News Section: പ്രധാന വാർത്തകൾ

കല്ലാച്ചിയില്‍ പെട്രോള്‍ പമ്പ് ജീവനക്കാരനെ ആക്രമിച്ച സംഭവം; നടപടിയെടുക്കാത്ത പോലീസിനെതിരെ ആക്ഷേപം

September 18th, 2017

നരിപ്പറ്റ: കല്ലാച്ചിയിലെ പെട്രോള്‍ ജീവനക്കാരെ ആക്രമിച്ച സംഭവത്തില്‍ പ്രതിഷേധം ശക്തമാകുന്നു. ഒരു സംഘം ആളുകളടെ അക്രമത്തിനിരയായി പെട്രോള്‍ പമ്പ് ജീവനക്കാരന്‍ ഒരാഴ്ചയായി ഗുരുതരാവസ്ഥയില്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കഴിയുന്നു. നരിപ്പറ്റയിലെ മൊയിലോത്ത് ഭാസ്‌കരനാണ് നട്ടെല്ലിനും, കഴുത്തിനും, മുഖത്തും പരിക്കേറ്റ് ഗുരുതരാവസ്ഥയില്‍ കഴിയുന്നത്. കൈയുടെ എല്ല് ഒടിഞ്ഞിട്ടുമുണ്ട്. ശ്രീകൃഷണ ജയന്തിയുടെ തലേ ദിവസം പമ്പ് അടച്ചയുടനെ എണ്ണയടിക്കാനെ ത്തിയവരാണ് അക്രമം നടത്തിയത്. ഇവര്‍ക്ക് എണ്ണ നല്‍കിയ ശേഷം ക്യാമ്പിനിലേക്ക് ...

Read More »

നാദാപുരം സ്വദേശി സൗദിയില്‍ കാണാതായി; അന്വേഷണം ഊര്‍ജിതം

September 16th, 2017

നാദാപുരം/സൗദി: സൗദിയില്‍ നിന്ന് കാണാതായ നാദാപുരം സ്വദേശി ഷാജഹാനായി തിരച്ചില്‍ ഉൗര്‍ജിതമാക്കി ദമാം പോലീസ്. കഴിഞ്ഞ വ്യാഴാഴ്ചയാണ് ഷാജഹാനാ കാണാതായത്. ജോലിയുടെ ഭാഗമായി ദമാമില്‍ നിന്നും കമ്പനി വാഹനത്തില്‍ ജുബൈലിലേക്ക് പോകുന്ന വഴിയായിരുന്നു സംഭവം. ഷാജഹാനോടൊപ്പം യാത്ര ചെയ്ത പാക്കിസ്ഥാന്‍ സ്വദേശി വസാഖ് ഹുസൈനെ തേടിയും അന്വേഷണം നടക്കുന്നുണ്ട്. ദമ്മാമില്‍ കമ്പനിയില്‍ 13 വര്‍ഷമായി ജോലി ചെയ്തുവരികയായിരുന്നു ഷാജഹാന്‍. ജോലിയുടെ ഭാഗമായി ദമ്മാമില്‍ നിന്നും കമ്പനി വാഹനത്തില്‍ ജുബൈലിലേക്ക് പുറപ്പെട്ടത്. വാഹനത്തില്‍ ആകെയുണ്ടായ...

Read More »

കനത്ത മഴ തോര്‍ന്നപ്പോള്‍ തെളിഞ്ഞ് വന്നത് ഇന്ത്യ; പേരോട് പാറക്കടവ് റോഡ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു

