News Section: അറിയിപ്പുകള്‍

ആവോലത്ത് കാണാതായ രാഗിത്തിനെ കുറിച്ച് വിവരം ലഭിച്ചു. ആശങ്ക വേണ്ടെന്ന് പോലീസ്

April 19th, 2018

  നാദാപുരം:  ദുരൂഹസാഹചര്യത്തില്‍ കാണാതായ രാഗിത്തിനെ കുറിച്ച് വിവരം ലഭിച്ചു.കഴിഞ്ഞ ദിവസം വീട്ടില്‍ എന്നെ അന്വേഷിക്കേണ്ടെന്ന് പറഞ്ഞ് ഇയാളുടെ ഫേണ്‍ കോള്‍ വന്നിരുന്നു. കുടുംബ പ്രശ്‌നത്തെ തുടര്‍ന്നാണ് ഇയാള്‍ വീടുവിട്ടിറങ്ങിയതെന്നും ആശങ്ക വേണ്ടെന്നും പോലീസ് അറീച്ചു. പേരോട് ക്ലാസിക് ട്രെയ്‌ഡേഴ്‌സ് മാനേജരാണ് രാഗിത്ത്. വിഷു ദിനത്തില്‍ വൈകീട്ട് കാവി മുണ്ടും ഷര്‍ട്ടും ധരിച്ച് പെട്ടന്ന് മടങ്ങി വരാമെനന്ന് പറഞ്ഞ് വീട്ടില്‍ നിന്ന് ഇറങ്ങിയതായിരുന്നു ഇയാള്‍. തിങ്കളാഴ്ച ഉച്ചയോടെയാണ് കക്കംവെളളയില്‍ രാഗിത്ത് ഓടിച്ച ബൈക്ക...

Read More »

ഐ ഇ ഡി ബോംബ് കണ്ടെത്തിയ സംഭവം ; നാദാപുരം പോലീസ് അന്വേഷണം ആരംഭിച്ചു

April 19th, 2018

  നാ​ദാ​പു​രം:നാദാപുരം കല്ലാച്ചിയില്‍ നിന്ന് ഐ ഇ ഡി ബോംബ് കണ്ടെത്തിയതുിനെ കുറിച്ച് പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. കണ്‍ട്രോള്‍ റൂം സി ഐ സന്തോഷിന്റെ നേതൃത്വത്തിലുള്ള പോലാസ് സംഘത്തിനാണ് അന്വേഷണ ചുമതല. ക​ല്ലാ​ച്ചി ആ​ർ​എ​സ്എ​സ് കാ​ര്യാ​ല​യ​ത്തി​ന് സ​മീ​പം ഉ​ഗ്ര ശേ​ഷി​യു​ള്ള ബോം​ബ് ക​ണ്ടെ​ത്തി​യ​ത്  പ്രദേശ വാസികളെ  ഭീതിയിലാഴ്തി.  ​ക​ല്ലാ​ച്ചി ടാ​ക്സി സ്റ്റാ​ന്‍​ഡ് പ​രി​സ​ര​ത്ത് ക​ണ്ടെ​ത്തി​യ ബോം​ബ് വ്യാ​ജ​നാ​യി​രു​ന്നെ​ങ്കി​ലും ഇ​ല​ക്‌​ട്രോ​ണി​ക് സം​വി​ധാ​ന​ങ്ങ​ൾ നൂ​ത​ന സാ​ങ്കേ​തി​ക വി​ദ്യ ഉ​പ​യോ​ഗി​ച്ചു​...

Read More »

എം.എസ്.എഫ് പയന്തോങ് ശാഖ സമ്മേളനം ഉദ്ഘാടനം ചെയ്തു

April 19th, 2018

. നാദാപുരം :"ഗതകാലങ്ങളുടെ പുനർവായന പോരാട്ടമാണ്" എന്ന പ്രമേയം ഉയർത്തിപിടിച്ച് കൊണ്ട് പയന്തോങ് ശാഖ എം.എസ്.എഫ് സംഘടിപ്പിച്ച സമ്മേളനം നദീർ ഇസ്മയിലിന്റെ അധ്യക്ഷതയിൽ മണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റ്‌ സൂപ്പി നരിക്കാട്ടേരി ഉത്ഘാടനം ചെയ്തു.എം.എസ്.എഫ് കണ്ണൂർ ജില്ല ജനറൽ സെക്രട്ടറി സജീർ ഇക്ബാൽ മുഖ്യ പ്രഭാഷണം നടത്തി. എം.പി ജാഫർ മാസ്റ്റർ,എം.പി സൂപ്പി,മുഹമ്മദ്‌ പേരോട്,ഷാഫി തറമ്മൽ,അനഘ നരിക്കുനി,ഫയാസ് വെള്ളിലാട്ട്, അർഷാദ് കെ.വി, നദീം അലി കെ.വി,സന മഹ്റിന്,ഷഫീഖ് വി.വി, നസീഫ് കെ. പി, ഉനൈസ് തങ്ങൾ, നിഹാൽ ജിഫ്‌രി തുടങ്ങിയവർ സംസാ...

