News Section: ചരമം

107 വയസില്‍ മരണം വിടപറഞ്ഞത് വളയത്തെ കാരണവര്‍

May 25th, 2017

വളയം: വളയത്തിന്റെ തലമുതിര്‍ന്ന കാരണവര്‍ നൂറ്റാണ്ടിന്റെ ഇതിഹാസം വലിയ കുന്നുമ്മല്‍ പൊക്കിണേട്ടന്‍ അന്തരിച്ചു (107). ഭാര്യ: പരേതയായ ചീരു. മക്കള്‍: കോരന്‍, കുമാരന്‍, കുഞ്ഞിക്കണ്ണന്‍, നാണു. മന്ദി .പരേതയായ ജാനു .മരുമക്കള്‍ പരേതനായ ചെക്കുവേന്‍ വെള്ളൂര്‍. സഹോദരങ്ങള്‍: കുഞ്ഞിരാമന്‍, കണ്ണന്‍, കണാരന്‍, കുങ്കര്‍, ചാത്തു.

Read More »

അരൂരില്‍ വണ്ട് ശല്യം; വയോധികന്‍ മരിച്ചു

May 20th, 2017

അരൂര്‍: വണ്ട് ശല്യത്തെ തുടര്‍ന്ന് ശ്വാസതടസ്സം അനുഭവപ്പെട്ട് വയോധികന്‍ മരിച്ചു. അരൂര്‍ മലയടപൊയിലിലെ മൊട്ടപറമ്പത്ത് കേളപ്പന്‍ (70) ആണ് മരിച്ചത്. ഹൃദയ സംബന്ധമായ രോഗത്താല്‍ വീട്ടില്‍ കഴിയവേയാണ് വണ്ടുകളുടെ ശല്യം രൂക്ഷമായത്. വണ്ടുകളുടെ ദുര്‍ഗന്ധംവമിച്ച് ശ്വാസ തടസ്സം അനുഭവപ്പെട്ടിരുന്നു. ഹൃദയരോഗ സംബന്ധമായ പ്രശ്‌നങ്ങള്‍ ഉള്ളതിനാല്‍ വണ്ട് ശല്യം അദ്ദേഹത്തെ ശാരീരികമായും മാനസികമായും അലട്ടിയിരുന്നു. തുടര്‍ന്ന്് ഇദ്ദേഹവും കുടുംബം മകന്റെ വീട്ടിലേക്ക് താമസം മാറ്റുകയായിരുന്നു.  ഇന്നലെ രാത്രി  എട്ടോടെയാണ് മരണപ്പെട്ടത്.

Read More »

കോണ്‍ഗ്രസ് നേതാവ് പി കെ അജിത്തിന്‍റെ മൃതദേഹം സംസ്കരിച്ചു; അരൂരിന് ഇത് തീരാനഷ്ടം

May 13th, 2017

വടകര: കോണ്‍ഗ്രസ് നേതാവും പൊതു പ്രവര്‍ത്തകനുമായ അരൂര്‍ പടിഞ്ഞാറേക്കണ്ടി പി.കെ.അജിത്ത് (48)  സംസ്‌കാരം ശനിയാഴ്ച രാവിലെ 10 ന് വീട്ടുവളപ്പില്‍ നടന്നു.  കുറ്റിയാടി ബ്ലോക്ക് കോണ്‍ഗ്രസ് എക്‌സിക്യൂട്ടീവ് മെമ്പറാണ് അജിത്ത്. കെ​എ​സ് യുവി​ലൂ​ടെ പൊ​തു പ്ര​വ​ർ​ത്ത​ന രം​ഗ​ത്തേ​ക്ക് വ​ന്ന അ​ജി​ത്ത് കോ​ണ്‍​ഗ്ര​സി​ന്‍റെ ഉ​ന്ന​ത നേ​താ​ക്ക​ളു​മാ​യി അ​ടു​ത്ത ബ​ന്ധം പു​ല​ർ​ത്തി​യി​രു​ന്നു. കെ​എ​സ് യു യൂ​ണി​റ്റ് ഭാ​രവാ​ഹി​യാ​യി തു​ട​ങ്ങി​യ അ​ജി​ത്ത് താ​ലൂ​ക്ക് സെ​ക്ര​ട്ട​റി, ജി​ല്ലാ സെ​ക്ര​ട്ട​റി, യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പു​റ​മേ​രി...