September 16th, 2017

നാദാപുരം: കനത്തമഴയില്‍ റോഡില്‍ തെളിഞ്ഞഇന്ത്യയുടെ ഭൂപടം കൗതുകമാകുന്നു .നാദാപുരം പേരോട് പാറക്കടവ് റോഡിലാണ് മഴയില്‍ നിരവധി കുഴികളോടൊപ്പം ഇന്ത്യയുടെ ഭൂപടവും രൂപപ്പെട്ടത്. നേരത്തെ റോഡ് പ്രവൃത്തി മുടങ്ങിയതിനാല്‍ കാല്‍നട യാത്രപോലും ദുസ്സഹമായ ഇവിടെ ഭൂപടത്തിനോടൊപ്പം ഗര്‍ത്തങ്ങളും രൂപപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ മാസം ഓട്ടോറിക്ഷ ഓട്ടത്തിനിടെ ഈ കുഴിയില്‍ വീണു കത്തി നശിച്ചതിന് സമീപമാണ് ഇന്ത്യയുടെ ഭൂപടത്തിന്റെ രൂപത്തിലുള്ള കുഴി. നിര്‍ദ്ധിഷ്ട കണ്ണൂര്‍ എയര്‍പ്പോട്ടിലേക്കുള്ള പ്രധാന പാതയാണിത്. കഴിഞ്ഞവര്‍ഷം മാര്‍ച്ച് മാസത്തിലാണ...

Read More »

നമ്മുടെ കളിസ്ഥലങ്ങള്‍ക്ക് എന്ത് പറ്റി ?,നമ്മുടെ കല്ല്യാണ വീടുകള്‍ക്ക് എന്ത് പറ്റി ?നാദാപുരം ചര്‍ച്ചചെയ്യുന്നു

September 14th, 2017

നാദാപുരം: പ്രസംഗങ്ങളോ, പ്രഹസനങ്ങളോ അല്ല നാടിന്റെ ജീവിതത്തില്‍ വന്നു ചേര്‍ന്ന അരുതാത്ത ഒരുപാട് കാര്യങ്ങളുണ്ട്. മാനസികമായി അകല്‍ച്ചകള്‍, രാഷ്ട്രീയത്തിലും മതത്തിലും ആവശ്യമില്ലാത്ത വിഭാഗീയതകള്‍. ഒന്നായി ചേര്‍ന്നു നില്‍ക്കേണ്ട ഇടങ്ങളിലെ അസാന്നിധ്യങ്ങള്‍. അങ്ങിനെ നിങ്ങള്‍ക്കും നാദാപുരത്തിനെക്കുറിച്ച് ഒരുപാട് ആശങ്കകള്‍ ഉണ്ടാകും. നമുക്ക് കൂട്ടായി ഇരുന്ന് ചര്‍ച്ച ചെയ്യാം, ബദല്‍ നിര്‍ദേശങ്ങള്‍ വയ്ക്കാം, മനശാസ്ത്രപരമായ ഇടപെടലുകള്‍ നടത്താം, അതിന് വേണ്ടി കല്ലാച്ചി കേന്ദ്രമായി രൂപം കൊണ്ട അടയാളം സാംസ്‌കാരിക വേദി നിങ്ങള്‍...

Read More »

കല്ലാച്ചിയിലെ വ്യപാരികള്‍ക്ക് മഴയെ ഭയമാണ്; വെള്ളം കയറി നശിക്കുന്നത് ജീവിത സ്വപ്നം

September 13th, 2017

നാദാപുരം: ചെറിയ മഴ പെയ്യുമ്പോള്‍ കല്ലാച്ചി മല്‍സ്യ മാര്‍ക്കറ്റിലെ വ്യാപാരികളുടെ നെഞ്ചിടിക്കും. ഓരോ മഴക്കാലത്തും നഷ്ടമാകുന്നത് ലക്ഷങ്ങള്‍. ചെറിയ കട മുതല്‍ വലിയ സൂപ്പര്‍മാര്‍ക്കറ്റ് വരെ വെള്ളത്തിനടിയിലാകുന്നതോടെ കല്ലാച്ചിയിലെ വ്യാപാരികളുടെ നഷ്ടത്തിന് കൈയും കണക്കുമില്ല. അശാസ്ത്രീയമായ അഴക്കുചാല്‍ നിര്‍മാണമാണ് ഇവിടെ മഴ വ്യാപാരികള്‍ക്ക് കണ്ണീരാകുന്നത്. ബുധനാഴ്ച വൈകീട്ട് പെയ്ത കനത്ത മഴയിലും വ്യാപാരികള്‍ക്ക് സംഭവിച്ചത് ഭീമമായ നഷ്ടം. കുറ്റ്യാടി റോഡിലെ റൂബിയല്‍ സൂപ്പര്‍ മാര്‍ക്കറ്റ്, മില്‍മാ ബൂത്ത്, ഫാന്‍സി ഷോപ്...

