News Section: ചരമം

കുറുവന്തേരിയില്‍ വീട്ടമ്മ കിണറ്റില്‍ വീണു മരിച്ച നിലയില്‍

June 2nd, 2018

നാദാപുരം :  കുറുവന്തേരീയില്‍  വീട്ടമ്മയെ കിണറ്റില്‍ വീണു മരിച്ച നിലയില്‍ കണ്ടെത്തി . കുറുവന്തേരി യു പി സ്കൂള്‍  പരിസരത്തെ കുനിയില്‍ ജാനു (55) നെ ആണ്  തറവാട്ട്‌ വീട്ടിലെ കിണറ്റില്‍ ഇന്ന്   രാവിലെ   മരിച്ച നിലയില്‍ കണ്ടെത്തിയത് . വളയം  പോലീസും  ഫയര്‍ ഫോഴ്സും എത്തി മൃതദേഹം പുറത്തെടുക്കാനുള്ള ശ്രമം തുടങ്ങി .    ഭര്‍ത്താവ്‌  പരേതനായ   കുഞ്ഞിരാമന്‍ ,മക്കള്‍ പരേതനായ രതീഷ്‌ ,   സതീശന്‍ .

Read More »

നിപ്പാ വൈറസ്; അശോകന്റെ മരണം ഞെട്ടലോടെ നാദാപുരത്തുകാര്‍, മൃതദേഹം സംസ്‌കരിക്കുന്നതില്‍ അനിശ്ചിതത്വം

May 22nd, 2018

നാദാപുരം: നിപ്പാ വൈറസ് ബാതയെ തുടര്‍ന്ന് മരിച്ചതെന്ന് സംസയിക്കുന്ന അശോകന്റെ വേര്‍പാടില്‍ നാദാപുരം മേഖലയില്‍ വ്യാപക ആശങ്ക. പേരാമ്പ്ര മേഖലയില്‍ ആരോഗ്യ വകുപ്പ് സര്‍വ്വ സന്നാഹത്തോടെ ഊണ്ടെങ്കിലും നാദാപുരം കുറ്റ്യാടി മേഖലയില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ തുടങ്ങാത്തതാണ് ആശങ്കക്ക് കാരണം.    

Read More »

കുറ്റ്യാടി പുഴയില്‍ യുവാവിന്‍റെ മൃതദേഹം;കോഴിക്കോട് സ്വദേശിയുടെതെന്ന്‍ സംശയം

May 2nd, 2018

 നാദാപുരം :കുറ്റ്യാടി പുഴയില്‍ മുപ്പത് വയസ്സ് പ്രായം തോന്നിക്കുന്ന യുവാവിന്‍റെ മൃതദേഹം കണ്ടെത്തി.കോഴിക്കോട് പന്തീരങ്കാവ് സുജിത്തിന്‍റെ മൃതദേഹം ആണെന്ന് സംശയം. കുറ്റ്യാടി പുഴയില്‍ പാറക്കടിയിലാണ് ബുധനാഴ്ച രാവിലെ മൃതദേഹം പൊങ്ങിയത്.നാട്ടുകാര്‍ വിവരം അറിയിച്ചതനുസരിച്ച് പേരാമ്പ്ര പോലീസ് എത്തി മൃതദേഹം കരക്കെടുത്തു. പാലേരിയില്‍ സുഹൃത്തുക്കളോടൊപ്പം വാടക വീട്ടില്‍ താമസിക്കുന്ന പന്തീരങ്കാവ് സ്വദേശി സുജിത്തിനെ ഞായറാഴ്ച്ച രാത്രി മുതല്‍ കാണാതായിട്ടുണ്ട്.മൃതദേഹത്തിന്റെ മുഖം മത്സ്യം കൊത്തി വികൃതമാക്കിയിട്ടുണ്ട്.പോസ...

