News Section: രാഷ്ടീയം

കോണ്‍ഗ്രസ് നേതാവ് എടക്കുനി മോഹന കൃഷ്ണന്‍ നിര്യാതനായി

October 18th, 2017

കുറ്റ്യാടി : കലാ സാംസ്‌കാരിക പ്രവര്‍ത്തകനും കോണ്‍ഗ്രസ്സ് നേതാവുമായ കായക്കൊടിയിലെ എടക്കുനി   മോഹന കൃഷ്ണന്‍ (47) നിര്യാതനായി. കായക്കൊടി പഞ്ചായത്ത് മുന്‍ വൈസ് പ്രസിഡന്റ്, കുന്നുമ്മല്‍ ബ്ലോക്ക് പഞ്ചായത്ത് മുന്‍ സ്റ്റാന്റിംങ്ങ് കമ്മറ്റി ചെയര്‍മാന്‍, കെഎസ്‌യു വടകര താലൂക്ക് പ്രസിഡന്റ്, യൂത്ത് കോണ്‍ഗ്രസ്സ് ജില്ലാ സെക്രട്ടറി, എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു. നിലവില്‍ കാവിലുംപാറ ബ്ലോക്ക് കോണ്‍ഗ്രസ്സ് സെക്രട്ടറിയായി പ്രവര്‍ത്തിച്ചു വരികയായിരുന്നു. കായക്കൊടി ജ്വല്‍സ് ആര്‍ട് സ്‌പോര്‍ട്‌സ് ക്ലബ് പ്രസിഡന്റുമാണ്. ഭാര്യ...

Read More »

വിദ്യാലയ പരിസരങ്ങളില്‍ മദ്യഷാപ്പുകള്‍ വേണ്ട … കെ.പി.എസ്.ടി.എ 

October 15th, 2017

എടച്ചേരി: ദൂരപരിധി നിയമം റദ്ദാക്കി വിദ്യാലയ പരിസരങ്ങളില്‍ മദ്യഷാപ്പുകള്‍ തുറക്കാനുള്ള സംസ്ഥാന സര്‍ക്കാര്‍ നീക്കത്തെ എതിര്‍ക്കുമെന്ന് കെ.പി.എസ്.ടി എ (കേരള പ്രദേശ് സ്‌കൂള്‍ ടീച്ചേഴ്്‌സ് അസോസിയേഷന്‍) പ്രസിഡന്റ് പി.ഹരിഗോവിന്ദന്‍ പറഞ്ഞു. നരിക്കുന്ന് യു.പി സ്‌കൂളില്‍ ചോമ്പാല്‍ സബ് ജില്ല പ്രവര്‍ത്തക ക്യാമ്പ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിദ്യാഭ്യാസ മേഖലയിലെ പൊതു ചെലവ് കുറച്ച് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നിലവാരം തകര്‍ക്കാന്‍ കേന്ദ്ര സര്‍ക്കാര്‍  ശ്രമിക്കുകയാണ്. കോണ്‍ഗ്രസ് നേതൃത്യം നല്‍കിയ യു.പി.എ സര്‍...

Read More »

സിപിഎം കുന്നുമ്മല്‍ ഏരിയാ സമ്മേളനം കുറ്റ്യാടിയില്‍

October 12th, 2017

കുറ്റ്യാടി: സിപിഎം കുന്നുമ്മല്‍ ഏരിയാ സമ്മേളനം കുറ്റ്യാടിയില്‍ ഡിസംബര്‍ രണ്ട്, മൂന്ന് നാല് തിയതികളില്‍ നടക്കും. സമ്മേളനത്തിന്റെ വിജയത്തിനായി 501 അംഗസ്വാഗതസംഘം രൂപീകരിച്ചു.പ്രതിനിധി സമ്മേളനം സി എച്ച് പൊക്കന്‍ നഗറിലും പൊതുസമ്മേളനം കെ കെ കുഞ്ഞിച്ചാത്തു നഗറിലും നടക്കും. ബഹുജന റാലി, റെഡ് വളണ്ടിയര്‍മാര്‍ച്ച്, സാംസ്‌കാരിക സദസ്സ്, വനിതാ സംഗമം'യുവജന -വിദ്യാര്‍ത്ഥി സംഗമം, കര്‍ഷക-കര്‍ഷക തൊഴിലാളി സംഗമം സെമിനാര്‍ വിവിധ കലാപരിപാടികള്‍ എന്നിവ സമ്മേളനത്തിന്റെ ഭാഗമായി നടത്താന്‍ സ്വാഗത സംഘം തീരുമാനിച്ചു. ഭാരവാഹികളായി (ചെയര്...