Read More »

കെ കെ ലതികയുടെ മകന്‍ ഉണ്ണിയുടെ വിവാഹം കഴിഞ്ഞു; ആഘോഷങ്ങളും ആര്‍ഭാടങ്ങളുമില്ലാതെ

September 13th, 2017

നാദാപുരം: സിപിഎം ജില്ലാ സെക്രട്ടറിയുടെയും കുറ്റ്യാടി മുന്‍ എംഎല്‍എ കെ കെ ലതികയുടെയും ഇളയമകന്റെ വിവാഹം കഴിഞ്ഞത് ആര്‍ഭാടങ്ങളും ആഘോഷങ്ങളുമില്ലാതെ. '' ഞങ്ങളുടെ ഉണ്ണിയുടെ(ഇളയമകന്റെ ) വിവാഹം കഴിഞ്ഞു ഒരു ചടങ്ങും ഇഷ്ടപ്പെട്ട രണ്ടു പേരും ഒന്നിച്ചു ജീവിക്കാന്‍ തുടങ്ങി'' എന്ന ചെറിയ കുറിപ്പോടു കൂടിയാണ് മകന്റെ വിവാഹവാര്‍ത്ത കെ കെ ലതിത പങ്കുവെച്ചിരിക്കുകയാണ്. വിവാഹ ആര്‍ഭാടത്തിന്റെയും പണക്കൊഴുപ്പിന്റെയും കാഴ്ചകളായി മാറുന്ന കാലത്താണ് നല്ല സന്ദേശം ഉയര്‍ത്തി പിടിച്ച് ഇവര്‍ വിവാഹിതരായത്.   മകളുടെ വിവാഹം ആഡംബരപൂര്‍വ്വം ന...

Read More »

കല്ലാച്ചിയില്‍ വന്‍മരം കടപുഴകി വീണു; കാറുകള്‍ക്ക് കേട്പാട്

September 12th, 2017

നാദാപുരം: കല്ലാച്ചി കുറ്റ്യാടി റോഡിലെ പെട്രോള്‍ പമ്പിന് സമീപത്തെ വളയം റോഡില്‍ വലിയ പുളിമരം  കടപുഴകി വീണു. അഞ്ചോളം ഇലട്രിക്ക് പൊസ്റ്റുകള്‍ തകര്‍ന്നു. തൊട്ടടുത്ത വര്‍ക്ഷോപ്പിലെ കാറുകള്‍ക്കും കേട് പാട് പറ്റി. ഇന്ന് പുലര്‍ച്ചയോടെയാണ് സംഭവം. തകര്‍ന്ന ഇലക്ട്രിക്ക് പോസ്റ്റുകള്‍ കെഎസ്ഇബി അധികൃതരെത്തി പുനസ്ഥാപിക്കുന്നുണ്ട്. എന്നാല്‍ വന്‍ പുളിമരം മുറിച്ച് മാറ്റാനുള്ള യാതൊരു നടപടിയും അധികൃതരുടെ ഭാഗത്ത് നിന്നുണ്ടായിട്ടില്ല. മേഖലയില്‍ ഇതു വരെ വൈദ്യുതി പുനരാരംഭിച്ചിട്ടില്ല.

