sports

റയല്‍ മാഡ്രിഡിലേക്ക് നെയ്മര്‍ ഉടന്‍ എത്തും

February 12th, 2018

മാഡ്രിഡ്: റയല്‍ മാഡ്രിഡിലേക്ക് നെയ്മര്‍ ഉടന്‍ എത്തുമെന്നാണ് റയലിന്റെ ഇടത് വിങ്ങറായ മാഴ്‌സേലോയുടെ വെളിപ്പെടുത്തല്‍. സ്പാനിഷ് മാധ്യമമായ എസ്‌പോര്‍ട്ടെ ഇന്റെറാറ്റീവോയോടാണ് മാഴ്‌സേലോയുടെ വെളിപ്പെടുത്തല്‍. റയല്‍ മാഡ്രിഡിന്റെ കേളീ ശൈലിക്ക് ഒത്ത താരമാണ് നെയ്മര്‍ എന്നും ഒരിക്കല്‍ നെയ്മര്‍ റയലിന്റെ കുപ്പായം അണിയുമെന്നും മാഴ്‌സേലോ പ്രതികരിച്ചു. ലോകോത്തര താരങ്ങള്‍ കളിക്കുന്ന ക്ലബാണ് റയല്‍ മാഡ്രിഡ് എന്നും നെയ്മറിന് ഏറ്റവും അനുയോജ്യമായ ക്ലബ് റയല്‍ മാഡ്രിഡ് തന്നെയാണെന്നും മാഴ്‌സേലോ പറഞ്ഞു. ഫെബ്രുബരി 1...

Read More »

ഐപിഎല്‍ മത്സരങ്ങള്‍ ഏപ്രില്‍ ഏഴിന് തുടങ്ങും

January 23rd, 2018

മുംബൈ: 2018 വർഷത്തെ ഐപിഎൽ (ഇന്ത്യൻ പ്രീമിയർ ലീഗ്) മത്സരങ്ങൾ ഏപ്രില്‍ ഏഴിന് തുടങ്ങും. മേയ് 27-നാണ് ഫൈനൽ. ഉദ്ഘാടന മത്സരം മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തിലാണ് നടക്കുക. മുംബൈ ഇന്ത്യൻസ് ഉദ്ഘാടന മത്സരത്തിനിറങ്ങും. എതിരാളികളെ ടൂർണമെന്‍റിന്‍റെ മത്സരക്രമം തീരുമാനിച്ച ശേഷമേ അറിയാൻ കഴിയൂ. ഐപിഎല്ലിലെ മത്സരങ്ങളുടെ സമയക്രമത്തിലും ഇത്തവണ മാറ്റമുണ്ടാകും. രണ്ടു മത്സരങ്ങൾ ഉള്ള ദിവസം വൈകിട്ട് നാലിന് തുടങ്ങിയിരുന്ന ആദ്യ മത്സരം ഇനി 5.30-നാവും ആരംഭിക്കുക. വൈകിട്ട് എട്ടിന് തുടങ്ങുന്ന മത്സരം ഇനി ഏഴിന് ആരംഭിക്കും.

Read More »

സന്തോഷ് ട്രോഫി കേരളത്തിന് ഗംഭീര തുടക്കം

January 18th, 2018

ബംഗളുരു: സന്തോഷ് ട്രോഫി ഫുട്ബോള്‍ ചാംപ്യൻഷിപ്പിന്റെ യോഗ്യതാ റൗണ്ടിൽ കേരളത്തിന് ഗംഭീര തുടക്കം. ദക്ഷിണമേഖലാ യോഗ്യതാ റൗണ്ടിലെ ഗ്രൂപ്പ് ബി മൽസരത്തിൽ കേരളം മറുപടിയില്ലാത്ത ഏഴു ഗോളുകള്‍ക്ക് ആന്ധ്രാപ്രദേശിനെ തകര്‍ത്ത് തരിപ്പണമാക്കി. കേരളത്തിനുവേണ്ടി രാഹുൽ കെ പി, അഫ്‌ദാൽ എന്നിവര്‍ ഇരട്ടഗോളുകള്‍ നേടി. സജിത് പൗലോസ്, വിബിൻ തോമസ് എന്നിവര്‍ ഓരോ ഗോള്‍ നേടി. സിങ്കപ്പള്ളി വിനോദിന്റെ സെൽഫ് ഗോള്‍ ആന്ധ്രയുടെ തോൽവിയുടെ ആക്കംകൂട്ടി. ആദ്യ പകുതിയിൽ മൂന്നു ഗോളുകള്‍ക്ക് മുന്നിലായിരുന്നു കേരളം. മുഹമ്മദ് ഷെരീഫ്, ജിതിൻ ...

