News Section: പ്രധാന വാർത്തകൾ

അറവുശാല പൂട്ടി

June 7th, 2014

അറവ് മാലിന്യം സ്വകാര്യ സ്ഥലത്ത് തള്ളിയതിനെ തുടര്‍ന്ന് അറവുശാല നഗരസഭാ അധികൃതര്‍ പൂട്ടി. ഇതേത്തുടര്‍ന്ന് വടകരയിലെ ഇറച്ചിക്കടകള്‍ വെള്ളിയാഴ്ച തുറന്നില്ല. മലിനീകരണ നിയന്ത്രണബോഡിന്റെ അനുമതി പുതുക്കിക്കിട്ടാത്തതിനാല്‍ ദീര്‍ഘകാലം അടഞ്ഞുകിടന്ന അറവുശാല നഗരസഭയുടെ ഇടപെടലിനെ തുടര്‍ന്നാണ് അടുത്തകാലത്ത് തുറന്നത്. എന്നാല്‍, ചില കശാപ്പുകാര്‍ വീണ്ടും ചട്ടലംഘനം നടത്തി അറവുശാല അടച്ചുപൂട്ടാനിടയാക്കുകയായിരുന്നുവെന്ന് നഗരസഭാ ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ എ.പി. പ്രജിത അറിയിച്ചു. പൊതുസ്ഥലത്ത് അനധികൃതമായി കശാപ്പ് നടത്...

Read More »

എൻ.കെ പ്രേമചന്ദ്രന്റെ വീടിന് നേരെ കല്ലേറ്

June 7th, 2014

കൊല്ലം: എൻ .കെ .പ്രേമചന്ദ്രൻ എം .പി .യുടെ വീടിനുനേരെ കല്ലേറ് .കല്ലേറിൽ വീടിന്റെ രണ്ട് ജനൽ ചില്ലുകൾ തകർന്നു. കൊല്ലം റെയിൽവേസ്റ്റേഷന് സമീപം ഭീമാജുവലറിക്ക് പിന്നിലുള്ള വസതിയായ 'മഹേശ്വരി' യിലാണ് ആക്രമണമുണ്ടായത്. ഇന്നലെ രാത്രിയാണ് സംഭവമെന്ന് കരുതുന്നു. കൊല്ലം അസി.കമ്മിഷണർ കെ. ലാൽജിയുടെ നേതൃത്വത്തിൽ പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വീടിന് പുറത്തെ മതിലിൽ മൂന്ന് പോസ്റ്ററുകളും പതിച്ചിട്ടുണ്ട്. 'അഴിമതിയിൽ കുളിച്ച് നിൽക്കുന്ന ഉമ്മൻചാണ്ടിക്ക് ഓശാന പാടുന്ന എൻ.കെ പ്രേമചന്ദ്രാ നിനക്ക് ചരിത്രം മാപ്പുതരില്ല", ...

Read More »

സിം കാർഡ്‌ ഉടമയെ കണ്ടെത്തി

June 7th, 2014

വടകര :ടി .പി .വധകേസിലെ പ്രതികളുടെ കൈയ്യിൽ നിന്നും പിടിച്ച സെൽ ഫോണിലെ സിം കാർഡിന്റെ ഉടമയെ കണ്ടെത്തി .കോഴിക്കോട് പന്തീരിങ്കാവ് സ്വദേശിയുടെ പേരിലുള്ളതാണ് സിം. വിയ്യൂർ ജയിലിലെ അണ്ണൻ സിജിതിന്റെ സെൽ ഫോണിൽ നിന്നാണ് സിം കണ്ടെത്തിയത് .ഒരു വർഷത്തിൽ അധികമായി സിം ഉപയോഗിക്കുകയും ,ആയിരത്തിലധികം കോളുകൾ ഇതിൽ നിന്നും ചെയ്തതായും കണ്ടെത്തി .

Read More »

ധന്വന്തരി നിധി സംരക്ഷണസമിതി ജനപ്രതിനിധികളുടെ ധര്‍ണ നടത്തി

June 7th, 2014

വടകര : ധന്വന്തരി നിധി സ്വകാര്യ ട്രസ്റിന് വിട്ടുകൊടുക്കരുതെന്ന് ആവശ്യപ്പെട്ട് സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ ജന പ്രതിനിധികളുടെ ധർണ്ണ നടത്തി.ജില്ലാ ആസ്​പത്രിയിലെ ധന്വന്തരി ട്രസ്റ്റുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ ചര്‍ച്ചചെയ്യാന്‍ സി.കെ.നാണു എം.എല്‍.എ. സര്‍വകക്ഷിയോഗം വിളിക്കും. ജൂണ്‍ 14 നാണ് യോഗം. വെള്ളിയാഴ്ച ജില്ലാപഞ്ചായത്ത് വിളിച്ചുചേര്‍ത്ത യോഗത്തിലാണ് പ്രശ്‌നപരിഹാരത്തിന് മുന്‍കൈയെടുക്കാമെന്ന് എം.എല്‍.എ. അറിയിച്ചത്. വെള്ളിയാഴ്ചത്തെ യോഗം യു.ഡി.എഫ്. ബഹിഷ്‌കരിച്ചിരുന്നു. സി.പി.ഐ. അടക്കമുള്ള പാര്‍ട്ടികളും യോഗത്തില്‍ന...

