News Section: സേവനം

എല്ലാം നഷ്ടമായവര്‍ക്ക് സഹായവുമായി എയിംസ് കോച്ചിംഗ് സെൻറർ

August 28th, 2018

നാദാപുരം: പ്രളയം വിഴുങ്ങിയ പ്രദേശങ്ങളിലേക്ക് സഹായവുമായി  എയിംസ് പിഎസ്‌സി കോച്ചിംഗ് സെൻറർ . മത്സര പരീക്ഷകൾക്കു വേണ്ടി പരിശീലനം നടത്തുന്നവര്‍ക്ക് നഷ്ടമായ പുസ്തകങ്ങള്‍ക്ക് പകരം   പഴയതും  പുതിയതുമായ പുസ്തകങ്ങള്‍ ശേഖരിച്ച് എത്തിച്ചു കൊടുക്കുന്നു. 22-08- 2018 ബുധനാഴ്ച എയിംസിൽ ചേർന്ന് ദുരിതാശ്വാസ കമ്മിറ്റി രൂപീകരണ യോഗം ചേര്‍ന്നു. 15 അംഗ കമ്മിറ്റിയായി  വടകരയിലും കല്ലാച്ചിയിലും രൂപീകരിച്ചു.സജീഷ് കോട്ടേമ്പ്രം സജീഷ് മുണ്ടക്കൽ,ദിനൂബ് പട്ട്യേരി,നിധീഷ് ഇല്ലത്ത് എന്നിവരാണ്  കമ്മിറ്റി അംഗങ്ങള്‍. വടകര, കല്ലാച്ചി എന്നിവടങ...

Read More »

നാടെങ്ങും പകര്‍ച്ച പനി

August 28th, 2018

  നാദാപുരം: മഴ ഒന്ന് മാറിയതോടെ  പനിയും മറ്റ് പകര്‍ച്ചവ്യാധികളും പലയിടത്തും വ്യാപിച്ചു. നാദാപുരത്ത് പല പ്രദേശങ്ങളില്‍ നിന്നായി  പനി ബാധിച്ച് ചികിത്സയ്ക്ക് എത്തുന്നവരുടെ  എണ്ണം വലിയ തോതില്‍ വര്‍ധിച്ചു. കിഴക്കന്‍ മലയോര പ്രദേശങ്ങളായ വിലങ്ങാട്, കുറ്റ്യാടി, എന്നിവടങ്ങളില്‍ നിന്നുമാണ് രോഗികള്‍ കൂടുതലായും ചികിത്സയ്ക്ക് എത്തുന്നത്. മഴക്കെടുതിയെ തുടര്‍ന്ന് വെള്ളം കയറിയ പ്രദേശങ്ങളായിരുന്നു ഇവ. വെള്ളം കയറിയ ഇത്തരം പ്രദേശങ്ങളുടെ വൃത്തിഹീനമായ സാഹചര്യമാണ് പകര്‍ച്ചവ്യാധികള്‍ വലിയ തോതില്‍ വര്‍ധിക്കാന്‍ കാരണമാകു...

Read More »

ദുരിതാശ്വാസ നിധിയിൽ വിലാതപുരം എൽ പി സ്കൂൾ വിദ്യാർത്ഥികളുടെ സംഭാവന

August 24th, 2018

നാദാപുരം:അണ്ണാൻ കുഞ്ഞും തന്നാലായത് എന്ന പോലെ ദുരിതാശ്വാസ നിധിയിൽ വിലാതപുരം എൽ പി സ്കൂൾ വിദ്യര്‍ത്ഥികളുടെ സംഭാവനയും. വിലാതപുരം എൽ.പി സ്കൂൾ കുട്ടികളിൽ നിന്നും രക്ഷിതാക്കളിൽ നിന്നും ശേഖരിച്ച ദുരിതാശ്വാസ നിധി പി.ടി.എ പ്രസിഡന്റ് എം.ടി മജീഷ് പുറമേരി വില്ലേജ് ഓഫീസർ .സുരേഷ് ബാബുവിന് കൈമാറി. ഹെഡ്മാസ്റ്റർ .ടി.ജയചന്ദ്രൻ, പുറമേരി പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ . ടി. സുധീഷ് എന്നിവർ സന്നിഹിദരായിരുന്നു.

Read More »

ദുരിതാശ്വാസ നിധി യിലേക്ക് റിയാൽ കിഡ്സ്‌ ഗോൾഡ് വളയം ജ്വല്ലറിയുടെ സംഭാവന

August 21st, 2018

നാദാപുരം: ദുരിത ബാധിതര്‍ക്കുള്ള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്  റിയാൽ കിഡ്സ്‌ ഗോൾഡ് വളയം ജ്വല്ലറിയുടെ ഉടമയായ റോഷിബ് ബാബു സംഭാവന ചെയ്തു. കേരളം അഭിമുഖീകരിക്കുന്ന വൻ മഴക്കെടുതിയും ദുരിതത്തെ തുടര്‍ന്ന് സംയുക്ത കുടുംബശ്രീ വളയം വില്ലേജ് ഓഫീസ് പരിസരത്ത് 2018 ആസ്ത് 25 ന് നടത്താൻ നിശ്ചയിച്ചിരുന്ന ഓണം - ബക്രീദാഘോഷ പരിപാടികൾ ഒഴിവാക്കി. പരിപാടിയിലേക്ക് സ്പോൺസർ  ചെയ്തിരുന്നു    സ്വർണ നാണയത്തിന്‍റെ   തുകയാണ്  ദുരിതശാസ നിധി യിലേക്ക് സംഭാവന നൽകാൻ തീരുമാനിച്ചത്.

