News Section: രാഷ്ടീയം

കോണിയില്‍ കയറിയാണ് സി.പി.ഐക്കാര്‍ മുമ്പ് മുഖ്യമന്ത്രിയായത് :ലീഗ്

November 17th, 2014

കോഴിക്കോട്: ഇടതു മുന്നണിയില്‍ മാണിയും കോണിയും വേണ്ടെന്ന സി.പി.ഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍െറ പരാമര്‍ശത്തിന് മുസ്ലിം ലീഗിന്‍െറ മറുപടി.ഇടതുപക്ഷവുമായി വിലപേശാന്‍ ലീഗ് എങ്ങോട്ടും പോയിട്ടില്ല. യു.ഡി.എഫില്‍ നിന്ന് വിട്ടുപോവേണ്ട ആവശ്യമില്ലാത്തതിനാല്‍ അത്തരമൊരു ചര്‍ച്ചക്കു തന്നെ പ്രസക്തിയില്ല.കോണിയില്‍ കയറിയാണ് സി.പി.ഐക്കാര്‍ മുമ്പ് മുഖ്യമന്ത്രിയായതെന്നത് ഓര്‍ക്കണമെന്നും ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ്   തുറന്നടിച്ചു. ബാര്‍ കോഴയില്‍ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷം നടത്തുന്ന സമരം ബാര്‍ മുതലാളി...

Read More »

സി.പി.ഐ സംസ്ഥാന സമ്മേളനം കോട്ടയത്ത്

October 1st, 2014

തിരുവനന്തപുരം: സി.പി.ഐ സംസ്ഥാന സമ്മേളനം കോട്ടയത്ത് നടത്താൻ തീരുമാനം. അടുത്ത വർഷം ഫെബ്രുവരി 27 മുതൽ മാർച്ച് 2 വരെയാണ് സമ്മേളനം. ചൊവ്വാഴ്ച സിപിഐ സംസ്ഥാന എക്‌സിക്യൂട്ടിവാണ് സമ്മേളനം കോട്ടയത്ത് നടത്താൻ തീരുമാനമെടുത്തത്.

Read More »

ഉമ്മന്‍ ചാണ്ടി ഒരു നിമിഷം പോലും താമസിക്കാതെ രാജിവയ്ക്കണമെന്ന് വി.എസ്. അച്യുതാനന്ദന്‍

August 28th, 2014

തിരുവനന്തപുരം: ടൈറ്റാനിയം കേസില്‍ കുറ്റാരോപിതനായ മുഖ്യമന്ത്രി പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍. തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സോളാര്‍ തട്ടിപ്പ്, സലിംരാജ് ഭൂമി അഴിമതി, റിസോര്‍ട്ട് മാഫിയകള്‍ക്ക് വേണ്ടി നടത്തിയ അഴിമതി എന്നിവയെല്ലാം സ്വാധീനമുപയോഗിച്ച് യുഡിഎഫ് സര്‍ക്കാര്‍ അട്ടിമറിച്ചു. എന്നാല്‍ ഇന്നത്തെ വിജിലന്‍സ് കോടതി വിധി ഉമ്മന്‍ ചാണ്ടിക്കേറ്റ ഏറ്റവും വലിയ അടിയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

Read More »

ടൈറ്റാനിയം കേസ്: മുഖ്യമന്ത്രി മുഖ്യപ്രതി: കോടതി

August 28th, 2014

തിരുവനന്തപുരം: ടൈറ്റാനിയം അഴിമതിക്കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ മുഖ്യപ്രതിയാക്കി അന്വേഷണം നടത്തണമെന്ന് കോടതി. തിരുവനന്തപുരം വിജിലന്‍സ് കോടതിയുടേതാണ് ഉത്തരവ്. മന്ത്രിമാരായ രമേശ് ചെന്നിത്തല, വി.കെ ഇബ്രാഹിം കുഞ്ഞ് എന്നിവരെയും കേസില്‍ പ്രതിചേര്‍ത്ത് അന്വേഷണം നടത്തണമെന്നും വിജിലന്‍സ് കോടതി ഉത്തരവിട്ടു. ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും കുറ്റക്കാരല്ളെന്ന വിജിലന്‍സ് റിപ്പോര്‍ട്ട് കോടതി തള്ളി. കേസ് അവസാനിപ്പിക്കണമെന്ന വിജിലന്‍സിന്‍െറ അപേക്ഷയും കോടതി തള്ളി. മാലിന്യനിര്‍മാര്‍ജന പ്ളാന്‍റ് സ്ഥാപിച്ചതില്‍...