Read More »

ക്ഷേമ പെന്‍ഷന്‍ നിര്‍ത്തലാക്കിയത് കര്‍ഷകരോടുള്ള വഞ്ചന: സൂപ്പി നരിക്കാട്ടേരി

October 11th, 2017

നാദാപുരം: ക്ഷേമ പെന്‍ഷന്‍ നിര്‍ത്തലാക്കിയത് കര്‍ഷകരോടുള്ള വഞ്ചനയെന്ന് നാദാപുരം മണ്ഡലം മുസ്ലിംലീഗ് പ്രസിഡണ്ട് സൂപ്പി നരിക്കാട്ടേരി പറഞ്ഞു. സ്വതന്ത്ര കര്‍ഷസംഘം മണ്ഡലം കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജനുവരി മുതലുള്ള ക്ഷേമ പെന്‍ഷനുകളുടെ അപേക്ഷകള്‍ പരിഗണിക്കുന്നത് നിര്‍ത്തിവച്ചു ജനങ്ങളെ വഞ്ചിക്കുന്ന നിലപാടാണ് ഇടത് സര്‍ക്കാര്‍ നടത്തിവരുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. നവമ്പര്‍ ഒന്നിന് കോഴിക്കോട് ടൗണ്‍ ഹാളില്‍ നടക്കുന്ന ജില്ലാ കണ്‍വെന്‍ഷന്‍ വിജയിപ്പിക്കാനും ഗെയില്‍ സമരം ശക്തിപ്പെടുത്താനും യോഗം തീ...

Read More »

ആദ്യം തല വെട്ടി മാറ്റി …. പിന്നെ ഫ്‌ളകസും കാണാനില്ല..

October 11th, 2017

നാദാപുരം: ആദ്യം അവര്‍ തല വെട്ടി മാറ്റി.. പിന്നീട് പ്രചരണബോര്‍ഡും കൊടിമരവും തകര്‍ത്തു. വികസന പദ്ധതികളുടെ പേരില്‍ ജനപ്രതിനിധികളുടെ പേരില്‍ അഭിവാദ്യമര്‍പ്പിക്കുന്നത് പതിവാണല്ലോ ? എടച്ചേരി പഞ്ചായത്തില്‍ വിവിധ റോഡുകള്‍ക്കായി സ്ഥലം എം പി മുല്ലപ്പള്ളി രാമചന്ദ്രന്‍ പണം അനുവദിച്ചതിനെ ചൊല്ലിയാണ് വിവാദങ്ങളുടെ തുടക്കം. മുല്ലപ്പള്ളിക്ക് അഭിവാദ്യമര്‍പ്പിച്ച് കോണ്‍ഗ്രസ് ബൂത്ത് കമ്മിറ്റിക്കാര്‍ എടച്ചേരി പൊലീസ് സ്റ്റേഷന്‍ പരിസരത്ത് സ്ഥാപിച്ച ഫ്‌ളക്‌സ് ബോര്‍ഡില്‍ നിന്ന് മുല്ലപ്പള്ളിയുടെ തല കാണാനില്ല. കുറച്ച് ദിവസം കഴിഞ്ഞപ്പോള്...

Read More »

ഇരുട്ടിന്റെ മറവില്‍…… രക്തസാക്ഷി സ്മാരകങ്ങള്‍ വികൃതമാക്കി

October 11th, 2017

നാദാപുരം: അവര്‍ നാടിന്റെ ശാപമാണ് ... ഇരുട്ടിന്റെ മറവില്‍ കുഴപ്പമുണ്ടാക്കുന്നവര്‍.. നാദാപുരം മേഖലയില്‍ രക്തസാക്ഷി സ്മാരക സ്തൂപങ്ങള്‍ വികൃതമാക്കിയതിനെതിരെ വ്യാപക പ്രതിഷേധം. വാണിമേലിലെ കാപ്പുമ്മല്‍ ദിവാകരന്‍ സ്മാരക സ്തൂപവും തെരുവംപറമ്പിലെ ഈന്തുള്ളതില്‍ ബിനു സ്മാരക സ്തൂപവും അബ്ദുള്ള സ്മാരക ബസ് ഷെല്‍ട്ടറുമാണ് ഇന്ന് പുലര്‍ച്ചെയോടെ പച്ച പെയിന്റടിച്ച് വികൃതമാക്കിയത്. പാര്‍ട്ടി സമ്മേളനങ്ങള്‍ പുരോഗമിക്കവേ ഇരുട്ടിന്റെ മറവില്‍ ബോധപൂര്‍വ്വം കുഴപ്പമുണ്ടാക്കുന്നവരെ തിരിച്ചറിയണമെന്നും ഇത്തരം നികൃഷ്ട സംഭവങ്ങളെ ബഹുജനങ്ങളെ അണി ...

