കളക്ടറേറ്റിൽ ചേർന്ന അവലോകന യോഗം തീരുമാനിച്ചു . വിദ്യാലയങ്ങളുടെ 100 മീറ്റർ പരിധിയിൽ ലഹരി വിൽപ്പന ഉൾപ്പെടെ ഉള്ള കുറ്റകൃത്യങ്ങളിൽ പിടിക്കപ്പെട്ടാൽ മൂന്ന് വർഷം തടവും പിഴയും ഉൾപ്പെടെ ഉള്ള ശിക്ഷ കേരള പോലീസ് ആക്റ്റ് പ്രകാരം ലഭിക്കും

Read More »

കാലവർഷം ജൂണ്‍ 1 ന് മുൻപ് എത്തിയേക്കും

May 21st, 2014

കോഴിക്കോട് :സംസ്ഥാനത്ത് കാലവർഷം ജൂണ്‍ 1 ന് മുൻപ് എത്തിയേക്കും .തെക്ക് പടിഞ്ഞാറൻ കാലവർഷം പതിവ് പോലെ ജൂണ്‍ 1 നോ അതിന് മുൻപോ കേരളത്തിൽ എത്തും എന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം .ജൂണ്‍ 5 ന് കാലവർഷം കേരളത്തിൽ എത്തും എന്നായിരുന്നു കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചിരുന്നത് .തെക്ക് പടിഞ്ഞാറൻ കാലവർഷം കഴിഞ്ഞ 9 വർഷത്തിനിടെ രണ്ടു തവണ മാത്രം ആണ് കേരളത്തിൽ എത്താൻ വൈകീട്ടുള്ളൂ ,2005 -ൽ ജൂണ്‍ 7 നും 2012 ൽ ജൂണ്‍ 5 നും ആണ് കാലവർഷം എത്തിയത് .

Read More »

പോളി ടെക്‌നിക് പ്രവേശനം

May 21st, 2014

വടകര: ഐ.എച്ച്.ആര്‍.ഡി.യുടെ കീഴീല്‍ പ്രവര്‍ത്തിക്കുന്ന വടകര മോഡല്‍ പോളിടെക്‌നിക് കോളേജില്‍ പ്രവേശനം തുടങ്ങി. അപേക്ഷാഫോറവും പ്രോസ്‌പെക്ടസും 26 വരെ ലഭിക്കും. പൂരിപ്പിച്ച അപേക്ഷകള്‍ 27 വരെ കോളേജ് ഓഫീസില്‍ സ്വീകരിക്കും. ഫോണ്‍: 0496 2524920.

Read More »

വിദേശമദ്യം പിടിച്ചു

May 21st, 2014

വടകര: മാഹിയില്‍നിന്ന് വടകര, ചോറോട് ഭാഗത്തേയ്ക്ക് കടത്തിക്കൊണ്ടുവന്ന അഞ്ചര ലിറ്റര്‍ വിദേശമദ്യവുമായി ചോറോട് സ്വദേശി ഒടമ്പം കുന്നത്ത് വീട്ടില്‍ വിമല്‍കുമാറി (പ്രേമന്‍)നെ എക്‌സൈസ്സംഘം അറസ്റ്റ് ചെയ്തു. പ്രതിയെ വടകര ഒന്നാം കഌസ് മജിസ്‌ട്രേട്ട് കോടതി രണ്ടാഴ്ചത്തേയ്ക്ക് റിമാന്‍ഡ് ചെയ്തു.

Read More »

ടിപി കേസ്: രമ സ്വകാര്യ അന്യായം ഫയല്‍ ചെയ്യും

May 21st, 2014

കോഴിക്കോട്: ടി.പി. ചന്ദ്രശേഖരന്‍ വധക്കേസില്‍ പ്രതികളെ വെറുതെവിട്ട നടപടിക്കെതിരേ, ടിപിയുടെ വിധവ കെ.കെ. രമ സ്വകാര്യ അന്യായം ഫയല്‍ ചെയ്യും. ഹൈക്കോടതിയിലാണ് അന്യായം ഫയല്‍ ചെയ്യുന്നത്.