Read More »

വടകരയിലെ പ്രമുഖ നാടക പ്രവര്‍ത്തകന്‍ അശോകന്‍റെ ജീവിതത്തിന് തിരശ്ശീല വീണു

May 11th, 2017

വടകര:വടകരയിലെ പ്രമുഖ നാടക പ്രവര്‍ത്തകന്‍ കാര്‍ത്തികപ്പള്ളി കണ്ടിക്കര ചാലില്‍ അശോകന്‍ (51) ജീവിതത്തിന് തിരശ്ശീല വീണു . തെരുവ് നാടകങ്ങളില്‍ തന്റേതായ സര്‍ഗവാസന തെളിയിച്ച വ്യക്തിയായിരുന്നു അശോകന്‍. കൂടാതെ പ്രഫഷണല്‍ നാടകവേദിയിലെ പ്രതിഭ കൂടിയാണ് അന്തരിച്ച അശോകന്‍. ഭാര്യ: ശ്യാമള. മക്കള്‍: അതുല്‍ (ബഹറിന്‍), അശ്വതി. മരുമകന്‍: രാഗേഷ് (കടമേരി).

Read More »

പനി ബാധിച്ച് ചോറോട് സ്വദേശിനി മരിച്ചു

May 11th, 2017

വടകര: പനി ബാധിച്ച് ചോറോട് സ്വദേശിനി മരിച്ചു. പെരുവാട്ടുംതാഴെ മീത്തലാടത്ത് ക്ഷേത്രത്തിനു സമീപം തയ്യില്‍ അമൃത (19)യാണ് പനി ബാധിച്ച് മരിച്ചത്. ബംഗളൂരില്‍ ബിഎസ്്‌സി നഴ്‌സിങ് വിദ്യാര്‍ഥിനിയായ അമൃത പഠനത്തിനിടയില്‍ പനി ബാധിച്ചതിനെ തുടര്‍ന്നു മൂന്നു ദിവസമായി കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. നരേന്ദ്രന്റെയും പ്രസീതയുടെയും മകളാണ്. സഹോദരി: അപര്‍ണ. സംസ്‌കാരം ഇന്ന് വൈകീട്ട് മൂന്നിന് വീട്ടുവളപ്പില്‍.

Read More »

രവി കല്ലാച്ചിക്ക് അന്ത്യാഞ്ജലി

May 8th, 2017

നാദാപുരം: കലാ-രാഷ്ട്രീയ രംഗത്തെ നിറസാന്നിധ്യമായ രവി കല്ലാച്ചിക്ക്  ആയിരങ്ങള്‍ അന്ത്യാഞ്ജലി അര്‍പ്പിച്ചു. ഇന്നലെ രാത്രിയാണ് അദ്ദേഹം വിടവാങ്ങിയത്. കല്ലാച്ചിയിലെ രാഷ്ട്രീയ-സാംസ്‌കാരിക പ്രവര്‍ത്തകനും, കെഎസ്‌കെടിയും നാദാപുരം ഏരിയാ കമ്മിറ്റി അംഗം, സിപിഎം കുറ്റിപ്രം സൗത്ത് ബ്രാഞ്ച് അംഗം, സിപിഐഎംഎല്‍ റെഡ് ഫ്‌ളാഗ് സംസ്ഥാന കമ്മിറ്റി അംഗം, കെകെടിയു സംസ്ഥാന സെക്രട്ടറി, കല്ലാച്ചി ശ്രീബോധി കോളജ് സ്ഥാപകന്‍, ശ്രീദ്രോണചര്യ കോളജ് അധ്യാപകന്‍ തുടങ്ങീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ആദിവാസി ഭൂ സമരങ്ങളില്‍ മുന്‍നിര പ്രവര്‍ത്തകനായ...

Read More »

കണ്ണീര്‍ കടലില്‍ ഉമ്മമാരും മക്കളും; സുബൈര്‍ ഖബറിലേക്കും കുഞ്ഞഹമ്മദ് ജയിലിലേക്കും യാത്രയാകുമ്പോള്‍ തകര്‍ന്നത് രണ്ട് കുടുംബങ്ങള്‍

May 4th, 2017

നാദാപുരം: ഒരു നിമിഷം കൊണ്ട് എല്ലാം തീര്‍ന്നു. നിസ്സാര കാരണത്തില്‍ രണ്ട് മക്കള്‍ വാക്ക് തര്‍ക്കത്തില്‍ ഏര്‍പ്പെട്ടപ്പോള്‍ കണ്ട് നിന്ന ആ ഉമ്മ അറിഞ്ഞില്ല ഇത്ര വലിയ ദുരന്തമാകുമെന്ന്. കണ്ണീര്‍ കടലിലാണ് വളയം കുറ്റിക്കാടിന് സമീപം ഷാപ്പ് മുക്കിലെ ബിരിച്ചിയകത് കദീജ ഉമ്മയുടെ വീട്. പറക്കമുറ്റാത്ത ആണ് മക്കള്‍. ജീവന്‍ നഷ്ടപ്പെട്ട സുബൈബര്‍ ജീവതം നഷ്ടപ്പെട്ട കുഞ്ഞഹമ്മദ്. നിരാലംഭരായി തീര്‍ന്ന രണ്ട് ഭാര്യമാര്‍. ബുധനാഴ്ച രാത്രി മയങ്ങി തുടങ്ങിയതേയുള്ള. ഭ്രാന്തന്‍ കുറുക്കന്‍മാരുടെ  ശല്യമുള്ളതിനിലാണ് സുബെര്‍ തന്റെ വളര്‍ത്താടിനെ വ...

