News Section: സേവനം

നവകേരളത്തിനൊപ്പം വളയം പഞ്ചായത്തും; വികസന പദ്ധതികൾക്ക് രൂപരേഖയായി

October 18th, 2018

  നാദാപുരം:നവകേരളത്തിനൊപ്പം വളയം പഞ്ചായത്തും ,വികസന പദ്ധതികൾക്ക് രൂപരേഖയായി. വളയം ഗ്രാമ പഞ്ചായത്ത് നവകേരളത്തിന് ജനകീയാസൂത്രണം - 2019- 20 വാർഷിക പദ്ധതി രൂപീകരണം - വർക്കിങ്ങ് ഗ്രൂപ്പ് പൊതുയോഗം വളയം ഗവ.ആശുപത്രി ഹാളിൽ ചേർന്നു. പൊതുയോഗത്തിൽ പഞ്ചായത്ത് പ്രസിഡൻറ് എം. സുമതി അദ്ധ്യക്ഷത വഹിച്ചു.വൈ.പ്രസിഡണ്ട് എൻ പി കണ്ണൻ മാസ്റ്റർ സ്വാഗതവും അസി.സെക്രട്ടറി .കെ.കെ.വിനോദൻ പദ്ധതി രൂപ രേഖയും ആസുത്രണ സമിതി വൈ.ചെയർമാൻ അശോകൻ മാസ്റ്റർ പദ്ധതി നിർദ്ദേശങ്ങളും ക്ഷേമകാര്യ സ്റ്റാന്റിംഗ്‌ കമ്മിറ്റി ചെയർമാൻ എ.കെ രവീന്ദ്രൻ വർക...

Read More »

പുസ്തകങ്ങളുടെ ലോകത്തേക്ക് കുട്ടികൾ;വളയം എം.എൽ പി സ്കൂളിൽ വായനാ മരം പൂത്തു

October 18th, 2018

നാദാപുരം: പുസ്തകങ്ങളുടെ ലോകത്തേക്ക് കുട്ടികളെ വരവേൽക്കാൻ ക്ലാസ് ലൈബ്രറി കബ്ബ്. വളയം എം.എൽ പി സ്കൂളിൽ ക്ലാസ് ലൈബ്രറിയുടെയും വളരുന്ന വായന മരം പദ്ധതിയുടെയും ഉദ്ഘാടനം നടന്നു. കുട്ടികളിൽ വായന പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ അക്കാദമിക് മാസ്റ്റർ പ്ലാൻ പദ്ധതിയുടെ ഭാഗമായുള്ള വായനാ മരം പദ്ധതിയുടെ ഉദ്ഘാടനം ദേശീയ അദ്ധ്യാപക അവാർഡ് ജേതാവായ കെ ഹേമചന്ദ്രൻ മാസ്റ്റർ നിർവ്വഹിച്ചു. ക്ലാസ് ലൈബ്രറിയുടെ ഉദ്ഘാടനം കടയങ്കോട്ട് ബഷീർ നിർവ്വഹിച്ചു.യോഗത്തിൽ പിടിഎ പ്രസിഡണ്ട് കുയ്യങ്ങാട്ട് കുഞ്ഞബ്ദുള്ള അദ്ധ്യക്ഷത വഹിച്ചു. ഹെ...

Read More »

