News Section: പ്രധാന വാർത്തകൾ

തേങ്ങാ പാല്‍ മുടിയഴകിനും മുഖമഴകിനും

December 18th, 2018

ഭക്ഷണത്തിൽ തേങ്ങാപ്പാൽ ഉപയോ​ഗിക്കുന്നത് മലയാളികളുടെ ശീലമാണ്. തേങ്ങാപ്പാൽ ഭക്ഷണത്തിന് മാത്രമല്ല സൗന്ദര്യസംരക്ഷണത്തിനും വളരെ നല്ലതാണ്. മുടി തഴച്ച് വളരാനും ചർമ്മപ്രശ്നങ്ങൾക്കുമെല്ലാം നല്ലൊരു പ്രതിവിധിയാണ് തേങ്ങാപ്പാൽ. തേങ്ങാപ്പാലിൽ വിറ്റാമിൻ സി, ഇ, അയൺ, സോഡിയം, കാത്സ്യം, മ​ഗ്നീഷ്യം എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. മുടി മൃദുലമാക്കാം... മുക്കാൽക്കപ്പ് തേങ്ങാപ്പാലിൽ അരക്കപ്പ് വെള്ളം ചേർക്കുക. മുടി പല ഭാ​ഗങ്ങളായി തിരിച്ച് ഈ മിശ്രിതം ശിരോചർമത്തിൽ പുരട്ടുക. ഒരു മണിക്കൂറിന് ശേഷം വൃത്തിയായി കഴുകുക. തേങ്ങാപ്പാൽ കണ്ടീഷ...

Read More »

വെളിച്ചെണ്ണയില്‍ മായം ; 74 ബ്രാൻഡ് വെളിച്ചെണ്ണ നിരോധിച്ചു

December 18th, 2018

കോഴിക്കോട്: സംസ്ഥാനത്ത് മായം കലർന്ന 74 ബ്രാൻഡ് വെളിച്ചെണ്ണ ഭക്ഷ്യസുരക്ഷാ വകുപ്പ് നിരോധിച്ചു. വെളിച്ചെണ്ണയിൽ മായം കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. ഇവയുടെ ഉല്‍പാദനം, സംഭരണം, വില്‍പ്പന എന്നിവ നിരോധിച്ചുകൊണ്ട് സംസ്ഥാന ഭക്ഷ്യ സുരക്ഷാ കമ്മീഷണര്‍ ആനന്ദ് സിങ് ഐഎഎസ് ഉത്തരവിറക്കി. കോക്കോ ബാർ, മലബാർ റിച്ച് കോക്കനട്ട് ഓയിൽ, കേര കിംഗ് കോക്കനട്ട് ഓയിൽ തുടങ്ങി നിരോധിച്ചത് മുഴുവൻ സ്വകാര്യ കമ്പനി ഉല്പന്നങ്ങളാണ്. നിരോധിക്കപ്പെട്ട ബ്രാന്‍ഡ് വെളിച്ചെണ്ണ സംഭരിച്ച് വയ്ക്കുന്നതും വില്‍പ്പന നടത്തുന്നതും ക്രിമിനല്‍ കുറ്റമാണെന്ന് ഉത്...

Read More »

എടച്ചേരി നോർത്ത് യു.പി.സ്കൂൾ റോഡ് ഉദ്ഘാടനം ചെയ്തു

December 18th, 2018

 നാദാപുരം : എടച്ചേരി ഗ്രാമപഞ്ചായത്ത് ജനകീയാസൂത്രണം 2018- പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിച്ച പുതിയോട്ടിൽ മുക്ക് എടച്ചേരി നോർത്ത് യു.പി.സ്കൂൾ റോഡ് ഉദ്ഘാടനം പ്രസിഡണ്ട് ശ്രീ.ടി.കെ.അരവിന്ദാക്ഷൻ നിർവഹിച്ചു.വാർഡ് മെമ്പർ ഒ.കെ മൊയ്തു അധ്യക്ഷത വഹിച്ചു.ഇ.ഗംഗാധരൻ, വി.അശോകൻ, യു.പി.മൂസ്സമാസ്റ്റർ, എം.കുമാരൻ, മോഹനൻ, കളത്തിൽ ഇബ്രാഹിം, മൊയ്തു സംസാരിച്ചു.