Read More »

ഗള്‍ഫിലേക്ക് കൈമാറാനായി കൊടുത്തയച്ച കഞ്ചാവ് സന്ദര്‍ഭോചിതമായ ഇടപെടല്‍ കാരണം പോലീസിന്റെ കൈവശമെത്തി

May 21st, 2014

കുറ്റിയാടി: ജിദ്ദയിലുള്ള ഒരാള്‍ക്ക് കൈമാറാനായി കൊടുത്തയച്ച കഞ്ചാവ് അത് ഏറ്റുവാങ്ങാനെത്തിയവരുടെ സന്ദര്‍ഭോചിതമായ ഇടപെടല്‍ കാരണം അവിടെയെത്താതെ കുറ്റിയാടി പോലീസിന്റെ കൈവശമെത്തി. വയനാട്ടിലെ ബത്തേരിയില്‍നിന്നാണ് കഞ്ചാവ് കൊടുത്തയച്ചത്. ആരാണ് ഇതിന് പിന്നിലെന്ന് വ്യക്തമല്ല. ജിദ്ദയില്‍ ജോലിചെയ്യുന്ന ഒരു ഗഫൂറിന് കൊടുക്കാന്‍വേണ്ടിയാണ് ഇതെന്നാണ് അന്വേഷണത്തില്‍ വ്യക്തമായതെന്ന് കുറ്റിയാടി പോലീസ് പറഞ്ഞു. ബാഗ്ലൂര്‍-വടകര കെ.എസ്.ആര്‍.ടി.സി. ബസ്സില്‍ 18-നാണ് സുല്‍ത്താന്‍ബത്തേരിയില്‍നിന്ന് അജ്ഞാതന്‍ ബസ് ജീവനക്കാര്‍ വശം ഒരു പൊതിക്കെ...

Read More »

സി.പി.എമ്മിന്റെ അഹന്തയ്ക്ക് വോട്ടര്‍മാര്‍ നല്‍കിയ കനത്ത പ്രഹരമാണ് തന്റെ വിജയമെന്ന് മുല്ലപ്പള്ളി

May 21st, 2014

പേരാമ്പ്ര: ജനാധിപത്യത്തെയും മതേതരത്വത്തെയും വെല്ലുവിളിച്ചുകൊണ്ട് സാമുദായികവികാരം ആളിപ്പടര്‍ത്തി വിജയം കൊയ്യാമെന്ന സി.പി.എമ്മിന്റെ അഹന്തയ്ക്ക് വടകരയിലെ പ്രബുദ്ധരായ വോട്ടര്‍മാര്‍ നല്‍കിയ കനത്ത പ്രഹരമാണ് തന്റെ വിജയമെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. ചങ്ങരോത്ത് ഗ്രാമപ്പഞ്ചായത്തിലെ കുളകണ്ടം 11-ാം വാര്‍ഡില്‍ നടക്കുന്ന ഉപതിരഞ്ഞെടുപ്പിനോടനുബന്ധിച്ച് യു.ഡി.എഫ്. സംഘടിപ്പിച്ച കുടുംബസംഗമം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു മുല്ലപ്പള്ളി. അഞ്ചുസീറ്റുകളില്‍ സ്വന്തം സ്ഥാനാര്‍ഥികളെ മത്സരിപ്പിക്കാന്‍ കഴിയാതിരുന്ന സി.പി...

Read More »

സ്നേഹസ്പര്‍ശം ഡയാലിസിസ് സെന്റര്‍ 26ന് ആരോഗ്യ മന്ത്രി വി എസ് ശിവകുമാര്‍ നാടിന് സമര്‍പ്പിക്കും

May 21st, 2014

കുറ്റ്യാടി: വൃക്ക രോഗികള്‍ക്ക് സാന്ത്വന സ്പര്‍ശമായി ജനകീയ കൂട്ടായ്മയിലൂടെ കുറ്റ്യാടി ഗവ. താലൂക്ക് ആശുപത്രിയില്‍ ആരംഭിക്കുന്ന സ്നേഹസ്പര്‍ശം ഡയാലിസിസ് സെന്റര്‍ 26ന് ആരോഗ്യ മന്ത്രി വി എസ് ശിവകുമാര്‍ നാടിന് സമര്‍പ്പിക്കും. ഒരേ സമയം പത്ത് രോഗികള്‍ക്ക് ചികിത്സ നല്‍കുക എന്ന ലക്ഷ്യത്തില്‍ പത്ത് ഡയാലിസിസ് മെഷീന്‍ സെന്ററില്‍ സജ്ജമാക്കിയിട്ടുണ്ട്. പി രാജീവ് എംപിയുടെ ഫണ്ട് ഉപയോഗിച്ച് നാല് മെഷീനും ജില്ലാ പഞ്ചായത്ത് ആറ് മെഷീനുമാണ് സെന്ററിന് നല്‍കിയത്. ഗവ. താലൂക്ക് ആശുപത്രിയുടെ പഴയ കെട്ടിടം പുതുക്കി നിര്‍മിക്കുകയും പുതിയ കെട്ട...

Read More »