News Section: റിപ്പോര്‍ട്ടര്‍

ഒരു പ്രദേശം പനിച്ച് വിറയ്ക്കുമ്പോഴും മിണ്ടാട്ടമില്ലാതെ അധികൃതര്‍

June 22nd, 2018

നാദാപുരം : ഒരു പ്രദേശം പനിച്ച് വിറയ്ക്കുമ്പോഴും അധികൃതർക്ക് മിണ്ടാട്ടമില്ല. കുറ്റ്യാടി ഗ്രാമപ്പഞ്ചായത്തിലെ നിട്ടൂർ മേഖലയിൽ 12, 13, 14 വാർഡുകളിലാണ് ഡങ്കി പനി വ്യാപിച്ചത്. കുറ്റ്യാടിയിൽ ആറുപേർ ചികിത്സയിലുണ്ട്. കുറ്റ്യാടിയിലെ സ്വകാര്യ ആശുപത്രിയിൽ ഒരു വീട്ടിലെ നാലുപേർ ഡങ്കി ബാധിച്ച് ചികിത്സയിലാണ്. ആദ്യ ഘട്ടത്തിൽ ഗൗരവം കാണിച്ചിരുന്നെങ്കിലും ഇപ്പാഴത് ആരും ശ്രദ്ധിക്കാതായി.  ഫലം ഡങ്കി പനി നിട്ടൂരിൽ വ്യാപിക്കുന്നെന്ന് മാത്രമല്ല സമീപ പ്രദേശങ്ങളും ആശങ്കയിലായി. ഈഡീസ് കൊതു പരത്തുന്ന ഡങ്കി മാരകമാണെന്ന് ആരോഗ്യ വകുപ്പ് പറയുന...

Read More »

എസ്എഫ്ഐ ജിഷ്ണു പ്രണോയ്ക്കു വേണ്ടി നിർമിച്ച സ്മാരകം പിഡബ്ല്യുഡി പൊളിച്ചു നീക്കി

June 8th, 2018

പാമ്പാടി : നെഹ്റു എൻജിനീയറിങ് കോളജ് വിദ്യാർഥി ജിഷ്ണു പ്രണോയ്‌‌യുടെ ഓർമകളുമായി നിർമിച്ച സ്മാരകം പിഡബ്ല്യുഡി പൊളിച്ചു നീക്കി. പാമ്പാടി സെന്ററിൽ ഏതാനും മാസങ്ങൾക്കു മുന്‍പാണ് എസ്എഫ്ഐ ജിഷ്ണു പ്രണോയ്ക്കു വേണ്ടി സ്മാരകം നിർമിച്ചത്. ഇതു നീക്കാൻ നേരത്തേ കലക്ടർ ഉത്തരവിട്ടിരുന്നെങ്കിലും സംഘർഷ സാധ്യത കണക്കാക്കി നടപടി വൈകുകയായിരുന്നു. ഇന്നു രാവിലെ പൊലീസ് സാന്നിധ്യത്തിൽ ജെസിബി ഉപയോഗിച്ചു സ്മാരകം പൊളിച്ചു മാറ്റുകയായിരുന്നു. സ്മാരകത്തിന്റെ അവശിഷ്ടങ്ങളും നീക്കി. പിഡബ്ല്യുഡി അടക്കം ഒട്ടേറെ പേർ പരാതി നൽകിയതിന്റെ അടിസ്ഥാനത്തിലാണ...

Read More »

നാദാപുരത്തിനു വികസന കുതിപ്പേകാന്‍ കുടുംബശ്രീയുടെ ബസ്സ് സര്‍വീസും

March 15th, 2018

  നാദാപുരം: കുടുംബശ്രീയുടെ നേതൃത്വത്തില്‍ നാദാപുരത്ത് ബസ് സര്‍വീസ് ആരംഭിക്കും. വിവിധ പദ്ധതിക്കായി 22 കോടിയുടെ വികസന പദ്ധതിക്ക് ഭരണ സമിതി അംഗീകാരം നല്‍കി. പത്തു കോടി ചിലവില്‍ നാദാപുരം ബസ്സ്റ്റാന്‍ഡ്, കല്ലാച്ചി മാര്‍ക്കറ്റ് എന്നിവിടങ്ങളില്‍ ബി ഒ ടി അടിസ്ഥാനത്തില്‍ പരിഷ്‌കരണം നടത്തുന്നതിനായി പ്രത്യേക കമ്പനി രൂപീകരിക്കും. നാദാപുരം ടൗണുകളില്‍ ഹൈമാസ് ലൈറ്റ് ലൈറ്റുകളും വാര്‍ഡുകളില്‍ സോളര്‍ ലൈറ്റ് സംവിധാനം ഉള്‍പെടെയുള്ള വികസന പദ്ധതികള്‍ക്കാണ് രൂപം നല്‍കിയത് . പ്രസിഡണ്ട് എം.കെ സഫീറയുടെ അധ്യക്ഷതയില്‍ വൈസ...