Read More »

പ്രളയ ബാധിതരെ സഹായിക്കാനായി വൈറ്റ്‌ ഗാർഡിന്റെ മൂന്നാമത്തെ വണ്ടി നാദാപുരത്ത്‌ നിന്നും ആലപ്പുഴയിലേക്ക്

August 19th, 2018

വടകര: പ്രളയ ബാധിതരെ സഹായിക്കാനായി ഭക്ഷണം കുടിവെള്ളം എന്നിവയുമായി നാദാപുരം മണ്ഡലം വൈറ്റ്‌ ഗാർഡിന്റെ നേതൃത്വത്തിൽ ആലപ്പുഴയിലേക്കും ചെങ്ങന്നൂരിലേക്കുമുള്ള 3ആമത്തെ ടീം ഇന്ന് പുറപ്പെടും. ഇന്നലെ ചെക്യാട്‌,നരിപ്പറ്റ പഞ്ചായത്തിലെ വൈറ്റ്‌ ഗാർഡിന്റെനേതൃത്വത്തിലുംഅവിൽ,റസ്ക്‌,അരി,പയർ,പഞ്ചസാര,ചായപ്പൊടി,കുടിവെള്ളം തുടങ്ങിയ സാധനങ്ങളുമായി യൂത്ത്‌ ലീഗ്‌ പ്രവർത്തകർ ആലപ്പുഴയിലേക്ക്‌ പോയിരുന്നു.വയനാട്ടിൽ പ്രളയബാധിതരായി കേമ്പിൽ കഴിയുന്നവർക്കും വസ്ത്രം ഭക്ഷണം എന്നിവ ആദ്യം നാദാപുരത്ത്‌ നിന്ന് എത്തിച്ചത്‌ നാദാപുരം പഞ്ചായത്തിലെ ...

Read More »

പൊള്ളലേറ്റ് ശരീരം വികൃതമായ സ്ത്രീക്ക് കാരുണ്യവുമായി ഹാജറാ യൂസുഫ്

January 11th, 2018

നാദാപുരം :പൊള്ളലേറ്റ് ശരീരം വികൃതമായ നിലയില്‍ ബസില്‍ യാത്ര ചെയ്യുകയായിരുന്ന സ്ത്രീക്ക്  കാരുണ്യവുമായി ഹാജറാ യൂസുഫ് രംഗത്തെത്തി. ശരീരം പാതി  വെന്ത ഫാത്തിമയെ പലരും നോക്കാന്‍ പോലും മടിച്ചപ്പോള്‍ വാണിമേല്‍ സ്വദേശിനി ഹാജറാ യൂസുഫ് അവരെ പരിചയപ്പെട്ടു. സഹായിക്കുമെന്നു വാക്ക് നല്‍കി. കായപ്പനച്ചി പുറമ്പോക്കില്‍ താമസിക്കുന്ന ഫാത്തിമ എന്ന യുവതി വീട്ടുജോലിക്കു പോയാണ് കുടുംബം പോറ്റിയിരുന്നത്. ജോലിക്കിടയില്‍ ഒരു വീട്ടില്‍ നിന്ന് അമ്പത് ശതമാനം പൊള്ളലേറ്റതോടെ മാസങ്ങളോളം ചികില്‍സയിലായി. ശരീരത്തിന്റെ വികൃതമായ അവസ്ഥ കാരണം പിന്നീ...

Read More »

ആര്‍ഭാടങ്ങളൊഴിവാക്കി വിവാഹം; പണം സാന്ത്വന പരിചരണത്തിന്

January 6th, 2018

നാദാപുരം: മകളുടെ വിവാഹത്തിന്റെ ആര്‍ഭാടങ്ങളൊഴിവാക്കി ആ പണം സാന്ത്വന പരിചരണ പ്രവര്‍ത്തനങ്ങള്‍ക്കു നല്‍കി റിട്ട. റെയില്‍വേ സ്റ്റേഷന്‍ മാസ്റ്ററുടെ കുടുംബം മാതൃകയായി. ആവോലത്ത് വലിയ പുരയില്‍ വിജയനും ഭാര്യ ജയശ്രീയുമാണ് മകള്‍ ഡോ. സ്‌നേഹയുടെ വിവാഹച്ചെലവിനു കണക്കാക്കിയ അരലക്ഷം രൂപ നാദാപുരം പാലിയേറ്റീവ് കെയറിന് നല്‍കിയത്. പാലിയേറ്റീവ് ചെയര്‍മാന്‍ കെ.ഹേമചന്ദ്രന്‍ ചെക്ക് സ്വീകരിച്ചു. ഫെബ്രുവരി നാലിനേക്കു നിശ്ചയിച്ച വിവാഹത്തിന്റെ തലേന്നത്തെ പരിപാടി വേണ്ടെന്നു വെച്ചാണ് കാരുണ്യ പ്രവര്‍ത്തനത്തിന് തുക ചെലവഴിക്കാന്‍ തീരുമാനിച്ചത്....

