News Section: അറിയിപ്പുകള്‍

പുല്ലുവാ പുഴ വരണ്ടു മലയോരത്ത് ആശങ്ക; വിഷ്ണുമംഗലം പദ്ധതിയിൽ കുടിവെള്ളം മുട്ടുമോ?

September 16th, 2018

നാദാപുരം: മയ്യഴി പുഴയുടെ പ്രഭവകേന്ദ്രമായ പുല്ലു വാ പുഴയിലെ വെള്ളം കൊടും ചൂടിൽ വറ്റിവരളുന്നത് ആശങ്കക്കിടയാക്കുന്നു. ആഴ്ചകൾക്ക് മുമ്പ് കുത്തിയൊഴുകി സംഹാര താണ്ഡവമാടിയ പുഴയിലെ നീരൊഴുക്ക് ആരെയും അതിശയിപ്പിക്കും വിധം കുത്തനെ കുറയുകയുണ്ടായി. പുഴയിൽ എങ്ങും പ്രളയത്തിൽ ഒലിച്ചിറങ്ങിയ പാറക്കൂട്ടങ്ങളും മണൽ കൂമ്പാരങ്ങളുമാണ്. പുഴയെ ആശ്രയിച്ച് കിടക്കുന്ന നിരവധി കുടിവെള്ള പദ്ധതികൾ നിലവിലുണ്ട്. വെയിൽ കനക്കുന്നത്  ഇത്തരം കുടിവെള്ള പദ്ധതികളെ ബാധിക്കുമെന്ന് ഏതാണ്ട് ഉറപ്പാണ്. തുലാവർഷ മഴ അന്യമാവുകയയാണെങ്കിൽ കടുത്ത ജല ദൗർലഭ്യ...

Read More »

അഗതിമന്ദിരത്തിലെ അന്തേവാസി മരിച്ചു;ബന്ധുക്കളെ തേടി തണൽ അധികൃതർ

September 16th, 2018

നാദാപുരം : എടച്ചേരി തണൽ അഗതിമന്ദിരത്തിലെ വേലായുധൻ (84) നിര്യാതനായി. പ്രായാധിക്യ പ്രശ്നങ്ങളാൽ വടകര സഹകരണ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. മാഹിയിലെ ചില സന്നദ്ധ പ്രവർത്തകർ മുഖേനയാണ് 29.3.2018 ന് ഇദ്ദേഹം തണലിൽ എത്തിയത്. അഡ്രസ്സ് കൊല്ലങ്കോട് (പാലക്കാട്) ആണ് എന്നു പറയുന്നുണ്ടെങ്കിലും അന്വേഷണത്തിൽ കൃത്യമായ വിവരങ്ങൾ ഒന്നും ലഭ്യമായിട്ടില്ല. മൃതദേഹം വടകര ഗവ.ആശുപത്രി മോർച്ചറിയിൽ. ബന്ധപെടേണ്ട നമ്പർ: 0496 2549954 (തണൽ എടച്ചേരി), 0496 2547022 (എടച്ചേരി പോലീസ് സ്റ്റേഷൻ)

Read More »

വാഹനാപകടം; ഒഴിവായത് വലിയ ദുരന്തം,പുറമേരിയിൽ വൈദ്യുതി നിലച്ചു

September 16th, 2018

നാദാപുരം: വാഹനാപകടത്തിൽ ഒഴിവായത് വലിയ ദുരന്തം.പുറ മേരിയിൽ വൈദ്യുതി പൂര്‍ണ്ണമായും നിലച്ചു. പുറമേരി വാട്ടർ ടാങ്കിന് സമീപം ഞയറാഴ്ച്ച പകൽ 11 മണിക്കാണ് അപകടം.നിയന്ത്രണം വിട്ട കാർ ഇടിച്ച് ഇലട്രിക്ക് പൊസ്റ്റ്  തകർന്നു . വൈദ്യുതി ലൈൻ മുറിഞ്ഞു  വീണെങ്കിലും ആർക്കും പരിക്കില്ല. സ്റ്റൈയിലോ കാർ ആണ് അപകത്തിൽപ്പെട്ടത്. കാർ ഇടിച്ച് 11 കെ.വി വൈദ്യുതി ലൈൻ കടന്ന് പോകുന്ന പേസ്റ്റ് രണ്ടായി മുറിഞ്ഞു

Read More »

തട്ടിക്കൊണ്ടുപോവാന്‍ ശ്രമം ;വാണിമ്മേല്‍ ബൈക്കില്‍ നിന്ന് ചാടിയ വിദ്യാര്‍ഥി അത്ഭുതകരമായി രക്ഷപ്പെട്ടു