Read More »

ബ്ലാസ്റ്റേഴ്സ് ആരാധകര്‍ തന്നെ അത്ഭുതപ്പെടുത്തുന്നു; കിസിറ്റോ കെസിറോണ്‍

January 17th, 2018

കൊച്ചി: ഒറ്റ മത്സരം കൊണ്ട് തന്നെ മഞ്ഞപ്പടയുടെ പ്രിയങ്കരനായി മാറിയ താരമാണ് കിസിറ്റോ കെസിറോണ്‍. ആദ്യ മത്സരത്തില്‍ പകരക്കാരനായി ഇറങ്ങി കിസിറ്റോ നടത്തിയ മാന്ത്രിക നീക്കങ്ങള്‍ കണ്ട് ആരാധകര്‍ അദ്ദേഹത്തിനെ ഏറെ പ്രശംസിച്ചതാണ്. യൂറോപ്യന്‍ ലീഗിലെ ഏറ്റവും പ്രമുഖ ടീമുകളിലൊന്നായ ബൊറൂസിയയുടെ ആരാധക്കൂട്ടത്തോടാണ് കിസിറ്റോ മഞ്ഞപ്പടയെ താരതമ്യം ചെയ്തത്. ബ്ലാസ്റ്റേഴ്‌സ് ആരാധകര്‍ എന്നും തന്നെ അമ്പരപ്പിച്ചു കൊണ്ടിരിക്കുകയാണെന്നും കിസിറ്റോ പറയുന്നു. ഇത്രയേറെ ആവേശം പകരുന്ന ആരാധക്കൂട്ടം കണ്ട് താന്‍ അത്ഭുതപ്പെട്ടിര...

Read More »

യൂസഫ് പത്താന് വിലക്ക്

January 9th, 2018

മുംബൈ: ഉത്തേജക മരുന്ന് പരിശോധനയിൽ പരാജയപ്പെട്ടതിനെ തുടർന്ന് ഇന്ത്യൻ ക്രിക്കറ്റ് താരം യൂസഫ് പത്താന് വിലക്ക്. അഞ്ച് മാസത്തേക്കാണ് ബിസിസിഐ വിലക്ക് ഏർപ്പെടുത്തിയത്. കഴിഞ്ഞ വർഷം മാർച്ചിൽ ആഭ്യന്തര ട്വന്‍റി-20 മത്സരത്തിനിടെ നടന്ന പരിശോധനയിലാണ് താരം ഉത്തേജകമരുന്ന് ഉപയോഗിച്ചതായി കണ്ടെത്തിയത്. അതേസമയം, തൊണ്ടവേദനയ്ക്കുള്ള മരുന്നാണ് താൻ അന്ന് കഴിച്ചതെന്നും ഇത്തരം കാര്യങ്ങളിൽ ഭാവിയിൽ ജാഗ്രത പാലിക്കുമെന്നും യൂസഫ് പത്താൻ പ്രതികരിച്ചു. വിലക്കിനെ തുടർന്ന് ഏപ്രിലിൽ ആരംഭിക്കുന്ന എെപിഎൽ മത്സരങ്ങളിൽ കളിക്...