Read More »

തൂണേരി ബ്ലോക്ക് പഞ്ചായത്തിലെ സാക്ഷര പ്രവര്‍ത്തനങ്ങള്‍ക്ക് ആസ്ഥാന മന്ദിരമായി

April 18th, 2018

നാദാപുരം:  തൂണേരി ബ്ലോക്ക് പഞ്ചായത്തിലെ സാക്ഷര പ്രവര്‍ത്തനങ്ങള്‍ക്ക് ആസ്ഥാന മന്ദിരമായി .സാക്ഷരതാഭവന്‍ കെട്ടിടം ബ്ലോക്ക പഞ്ചായത്ത് പ്രസിഡണ്ട് സി എച്ച് ബാലകൃഷ്ണന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. അഡ്വ മനോജ് അദ്ധ്യക്ഷത വഹിച്ചു. താക്കോല്‍ ദാനം ചന്ദ്രി നിര്‍വഹിച്ചു. കെ പി അശോകന്‍ നന്ദിയും പറഞ്ഞു.

Read More »

നാദാപുരം- മുട്ടുങ്ങല്‍ റോഡ് വികസനം നഷ്ട പരിഹാരമില്ല ; പ്രതിഷേധവുമായി ഭൂ ഉടമകള്‍

April 18th, 2018

നാദാപുരം : നാദാപുരം - മുട്ടുങ്ങല്‍ റോഡ് വീതി കൂട്ടി നവീകരണ പ്രവൃത്തികള്‍ നടത്താനുള്ള നടപടികള്‍ ക്രമങ്ങള്‍ നീങ്ങുന്ന പശ്ചാതലത്തില്‍ ഭൂമി നഷ്ടപ്പെട്ടവരും തൊഴിലിടം നഷ്ടപ്പെടുന്ന വ്യാപാരികള്‍ക്കും നഷ്ടപരിഹാരം നല്‍കാത്തത് കടുത്ത പ്രതിഷേധത്തിന് ഇടയാക്കുന്നു. 41.5 കോടി രൂപ ചെലവില്‍ 15 മീറ്റര്‍ വീതിയില്‍ 11.5 കീലോമീറ്റര്‍ റോഡ് വികസിപ്പിക്കുമ്പോള്‍ നഷ്ടപരിഹാര തുകക്ക് വേണ്ടി നയാ െൈപസ പോലും നീക്കി വെച്ചട്ടില്ലിന്നതാണ് വസ്തുത.  നാദാപുരം, കുറ്റ്യാടി, വടകര എന്നീ മൂന്ന് നിയോജക മണ്ഡലങ്ങളിലായി ആറ് പഞ്ചായത്തുകളിലൂടെ കടന്ന് പോക...

Read More »

പിഎസ്‌സി പരീക്ഷക്ക് അപേക്ഷ നല്‍കിയട്ടും എഴുതാത്തവര്‍ക്ക് ഇനി പണികിട്ടും

April 17th, 2018

  കോഴിക്കോട്:     പരീക്ഷക്ക് അപേക്ഷ നല്‍കിയട്ടും പകുതിയോളം പേരും പരീക്ഷയ്ക്ക് എത്താത്തതിനാല്‍ പിഎസ്‌സി പുതിയപരിഷ്‌കാരംനടപ്പാക്കുന്നു. എഴുതുമെന്ന് ഉറപ്പു നല്‍കുന്നവര്‍ക്കു മാത്രം പരീക്ഷാകേന്ദ്രം അനുവദിക്കാന്‍ പിഎസ്‌സി യോഗം തീരുമാനിച്ചു. ഓഗസ്റ്റ് 15 മുതലുള്ള പരീക്ഷകള്‍ക്കു പുതിയ സംവിധാനം നിലവില്‍ വരും.പരീക്ഷാ തീയതിക്ക് 70 ദിവസം മുന്‍പു പരീക്ഷാ കലണ്ടര്‍ പ്രസിദ്ധീകരിക്കും. കലണ്ടറില്‍ ഓരോ പരീക്ഷയുടെയും തീയതിക്കൊപ്പം കണ്‍ഫര്‍മേഷന്‍ നല്‍കുന്നതിനുള്ള തീയതിയും ഉണ്ടാകും. പരീക്ഷാ തീയതിക്ക് 60 മുതല്‍ 40 ദിവസം മുമ്പു...

Read More »

നാദാപുരത്ത് ആര്‍ എസ് എസ് കാര്യാലയത്തിന് സമീപം പൈപ്പ് ബോംബ് കണ്ടെത്തി

April 17th, 2018

നാദാപുരം: കല്ലാച്ചിയിലെ ആര്‍ എസ് എസ് കാര്യാലയത്തിന് സമീപത്ത് നിന്ന് പൈപ്പ് ബോംബ് കണ്ടെത്തി.ഇന്ന് രാവിലെ ബോംബ് ശ്രദ്ധയില്‍പ്പെട്ട പ്രദേശവാസികള്‍ പോലീസിനെ വിവരമറീക്കുകയായിരുന്നു. പോലീസും ബോംബ് സ്‌കോഡും സ്ഥലത്തെത്തി പരിശോധന നടത്തി.