Read More »

വീട് പണിക്കായി മണ്ണ് നീക്കിയ ഭാഗത്ത് ഗുഹ കണ്ടെത്തി

January 30th, 2018

നാദാപുരം: കണ്ടി വാതുക്കല്‍ കെ രാജന്റെ പറമ്പില്‍ മണ്ണ് നീക്കിയപ്പോള്‍ ഗുഹ കണ്ടെത്തി. ഏതാണ്ട് അഞ്ഞൂറ് മീറ്റര്‍ നീളത്തിലെങ്കിലും ഗുഗയുണ്ടാകാനാണ് സാധ്യത. ഗുഹ കണ്ടതോടെ മണ്ണ് നീക്കല്‍ നിര്‍ത്തിയിരിക്കയാണ്. ഈ ഭാഗത്തുകൂടി മുന്‍പ് ഭൂഗര്‍ഭ ജലം ഒഴുകിയതായാണ് സാധ്യത. ഗുഹയുടെ കൂടുതല്‍ ഭാഗത്ത് മുന്നോട്ട് പോയാല്‍ വായു സഞ്ചാരമില്ലാത്തതും, മണ്ണിടിയുന്നതിനാലും കൂടുതല്‍ പരിശോധന നടത്തിയിട്ടില്ല.

Read More »

വർഗീയ സംഘർഷങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്:കുഞ്ഞാലിക്കുട്ടി

August 13th, 2016

തിരുവനന്തപുരം: നാദാപുരത്ത് യൂത്ത് ലീഗ് പ്രവർത്തകൻ മുഹമ്മദ് അസ്ലം വെട്ടേറ്റു മരിച്ച സംഭവത്തിൽ സംസ്‌ഥാന സർക്കാർ കൂടുതൽ ഉത്തരവാദിത്തം കാണിക്കണമെന്ന് മുസ്ലീം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി. സംഭവത്തിന്റെ പേരിൽ വർഗീയ സംഘർഷങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്. സിപിഎം അറിയാതെ അക്രമം നടന്നെന്ന് പറയാനാകില്ലെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു.വെള്ളിയാഴ്ച് വൈകിട്ട് 5.10ഓടെയായിരുന്നു അസ്ലം വെട്ടേറ്റു മരിച്ചത്. സുഹൃത്തായ പുളിയാവ് സ്വദേശി ഷാഫിയോടൊപ്പം ബൈക്കിൽ സഞ്ചരിക്കുമ്പോൾ ഇന്നോവയിലെത്തിയ സംഘം ബൈക്ക് ഇടിച്ചിട്ട ശേഷം വെട്ടുകയായിരുന്നു. ...

Read More »

നദാപുരത്തിന്റെ കണ്ണുനീര്‍

August 13th, 2016

കോഴിക്കോട്: മറ്റെല്ലാ നാട്ടിൻപുറത്തെന്ന പോലെ കൃഷിക്കാരും കച്ചവടക്കാരുമെല്ലാം സജീവമായിരുന്ന ഒരു നാട് പകയുടെയും വിദ്വേഷത്തിന്റെയും രൂപത്തിലേക്ക് മാറിയതിന്റെ ചരിത്രം. രാഷ്ട്രീയത്തിനപ്പുറം വിദ്യാർത്ഥി സമരങ്ങൾ പോലും വർഗീയതയുടെ രൂപത്തിലേക്ക് മാറുമ്പോൾ സമാധാനമില്ലാത്തതാവുന്നത് ഇവിടെയുള്ള സാധാരണ ജനങ്ങളുടെ ജീവിതങ്ങൾക്കാണ്. സംഘർഷമുണ്ടാവുമ്പോൾ രാഷ്ട്രീയം നോക്കാതെ വീടുകൾക്ക് നേരെയും കടകൾക്ക് നേരെയും വ്യാപക അക്രമമുണ്ടാവുന്നത് ഇവിടെയുള്ളവരെ വേട്ടയാടാൻ തുടങ്ങിയിട്ട് കാലമേറെയായെങ്കിലും ഇതിന് പരിഹാരം കാണാൻ രാഷ്ട്രീയ നേതാക്കൾക...

Read More »

നിയമവും ഭരണവും കണ്ണടക്കുന്നു;പൊതു ജനം തെരുവ് നായ ഭീഷണിയില്‍

January 29th, 2016

അമീര്‍ .കെ .പി  ഭരണകൂടവും നിയമവ്യവസ്ഥയും നോക്കുകുത്തിയായ് കണ്ണടയ്ക്കുമ്പോള്‍ തെരുവോരങ്ങളിലും നാട്ടില്‍പുറങ്ങളിലും നായശല്യം രൂക്ഷമാവുകയാണ്. മക്കളെ സ്കൂളിലേക്ക് അയക്കുന്ന മതാപിതാക്കള്‍ക്ക്‌ വേവലാതിയാണ്.നായ ശല്യം തെരുവുകളില്‍ കാല്നടയാത്രക്കാരെ പിന്തുടര്‍ന്ന് ശല്യം ചെയ്യുകയുകയാണ്ഇപ്പോഴത്തെ  പതിവ്. കവലകളില്‍ അഞ്ചും പത്തും തെരുവുനായകള്‍ ഒന്നിച്ച് മനുഷ്യന് നേരെയുള്ള ആക്രമണം ക്രമാതീതമായി വര്‍ദ്ധിച്ചുവരികയുമാണ്‌.ഈ സാഹചര്യത്തില്‍ വീട്ടിന് പുറത്തേക്കിറങ്ങണമെങ്കില്‍ ഒരു വടി നിര്‍ബന്ധമാക്കെണ്ടിയിരിക്കുന്നു.എന്നാല്‍ ഇതിലേറ...

