News Section: അറിയിപ്പുകള്‍

ഫേസ്ബുക്കില്‍ അണ്‍ഫ്രണ്ട് ചെയ്യുന്നവര്‍ക്ക് ഇനി മുട്ടന്‍ പണി

February 22nd, 2016

ഫെയ്സ്ബുക്കില്‍ അണ്‍ഫ്രണ്ട്ചെയ്യുന്നവരെ  സൂക്ഷിക്കാന്‍ ഇതാ ഒരു പുതിയ ആപ്ലിക്കേഷന്‍ വരുന്നു.  ആയിരക്കണക്കിന് ഫ്രണ്ട്‌സ് ഉള്ളവര്‍ സൗഹൃദ പട്ടികയിലുള്ളവരെ ഇടയ്ക്ക് ഒഴിവാക്കുക പതിവാണ്. എന്നാല്‍ ആരൊക്കെയാണ് നമ്മുടെ സൗഹൃദം ഉപേക്ഷിച്ചതെന്ന് അറിയാന്‍ നിലവില്‍ മാര്‍ഗമൊന്നുമില്ല. ഈ പ്രശ്‌നത്തിന് പരിഹാരമായാണ് പുതിയ ആപ്പിക്കേഷന്‍. ഹൂ ഡിലീറ്റഡ് മീ എന്നാണ് അപ്ലിക്കേഷന്റെ പേര്. നിങ്ങളെ ആരൊക്കെ അണ്‍ഫ്രണ്ട് ചെയ്തിട്ടുണ്ടെന്ന് ഈ ആപ്ലിക്കേഷന്‍ പറഞ്ഞു തരും. ഫെയ്‌സ്ബുക്കില്‍ ഓരോ സമയവും നിങ്ങളുടെ അക്കൗണ്ടില്‍ സജീവമായതും അണ്‍ഫ്രണ്ട് ചെ...

Read More »

കുറ്റ്യാടി താലൂക്ക് ആസ്​പത്രിയില്‍ കൗണ്‍സലറുടെ താത്കാലിക ഒഴിവ്

May 13th, 2015

കുറ്റ്യാടി : താലൂക്ക് ആസ്​പത്രിയില്‍ ഐ.സി.ടി.സി. കൗണ്‍സലറുടെ താത്കാലിക ഒഴിവുണ്ട്. യോഗ്യത  എം.എസ്.ഡബ്ല്യു., എം.എ. സൈക്കോളജി. താല്‍പര്യമുള്ള ഉദ്യോഗാര്തികള്‍ വെള്ളിയാഴ്ച രാവിലെ 10.30ന് അസല്‍രേഖകളുമായി ആസ്​പത്രിയില്‍ കൂടിക്കാഴ്ചയ്‌ക്കെത്തണം.

Read More »

വാട്ടര്‍ അതോറിറ്റി അറിയിപ്പ്

February 28th, 2015

വടകര :ഒഞ്ചിയം- ചോറോട് ശുദ്ധജല വിതരണ പദ്ധതിയുടെ വിതരണ ശൃംഖലയില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ നാദാപുരം പഞ്ചായത്തിലെ ശുദ്ധജല വിതരണം ഒന്ന്, രണ്ട്, മൂന്ന് തീയതികളില്‍ മുടങ്ങും.

Read More »

ബസ് പണിമുടക്ക് മാറ്റിവെച്ചു

July 25th, 2014

വടകര: കുറ്റ്യാടിയില്‍ ബസ് ഡ്രൈവറെ മര്‍ദിച്ചതില്‍ പ്രതിഷേധിച്ച് സംയുക്ത ട്രേഡ് യൂണിയനുകള്‍ ആഗസ്ത് ഒന്നുമുതല്‍ വടകര തൊട്ടില്‍പ്പാലം റൂട്ടില്‍ നടത്താന്‍ തീരുമാനിച്ച അനിശ്ചിതകാല ബസ് പണിമുടക്ക് മാറ്റിവെച്ചു. റൂറല്‍ എസ്പി പി എച്ച് അഷറഫിന്റെ സാന്നിധ്യത്തില്‍ നടന്ന ചര്‍ച്ചയില്‍ നിഷ്പക്ഷവും നീതിപൂര്‍വവുമായ അന്വേഷണം നടത്തി കര്‍ശന നടപടി സ്വീകരിക്കുമെന്ന് ഉറപ്പ് നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് പണിമുടക്ക് മാറ്റിയത്. ചര്‍ച്ചയില്‍ യൂണിയനുകളെ പ്രതിനിധീകരിച്ച് കെ വി രാമചന്ദ്രന്‍, അഡ്വ. ഇ നാരായണന്‍ നായര്‍, നാരായണ നഗരം പത്മനാഭന...

