News Section: പ്രാദേശികം

വളയം പോലീസ് സ്‌റ്റേഷന്‍ വളപ്പില്‍ മണല്‍ നശിക്കുന്നു.

June 19th, 2014

നാദാപുരം:മണലിന് കടുത്തക്ഷാമം അനുഭവിക്കുമ്പോള്‍ ലോഡ് കണക്കിന് മണ്ണാണ് വളയം പോലീസ് സ്‌റ്റേഷനില്‍ നശിക്കുന്നത്.കാലവര്‍ഷം തുടങ്ങിയതോടെ മണല്‍ ഒഴുകിപ്പോകാന്‍ തുടങ്ങി.പുഴ മണലോ കടല്‍ മണലോ എന്നറിയാനുള്ള ടെസ്റ്റിംഗ് റിപ്പോര്‍ട്ട് ലഭിക്കാത്തതാണ് പോലീസിനെ കുഴക്കുന്നത്.ഇതിനാല്‍ ലേലം ചെയ്തു വില്‍ക്കാന്‍ കഴിയുന്നില്ല എന്നാണ് പോലീസ് പറയുന്നത്.

Read More »

‘കുട്ടിവായന’പദ്ധതി തുടങ്ങി.

June 19th, 2014

കക്കട്ട്:സ്‌കൂള്‍കുട്ടികളുടെ വായനശീലം വര്‍ധിപ്പിക്കുന്നതിനായി കക്കട്ടിലെ സൗഹൃദ കൂട്ടായ്മയായ 'കൂട്ട്' ആവിഷ്‌കരിച്ച 'കുട്ടിവായന പദ്ധതി' തുടങ്ങി. 2 മുതല്‍ 5 വരെ പഠിക്കുന്ന കുട്ടികള്‍ക്ക് സൗജന്യമായി ബാലസാഹിത്യകൃതികള്‍ ഉള്‍പ്പെടെ ലഭ്യമാക്കുകയാണ് പദ്ധതിയിലൂടെ ഉദ്ദേശിക്കുന്നത്. പ്രൈമറി വിദ്യാലയങ്ങളിലൂടെ നടപ്പാക്കുന്ന പദ്ധതി ഒന്നാംഘട്ടത്തില്‍ വട്ടോളി എല്‍.പി. സ്‌കൂളിലാണ് നടപ്പാക്കുന്നത്. പുസ്തകപ്രദര്‍ശനം, വായനമത്സരം, വായനക്കുറിപ്പ് തയ്യാറാക്കല്‍ തുടങ്ങിയവയും നടക്കും.

Read More »

അസൗകര്യങ്ങള്‍ക്കിടയില്‍ ഒരു മാവേലിസ്റ്റോര്‍

June 19th, 2014

കുറ്റ്യാടി:കുറ്റ്യാടിയിലെ മാവേലിസ്റ്റോറില്‍ സാധനങ്ങള്‍ വാങ്ങാനെത്തുന്നവര്‍ക്ക് നിന്ന് തിരിയാന്‍ പറ്റാത്ത അവസ്ഥയാണ്. ടൗണിലെ മാര്‍ക്കറ്റിനുള്ളില്‍നിന്ന് തിരിയാനിടമില്ലാത്ത സ്ഥലത്താണ് മാവേലി സ്റ്റോര്‍. മാവേലിസ്റ്റോറിനോട് ചേര്‍ന്ന് ഒരു ഭാഗത്ത് കോഴി, ഇറച്ചിക്കടകളും മറുഭാഗത്ത് പച്ചക്കറിക്കടകളുമാണ്. ചുറ്റും കെട്ടിടങ്ങളും മറ്റുമായതിനാല്‍ മലിനജലം ഒഴുകി പുറത്തേക്ക് പോകാന്‍ ഇവിടെ സൗകര്യവുമില്ല. മഴവെള്ളത്തിലും കോഴിക്കടയുടെ വരാന്തയിലും വേണം മാവേലിസ്റ്റോറിലെത്തുന്നവര്‍ക്ക് വരിനില്‍ക്കാന്‍. ഇവിടെ കെട്ടിനില്ക്കുന്ന വെള്ളമാ...