വെള്ളപ്പൊക്ക ദുരിതം കാണാൻ വ്യാപാരികൾ രംഗത്ത്

October 18th, 2018

നാദാപുരം: ചെറിയ മഴ പെയ്യുമ്പോൾ പോലും നാദാപുരത്തെ വ്യാപാരികളുടെ നെഞ്ചിൽ തീ ആളികത്തും. മഴയിൽ വെള്ളം കയറി നശിക്കുന്നത് തങ്ങളുടെ ജീവിത പ്രതീക്ഷകളാണ്. ടൗണിലെ വെള്ളക്കെട്ടിന് പരിഹാരം കാണാൻ ഒടുവിൽ വ്യാപാരികൾ തന്നെ തെരുവിലിറങ്ങി. മണ്ണടിഞ്ഞ് ഒഴുക്ക് നിലച്ച ഓടകൾ പുന:ർ നിർമ്മിക്കലാണ് ആദ്യപടി.നാദാപുരം പഞ്ചായത്തുമായി വ്യാപാരി-വ്യവസായി നടത്തിയ ചർച്ചയിൽ നാദാപുരം ടൗണിലെ ഓടകൾ വൃത്തിയാക്കാൻ നടപടി തുടങ്ങി. വ്യാപാരി നേതാവ് ഏരത്ത് ഇഖ്ബാലിന്റെ നേതൃത്വത്തിലാണ് ഹർത്താൽ ദിനത്തിൽ ഓടകൾ നവീകരണം തുടങ്ങിയത്. കഴിഞ്ഞ ആഴ്ച്ച ടൗണിൽ വെള...

Read More »

മലയോര ഹൈവേ യാഥാർത്ഥ്യമാകുന്നു; സ്ഥലം ഉടൻ ഏറ്റെടുക്കും

October 8th, 2018

നാദാപുരം: കാസർഗോഡ് നന്ദാരക്കടവ് മുതൽ തിരുവനന്തപുരത്തെ പാറശാല വരെ നീണ്ടു പോകുന്ന മലയോര ഹൈവേ യാഥാർത്ഥ്യമാവുകയാണ്. വാണിമേൽ പഞ്ചായത്തിലെ പുല്ലുവായ് ഫോറസ്റ്റ് (വിലങ്ങാട്) മുതൽ  മുടിക്കൽ പാലം വരെയുള്ള ഭാഗത്ത് സ്ഥലമുടമകളുടെ സമ്മതപത്രം ബഹൂ :എം.എല്‍.എ  ഇ കെ വിജയൻ ഏറ്റുവാങ്ങും. മലയോര ഹൈവേയുടെ സ്ഥലം ഉടൻ ഏറ്റേടുക്കാൻ വേണ്ടി പുതുക്കയം വച്ച് നടന്ന യോഗത്തില്‍  കരുകുളത്തിലെ കുഞ്ഞിപ്പറമ്പത്ത് നാണു റോഡിനു വേണ്ടിസ്ഥലത്തിന്റെ സമ്മതപത്രംനല്‍കി. വയനാട് കുഞ്ഞോം മുതൽ വിലങ്ങാട് വരെ വന പാതയ്ക്കുള്ള അനുമതിക്കായി സ്റ്റേറ്റ് സർക്ക...

Read More »

ശിഹാബ് തങ്ങൾ ഡയാലിസിസ് സെന്ററിലേക്ക് ഡയാലിസിസ് മെഷീൻ നൽകി

October 3rd, 2018

നാദാപുരം : മുസ്ലിം ലീഗ് നിയോജക മണ്ഡലം കമ്മിറ്റിയും എം.പി ചാരിറ്റബിൾ ട്രസ്റ്റും കോഴിക്കോട് സി.എച്ച് സെന്ററിന്റെ സഹകരണത്തോടെ ഡയാലിസിസ് മെഷീൻ നൽകി . പാറക്കടവിൽ ആരംഭിക്കുന്ന ശിഹാബ് തങ്ങൾ ഡയാലിസിസ് സെന്ററിലേക്ക് ജാതിയേരിയിലെ പ്രവാസി വ്യാപാര പ്രമുഖനായ അരിങ്ങാട്ടിൽ സൂപ്പി ഹാജി നൽകുന്ന ഡയാലിസിസ് മെഷീന്റെ 6.5 ലക്ഷം രൂപയുടെ ചെക്ക് ജാതിയേരിയിൽ നടന്ന ചടങ്ങിൽ ഡയാലിസിസ് സെന്റർ ജ.സെക്രട്ടറി സൂപ്പി നരിക്കാട്ടേരി ഏറ്റുവാങ്ങി. ടിഎംവി അബ്ദുൽ ഹമീദ് അധ്യക്ഷത വഹിച്ചു. ടി.ടി.കെ ഖാദർ ഹാജി, സി.സി ജാതിയേരി, ജമാൽ കല്ലാച്ചി, വി.വ...