Read More »

മുള്ളമ്പത്ത് പൊയിലുപറമ്പത്ത് മാത നിര്യാതയായി

December 18th, 2018

നാദാപുരം:  മുള്ളമ്പത്തെ പരേതനായ പോയിലുപറമ്പത്ത് കേളപ്പന്‍റെ ഭാര്യ പൊയിലുപറമ്പത്ത് മാത (85 ) നിര്യാതയായി. മക്കള്‍_പരേതയായ നാണി ,കുമാരന്‍ ,ലീല, പരേതയായചന്ദ്രി,ചന്ദ്രന്‍,മരുമക്കള്‍_പരേതയായ നാണു,ശാന്ത ,കുഞ്ഞിക്കണ്ണന്‍,ശ്യാമള

Read More »

നാദാപുരത്ത് യുവതിയെ കാണാതായ സംഭവം ; ഓട്ടോ ഡ്രൈവര്‍ക്കെതിരെ വ്യാജ വാര്‍ത്ത‍ പ്രചരിപ്പിച്ചതിന് പോലീസ് കേസെടുത്തു

December 18th, 2018

നാദാപുരം: നാദാപുരത്ത് യുവതിയെ കാണാതായ സംഭവം ; ഓട്ടോ ഡ്രൈവര്‍ക്കെതിരെ വ്യാജ വാര്‍ത്ത‍ പ്രചരിപ്പിച്ചതിന് പോലീസ് കേസെടുത്തു. ഭർതൃമതിയായ യുവതിയെയും കൊണ്ട് ഒളിച്ചോടിയ യുവാവിന്റെസുഹ്യത്തുക്കളെ സൂക്ഷിക്കുക എന്ന് കാണിച്ച് ഓട്ടോ ഡ്രൈവർമാരുടെ ഫോട്ടോസമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നതായി പരാതി. നാദാപുരം ടൗണിലെ രണ്ട് ഓട്ടോഡ്രൈവർമാരാണ് ഇത് സംബന്ധിച്ച് പൊലീസിൽ പരാതി നൽകിയത്. തുണേരിയിലെ യുവതിയും ചേലക്കാട്ടെ യുവാവുമാണ് കഴിഞ്ഞ ദിവസം മുങ്ങിയത്.ടൗണിൽ കുറച്ച് നാൾ ഓട്ടോ ഓടിച്ച യുവാവ് പുതിയ ഫോൺ വാങ്ങി പരാതിക്കാരായഓട്ടോ ഡ്രൈവർമാരെ ...

Read More »

കുറ്റ്യാടിയില്‍ അധ്യാപകന്‍ കിണറ്റില്‍ മരിച്ച നിലയില്‍

December 18th, 2018

കുറ്റ്യാടി: കുറ്റ്യാടി ഊരത്ത് അധ്യാപകനെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. അടുക്കത്ത് എം.എ.എം.യു.പി.സ്‌കൂളെ അധ്യാപകനും ചെറിയടത്ത് മൊയ്തുവിന്റെ മകനുമായ ആദം മാസ്റ്ററെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

Read More »

നരിക്കുനിയിലെ മോഷണം ; വിരലടയാള വിദഗ്ധര്‍ പരിശോധന നടത്തി

December 18th, 2018

നരിക്കുനി :പകൽ വീട് കുത്തിത്തുറന്നു സ്വർണാഭരണങ്ങളും പണവും കവർന്നു. കണ്ടോത്തുപാറ കുനിയിൽ സലീമിന്റെ വീട്ടിലാണു കവർച്ച. 2 ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായി പറയുന്നു. പൊലീസിൽ പരാതി നൽകി. വിരലടയാള വിദഗ്ധനും പരിശോധന നടത്തി .