Read More »

ഓര്‍മ്മയായത് വാണിമേലിന്റെ സൗമ്യ നേതൃത്വം

May 2nd, 2017

വാണിമേല്‍: മുസ്്‌ലിം ലീഗിന്റെ തറവാട് കാരണവരുടെ വിയോഗം വാണിമേലിന് കണ്ണീരായി. മുസ്ലീം യൂത്ത് ലീഗ് ദേശീയ ജനറല്‍ സെക്രട്ടറിയും സി.കെ സുബൈറിന്റെ പിതാവും ലീഗ് നേതാവുമായ വാണിമേല്‍ ചേലാങ്കണ്ടി സി.കെ മമ്മു (76) ന് നാടിന്റെ യാത്രാ മൊഴി. വാണിമേല്‍ പഞ്ചായത്ത് മുസ്്‌ലീം ലീഗ് പ്രസ്ഥാനം സംഘടിപ്പിക്കുന്നതില്‍ നേതൃത്വപരമായി പങ്കുവഹിച്ച മമ്മു സൗമ്യനായ ഒരു നേതാവായിരുന്നു. രാഷ്ട്രീയ വിദ്യാഭ്യാസ രംഗത്ത് നിറ സാന്നിധ്യമായിരുന്നു അദ്ദേഹം. ലീഗ് വാണിമേല്‍ പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റും ക്രസന്റ് ഹയര്‍ സെക്കന്ററി സ്‌കൂള്‍ കമ്മറ്റി പ്രസിഡന...

Read More »

ഓര്‍മയാകുന്നത് സൈനിക വേഷം ഉപേക്ഷിച്ച കമ്മ്യൂണിസ്റ്റ്കാരന്‍

April 26th, 2017

നാദാപുരം: അഞ്ച് പതിറ്റാണ്ടോളം നീണ്ട കമ്മ്യൂണിസ്റ്റ് ജീവിതത്തിനാണ് വളയത്ത് പുത്തന്‍ പുരയ്ക്കല്‍ കുമാരന്റെ വേര്‍പാടോടെ തിരശീല വീഴുന്നത്. സൈനിക ജോലി ഉപേക്ഷിച്ച് കമ്മ്യൂണിസ്റ്റ്കാരനായ അദ്ദേഹം മരണം വരെ പോരാട്ടം തുടര്‍ന്നു.  ഒരു വര്‍ഷത്തിലേറെയായി തന്നെ ബാധിച്ച അര്‍ബുദ രോഗത്തെ നേരിടാന്‍ പാര്‍ട്ടി പോരാട്ടങ്ങള്‍ക്ക് അല്‍പം ഇടവേള നല്‍കിയെങ്കിലും മരണം വരെ അടിമുടി കമ്മ്യൂണിസ്റ്റ്കാരനായിരുന്നു വളയത്തെ പ്രിയപ്പെട്ട പുത്തന്‍ പുരയ്ക്കല്‍. കമ്മ്യൂണിസ്റ്റ് ഗ്രാമമായ വളയത്ത് പട്ടാള ചിട്ടയോട് കൂടി ചുവപ്പ് സേനയെ വളര്‍ത്തിയെടുക്കുന്നത...

Read More »

വളയത്തെ മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവ് പുത്തന്‍പുരയ്ക്കല്‍ കുമാരന്‍ അന്തരിച്ചു

April 26th, 2017

വളയം: വളയത്തെ മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവ് പുത്തന്‍പുരയ്ക്കല്‍ കുമാരന്‍(72) അന്തരിച്ചു. വളയം, വാണിമേല്‍, ചെക്യാട് പഞ്ചായത്തുകളില്‍ കമ്മ്യൂണിസ്റ്റ് കര്‍ഷക തൊഴിലാളി പ്രസ്ഥാനങ്ങള്‍ സഘടിപ്പിക്കുന്നതില്‍ മുന്‍ നിരയില്‍ പ്രവര്‍ത്തിക്കുകയും ദീര്‍ഘകാലം വളയം പഞ്ചായത്ത് പ്രസിഡന്റായി പ്രവര്‍ത്തിച്ച ആളായിരുന്നു പുത്തന്‍പുരയ്ക്കല്‍ എന്നറിയപ്പെടുന്ന പി പി കുമാരന്‍. അര്‍ബുദ ബാധയെ രോഗത്തെ തുടര്‍ന്ന്  ദീര്‍ഘകാലങ്ങളായി ചികില്‍സയിലായിരുന്നു. ബുധനാഴ്ച ഉച്ചയോടെ കോഴിക്കോട് മെഡിക്കല്‍ കോളജിലായിരുന്നു അന്ത്യം. മൃതദേഹം വൈകീട്ടോടെ ന...

Read More »