September 14th, 2018

നാദാപുരം: സ്കൂളില്‍ പോവുകയായിരുന്ന വിദ്യാര്‍ഥിയെ ബൈക്ക് യാത്രക്കാരന്‍ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചതായി പരാതി.വിദ്യാര്‍ഥി ആവശ്യപ്പെട്ടിട്ടും ബൈക്ക് നിര്‍ത്താതെ പോയതിനെ തുടര്‍ന്ന്‍ രക്ഷപ്പെടാന്‍ ബൈക്കില്‍ നിന്ന് ചാടിയ വിദ്യാര്‍ഥി അത്ഭുതകരമായി രക്ഷപെട്ടു . വാണിമ്മേല്‍ വാഴപ്പീടികയിലാണ് സംഭവം.പേരോട് എം ഐ എം ഹയര്‍സെക്കന്‍ഡറി സ്കൂള്‍ അധ്യാപകന്‍റെ മകനായ എട്ടാം ക്ലാസ്സ്‌ വിദ്യാര്‍ഥിയെയാണ് ബൈക്കില്‍ ലിഫ്റ്റ്‌ നല്‍കിയ ആള്‍ അപായപ്പെടുതിയത്.വെള്ളിയാഴ്ച രാവിലെ ഏഴരയോടെയാണ് സംഭവം. വാഴപ്പീടികയിലെ വീടിനു സമീപത്തു നിന്ന...

Read More »

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനയുമായി ബി എസ് എഫ് ഉദ്യോഗസ്ഥരും

September 12th, 2018

നാദാപുരം: പ്രളയ ബാധിതര്‍ക്കുള്ള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ജില്ലയിലെ ബി എസ് എഫ്  ഉദ്യോഗസ്ഥരും സംഭാവന നല്‍കി.സംഭാവനയായി നല്‍കിയ 1,41 ,398 രൂപ ജില്ല കളക്ടര്‍ യു വി ജോസിനു കൈമാറി. കോഴിക്കോട് നാദാപുരം കമ്മാന്‍ഡാന്റെ എം എ ജോയി,അസിസ്റ്റന്റ്റ് കമ്മാന്‍ഡന്റെ രാജിവ് നയന്‍,ഇന്‍സ്പെക്ടര്‍ കെ സോമന്‍,എ എസ് ഐ ബിജു ജോസഫ്,ഹവല്‍ദാര്‍ കെ ഡി  നായിഡു,കോണ്‍സ്റ്ബിള്‍ വിഷ്ണു എസ് തുടങ്ങിയവര്‍ ചേര്‍ന്നാണ് തുക കൈമാറിയത്. പ്രളയക്കെടുതിയില്‍ അകപെട്ട സ്ഥലങ്ങളില്‍ രക്ഷാപ്രവര്‍ത്തനത്തിനും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില...

Read More »

നാദാപുരത്തും ഹർത്താൽ പൂർണ്ണം

September 10th, 2018

നാദാപുരം:ഇന്ധന വിലവര്‍ധനവിനെതിരെ കോൺഗ്രസ് ആഹ്വാനം ചെയ്ത ഹർത്താൽ നദാപുരത്ത് പൂർണ്ണം. ചില സ്വകാര്യ വാഹനങ്ങളും ബൈക്കുകളും മാത്രമാണ് റോഡിൽ ഇറങ്ങിയത്.90% സർക്കാർ സ്ഥാപനങ്ങളും അടഞ്ഞിരുന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പൂര്‍ണമായി അടഞ്ഞു കിടന്നു. പ്രദേശത്ത് നിരവധി കല്യാണങ്ങൾ ഉണ്ടായതിനാൽ വിവാഹ ബോർഡ് വെച്ചാണ് വാഹനക്കൾ ഓടിയത്.

Read More »

ഹർത്താലിന് ഐക്യദാർഡ്യം പ്രഖ്യാപിച്ച് കൊണ്ട് തൂണേരിയില്‍ യു ഡി എഫ് പ്രതിഷേധ പ്രകടനം

September 10th, 2018

നാദാപുരം: ഇന്ധന വിലവർദ്ധനവിനെതിരെ നടക്കുന്ന യു ഡി എഫ് ഹർത്താലിന് ഐക്യദാർഡ്യം പ്രഖ്യാപിച്ച് കൊണ്ട് തൂണേരി പഞ്ചായത്ത്   യു ഡി എഫ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ തൂണേരിയിൽ പ്രതിഷേധ പ്രകടനം നടത്തി. യു കെ വിനോദ് കുമാർ, AKTകുഞ്ഞമ്മദ്, രജീഷ് വി.കെ, തുണ്ടിയിൽ മൂസ്സ ഹാജി, ഫസൽമാട്ടാൻ, കാട്ടുമഠത്തിൽ അബൂബക്കർ ഹാജി, പി പി സുരേഷ് കുമാർ, 0TK റഹിം എന്നിവർ നേതൃത്വം നൽകി.