Read More »

വ്യാജ ഹോമിയോ ഡോക്ടർ പിടിയിൽ

June 6th, 2014

പയ്യോളി: തിക്കോടി പഞ്ചായത്ത് ബസാറില്‍ ചികിത്സ നടത്തിയിരുന്ന വ്യാജ ഹോമിയോ ഡോക്ടര്‍, പുതുപ്പണം മിഷ്യന്‍ പറമ്പത്ത് സി.എസ്. േജാണ്‍ (80) പോലീസ് പിടിയില്‍. വടകര കോടതിയില്‍ നിന്ന് വിരമിച്ച ശേഷം 20 വര്‍ഷമായി കാഞ്ഞങ്ങാട് കേന്ദ്രീകരിച്ച് പല സ്ഥലങ്ങളിലായി ഇലക്ട്രോ ഹോമിയോപ്പതിയില്‍ പ്രാക്ടീസ് നടത്തിവരികയാണ്. മെഡിക്കല്‍ കൗണ്‍സിലിന്റെ അംഗീകാരമോ രജിസ്‌ട്രേഷനോ ബിരുദങ്ങളോ വ്യക്തമാക്കുന്ന രേഖകളൊന്നുമില്ല. ഹൈക്കോടതി ഉത്തരവ് പ്രകാരം പാരമ്പര്യ ചികിത്സ നടത്തിവരികയാണെന്ന് ഇയാള്‍ പറയുന്നു. പയ്യോളി എസ്.ഐ. പി. ദീലീപ്കുമാറാണ് ജോണിനെ കസ്...

Read More »

മദ്യവിരുദ്ധ ജനകീയ കൂട്ടായ്മ ഇന്ന്

June 6th, 2014

കുറ്റ്യാടി :സിറ്റിസണ്‍ ഫോർ പീസ് ആൻഡ്‌ ജസ്റ്റിസ് വെള്ളിയാഴ്ച കുറ്റ്യാടിയിൽ മദ്യവിരുദ്ധ റാലിയും ജനകീയ കൂട്ടായ്മയും നടത്തും .കടേക്കചാലിൽ നിന്നാരംഭിക്കുന്ന റാലി മരുതോങ്കര റോഡിൽ സമാപിക്കും . കെ .പി .എ റഹീം പ്രഭാഷണം നടത്തും .

Read More »

കേരളത്തിൽ കാലവർഷം എത്തിയെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം

June 6th, 2014

തിരുവനന്തപുരം :കേരളത്തിൽ കാലവർഷം എത്തിയെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു .ജൂണ്‍ ഒന്നിന് എത്താറുള്ള കാലവര്‍ഷം ഇത്തവണ ആറുദിവസം വൈകിയാണ് എത്തിയിരിക്കുന്നത്. സാവധാനം തുടങ്ങുന്ന മഴ ജൂണ്‍ പകുതിയോടെ ശക്തിപ്രാപിക്കുമെന്നാണ് കാലാവസ്ഥാ പ്രവചനം. വരുന്ന രണ്ടുദിവസം സംസ്ഥാനത്ത് ശക്തമായ മഴ പ്രതീക്ഷിക്കാം. മഴ കുറയാന്‍ ഇടയാക്കുന്ന എല്‍ നിനോ പ്രതിഭാസം കാലവര്‍ഷത്തിന്റെ ആദ്യദിനങ്ങളില്‍ ഉണ്ടാവില്ല. എന്നാല്‍ നാലുമാസം നീളുന്ന കാലയളവില്‍ ഈ പ്രതിഭാസം അനുഭവപ്പെട്ടേക്കാം. രാജ്യത്തിന്റെ പകുതിയോളം പ്രദേശങ്ങളില്‍ ജൂണ്‍ പകുതിയേ...