Read More »

നാദാപുരം തെരുവന്‍ പറമ്പില്‍ ബിനു സ്മാരകത്തിന് പച്ചപെയിന്റ് അടിച്ചു ; സിപിഎം പ്രവര്‍ത്തകര്‍ റോഡ് ഉപരോധിക്കുന്നു

October 11th, 2017

നാദാപുരം തെരുവന്‍ പറമ്പില്‍ ബിനു സ്മാരകത്തിന് പച്ചപെയിന്റ് അടിച്ചു ; സിപിഎം പ്രവര്‍ത്തകര്‍ റോഡ് ഉപരോധിക്കുന്നു

Read More »

അഡ്വ പി ഗവാസിന് എ ഐ.വൈ.എഫ് യാത്രയയപ്പ് നല്‍കി

October 10th, 2017

നാദാപുരം: റഷ്യയില്‍ നടക്കുന്ന ലോകയുവജന വിദ്യാര്‍ത്ഥി സമ്മേളനത്തില്‍ പങ്കെടുക്കുന്ന എ ഐ.വൈ.എഫ് സംസ്ഥാന ജോ. സെക്രട്ടറി അഡ്വ.പി.ഗവാസിന് എ ഐ.വൈ.എഫ് നാദാപുരം മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ യാത്രയയപ്പ് നല്‍കി. സി .പി .ഐ. മണ്ഡലം സെക്രട്ടറി രജീന്ദ്രന്‍ കപ്പള്ളി യോഗം ഉദ്ഘാടനം ചെയ്തു. ലിനീഷ് അരുവിക്കര അധ്യക്ഷത വഹിച്ചു. ശ്രീജിത്ത് മുടപ്പിലായി, പി.ഭാസ്‌കരന്‍, വി.എം.സമീഷ്, കെ.വി.മഹേഷ്, ടി. വൈശാഖ് പ്രസംഗിച്ചു. ഈ മാസം പതിനാല് മുതല്‍ ഇരുപത്തിമൂന് വരെ മോസ്‌കോയിലെ ഒളിംബിക്ക് നഗരമായ സോച്ചിയില്‍ നടക്കുന്ന സമ്മേളനത്തിലാണ് ഇന്...

Read More »

പാഠപുസ്തകത്തില്‍ തെറ്റുകളേറെ…. പ്രതിഷേധവുമായി എംഎസ്എഫ്

October 10th, 2017

നാദാപുരം: രണ്ടാം ഘട്ട പാഠപുസ്തക അച്ചടിയിലെ അപാകതകള്‍ പരിഹരിക്കുക, ഉത്തരാവാദിത്വം എറ്റെടുത്ത് വിദ്യാഭ്യാസ മന്ത്രി രാജിവെയ്ക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് എംഎസ്എഫ് നേതൃത്വത്തില്‍ എ.ഇഒ ഓഫീസിലേക്ക് മാര്‍ച്ച് നടത്തി. യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി വി വി മുഹമ്മദലി മാര്‍ച്ച് ഉദ്ഘാടനം ചെയ്തു. എംഎസ്എഫ്‌  നിയോജക മണ്ഡലം പ്രസിഡന്റ് മുഹമ്മദ് പേരോട് അധ്യക്ഷത വഹിച്ചു. അനസ് കടലാട്ട്, റാഷിദ് കെ.ടി.കെ തുടങ്ങിയവര്‍ സംസാരിച്ചു. ഷാഫി തറമ്മല്‍ സ്വാഗതവും അര്‍ഷാദ് കടുവന്റെവിട നന്ദി യും പറഞ്ഞു. ജുബൈര്‍ ജിഫ്രി, നജ്മു സാഖിബ്, നദീ...

Read More »

ഒട്ടോ ടാക്‌സി ചാര്‍ജ് പുതുക്കി നിശ്ചയിക്കണം : ഐ എന്‍ ടി യു സി

October 6th, 2017

കുറ്റ്യാടി: അനുദിനം തകര്‍ച്ച നേരിടുന്ന മോട്ടോര്‍ വ്യവസായത്തെ തകര്‍ച്ചയില്‍ നിന്നും രക്ഷിക്കാന്‍ കേന്ദ്ര- സംസ്ഥാന സര്‍ക്കാറുകള്‍  ഇടപെടണമെന്ന് കേരള മോട്ടോര്‍ എംപ്ലോയീസ് അസോസിയേഷന്‍ (ഐ.എന്‍ടിയു സി) താലൂക്ക് കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു. വര്‍ദ്ധിച്ചു വരുന്ന ഇന്ധന വില വര്‍ദ്ധനവും, ഇന്‍ഷുറന്‍സ് പ്രീമിയം വര്‍ദ്ധനവും, നിത്യോപയോഗ വസ്തുക്കളുടെ വില വര്‍ദ്ധനവും കാരണം മോട്ടോര്‍ മേഖലയില്‍ ജോലി ചെയ്യുന്ന തൊഴിലാളികള്‍ ഏറെ ബുദ്ധിമുട്ടുകയാണെന്ന് യോഗം വിലയിരുത്തി. അലി ബാപ്പാറ്റ അദ്ധ്യക്ഷത വഹിച്ചു. ഐന്‍.ടി.യു സി ജില്ല സെക്രട...

Read More »