Read More »

കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സ് പ​രി​ശീ​ല​ക​ൻ രാ​ജി​വ​ച്ചു

January 2nd, 2018

കൊ​ച്ചി: ആ​രാ​ധ​ക​രെ ഞെ​ട്ടി​ച്ച് കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സ് പ​രി​ശീ​ല​ക​ൻ റെ​നി മ്യൂ​ല​ന്‍​സ്റ്റി​ന്‍ രാ​ജി​വ​ച്ചു. ബ്ലാ​സ്റ്റേ​ഴ്‌​സി​നെ വി​ജ​യ​വ​ഴി​യി​ലെ​ത്തി​ക്കാ​ൻ ക​ഴി​യാ​ത്ത​തി​നെ തു​ട​ർ​ന്നാ​ണ് രാ​ജി. കൊ​ച്ചി​യി​ൽ ന​ട​ന്ന ക​ഴി​ഞ്ഞ മ​ത്സ​ര​ത്തി​ൽ ബം​ഗ​ളു​രു എ​ഫ്സി​ക്കെ​തി​രെ ബ്ലാ​സ്റ്റേ​ഴ്സ് ഒ​ന്നി​നെ​തി​രെ മൂ​ന്നു ഗോ​ളു​ക​ൾ​ക്ക് പ​രാ​ജ​യ​പ്പെ​ട്ടി​രു​ന്നു. ഇ​തോ​ടെ മ്യൂ​ല​ന്‍​സ്റ്റി​നെ​തി​രെ വി​മ​ർ​ശ​ന​ങ്ങ​ൾ ഉ​യ​രു​ക​യും ചെ​യ്തു. ബം​ഗ​ളു​രു​വി​നെ​പ്പോ​ലും ഞെ​ട്ടി​ക്കു​ന്ന ഫോ​ർ​മേ​ഷ​നി​...

Read More »

ആഷസ് പരമ്പര; വാര്‍ണര്‍ക്ക് സെഞ്ചുറി

December 26th, 2017

മെൽബണ്‍: ആഷസിലെ ബോക്സിംഗ് ഡേ ടെസ്റ്റിൽ ഓസ്ട്രേലിയയ്ക്ക് മികച്ച തുടക്കം. ഒന്നാം ദിനം ഡേവിഡ് വാർണർ നേടിയ സെഞ്ചുറിയുടെ കരുത്തിൽ ഓസീസ് 244 റണ്‍സ് നേടി. മൂന്ന് വിക്കറ്റുകൾ ഓസീസിന് നഷ്ടമായി. 103 റണ്‍സ് നേടിയ വാർണറുടെ ഇന്നിംഗ്സാണ് ഓസീസിന് തുണയായത്. വാർണർക്ക് പിന്നാലെ 65 റണ്‍സോടെ ക്രീസിലുള്ള ക്യാപ്റ്റൻ സ്റ്റീവ് സ്മിത്തും മികച്ച ബാറ്റിംഗ് കാഴ്ചവച്ചു. വാർണർ (103), കാമറൂണ്‍ ബാൻക്രോഫ്റ്റ് (26), ഉസ്മാൻ കവാജ (17) എന്നിവരുടെ വിക്കറ്റുകളാണ് ഓസീസിന് നഷ്ടമായത്. ആദ്യം ദിനം കളിനിർത്തുന്പോൾ ക്യാപ്റ്റന് ...

Read More »