Read More »

ആന്റണിയുടെ പ്രസ്താവന തള്ളി കോണ്‍ഗ്രസ്

June 30th, 2014

ന്യൂഡല്‍ഹി:കോണ്‍ഗ്രസിന്റെ മതേതരത്വത്തില്‍ ജനങ്ങള്‍ക്ക് സംശയമുണ്ടെന്ന ആന്റണിയുടെ പ്രസ്താവനയെ തള്ളി കോണ്‍ഗ്രസ് നേതാവ് മനീഷ് തിവാരി രംഗത്തെത്തി.ന്യൂനപക്ഷങ്ങളെ പ്രീണിപ്പിക്കുന്ന നിലപാട് കോണ്‍ഗ്രസിനില്ലെന്ന് മനീഷ് തിവാരി പറഞ്ഞു.ന്യൂനപക്ഷങ്ങളെക്കൂടി ഉള്‍ക്കൊള്ളുന്നതാണ് യഥാര്‍ത്ഥ ജനാധിപത്യമെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട് നടന്ന സികെജി അനുസ്മരണ യോഗത്തിലാണ് ആന്റണി ന്യൂനപക്ഷങ്ങളെ ഉദ്ദേശിച്ച് കോണ്‍ഗ്രസ് ഏതെങ്കിലും പ്രത്യേക വിഭാഗത്തോട് താല്‍പര്യം കാണിക്കുന്നത് തിരിച്ചടിയാണെന്നും കോണ്‍ഗ്രസിന്റെ മതേതരത്വം സംശയിക്കപ്പെടുന്നുണ...

Read More »

സിപിഐക്ക് ദേശീയ പദവി നഷ്ടമായി:സിപി ഐഎം ദേശീയ പാര്‍ട്ടി തന്നെ

June 30th, 2014

ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ അടിസ്ഥാനത്തില്‍ ദേശീയ പാര്‍ട്ടികള്‍ ഇനി മൂന്നെണ്ണം മാത്രം.കോണ്‍ഗ്രസിനും ബിജെപിക്കും പുറമേ സിപിഎമ്മിനും ദേശീയ പദവി നിലനിര്‍ത്താനായി. സിപിഐക്ക് ദേശീയ പാര്‍ട്ടി പദവി നഷ്ടമായി. മായാവതിയുടെ ബിഎസ്പി,ശരത് പവാറിന്റെ എന്‍സിപി എന്നീ പാര്‍ട്ടികള്‍ക്കും പദവി നഷ്ടമായി.പദവി നഷ്ടമാകാതിരിക്കാന്‍ പാര്‍ട്ടികള്‍ക്ക് തെരഞ്ഞെടുപ്പ് കമീഷന്‍ അയച്ച കാരണം കാണിക്കല്‍ നോട്ടീസിന് മറുപടി നല്‍കാനുള്ള സമയം കഴിഞ്ഞ ദിവസം അവസാനിച്ചു. നാലു സംസ്ഥാനങ്ങളില്‍ നിന്ന് ആറു ശതമാനം വോട്ടും നാല് ലോക്‌സഭാ സീറ്റും അല്ല...

Read More »

ടിപി കേസ്: രമ സ്വകാര്യ അന്യായം ഫയല്‍ ചെയ്യും

May 21st, 2014

കോഴിക്കോട്: ടി.പി. ചന്ദ്രശേഖരന്‍ വധക്കേസില്‍ പ്രതികളെ വെറുതെവിട്ട നടപടിക്കെതിരേ, ടിപിയുടെ വിധവ കെ.കെ. രമ സ്വകാര്യ അന്യായം ഫയല്‍ ചെയ്യും. ഹൈക്കോടതിയിലാണ് അന്യായം ഫയല്‍ ചെയ്യുന്നത്.

