News Section: പ്രാദേശികം

യുവാവിന് മര്‍ദനമേറ്റു

March 11th, 2014

          നാദാപുരം: കല്ലാച്ചി ടൗണില്‍ പ'ാപ്പകല്‍ യുവാവിന് മര്‍ദനം. തിങ്കളാഴ്ച പകല്‍ ഒാേടെയാണ് വാണിമേല്‍ വെള്ളിയോട് സ്വദേശി പ്രമോദ് (35)നെയാണ് ബൈക്കിലെത്തിയ സംഘം മര്‍ദിച്ചത്. സഹോദരനും ഭാര്യയും നോക്കിനില്‍ക്കെയാണ് പ്രമോദിനെ ഓടിച്ച് മര്‍ദിച്ചത്. ചെവിക്കും കഴുത്തിനും പരിക്കേറ്റ പ്രമോദിനെ നാദാപുരം ഗവ. താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ പൊലീസ് കേസെടുത്തു.  

Read More »

വാണിമേല്‍ ശുദ്ധജല ജലസംഭരണി അപകടാവസ്ഥയില്‍

March 11th, 2014

          നാദാപുരം: ശുദ്ധജല വിതരണ പദ്ധതിയുടെ വാണിമേല്‍ പാക്ക്വേയില്‍ പ്രധാന ജലസംഭരണിയായ ഇരുന്നലാട് ജല സംഭരണി അപകടാവസ്ഥയില്‍. വാണിമേല്‍ പഞ്ചായത്തിലെ അറനൂറോളം കുടുംബങ്ങളുടെ കുടിവെള്ളത്തിനാവശ്യമായ പദ്ധതിയാണിത്. കുിന് മുകളില്‍ സ്ഥിതി ചെയ്യു ടാങ്കിന്റെ കോക്രീറ്റ് ഭാഗങ്ങള്‍ അടര്‍് വീണ നിലയിലാണ്. ടാങ്കിന് ഉള്‍ഭാഗത്തെ കോക്രീറ്റ് കമ്പികള്‍ തുരുമ്പെടുത്ത് പുറത്തായി'ു്. രൂക്ഷമായ കുടിവെള്ളക്ഷാമം നേരിടു പഞ്ചായത്തിലെ കാപ്പുമ്മല്‍, ചേലമുക്ക്, ഇരുലാട്, ഭൂമിവാതുക്കല്‍ തുടങ്ങിയ പ്രദേശങ്...

Read More »

സ്പെഷല്‍ പോലിസ് നിയമനം

March 8th, 2014

നാദാപുരം: ലോക്സഭാ തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി നാദാപുരം, വളയം പോലീസ് സ്റ്റേഷന്‍ പരിധിയില്പ്പെ ട്ട എക്‌സ് സര്വീസ്മെന്‍, എക്‌സ് പാരാമിലിറ്ററി, എന്‍.സി.സി. കേഡറ്റുകള്‍ എന്നീ വിഭാഗത്തിലുള്ളവര്ക്ക് സ്‌പെഷല്‍ പോലീസ് ഓഫീസര്മാ‍രാകാം. താത്പര്യമുള്ളവര്‍ ഒന്പ,തിന് രാവിലെ 10 മണിക്ക് മുമ്പായി സി.ഐ. ഓഫീസില്‍ ഹാജരാകണം.

Read More »

നാടിനെ നടുക്കി കുമാരന്റെയും റാഫിയുടെയും മരണം.

March 8th, 2014

നാദാപുരം: ഉറ്റസുഹൃത്തുക്കളായ ഇല്ലത്ത് കുമാരന്റെയും ഇല്ലത്ത് കൊത്തരെമ്മല്‍ മുഹമ്മദ്‌ റാഫിയുടെയും മരണത്തില്‍ നടുങ്ങി ഉമ്മത്തൂര്‍ ഗ്രാമം. വെള്ളിയാഴ്ച രാവിലെ പത്തെ മുക്കാലോടെയാണ് നാടിനെ നടുക്കിയ സംഭവം. കുമാരന്റെ വീട്ടില്‍ കിണര്‍ കുഴിക്കുന്നതിനിടെ തെങ്ങ് പിഴുത് മാറ്റുമ്പോഴായിരുന്നു അപകടം. കടവത്തൂരില്‍ മെഡിക്കല്‍ ഷോപ്പില്‍ ജോലി ചെയ്യുന്ന റാഫിക്ക് വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷമായിരുന്നു ഷോപ്പില്‍ പോവേണ്ടത്. അതുവരെ ഉറ്റ സുഹൃത്തിനെ സഹായിക്കാന്‍ വേണ്ടി പോയതായിരുന്നു. മെഡിക്കല്‍ ഷോപ്പില്‍ നിന്നും ലഭിക്കുന്ന തുച്ഛമായ വരുമാനം...