Read More »

നാദാപുരം സർവ്വീസ് സഹകരണ ബേങ്ക് ജീവനക്കാർ “സാലറി ചാലഞ്ചിൽ ” പങ്കാളികളായി

September 30th, 2018

നാദാപുരം: ഒരു മാസത്തെ ശമ്പളം നല്കി നാദാപുരം സർവ്വീസ് സഹകരണ ബേങ്ക് ജീവനക്കാർ "സാലറി ചാലഞ്ചിൽ " പങ്കാളികളായി.ബേങ്കിലെ മുഴുവൻ ജീവനക്കാരും ,കലക്ഷൻ ഏജൻറുമാർ, നീതി സ്റ്റേർ ,നീതി മെഡിക്കൽ സ്ജീവനക്കാർ എന്നിവരും ഒരു മാസത്തെ ശമ്പളം നല്കി . നാദാപുരം സർവ്വീസസഹകരണ്ബേങ്ക് കേരള കോ.ഓപ്പറേറ്റീവ് എംപ്ലോയീസ് യുനിയൻയൂനിറ്റ് സമ്മേളനം ടി.കെ.വിനോദൻ ഉദ്ഘാടനം ചെയ്തു.എ.മോഹൻദാസ്, കെ.സുധീശൻ എന്നിവർ സംസാരിച്ചു.ടി.ബാബു അദ്ധ്യക്ഷത വഹിച്ചു. ഏ.സുരേഷ് ബാബു സ്വാഗതം പറഞ്ഞു. ടി. ബാബു (പ്രസിഡണ്ട്) പി.കെ.അശോകൻ, എം.സി.ഷൈനി (വൈസ്' പ്രസി.) ഏ.സ...

Read More »

കണ്ടിവാതുക്കൽ കൃഷി നാശം സംഭവിച്ച കർഷകർക്ക് നഷ്ടപരിഹാരം നൽകണം; കോൺഗ്രസ്

September 23rd, 2018

വളയം: കാട്ടാനയുടെ അക്രമണത്തിലും ഉരുൾപൊട്ടലിലും കൃഷി നാശം സംഭവിച്ചവർക്ക് മതിയായ നഷ്ടപരിഹാരം നൽകണമെന്ന് പ്രദേശം സന്ദർശിച്ച കോൺഗ്രസ് സംഘം സർക്കാരിനോട് ആവശ്യപെട്ടു . ഇരു പഞ്ചായത്തുകളിലുമായി എൻപതോളം കർഷകർക്കാണ് നാശനഷ്ടം സംഭവിച്ചത്. കാട്ടാനയുടെ അക്രമണത്തിൽ തെങ്ങുകളും കവുങ്ങുകളും , വാഴകളും , കൊക്കോ, കുരുമുളക് ചെടികൾ , കശുമാവ് , എന്നിവ നശിപ്പിക്കപ്പെട്ടവയിൽ ഉൾപ്പെടും . ഇന്നലെ വളയം , ചെക്യാട് പഞ്ചായത്തുകൾ  ചേർന്ന കണ്ടി വാതുക്കലെ ക്യഷി നാശം സംഭവിച്ച പ്രദേശം ആദിവാസി കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് മാക്കൂൽ കേളപ്പൻ,...