Read More »

വരള്‍ച്ചക്ക് മുന്നേ കരുവന്തായയില്‍ തടയണ നിര്‍മിച്ചു

January 4th, 2018

വാണിമേല്‍: മുസ്ലിം യൂത്തലീഗിന്റെയും ഒമേഗ ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബിന്റെയും ആഭിമുഖ്യത്തില്‍ കരുവന്തായ പുഴയില്‍ തടയണനിര്‍മിച്ചു. മഴയുടെ അളവ് ഗണ്യമായി കുറഞ്ഞതോടെ വരള്‍ച്ചയും നേരത്തേ എത്തും എന്ന നിഗമനത്തിലാണു തടയണകള്‍ നിര്‍മിക്കാന്‍ നാട്ടുകാര്‍ തീരുമാനിച്ചത്. ഗ്രാമ പഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ എംകെ മജീദ് ഉദ്ഘാടനം നിര്‍വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്ബര്‍ തെങ്ങലകണ്ടിഅബ്ദുല്ല, വാണിമേല്‍ പഞ്ചായത്തു മുസലിം യൂത്ത്‌ലീഗ് ട്രഷറര്‍ സി വി കെ അഷ്‌റഫ്, മസ്‌കറ്റ് കെ എം സി സി നേതാവ് ഫൈസല്‍ വാണിമേല്‍,...

Read More »

വയ്യ…ഇനിയും നോവ്‌ തിന്നാന്‍

May 2nd, 2016

വടകര :  ജനിച്ച്  മൂന്നാം ആഴ്ച  തുടങ്ങിയ വേദന 17 വര്‍ഷമായി  സഹിക്കുകയാണ് മേമുണ്ട പുല്ലാഞ്ഞിയില്‍ ലക്ഷം വീട് കോളനിയിലെ ശ്രീകുമാറിന്റെ മകന്‍ രമിത്ത്. പ്രായം 17 ആയെങ്കിലും ഇപ്പോഴും മുട്ടിലിഴയുന്ന കുഞ്ഞിന്‍റെ വളര്‍ച്ചയാണ് രമിത്തിന്. ജനിച്ച് മൂന്നാഴ്ചയ്ക്ക് ശേഷം  പനി ബാധിച്ച രമിത്തിനെ  പിന്നീട് തലയ്ക്ക് നീരുകെട്ടി വീര്‍ക്കുന്ന  രോഗവും കീഴടക്കുകയായിരുന്നു. പൂര്‍ണമായും കിടപ്പിലായ രമിത്തിനു ഇടയ്ക്കിടെ വരുന്ന കഠിന തലവേദന മാറ്റാന്‍ വേദന സംഹാരി നല്‍കുകയെ നിവൃത്തിയുള്ളു. ശസ്ത്രക്രിയയ്ക്ക് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചെങ്കി...

Read More »

പരവൂര്‍ ദുരന്തം: കൃഷ്ണക്കും കിഷോറിനും യൂറോപ്പില്‍ നിന്ന് സഹായ വാഗ്ദാനം

April 19th, 2016

പരവൂര്‍: രാജ്യത്തെ നടുക്കിയ പരവൂര്‍ ദുരന്തത്തില്‍ മാതാപിതാക്കളെ നഷ്ടമായ കൃഷ്ണക്കും കിഷോറിനും യൂറോപ്പില്‍ നിന്ന് സഹായ വാഗ്ദാനം. ഹോളണ്ട് ആസ്ഥാനമായ ഹോളണ്ട് ഫുട്‌ബോള്‍ യൂണിവേഴ്‌സിറ്റി അധികൃതരാണ് കൃഷ്ണയുടെയും കിഷോറിന്‍റെയും സഹായത്തിനായി എത്തിയിരിക്കുന്നത്. മാതാപിതാക്കളെ നഷ്ടമായി ഒറ്റപ്പെട്ട പറക്കമുറ്റാത്ത കൃഷ്ണയുടെയും കിഷോറിന്റെയും വാര്‍ത്ത ഏവരിലും നൊമ്പരമുണ്ടാക്കിയിരുന്നു.മാധ്യമ വാര്‍ത്തകളില്‍ നിന്ന് വിവരമറിഞ്ഞാണ് ഇവരുടെ സഹായത്തിനായി ഹോളണ്ട് ഫുട്‌ബോള്‍ യൂണിവേഴ്‌സിറ്റി അധികൃതര്‍ രംഗത്തെത്തിയിരിക്കുന്നത...

Read More »