Read More »

കോടതിയില്‍ ഹാജരായില്ല ; സരിതയ്ക്ക് വാറന്റ്‌

June 19th, 2014

വടകര : വിചാരണസമയത്ത് കോടതിയില്‍ ഹാജരാവാഞ്ഞതിനെത്തുടര്‍ന്ന് സോളാര്‍തട്ടിപ്പുകേസിലെ പ്രതി സരിത എസ്. നായര്‍ക്കെതിരെ വടകര ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേട്ട് കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചു. ബുധനാഴ്ച വിചാരണസമയത്ത് പ്രതിയായ സരിതയും അഭിഭാഷകനും എത്താഞ്ഞതിനെത്തുടര്‍ന്നാണ് നടപടി. വിദ്യാപ്രകാശ്, റാണി പബ്ലിക് സ്‌കൂളുകളില്‍ സോളാര്‍ പവര്‍മിന്റ് സ്ഥാപിക്കാമെന്ന് വാഗ്ദാനം ചെയ്ത് രണ്ടുലക്ഷം രൂപ വീതം വാങ്ങി കബളിപ്പിച്ചെന്നാണ് കേസ്. കേസില്‍ മറ്റൊരു പ്രതിയായ ബിജുരാധാകൃഷ്ണന് പ്രൊഡക് ഷന്‍ വാറന്റും പുറപ്പെടുവിച്ചു.

Read More »

14 കുപ്പി വിദേശമദ്യവുമായി വിലങ്ങാട് സ്വദേശിനി അറസ്റ്റില്‍

June 19th, 2014

വടകര: മാഹിയില്‍നിന്ന് കടത്തിക്കൊണ്ടുവരികയായിരുന്ന 14 കുപ്പി വിദേശമദ്യവുമായി സ്ത്രീ പിടിയിലായി. വിലങ്ങാട് അമ്പാടിയില്‍ ലതിക (43) യെ ആണ് വടകര എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ വിനോദ് കുമാറും സംഘവും പിടികൂടിയത്. ബുധനാഴ്ച കായപ്പനച്ചിയില്‍നിന്നാണ് ഇവരെ പിടികൂടിയത്. തലശ്ശേരിയില്‍ നിന്നും വിലങ്ങാട്ടേക്കുള്ള സ്വകാര്യബസ്സിലാണ് ഇവര്‍ മദ്യം കടത്തിയത്. കല്ലാച്ചി കോടതിയില്‍ ഹാജരാക്കിയ ലതികയെ റിമാന്‍ഡ് ചെയ്തു.

Read More »

വടകരയ്ക്ക് ആവേശമാവാന്‍ കടത്തനാടന്‍ ബ്രസൂക്ക

June 19th, 2014

വടകര: ലോകകപ്പ് ഫുട്‌ബോള്‍ വലിയ സ്‌ക്രീനില്‍ കാണാന്‍ വടകരയും ഒരുങ്ങുന്നു. സഫ്ദര്‍ ഹശ്മി നാട്യസംഘമാണ് 'കടത്തനാടന്‍ ബ്രസൂക്ക' എന്ന പേരില്‍ ഫുട്‌ബോള്‍ ഉത്സവമൊരുക്കുന്നത്. ടൗണ്‍ഹാളില്‍ പ്രത്യേകം സജ്ജമാക്കുന്ന ഗാലറിയില്‍ സൂപ്പര്‍ എട്ടുമുതലുള്ള മത്സരങ്ങളാണ് പ്രദര്‍ശിപ്പിക്കുക. ജൂണ്‍ 28 മുതല്‍ ജൂലായ് 14 വരെയുള്ള പ്രദര്‍ശനത്തില്‍ പ്രവേശനം സൗജന്യം. റിവേഴ്‌സ് സ്‌ക്രീന്‍ പ്രൊജക്ഷനും സ്റ്റീരിയോഫോണിക് ശബ്ദസംവിധാനവുമായാണ് പ്രദര്‍ശനമെന്ന് സംഘാടകര്‍ അറിയിച്ചു. ഇടവേളകളിലും കളിക്ക് മുമ്പുമായി ആദ്യകാല ലോകകപ്പ് മത്സരങ്ങളും ഫുട്‌...

Read More »

കാറ്റില്‍ വ്യാപക നഷ്ടം

June 18th, 2014

ഒഞ്ചിയം: ബുധനാഴ്ച ഉച്ചയോടെ ആഞ്ഞ്‌വീശിയ കാറ്റില്‍ താലൂക്കില്‍ വ്യാപക നാശനഷം. നിരവധി മരങ്ങള്‍ കടപുഴകി വീണു. വീടിന് മുകളില്‍ മരങ്ങള്‍ വീണ് വീടുകള്‍ തകര്‍ന്നു. ചില്ലകള്‍ പൊട്ടിവീണ് വൈദ്യുതി വിതരണം തകരാറിലായി. . വല്ലത്ത്കുന്ന് മീത്തലെ വെലക്കാട് ശിവപ്രസാദത്തില്‍ കൃഷ്ണന്റെ വീടിന് മുകളില്‍ മാവ് വീണ് വീട് തകര്‍ന്നു. ബുധനാഴ്ച പകല്‍ പതിനൊന്നോടെയാണ് കാറ്റ് വീശീയത്. തൊട്ടടുത്ത പുതിയോട്ടില്‍ ബാലന്റെ വീടിന്റെ മുകളിലും തെങ്ങ് വീണ് വീട് തകര്‍ന്നിട്ടുണ്ട്. ചോറോട് കുന്നിന് താഴെ ലക്ഷംവീട് കോളനിയിലെ പ്രമോദിന്റെ വീടിന് മുകളില്‍ മരം...