Read More »

മടപ്പള്ളി കോളേജില്‍ അധ്യാപകരുടെ ഒഴിവ്

June 18th, 2014

.കോഴിക്കോട്: മടപ്പള്ളി ഗവണ്‍മെന്റ് കോളേജില്‍ രണ്ട് അധ്യാപകരുടെ താത്കാലിക ഒഴിവ്. അറബിക്, സുവോളജി വകുപ്പുകളിലാണ് ഫാക്കല്‍ട്ടി ഇംപ്രൂവ്‌മെന്റ് പ്രോഗ്രാം (എഫ്.ഐ.ബി.) മുഖേനയുള്ള ഒഴിവുകളുള്ളത്. 55 ശതമാനത്തില്‍ കുറയാത്ത മാര്‍ക്കോടെ ബിരുദാനന്തരബിരുദവും നെറ്റുമാണ് യോഗ്യത. ഉദ്യോഗാര്‍ഥികള്‍ ജൂണ്‍ 23-ന് 10.30-ന് അറബിക്കിനും രണ്ടുമണിക്ക് സുവോളജിക്കും കൂടിക്കാഴ്ചയ്ക്കായി കോളേജ് ഓഫീസില്‍ എത്തണം. എല്ലാ അസ്സല്‍ രേഖകളും കൈവശമുണ്ടായിരിക്കണമെന്ന്കോളേജ് പ്രിന്‍സിപ്പല്‍ അറിയിച്ചു.

Read More »

ഡാറ്റാ ഓപ്പറേറ്റര്‍ ഒഴിവ്‌.

June 17th, 2014

കല്ലാച്ചി: ഗവ. ഹയര്‍സെക്കണ്ടറി സ്‌കൂള്‍ കാമ്പസിലെ കോളേജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ താത്കാലികാടിസ്ഥാനത്തില്‍ ഡാറ്റാ എന്‍ട്രി ഓപ്പറേറ്ററുടെ ഒഴിവുണ്ട്. അഭിമുഖം 18- ന് 1 മണിക്ക്. ഫോണ്‍: 0496- 2556300.

Read More »

ലാബ് ടെക്‌നീഷ്യന്‍ ഒഴിവ്‌.

June 13th, 2014

കല്ലാച്ചി: വളയം ഗവ. സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ ലാബ് ടെക്‌നീഷ്യന്റെ ഒഴിവുണ്ട്. സര്‍ക്കാര്‍ അംഗീകരിച്ച ലാബ് ടെക്‌നീഷ്യന്‍ കോഴ്‌സ് പാസ്സായിരിക്കണം. അഭിമുഖം ജൂണ്‍ 17-ന് 11 മണിക്ക്. ഫോണ്‍: 0496-460370.

Read More »

ഇന്‍സ്ട്രക്ടര്‍ ഒഴിവ്‌

June 11th, 2014

വടകര: വില്യാപ്പള്ളി ഐ.ടി.ഐ.യില്‍ എ.സി.ഡി. ജൂനിയര്‍ ഇന്‍സ്ട്രക്ടറുടെ ഒഴിവുണ്ട്. എന്‍ജിനീയറിങ് ഡിപ്ലോമയാണ് യോഗ്യത. അഭിമുഖം ജൂണ്‍ 13-ന് 11 മണിക്ക്.

Read More »

ജോലി ഒഴിവ്‌

June 9th, 2014

വടകര: ഏറാമല ഗ്രാമപ്പഞ്ചായത്ത് ഓഫീസില്‍ തൊഴിലുറപ്പ് പദ്ധതിയില്‍ ഒഴിവുള്ള അക്കൗണ്ടന്റ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. ബി.കോം, പി.ജി.ഡി.സി.എ.യാണ് യോഗ്യത. അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ജൂണ്‍ 16-ന് ഗ്രാമപ്പഞ്ചായത്ത് ഓഫീസില്‍ കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ പഞ്ചായത്ത് ഒഫീസില്‍നിന്നറിയാം

Read More »

നേന്ത്രവാഴക്കന്ന് വിതരണം

April 25th, 2014

ചോറോട്: പഞ്ചായത്തില്‍ 2013-14 വര്‍ഷത്തെ ജനകീയാസൂത്രണ പദ്ധതിയില്‍ കുറ്റികുരുമുളക്, ടിഷ്യൂകള്‍ച്ചര്‍ നേന്ത്രവാഴ എന്നിവക്ക് പണം അടച്ച ഗുണഭോക്താക്കള്‍ രശീതി സഹിതം 29, 30 തീയതികളില്‍ കൃഷി ഭവനില്‍ എത്തി കൈപ്പറ്റേണ്ടതാണ്.

Read More »