Read More »

സമഗ്ര പച്ചക്കറി വികസന പദ്ധദിയില്‍ ക്രമക്കേട്.

March 8th, 2014

കുറ്റ്യാടി: കൃഷിവകുപ്പ് നടപ്പാക്കിയ സമഗ്ര പച്ചക്കറി വികസന പദ്ധദിയില്‍ ക്രമക്കേട് ഉള്ളതായി ആരോപണം. പദ്ധദിക്ക് അഞ്ഞൂറ് രൂപ നല്കിി അംഗങ്ങളായ കര്ഷ്കര്‍ എന്ത് ചെയ്യണമെന്നറിയാതെ വെട്ടിലായിരിക്കുകയാണ്. സര്ക്കാര്‍ സബ്സിഡിയായി 1500 രൂപയുള്പ്പെ്ടെ പദ്ധദിയില്‍ അംഗമായവര്ര്ക്ക് രണ്ടായിരം രൂപയ്ക്കുള്ള പച്ചക്കറി തൈകളും വിത്തുകളും നല്കുമെന്നതായിരുന്നു പദ്ധദി. എന്നാല്‍, കര്ഷകര്ക്ക് കിട്ടിയതാകട്ടെ, തക്കാളി, വഴുതിന, പച്ചമുളക് എന്നിവയുടെ തൈകളുള്ള അഞ്ചുവീതം കിറ്റുകളും. കുറേ ചീര, വെണ്ട, എന്നിവയുടെ വിത്തുകളും മണ്ണുമാത്രം നിറച്ച പതിന...

Read More »

റോഡ്‌ ഉത്ഘാടനം ചെയ്തു

March 7th, 2014

നാദാപുരം: ആയഞ്ചേരി തെക്കയില്‍ താഴെ വാളാഞ്ചേരി റോഡിന്റെ പ്രവൃത്തി ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി ചെയര്‍മാന്‍ പി.ജി. ജോര്‍ജ് നിര്‍വഹിച്ചു. നൊച്ചാട്ട് കുഞ്ഞബ്ദുല്ല അധ്യക്ഷത വഹിച്ചു. കമല ആര്‍. പണിക്കര്‍, തയ്യില്‍ ആസ്യ, ടി.ബി. മനാഫ്, ഷീമ തറയില്‍, എ. സുരേന്ദ്രന്‍, കെ. ഇബ്രാഹിം ഹാജി, ഇ. മന്‍സൂര്‍, സി.എച്ച്. പത്മനാഭന്‍, വാളാഞ്ഞി ഗോപാലന്‍ എന്നിവര്‍ സംസാരിച്ചു.

Read More »

കാവിലുംപാറ പഞ്ചായത്ത് ബജറ്റ് അവതരിപ്പിച്ചു

March 7th, 2014

കുറ്റ്യാടി: കാവിലുമ്പാറ പഞ്ചായത്ത് ബജറ്റ് അവതരിപ്പിച്ചു. പഞ്ചായത്ത് ഓഫീസ്, കമ്മ്യൂണിറ്റി ഹാള്‍ നിര്‍മാണത്തിനായി  ഒരുകോടി വീതം മാറ്റിവച്ചു. കമ്മ്യൂണിറ്റി ഹാളിനായി 75 ലക്ഷം ജില്ലാ പഞ്ചായത്തിന്റെ ഫണ്ട്  വിനിയോഗിക്കും. ടാക്‌സി സ്റ്റാന്‍ഡ് നിര്‍മാണത്തിന് 10 ലക്ഷവും പൊതുശ്മശാനത്തിന് സ്ഥലം വാങ്ങാന്‍ അഞ്ചുലക്ഷവും ചിലവഴിക്കും.