Read More »

അറസ്റ്റിലായത്‌ പത്ത്‌ പേര്‍ ഓപ്പറേഷന്‍ കുബേര, റൂറല്‍ ജില്ലയില്‍ രജിസ്റ്റര്‍ ചെയ്‌തത്‌ 60 കേസുകള്‍

June 5th, 2014

വടകര : ഓപ്പറേഷന്‍ കുബേരയുടെ ഭാഗമായി ജില്ലാ റൂറല്‍ പരിധിയില്‍ പൊലീസ്‌ രജിസ്റ്റര്‍ ചെയ്‌തത്‌ 62 കേസുകള്‍. 178 കേന്ദ്രങ്ങളിലായി നടത്തിയ റെയിഡുകളില്‍ 10 പേരെ പൊലീസ്‌ അറസ്റ്റ്‌ ചെയ്‌തു. വടകര എ.എസ്‌.പി ഓഫീസില്‍ 10 ന്‌ പരാതി പരിഹാര അദാലത്ത്‌ നടത്തുമെന്ന്‌ ഡി.വൈ.എസ്‌.പി പി.പി സദാനന്ദന്‍ അറിയിച്ചു. പയ്യോളി സ്വദേശി ഖദീജയെ അറസ്റ്റ്‌ ചെയ്‌തതില്‍ 72 ബ്ലാങ്ക്‌ ചെക്കുകള്‍, 52 സ്റ്റാമ്പ്‌ പേപ്പറുകള്‍, പയ്യോളി കോട്ടക്കല്‍ സ്വദേശികളായ ചാത്തു, വിശ്വന്‍, സതീശന്‍ എന്നീ ബ്ലേഡുകാരെ അറസ്റ്റ്‌ ചെയ്‌തതില്‍ പത്ത്‌ ബ്ലാങ്ക്‌ ചെക്കുകള്‍,...

Read More »

പരിസ്ഥിതിയെ സംരക്ഷിക്കാന്‍ പോലീസും പരിസ്ഥിതി ദിനത്തില്‍ പിടികുടിയത്‌ 23 അനധിക്യത വാഹനങ്ങള്‍

June 5th, 2014

പോലീസ്‌ പിടികുടിയ ലോറികളും മണ്ണുമാന്തിയും നാദാപുരം പോലീസ്‌ സ്‌റ്റേഷന്‍ പരിസരത്ത്‌ നിര്‍ത്തിയിട്ട നിലയില്‍ നാദാപുരം : പരിസ്ഥിതി ദിനത്തില്‍ പ്രക്യതി സ്‌നേഹമെന്ന ആശയവുമുയര്‍ത്തി വ്യത്യസ്‌തമായ റെയ്‌ഡുമായി പോലീസ്‌ രംഗത്തിറങ്ങിയപ്പോള്‍ പിടികുടിയത്‌ 23 അനധിക്യത ചെങ്കല്‍, മണല്‍ ,മണ്ണ്‌ വാഹനങ്ങള്‍.നാദാപുരം ഡി.വൈ.എസ്‌.പി.പ്രജീഷ്‌ തോട്ടത്തിലിന്റെ നേത്യതത്തില്‍ നാദാപുരം ഡിവിഷന്‍ പരിധിയില്‍ നടത്തിയ വാഹന പരിശോധനയിലാണ്‌ മണ്ണ്‌ മാന്തി,ടിപ്പര്‍ തുടങ്ങിയവ പിടിച്ചെടുത്തത്‌. നാദാപുരം,കുറ്യാടി പോലീസ്‌ സ്‌റ്റേഷന്‍ പരിധിയി...

Read More »

റോഡില്‍ അപകട കെണിയൊരുക്കി ഹിറ്റാച്ചി

June 5th, 2014

വളയം: കുടിവെള്ള പദ്ധദിയുടെ പൈപ്പ് സ്ഥാപിക്കാന്‍ കൊണ്ടുവന്ന ഹിറ്റാച്ചി റോഡില്‍ അപകട കെണി ഒരുക്കുന്നു. വളയം കല്ലുനിര റോഡില്‍ പൂവ്വംവയല്‍ എല്‍.പി സ്കൂളിന് സമീപത്താണ് ഹിറ്റാച്ചി തകരാറിലായത്. അഞ്ച് ദിവസമായി കിടക്കുന്ന ഹിറ്റാച്ചി നീക്കം ചെയ്യാന്‍ അധികൃതര്‍ തയ്യാറായിട്ടില്ല. വാഹങ്ങള്‍ക്കും യാത്രക്കാര്‍ക്കും അപകട ഭീഷണി ഉയര്‍ത്തുന്നത്. ഹിറ്റാച്ചിയുടെ മുന്‍ഭാഗം മണ്ണില്‍ പൊതിഞ്ഞ നിലയിലാണ്. അപകട മുന്നറിയിപ്പായി പച്ചചെടി കുത്തിവെച്ചെങ്കിലും ഇവ ഉണങ്ങിക്കരിഞ്ഞു. രാത്രി അപകട സാധ്യത ഏറെയുണ്ട്. കുന്നുമ്മല്‍ അഡ്ജോയിനിംഗ് പദ്...

Read More »