Read More »

കൃഷിയിടത്തില്‍ കയറി അക്രമിച്ച കേസ്: നാലുപേര്‍ക്ക് കോടതി ശിക്ഷ

April 10th, 2018

നാദാപുരം: കൃഷിയിടത്തില്‍ അതിക്രമിച്ചുകയറി മര്‍ദിച്ച കേസില്‍ നാലുപേരെ കോടതി ശിക്ഷിച്ചു. ഇല്ലത്ത് അബ്ദുറഹിമാന്‍, ഇല്ലത്ത് സലീത്ത്, ഇല്ലത്ത് നവാസ് എന്ന എന്‍.സി.കെ. നവാസ്, വി.കെ.ടി. ജയ്‌സല്‍ എന്നിവരെയാണ് കോഴിക്കോട് സെഷന്‍സ് കോടതി ശിക്ഷിച്ചത്. ഓരോരുത്തരും 3000 രൂപ പിഴടയ്ക്കാനും കോടതി പിരിയുംവരെ തടവ് അനുഭവിക്കാനുമാണ് കോടതി വിധിച്ചത്. 2015 മാര്‍ച്ച് ഒന്നിന് കരണ്ടോട് വയല്‍ സ്രാമ്പിക്കടുത്തെ കൃഷിയിടത്തിലാണ് സംഭവം. പേരോട് എം.ഐ.എം. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപകന്‍ വി.പി. നസീര്‍, സഹോദരനും നാദാപുരം ഗവ.യു.പി. സ്‌കൂള്‍ അ...

Read More »

ശബരിമല തീർത്ഥാടനത്തിനിടെ മുങ്ങി മരണം. സൂര്യ കിരണിന്റെ മൃതദേഹം ഇന്ന് വൈകിട്ട്‌ സംസ്കരിക്കും

April 10th, 2018

നാദാപുരം:  ശബരിമലക്ക് തീർത്ഥാടനത്തിനു പോയ സംഘത്തിലെ വിദ്യാർത്ഥി കുളത്തിൽ മുങ്ങി മരിച്ചു. വടകര ഓർക്കാട്ടേരി സൂര്യ ദീപ്തിയിൽ ദാമോദരന്റെ മകൻ സൂര്യ കിരൺ (14) ആണ് തൃപ്രയാർ ക്ഷേത്ര കുളത്തിൽ മുങ്ങി മരിച്ചത്. ഇന്നലെ വൈകുന്നേരമാണ് സംഭവം. ഇന്നലെ രാവിലെ ലോകനാർകാവിൽ നിന്നും ശബരിമലയിലേക്ക് തിരിച്ച സംഘത്തിലായിരുന്നു സൂര്യ കിരൺ ഉണ്ടായിരുന്നത്. പിതാവ് ദാമോദരൻ കെ.എസ്.എഫ്.ഇ ഓർക്കാട്ടേരി ശാഖാ മാനേജരാണ്. അമ്മ.സുമംഗല. സഹോദരി സുദീപ്ത. വടകര ശ്രീ നാരായണ സ്കൂൾ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയാണ് മരിച്ച സൂര്യകിരൺ. സംസ്കാരം ഇന്ന് വൈകിട്ട്‌ ഏഴു...

Read More »

സ്വകാര്യ ബസ്സുകളും കെ.എസ്.ആര്‍.ടി.സിയും നാളെ സര്‍വ്വീസ് നടത്തും

April 8th, 2018

നാദാപുരം: ദളിത് സംഘടനകള്‍ നാളെ ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ സ്വകാര്യ ബസ്സുകളോടൊപ്പും  കെ.എസ്.ആര്‍.ടി.സിയും  സര്‍വ്വീസ് നടത്തുമെന്ന് അറിയിച്ചു. സാധാരണ നിലയില്‍ സര്‍വ്വീസ് നടത്താനും, ക്രമസമാധാന പ്രശ്നമുണ്ടായാല്‍ പോലീസ് സംരക്ഷണം തേടാനും  കെ.എസ്.ആര്‍.ടി.സി എംഡി ജീവനകാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. എന്നാല്‍ ഹര്‍ത്താലില്‍ ബസ്സുകള്‍ നിരത്തിലിറക്കിയാല്‍ കത്തിക്കേണ്ടിവരുമെന്ന് ഗോത്രമഹാസഭ കോര്‍ഡിനേറ്റര്‍ ഗീതാനന്ദന്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. ഹര്‍ത്താലിനു പിന്തുണ നല്‍കാന്‍ 30 ഓളും ദളിത് സംഘടനകള്‍ തിരുമാനിച്ച...

Read More »