Read More »

മുസ്‌ലിം ലീഗ് സമ്മേളനത്തിന് ഇന്നുതുടക്കം

February 20th, 2014

പേരാമ്പ്ര: അരിക്കുളം പഞ്ചായത്ത് മുസ്‌ലിം ലീഗ് സമ്മേളനവും ഹരിതസ്​പര്‍ശം റിലീഫ് ഉദ്ഘാടനവും 21, 22, 23 തിയ്യതികളില്‍ അരിക്കുളം പഞ്ചായത്ത് മുക്കില്‍ നടക്കും. വെള്ളിയാഴ്ച വൈകിട്ട് വനിതാ സമ്മേളനം ഇ.പി. കദീജ ഉദ്ഘാടനം ചെയ്യും. രാത്രി 7 മണിക്ക് വിദ്യാര്‍ഥി യുവജന സംഗമം സി.പി.എ. അസീസ് ഉദ്ഘാടനം ചെയ്യും. ശനിയാഴ്ച രാത്രി 7ന് നടക്കുന്ന പ്രവാസി കൂട്ടായ്മ സി.പി.എം. വാണിമേല്‍ ഉദ്ഘാടനം ചെയ്യും. ഞായറാഴ്ച വൈകിട്ട് 6.30ന് ഹരിത സ്​പര്‍ശം റിലീഫ് ഉദ്ഘാടനവും ആംബുലന്‍സിന്റെ താക്കോല്‍ദാനവും പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ്തങ്ങള്‍ നി...

Read More »

ബിഎസ്എഫ് കേന്ദ്രം പ്രവര്‍ത്തന ഉദ്ഘാടനം 26ന്

February 19th, 2014

നാദാപുരം: ചെക്യാട് അരീക്കരക്കുന്ന് ബിഎസ്എഫ് കേന്ദ്രത്തിന്റെ ഒന്നാംഘട്ട പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം 26ന് പകല്‍ മൂന്നിന് കേന്ദ്ര ആഭ്യന്തരമന്ത്രി സുശീല്‍കുമാര്‍ ഷിന്‍ഡേ നിര്‍വഹിക്കും. സഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍ അധ്യക്ഷനാകും. കേന്ദ്രീയ വിദ്യാലയം, സൈനിക ആശുപത്രി, കാന്റീന്‍, ഭടന്മാരുടെ വിശ്രമസ്ഥലം, പരിശീലനകേന്ദ്രം, വ്യാപാര സമുച്ചയം ഉള്‍പ്പെടെയുള്ളവയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഉടന്‍ ആരംഭിക്കും.

Read More »

വേനല്‍ കനത്തതോടെ പകര്‍ച്ചവ്യാധികള്‍ പടരുന്നു

February 19th, 2014

കുറ്റ്യാടി: വേനല്‍ കനത്തതോടെ ഗ്രാമീണ മേഖലയില്‍ മഞ്ഞപ്പിത്തം, ചെങ്കണ്ണ്, മിണ്ടിവീക്കം, വയറിളക്കം, വൈറല്‍ ഫീവര്‍ തുടങ്ങിയ പകര്‍ച്ചവ്യാധികളും ജീവിത ശൈലി രോഗങ്ങളും വ്യാപകമാകുന്നു. ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ നടത്തേണ്ട പ്രതിരോധ പ്രവര്‍ത്തനങ്ങളും ബോധവല്‍ക്കരണവും താളം തെറ്റി. സാധാരണക്കാര്‍ക്ക് ഇരുട്ടടിയായി ഗവ. ആശുപത്രികളില്‍ ആവശ്യത്തിന് മരുന്നുകളും ഡോക്ടര്‍മാരുമില്ല. മഞ്ഞപ്പിത്തം പോലുള്ള രോഗങ്ങള്‍ പടരുന്നത് തടയാന്‍ കുടിവെള്ള പരിശോധനക്കായി സര്‍ക്കാര്‍ അധീനതയിലുള്ള വാട്ടര്‍ അതോറിറ്റി ലാബുകളിലും മലാപ്പറമ്പിലുള്ള ജ...

Read More »