Read More »

ഷാജിക്ക് കണ്ണീരില്‍ കുതിര്‍ന്ന യാത്രാ മൊഴി

May 2nd, 2018

 നാദാപുരം:   വട്ടോളിയിലെ പറമ്പത്ത് ബാലന്‍റെ മകൻ ഷാജി ( 37) നിര്യാതനായി. ഏപ്രിൽ 28നാണ് ഷാജി നിര്യാതനായത്.സൗദി അറേബ്യയിലെ ദമാമിൽ എം.എം.എസ് പ്ലയർ ലൈൻ കമ്പനിയിലെ ജീവനക്കാരനായിരുന്നു.  ചൊവ്വാഴ്ച നാട്ടിലെത്തിച്ച മൃതദേഹം വൻ ജനാവലിയുടെ സാന്നിധ്യത്തിൽ വീട്ടുവളപ്പിൽ സംസ്കരിച്ചു. മാതാവ് ലീല, ഭാര്യ ഷിനി, മകൻ: ധ്യാൻസൂര്യ, സഹോദരൻ: ഷൈജു, സഹോദരി: ഷീബ, സഞ്ചയനം ശനിയാഴ്ച്ച രാവിലെ പത്ത് മണിക്ക്.

Read More »

പുളിക്കല്‍ ബാലന്‍ നിര്യാതനായി

April 24th, 2018

നാദാപുരം :  പ്രമുഖ കോൺഗ്രസ് നേതാവും പൗരപ്രമുഖനുമായ പുളിക്കൽ ബാലൻ അന്തരിച്ചു. എടച്ചേരി തുരുത്തിയിലാണ് വീട് .സംസ്ക്കാരം ഇന്ന്  വൈകിട്ട്   3 ന്. കോൺഗ്രസ് നേതാവും  സംഘടനാ നേതാവുമായ ആലിശ്ശേരിയിലെ  അധ്യാപകനായ സത്യൻ മാസ്റ്ററുടെ ഭാര്യ പിതാവാണ്.

Read More »

ശബരിമല തീർത്ഥാടനത്തിനിടെ മുങ്ങി മരണം. സൂര്യ കിരണിന്റെ മൃതദേഹം ഇന്ന് വൈകിട്ട്‌ സംസ്കരിക്കും

April 10th, 2018

നാദാപുരം:  ശബരിമലക്ക് തീർത്ഥാടനത്തിനു പോയ സംഘത്തിലെ വിദ്യാർത്ഥി കുളത്തിൽ മുങ്ങി മരിച്ചു. വടകര ഓർക്കാട്ടേരി സൂര്യ ദീപ്തിയിൽ ദാമോദരന്റെ മകൻ സൂര്യ കിരൺ (14) ആണ് തൃപ്രയാർ ക്ഷേത്ര കുളത്തിൽ മുങ്ങി മരിച്ചത്. ഇന്നലെ വൈകുന്നേരമാണ് സംഭവം. ഇന്നലെ രാവിലെ ലോകനാർകാവിൽ നിന്നും ശബരിമലയിലേക്ക് തിരിച്ച സംഘത്തിലായിരുന്നു സൂര്യ കിരൺ ഉണ്ടായിരുന്നത്. പിതാവ് ദാമോദരൻ കെ.എസ്.എഫ്.ഇ ഓർക്കാട്ടേരി ശാഖാ മാനേജരാണ്. അമ്മ.സുമംഗല. സഹോദരി സുദീപ്ത. വടകര ശ്രീ നാരായണ സ്കൂൾ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയാണ് മരിച്ച സൂര്യകിരൺ. സംസ്കാരം ഇന്ന് വൈകിട്ട്‌ ഏഴു...

Read More »

ജോലിക്കിടയില്‍ പൊള്ളലേറ്റ തൊഴിലുറപ്പ് തൊഴിലാളി മരിച്ചു

April 9th, 2018

വടകര: തൊഴിലുറപ്പ് പദ്ധതി പ്രകാരം ജോലി ചെയ്യുന്നതിനിടയില്‍ പൊള്ളലേറ്റ സ്ത്രീ മരിച്ചു. പുതുപ്പണം കറുകയില്‍ മുക്കോളി താഴെ കുനിയില്‍ രോഹിണി(54)യാണ് മരിച്ചത്. മാര്‍ച്ച്‌ 12 ന് കറുകയില്‍ സി കെ ജംഗ്ഷനു സമീപത്തു വെച്ച് ജോലിക്കിടയില്‍ മാലിന്യത്തിനു തീയിട്ടപ്പോള്‍ പൊള്ളലേല്‍ക്കുകയായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ രോഹിണി മെഡിക്കല്‍കോളേജില്‍ ചികിത്സയിലായിരിക്കെ  ശനിയാഴ്ച രാത്രിയാണ് മരിച്ചത്. ഭര്‍ത്താവ്‌ :അശോകന്‍,മാതാവ്:ദേവി, മക്കള്‍:അഹിജ,റീജ