രഞ്ജി ട്രോഫി ഫൈനലില്‍ എത്തി ഡല്‍ഹി

December 19th, 2017

പൂനെ: ബംഗാളിനെ ഇന്നിംഗ്സിനും 26 റണ്‍സിനും തോൽപ്പിച്ച ഡൽഹി രഞ്ജി ട്രോഫി ക്രിക്കറ്റിന്‍റെ ഫൈനലിൽ കടന്നു. ബംഗാളിന്‍റെ രണ്ടാം ഇന്നിംഗ്സ് 86 റണ്‍സിൽ അവസാനിച്ചു. നവദീപ് സൈനി, കുൽവന്ദ് കെജറോലിയ എന്നിവർ ചേർന്നാണ് ബംഗാളിനെ രണ്ടാം ഇന്നിംഗ്സിൽ എറിഞ്ഞൊതുക്കിയത്. ഇരുവരും നാല് വിക്കറ്റ് വീതം വീഴ്ത്തി. 112 റണ്‍സ് ലീഡ് വഴങ്ങിയ ശേഷമാണ് ബംഗാൾ രണ്ടാം ഇന്നിംഗ്സിൽ ബാറ്റിംഗിനെത്തിയത്. എന്നാൽ ബാറ്റിംഗ് നിര പരാജയപ്പെട്ടതോടെ മൂന്നാം ദിവസം അവസാനിക്കുന്നതിന് മുൻപ് മത്സരം അവസാനിക്കുകയായിരുന്നു. 21 റണ്‍സ് നേടിയ സ...

Read More »

രഞ്ജിയിൽഹരിയാനയെ ഇന്നിങ്സിന് തോൽപ്പിച്ച് ക്വാർട്ടറിൽ.

November 28th, 2017

ലാഹ്‌ലി (ഹരിയാന) ∙ രഞ്ജി ട്രോഫിയിൽ നോക്കൗട്ട് റൗണ്ട് എന്ന സ്വപ്നനേട്ടം സ്വന്തമാക്കി കേരളം. ഹരിയാനയെ ഇന്നിങ്സിനും എട്ടു റൺസിനും തോൽപ്പിച്ചാണു കേരളം ക്വാർട്ടറിൽ പ്രവേശിച്ചത്. ഈ വിജയത്തോടെ നേടിയ ഏഴു പോയിന്റ് ഉൾപ്പെടെ 31 പോയിന്റോടെയാണ് കേരളത്തിന്റെ ക്വാർട്ടർ പ്രവേശനം. ചൗധരി ബൻസിലാൽ സ്റ്റേഡിയത്തിൽ നാലാം ദിനം കളിയാരംഭിക്കുമ്പോൾ ഹരിയാനയ്ക്കു ലീഡിന് 181 റൺസ് വേണമായിരുന്നു. എന്നാൽ, ലക്ഷ്യത്തിന് എട്ട് റൺസ് അകലെവച്ച് കേരളത്തിന്റെ ചുണക്കുട്ടികൾ ഹരിയാന ബാറ്റ്സ്മാൻമാരെ ചുരുട്ടിക്കൂട്ടി. ഗ്രൂപ്പ് ഘട്ടത്ത...

Read More »

ബ്ലാസ്റ്റേഴ്‌സ് ആരാധകരോട് ആശങ്കയറിയിച്ച് ഫിഫ

November 25th, 2017

കൊച്ചിയില്‍ ബ്ലാസ്‌റ്റേഴ്‌സിന്റെ കളികാണാനെത്തുന്ന ആരാധകരുടെ സുരക്ഷയില്‍ ആശങ്ക പ്രകടിപ്പിച്ച് ഫിഫ അണ്ടര്‍ 17 ലോകകപ്പിന്റെ ടെക്‌നിക്കല്‍ ഡയറക്ടറായ ഹാവിയര്‍ സെപ്പി. ജംഷ്ട്പൂറിനെതിരായ മത്സരത്തിന് മുന്നോടിയായാണ് കൊച്ചി സ്‌റ്റേഡിയത്തിലെ സുരക്ഷയെ കുറിച്ച് ഹാവിയര്‍ സെപ്പി ട്വിറ്ററിലൂടെ ആശങ്ക അറിയിച്ചത്. കലൂരിലെ സ്റ്റേഡിയത്തിന്റെ ഏറ്റവും മുകളിലെ നിരയില്‍ ബ്ലാസ്റ്റേഴ്‌സ് ആരാധകരെ കണ്ടതിനു ശേഷമാണ് സിപ്പിയുടെ ട്വീറ്റ് വന്നത്. തേര്‍ഡ് ടയറില്‍ ആരാധകര്‍ നിറഞ്ഞിരിക്കുന്നത് തന്നെ അത്ഭുതപ്പെടുത്ത...

Read More »

More News in sports