Read More »

ഏറാമല പഞ്ചായത്ത് യൂത്ത് ലീഗ്കൗണ്‍സില്‍ അംഗം അമ്മദ് കബീര്‍ റിഫായി നിര്യാതനായി

December 18th, 2018

നാദാപുരം :  തിലേരി അമ്മദ് കബീര്‍ റിഫായി (29) നിര്യാതനായി. ഏറാമല പഞ്ചായത്ത് യൂത്ത് ലീഗ്കൗണ്‍സില്‍ അംഗവും ഓര്‍ക്കാട്ടേരി ടൗണ്‍ യൂത്ത് ലീഗ് പ്രവര്‍ത്തക സമിതി അംഗവുമാണ്. അച്ഛന്‍ തില്ലേരി അബൂബക്കര്‍ ഹാജി, അമ്മ സഫിയ സഹോദരിമാര്‍ റൂബിന, ഡോ. റിസ്വാന ,ബദ്രീയ.

Read More »

മധുരം കഴിച്ചാല്‍ ഷുഗര്‍ വരുമോ….?

December 17th, 2018

മധുരം കൂടുതല്‍ കഴിക്കുന്നവരോട് 'ഷുഗര്‍ വരും' എന്ന് മുന്നറിയിപ്പ് നല്‍കാന്‍ ആളുകള്‍ മത്സരിക്കുന്നത് കാണാറില്ലേ? മധുരം കഴിക്കുന്നത് മാത്രമാണോ പ്രമേഹം പിടിപെടാന്‍ കാരണമാകുന്നത്? മധുരം കഴിക്കുന്നത് മാത്രമല്ല പ്രമേഹത്തിന് കാരണമാകുന്നതെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. എങ്കിലും ഭക്ഷണരീതികള്‍ തന്നെയാണ് പ്രധാനമായും പ്രമേഹമുണ്ടാക്കുന്നതെന്നും ഡോക്ടര്‍മാര്‍ വിശദീകരിക്കുന്നു. ശരീരത്തിന് ആവശ്യമായതിലധികം ഭക്ഷണം കഴിക്കുമ്പോള്‍ ഇത് കൊഴുപ്പിന്റെ രൂപത്തില്‍ സൂക്ഷിക്കപ്പെടുന്നു. ഇതാണ് പിന്നീട് പ്രമേഹത്തിന് വലിയ സാധ്യതയുണ്ടാക്കുന്നത...

Read More »

വളയത്തെ വാഹനാപകടം ; യാത്രക്കാര്‍ രക്ഷപെട്ടത് തലനാരിഴയ്ക്ക്

December 17th, 2018

 നാദാപുരം: വളയത്ത് കാറിടിച്ച് വൈദ്യുതി പോസ്റ്റ് തകർന്നു. യാത്രക്കാർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. . കല്ലാച്ചി ഭാഗത്ത് നിന്നും വള യത്തേക്ക് വരികയായിരുന്ന കാറാണ് അപകടത്തിൽപ്പെട്ടത്. വളയം ടൗണിന് സമീപത്തെ കയറ്റത്തിൽ നിയന്ത്രണം നഷ്ടമായ കാർ വൈദ്യുതി പോസ്റ്റിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ പോസ്റ്റ് മുറിഞ്ഞ് റോഡിലേക്ക് വീഴാൻ പാകത്തിൽനിൽക്കുകയായിരുന്നു. വൈദ്യുതി തൂൺ കാറിന്റെ മുകളിൽ പതിക്കാഞ്ഞതിനാൽ യാത്രക്കാർ വൻ അപകടത്തിൽ നിന്ന് രക്ഷപ്പെടുകയായിരുന്നു. അപകടത്തെത്തുടർന്ന്ഏറെ നേരം ഗതാഗതം തടസ്സപ്പെടുകയും മേഖലയില...

Read More »