Read More »

ഇരിങ്ങണ്ണൂരില്‍ യുവാവ് കി​ണ​റി​ല്‍ വീണു മരിച്ച സംഭവം ; ദുരൂഹതയില്ലെന്ന് പോലീസ്

April 3rd, 2018

നാ​ദാ​പു​രം:  ഇരിങ്ങണ്ണൂരില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹതയിലെന്ന് പോലീസ്. ഇ​രി​ങ്ങ​ണ്ണൂ​രി​ല്‍ നി​ന്ന് ക​ഴി​ഞ്ഞ ദി​വ​സം കാ​ണാ​താ​യ പാ​റോ​ളി​ക്ക​ണ്ടി​യി​ല്‍ താ​മ​സി​ക്കും മം​ഗ​ല​ശേ​രി കൃ​ഷ്ണ​ന്‍റെ മ​ക​ന്‍ ഷാ​ജി (44) നെ​യാ​ണ് മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്. വി​ട്ടി​ല്‍ നി​ന്ന് പു​റ​ത്തേ​ക്ക് പോ​യ ഷാ​ജി രാ​ത്രി​യാ​യി​ട്ടും തി​രി​ച്ച് വ​രാ​ത്ത​തി​നെ തു​ട​ര്‍​ന്ന് വീ​ട്ടു​കാ​രും, നാ​ട്ടു​കാ​രും തെ​ര​ച്ചി​ല്‍ ന​ട​ത്തി​യെ​ങ്കി​ലും ക​ണ്ടെ​ത്താ​നാ​യി​ല്ല . മാ​ന​സി​ക അ​സ്വാ​സ്ഥ്യ​മു​ള്...

Read More »

ഒ പി രാജന്‍ അനുസ്മരണം വിവിധ പരിപാടികളോടെ ആചരിച്ചു

March 30th, 2018

  നാദാപുരം: കോണ്‍ഗ്രസ് പ്രവര്‍ത്തകനായിരുന്ന ഒ പി രാജന്റെ 5-ാം ചരമവാര്‍ഷിക ദിനം കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ വിവിധ പരിപാടികളോടെ ആചരിച്ചു. രാവിലെ ഒതയോത്ത് പെയിലിലെ സ്‌മൃതി മണ്ഡപത്തില്‍ പുഷാപര്‍ച്ചന നടത്തി. പുറമേരി മണ്ഡലം പ്രസിഡന്റ് പി പി അജിത്ത്, മരാക്കാട്ടേരി ദാമാദോരന്‍, സജീവന്‍ മാസ്റ്റര്‍, ദാമോദരന്‍ മാസ്റ്റര്‍, ചന്ദ്രന്‍ മാസ്റ്റര്‍, രാജന്‍ വട്ടക്കണ്ടി, സുഹൃത്തുക്കള്‍, ബന്ധുമിത്രാദികള്‍ എന്നിവര്‍ പങ്കെടുത്തു.

Read More »

കരിമ്പില്‍ പത്മനാഭന്‍ കിടാവ് നിര്യാതനായി

March 26th, 2018

  നാദാപുരം: കരിമ്പില്‍ പത്മനാഭന്‍ കിടാവ് (74) നിര്യാതനായി. റിട്ട.രജിസ്റ്റര്‍ ഓഫീസ് ജീവനക്കാരനായിരുന്നു. ഭാര്യ തങ്കം ,മക്കള്‍ സുനില്‍ ഷൈന .സംസ്‌കാരം വൈകീട്ട് 3 മണിക്ക്.

Read More »