Read More »

വെല്‍ഫെയര്‍ പാര്‍ട്ടിയില്ലെങ്കില്‍ എന്താകുമായിരുന്നു ആര്‍എംപി:എ. എന്‍. ഷംസീര്‍

May 21st, 2014

വടകര: വെല്‍ഫെയര്‍ പാര്‍ട്ടിയില്ലെങ്കില്‍ എന്താകുമായിരുന്നു ആര്‍എംപി എന്ന് എ.എന്‍ ഷംസീര്‍.. ഇടതുപക്ഷത്തെ തകര്‍ക്കാനുള്ള ആസൂത്രിതശ്രമത്തിന്റെ ഭാഗമായി ടി. പി. ചന്ദ്രശേഖരന്റെ കൊലപാതകം ചിലര്‍ മഹത്വവല്‍ക്കരിക്കുകയും തിരഞ്ഞെടുപ്പില്‍ തനിക്കെതിരെ ദുഷ്പ്രചരണങ്ങള്‍ അഴിച്ചുവിടുകയുമായിരുന്നുവെന്ന് ഷംസീര്‍ പറഞ്ഞു.ആര്‍എംപിയുടെ രാഷ്ട്രീയം 2014 ഓടെ അവസാനിക്കുമെന്നും അവര്‍ കോണ്‍ഗ്രസിന്റെ ബി ടീമായി മാറിയതായും എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായിരുന്ന എ. എന്‍. ഷംസീര്‍. വേണുവും സംഘവും ഒരു ചെറിയ പാര്‍ട്ടിയായി മാറുമെന്നും ഇതിനകം തെറ്റിദ്ധരിക്...

Read More »

കേളു ഏട്ടന് ചരമ ദിനം ആചരിച്ചു

May 20th, 2014

വടകര: കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ സ്ഥാപക നേതാക്കളില്‍ ഒരാളും അനശ്വര വിപ്ലവകാരിയുമായിരുന്ന കേളു ഏട്ടന് ജന്മനാടിന്റെ സ്മരണാഞ്ജലി. കേളു ഏട്ടന്‍ ചരമ ദിനാചരണത്തോടനുബന്ധിച്ച് രാവിലെ പഴങ്കാവിലെ സ്മൃതിമണ്ഡപത്തില്‍ സിപിഐ എം ജില്ലാ സെക്രട്ടറി ടി പി രാമകൃഷ്ണന്റെ നേതൃത്വത്തില്‍ പുഷ്പാര്‍ച്ചന നടത്തി. തുടര്‍ന്ന് പ്രവര്‍ത്തകര്‍ പ്രകടനമായെത്തി കേളു ഏട്ടന്‍ അന്ത്യ വിശ്രമം കൊള്ളുന്ന വീട്ടുവളപ്പിലെ സ്മൃതിമണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തി. തുടര്‍ന്ന് ടി പി രാമകൃഷ്ണന്‍ കേളു ഏട്ടന്‍ അനുസ്മരണ പ്രഭാഷണം നടത്തി. ജില്ലാ...

Read More »

ഒഞ്ചിയം മേഖലയില്‍ സുരക്ഷ കര്‍ശനമാക്കുന്നു

April 25th, 2014

വടകര: ഒഞ്ചിയം മേഖലയില്‍ സുരക്ഷ കര്‍ശനമാക്കാന്‍ തീരുമാനം. ഇതിനായി കൂടുതല്‍ പൊലീസിനെ ഒഞ്ചിയത്തും പരിസരങ്ങളിലും നിയോഗിക്കും. ഉന്നത പൊലീസ് യോഗത്തിലായിരുന്നു തീരുമാനം. ഒഞ്ചിയം രക്തസാക്ഷി ദിനത്തോടൊപ്പം ടി.പി. ചന്ദ്രശേഖരന്‍ രണ്ടാം രക്തസാക്ഷിദിനവും അടുത്തെത്തിയ സാഹചര്യത്തില്‍ സംഘര്‍ഷ സാധ്യത കണക്കിലെടുത്താണ് എഡിജിപി: ശങ്കര്‍ റെഡ്ഢി, ഐജി: സുരേഷ് എം. പുരോഹിത് എന്നിവരുടെ നേതൃത്വത്തില്‍ റൂറല്‍ ജില്ലയിലെ ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ എസ്പി ഓഫിസില്‍ യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തിയത്. ക്രമസമാധാന പാലനത്തിനായി കെഎ...

Read More »