Read More »

ആയുധങ്ങള്‍ക്കായി നാദാപുരം മേഖലയില്‍ വ്യാപക റെയിഡ്

September 12th, 2017

നാദാപുരം: ആയുധങ്ങള്‍ക്കായി നാദാപുരം മേഖലയില്‍ വ്യാപക റെയ്ഡ്. ഇന്ന് രാവിലെയാണ് പോലീസും ബോംബ് സ്‌ക്വാഡും സംയുക്തമായി റെയ്ഡ് നടത്തിയത്. നാദാപുരം ബസ്സ്റ്റാന്റ് പിറക് വശം, പുറമേരി-ഇരിങ്ങണ്ണൂര്‍ ഭാഗങ്ങളിലാണ് റെയ്ഡ് നടത്തിയത്. ശ്രീകൃഷ്ണ ശോഭായാത്രയുടെ ഭാഗമായാണ് റെയ്ഡ്.      

Read More »

വടകരയില്‍ വിദ്യാര്‍ഥിനിക്ക് ബസില്‍ പീഡനം; യുവാവ് പിടിയില്‍

September 12th, 2017

വടകര: ബസില്‍ സ്‌കൂള്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ യുവാവ് അറസ്റ്റില്‍. വില്യാപ്പള്ളി പൊന്മേരി എടക്കുചി നിജിത്താണ്(24) അറസ്റ്റിലായത്. വടകര-വില്യാപ്പള്ളി-ആയഞ്ചേരി റൂട്ടിലോടുന്ന ബസില്‍ തിരക്കിനിടയില്‍ പെണ്‍കുട്ടിയെ ശല്യം ചെയ്തുവെന്നാണ് പരാതി. വിദ്യാര്‍ഥിനിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് പ്രതിയെ പിടികൂടിയത്. ഇയാളുടെ പേരില്‍ നേരത്തെയും പീഡനം ഉള്‍പ്പെടെയുള്ള കേസുള്ളതായി പോലീസ് അറിയിച്ചു. സിഐ മധുസൂധനന്‍ നായരാണ് കേസ് അന്വേഷിക്കുന്നത്. പോക്‌സോ നിയമപ്രകാരം അറസ്റ്റിലായ പ്രതിയെ ജില്ലാ കോടതിയില്‍ ഹാ...

Read More »

നാദാപുരം ന്യൂക്ലിയസില്‍ എല്ല് രോഗ വിഭാഗം ഡോക്ടര്‍മാരുടെ സേവനം എല്ലാ ദിവസവും ലഭ്യമായിരിക്കുന്നു

September 12th, 2017

നാദാപുരം: ന്യൂക്ലിയസ് ഹോസ്പിറ്റലില്‍ എല്ല് രോഗ വിഭാഗം വെള്ളി, ഞായര്‍ ഒഴികെ ആഴ്ചകളില്‍ എല്ലാ ദിവസവും പ്രവര്‍ത്തനം ആരംഭിച്ചിരിക്കുന്നു. പ്രശസ്ത എല്ല് രോഗ വിദഗ്ധരായ ഡോ. പി ടി ഗോപാലന്‍(എംബിബിഎസ്, ഡി ഓര്‍ത്തോ), ഡോ. പ്രദീപ് ഡെന്നിസണ്‍(എംബിബിഎസ്, ഡി-ഓര്‍ത്തോ) എന്നിവരാണ് രോഗികളെ പരിശോധിക്കുന്നത്. തിങ്കള്‍, ബുധന്‍, വ്യാഴം ദിവസങ്ങളില്‍ രാവിലെ 9.30 മുതല്‍ 12.30 വരെയും. ചൊവ്വ, ശനി ദിവസങ്ങളില്‍ വൈകീട്ട് 3.30 മുതല്‍ 6 മണിവരെയുമാണ് പരിശോധന. കൂടുതല്‍ വിവരങ്ങള്‍ക്ക് 0496 2550354, 8589050354 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക. ...

Read More »