Read More »

വളയം ടൗണ്‍ തൂത്തുവാരി എന്‍ എസ് എസ് വളണ്ടിയര്‍മാര്‍; ആവേശമായി ജനപ്രതിനിധികള്‍

September 8th, 2018

  നാദാപുരം:കനത്ത മഴയില്‍ മാലിന്യത്തില്‍ കുതിര്‍ന്ന വളയം ടൗ ണിനെ തൂത്തിവാരി വൃത്തിയാക്കി എന്‍ എസ് എസ് വളണ്ടിയര്‍മ്മാര്‍. ഇവര്‍ക്ക് ആവേശമായി ജനപ്രതിനിധികളും. വളയം ഹൈസ്കൂളിലെ  പെണ്‍കുട്ടി ഉള്‍പ്പെടെ നൂറോളം എന്‍ എസ് എസ് വളണ്ടിയര്‍മ്മാരാണ് ശനിയാഴ്ച വളയം ടൌണ്‍ ശുചീകരിച്ചത്.കൈയും മെയ്യും മറന്നുള്ള കുട്ടികളുടെ ഉത്സാഹം കണ്ടപ്പോള്‍ പഞ്ചായത്തിലെ ജനപ്രതിനിധികള്‍ക്കും ആവേശമായി. പഞ്ചായത്ത് പ്രസിഡന്റ് എം സുമതി ഉത്ഘാടനം ചെയ്ത പരിപാടിയില്‍  മെമ്പര്‍മാരായ എ കെ രവി,നന്ദനന്‍ ഇ എം വി ഹമീദ്,യു കെ വത്സന്‍, ഇ വി കുഞ്ഞബ്ദ...

Read More »

സൗജന്യ റേഷനില്‍ പണം ഇടാക്കി; പ്രതിഷേധവുമായി ഡി വൈ എഫ് ഐ

September 8th, 2018

നാദാപുരം: പ്രളയബാധിത പ്രദേശങ്ങളിലേക്ക് സൗജന്യമായി വിതരണം ചെയ്യാൻ കൊണ്ട് വന്ന അരിക്ക് പൈസ ഈടാക്കുന്നതായി പരാതി. തൊട്ടിൽപ്പാലത്ത് ആശ്വാസി റോഡിലുള്ള ARD. 207 നമ്പറിലുള്ള   റേഷൻ കടയിലാണ് സൗജന്യ റേഷന് ഓരോ കാർഡുടമയുടെ കൈയ്യിൽ നിന്നും 5 രൂപ വീതം ഇടാക്കുന്നത്. കേന്ദ്ര സർക്കാർ 230 കോടിക്ക് കേരളത്തിന് കൊടുത്ത അരി കേരളാ സർക്കാർ ജനങ്ങൾക്ക് സൗജന്യമായി കൊടുക്കുമ്പോൾ തൊട്ടിൽപ്പാലത്ത്  റേഷൻ കടക്കാരൻ 5 രൂപ ഈടാക്കുന്നു.ഡി വൈ എഫ് ഐ  കാവിലുപാറ വെസ്റ്റ് മേഖല കമ്മറ്റിയുടെ പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി രംഗത്തെത്തി. പ്രതിഷേധത്ത...

Read More »

പ്രളയ ദുരിതത്തെ കേരളം ഒറ്റക്കെട്ടായി അതിജീവിക്കും: ബിനോയ് വിശ്വം

August 28th, 2018

കല്ലാച്ചി: അസാധരണവും അതിഭീകരവുമായ പ്രളയ ദുരന്തമാണ് കേരളം അഭിമുഖീകരിച്ചതെന്നുംപ്രളയ ദുരന്തത്തെ കേരളം ഒറ്റക്കെട്ടായിട്ടാണ് നേരിട്ടതെന്നും  ബിനോയ് വിശ്വം പറഞ്ഞു.നാദാപുരത്തെ സി.പി.ഐ. നേതാവായിരുന്ന സി.കുമാരന്റെ രണ്ടാം ചരമ വാർഷികത്തോട് അനുബന്ധിച്ച് കല്ലാച്ചിയിൽ സംഘടിപ്പിച്ച അനുസ്മരണ യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിലെ ഗവൺമെന്റ് നേതൃത്വം നൽകിയത് മാതൃകാപരമായ ദുരന്തനിവാരണ പ്രവർത്തനങ്ങൾക്കാണെന്നും എന്നാൽ കേന്ദ്ര ഗവൺമെന്റിന്റെ സഹായം തീർത്തും അപര്യാപ്തമാണെന്നും ഇക്കാര്യത്തിൽ അനുകുല നിലപാട് ...

Read More »