Read More »

റോഡിന്‍റെ ശോചനീയാവസ്ഥ ;വളയത്ത് ഓട്ടോ ടാക്സി ജീവനക്കാര്‍ പണിമുടക്കില്‍

January 14th, 2016

വളയം :   റോഡുകളുടെ ശോചനീയാവസ്ഥയില്‍  പ്രതിഷേധിച്ച് വളയത്ത്  ഇന്ന് ഓട്ടോ ടാക്സി പണിമുടക്ക്‌. വളയം ഗ്രാമപഞ്ചായത്ത് അതിര്‍ത്തി യില്‍പ്പെട്ട വളയം, കുറുവന്തേരി, ചെക്ക്യാട്, ചുഴലി, കല്ലുനിര, റൂട്ടുകളില്‍ ഓടിക്കൊണ്ടിരിക്കുന്ന ഓട്ടോ ടാക്സികളാണ് രാവിലെ ആറു മണി മുതല്‍ വൈകുന്നേരം ആറു മണിവരെ പണിമുടക്ക് നടത്തുന്നത്. റോഡുകളിലെ വന്‍ കുഴികള്‍ വാഹങ്ങള്‍ക്കുപുറമേ കാല്‍നട യാത്രക്കാര്‍ക്കും  ഏറെ ദുരിതം  സൃഷ്ട്ടിക്കുകയാണ്.  മഴക്കാലമായാല്‍ റോഡിലെ കുഴികളില്‍ വെള്ളം കെട്ടിനില്‍ക്കുകയും വാഹങ്ങള്‍ഉള്‍പ്പെടെ  യാത്രക്കാര്‍ കുഴികളില്‍ വീണ് ...

Read More »

വളയത്ത് രാജവെമ്പാലയെ പിടികൂടി

December 15th, 2015

വളയം :  മലയോര മേഖലയായ കാലിക്കൊളുമ്പില്‍ നിന്ന് ഭീമന്‍ രാജവെമ്പാലയെ നാട്ടുകാരും വനം വകുപ്പും ചേര്‍ന്ന് പിടികൂടി. മുത്തങ്ങച്ചാലിലെ ഗോപാലന്റെ വീട്ടുപറമ്പിലെ ഇരൂള്‍ മരത്തിലാണ് ചൊവ്വാഴ്ച ഉച്ചയോടെ പാമ്പിനെ കണ്ടത്. ഗോപാലന്റെ വിജിഷയാണ് മരത്തിലേക്ക്  പാമ്പ് കയറുന്നത് കണ്ടത്. വൈകിട്ട് വനം വകുപ്പ് ഉദ്യോഗസ്ഥരെത്തി പാമ്പ് പിടുത്തക്കാരനായ സുരേന്ദ്രന്റെ നേതൃത്വത്തില്‍ മരം മുറിച്ചാണ് പാമ്പിനെ താഴെയിറക്കിയത്. നൂറ് കണക്കിനാളുകളാണ് വിഷസര്‍പ്പത്തെ  കണാനെത്തിയത്. ഉദ്യോഗസ്ഥര്‍ പിന്നീട് പാമ്പിനെ വനത്തിലേക്ക് വിട്ടു.

Read More »

കൃഷ്ണപ്രിയക്ക് കുറ്റിയാടിയിലെ പത്രപ്രവര്‍ത്തകരുടെ സഹായം

November 16th, 2015

കുറ്റിയാടി : ഇരുവൃക്കകളും തകരാറിലായി ചികിത്സാ സഹായം തേടുന്ന പേരാമ്പ്രയിലെ കൃഷ്ണപ്രിയക്ക് കുറ്റിയാടിയിലെ പത്രപ്രവര്‍ത്തകരുടെയും സഹായം. ചികിത്സാ സഹായ കമ്മിറ്റിയും ബസ് തൊഴിലാളികളും നടത്തുന്ന ബക്കറ്റ് കലക്ഷനില്‍ കുറ്റിയാടിയിലെ മുതിര്‍ന്ന പ്രാദേശിക പത്ര റിപ്പോര്‍ട്ടറായ നടേമ്മല്‍ കൃഷ്ണന്‍ കുറ്റിയാടി പ്രസ് ക്ലബ്ബിന്റെ ധനസഹായം ഏല്‍പിച്ചു.

Read More »