Read More »

ഋതുദേവിന്റെ ചികിത്സാ സഹായത്തിനായി വളയം ഹയർ സെക്കന്ററി സ്കൂളിലെ വാട്സ്ആപ്പ് ഗ്രൂപ്പ്‌ സമാഹരിച്ച പണം കൈമാറി

September 23rd, 2018

നാദാപുരം: വളയം ചുഴലിയിലെ ആറ് വയസ്സുകാരനായ ഋതു ദേവിന്റെ ചികിത്സാ സഹായത്തിനായി വളയം ഹയർ സെക്കന്ററി സ്കൂളിലെ 2002 ബാച്ച് +2 വാട്സ്ആപ്പ്  ഗ്രൂപ്പ്‌  പണം സമാഹരിച്ചു. സമാഹരിച്ച തുക  (Rs 36500)പ്രദീഷ് ,ജിനീഷ് ,ഷിനോജ് ,വിജേഷ് എന്നിവർ ചേർന്ന് ചികിത്സാ സഹായ കമ്മറ്റി കൺവീനർ കെ .കെ കുമാരൻ ,പി .പി .ഷൈജു എന്നിവരെ ഏൽപ്പിച്ചു.

Read More »

കരുണയുടെ പുതിയ വഴി ; ഈയംകോട് സ്വദേശിക്ക് വാട്സ്ആപ്പ് ഗ്രൂപ്പ് ഉന്തുവണ്ടി കൈമാറി

September 21st, 2018

നാദാപുരം: സ്വയം തൊഴിൽ ചെയ്ത് ജീവിത മാർഗ്ഗം കണ്ടെത്തുന്ന ഒരു ഈയംകോട് സ്വദേശിക്ക്  വേണ്ടി എം പി എസ്‌ വാട്സ്ആപ്പ്  ഗ്രൂപ്പ്   നൽകുന്ന ഉന്തുവണ്ടി കൈമാറി. ചടങ്ങ് നാദാപുരം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സഫീറ മൂന്നാകുനി ഉൽഘാടനം ചെയിതു. സി എഛ് റസാഖ് സ്വഗതവും കോറോത് അബുല്ല ഗ്രൂപ്പ് മെംബർ മാരായ സഹീർ മുറിച്ചാണ്ടി,ഷഫീക്‌ കെ എംസി,നിസാർ കെ കെ,ഷംസീർ എം,സമീർ കെ കെ,ജലീൽ കെ കെ,സജീർ പി പോക്കർ പി കെ മറ്റു പ്രമുഖ വ്യക്തിത്വങ്ങൾ സമ്മന്തിച്ചു. ജീവിത വഴിയിലേക്ക് ഉന്ത് വണ്ടി നല്‍കി വാട്സ്ആപ് ഗ്രൂപ്പ് മാതൃക .

Read More »

വളയം ഗ്രാമ പഞ്ചായത്തിലെ മുഴുവൻ ജീവനക്കാരും ഒരു മാസത്തെ മൊത്ത ശമ്പളം ദുരിതാശ്വാസ നിധിയിലേക്ക് നല്‍കാന്‍ തീരുമാനിച്ചു

September 20th, 2018

നാദാപുരം: വളയം ഗ്രാമ പഞ്ചായത്തിലെ തൊഴിലുറപ്പ് വിഭാഗം ഉപ്പെടെയുള്ള മുഴുവൻ ജീവനക്കാരും ജനപ്രതിനിധികളും ഒരു മാസത്തെ മൊത്ത ശമ്പളം  മുഖ്യ മന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകാൻ തീരുമാനിച്ചു. കൂടാതെ പഞ്ചായത്തിന്റെ തനത് ഫണ്ടിൽ നിന്നും 3 ലക്ഷം രൂപ ഇതിനകം ദുരിതാശ്വാസ നിധിയിലേക്ക് നൽകിയിട്ടുണ്ട്. ദുരിതാശ്വാസ നിധിയിലേക്ക്  സംഭാവന നല്‍കുന്നവര്‍ക്ക്  പഞ്ചായത്ത്  ഓഫീസിൽ  തുക ഏല്‍പ്പിച്ച്  രശീത് വാങ്ങാവുന്നതാണ്.

Read More »