Read More »

കായക്കൊടി കൊട്ടമല ക്വാറി മാഫിയകള്‍ കയ്യേറുന്നു

June 18th, 2014

കുറ്റ്യാടി: കായക്കൊടിയിലെ ചരിത്ര പ്രാധാന്യമുള്ള എള്ളിക്കാംപാറ കോട്ടമലയിലെ കരിങ്കല്‍ ഖനനത്തിനായി ക്വാറി മാഫിയകള്‍ രംഗത്ത്. പശ്ചിമഘട്ട മലനിരകളില്‍ വളരെ പ്രാധാന്യമുള്ള കോട്ടമലയിലെ ആറ് ഏക്കറോളം പരന്ന് കിടക്കുന്ന കരിമ്പാറകള്‍ പൊട്ടിക്കാനായി സ്വകാര്യ വ്യക്തികളില്‍ നിന്ന് പെരുമ്പാവൂര്‍ സ്വദേശി സ്ഥലം വാങ്ങികൂട്ടിയിട്ടിട്ടുണ്ട്. നെല്ലിലായി, പടിച്ചില്‍, മുണ്ട്യോട്ട്, പാലോളി, കൊരണമല എന്നീ പശ്ചിമഘട്ട മലനിരകളെ ഒരു അരപ്പട്ടപോലെ ബന്ധിച്ച് നിര്‍ത്തുന്ന കോട്ടമലയിലെ കരിമ്പാറകള്‍ പൊട്ടിക്കുന്നതോടെ പ്രദേശങ്ങള്‍ക്ക് കനത്ത ഭീഷണ...

Read More »

മടപ്പള്ളി കോളേജില്‍ അധ്യാപകരുടെ ഒഴിവ്

June 18th, 2014

.കോഴിക്കോട്: മടപ്പള്ളി ഗവണ്‍മെന്റ് കോളേജില്‍ രണ്ട് അധ്യാപകരുടെ താത്കാലിക ഒഴിവ്. അറബിക്, സുവോളജി വകുപ്പുകളിലാണ് ഫാക്കല്‍ട്ടി ഇംപ്രൂവ്‌മെന്റ് പ്രോഗ്രാം (എഫ്.ഐ.ബി.) മുഖേനയുള്ള ഒഴിവുകളുള്ളത്. 55 ശതമാനത്തില്‍ കുറയാത്ത മാര്‍ക്കോടെ ബിരുദാനന്തരബിരുദവും നെറ്റുമാണ് യോഗ്യത. ഉദ്യോഗാര്‍ഥികള്‍ ജൂണ്‍ 23-ന് 10.30-ന് അറബിക്കിനും രണ്ടുമണിക്ക് സുവോളജിക്കും കൂടിക്കാഴ്ചയ്ക്കായി കോളേജ് ഓഫീസില്‍ എത്തണം. എല്ലാ അസ്സല്‍ രേഖകളും കൈവശമുണ്ടായിരിക്കണമെന്ന്കോളേജ് പ്രിന്‍സിപ്പല്‍ അറിയിച്ചു.

Read More »

വടകര-മാഹി കനാല്‍ നവീകരണം:കോട്ടപ്പള്ളി കനാല്‍ അപകട ഭീഷണിയില്‍.

June 18th, 2014

വടകര: വടകര-മാഹി കനാല്‍ നവീകരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ട് ഒരു വര്‍ഷത്തോളമായി. ഇഴഞ്ഞു നീങ്ങുന്ന പണികൊണ്ട് പ്രയാസപ്പെടുന്നത് നാട്ടുകാരാണ്.നവീകരണത്തിന്റെ ഭാഗമായി കനാലിന്റെ രണ്ട് ഭാഗവും കെട്ടിയുയര്‍ത്തി.എന്നാല്‍ മഴക്കാലമായതോടെ കനാലിന്റെ ഇരുഭാഗവും ഇടിഞ്ഞ് തുടങ്ങി. കോട്ടപ്പള്ളി ടൗണില്‍ നിന്ന് കന്നിനടയിലേക്കും കല്ലേരി ഭാഗത്തേക്കും പോകാന്‍ നാട്ടുകാര്‍ ഉപയോഗിക്കുന്നത് കനാല്‍റോഡാണ് .നാട്ടുകാരുടെ ആശ്രയമായ ഹോമിയോ ആശുപത്രിയും ഈ വഴിത്തന്നെയാണ്.എന്നാല്‍ ഇരു ഭാഗവും ഇടിഞ്ഞ് തുടങ്ങിയതോടെ യാത്ര ബുദ്ധിമുട്ടിലായി. കനാലുകളിലേക...

Read More »