world

പുല്‍വാമ ആക്രമണം : നരേന്ദ്രമോദി ഫിലിം ഷൂട്ടിംഗില്‍ ആരോപണവുമായി കോണ്‍ഗ്രസ്

ദില്ലി : പുല്‍വാമ ആക്രമണ വിവരം അറിഞ്ഞിട്ടും പ്രധാനമന്ത്രി നരേന്ദ്രമോദി ഫിലിം ഷൂട്ടിംഗില്‍ ആയിരുന്നുവെന്ന ആരോപണവുമായി കോണ്‍ഗ്രസ്. കോർബറ്റ് നാഷണൽ പാർക്കിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് വേണ്ടിയുള്ള ഷൂട്ടിൽ ആയിരുന്നു അദ്ദേഹം. ഇതു പോലെ ഒരു പ്രധാനമന്ത്രിയും ചെയ്തിട്ടില്ല. വിവരം അറിഞ്ഞ് നാലു മണിക്കൂർ വരെ ഷൂട്ടിങ്ങ് തുടർന്നു. ഷൂട്ടിങ്ങ് കഴിഞ്ഞിറങ്ങിയവര്‍ തനിക്ക് ജയ് വിളിച്ചപ്പോൾ അവരെ മോദി അഭിവാദ്യം ചെയ്തുവെന്നും കോണ്‍ഗ്രസ് വക്താവ് രൺദീപ് സിങ്ങ് സുർജേവാല ആഞ്ഞടിച്ചു. മോദി കപട ദേശീയ വാദിയാണ്. ചായ കുടിയും ...

Read More »

പ്രധാനമന്ത്രി പരിഗണിക്കുന്നില്ലെന്ന് കൂടി പറഞ്ഞ രാഹുൽ ഇതാണ് മോദി വിഭാവനം ചെയ്ത പുതിയ ഇന്ത്യ :രാഹുൽ ​ഗാന്ധി

ദില്ലി : പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ​ഗാന്ധി. പുൽവാമയിൽ 40 സൈനികർ ജീവത്യാ​ഗം ചെയ്തിട്ടും മോദി സന്തോഷവാനാണെന്ന് പറഞ്ഞ രാഹുൽ ഗാന്ധി, സൈനികരുടെ 30,000 കോടി രൂപ മോദി സുഹൃത്തിന് സമ്മാനം നൽകിയതായും ആരോപിച്ചു. ജീവൻ വെടിഞ്ഞ സൈനികരെ രക്തസാക്ഷികളായി പ്രധാനമന്ത്രി പരിഗണിക്കുന്നില്ലെന്ന് കൂടി പറഞ്ഞ രാഹുൽ ഇതാണ് മോദി വിഭാവനം ചെയ്ത പുതിയ ഇന്ത്യയെന്നും പരിഹസിച്ചു. ട്വിറ്ററിലൂടെയായിരുന്നു രാഹുൽ ഗാന്ധിയുടെ വിമ‌ർശനം.

Read More »

സൗദിയിലെ 850 ഇന്ത്യക്കാർക്ക് മോചനം

ദില്ലി :  സൗദിയിൽ തടവിലുള്ള 850 ഇന്ത്യക്കാരെ മോചിപ്പിക്കും. സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടത്തിയ ചർച്ചയിലാണ്​ തീരുമാനം. അതേസമയം ഇന്ത്യയിൽനിന്നുള്ള ഹജ്ജ്​ ക്വോട്ട 1.75 ലക്ഷത്തിൽനിന്ന്​ രണ്ടു ലക്ഷമായി ഉയർത്താനുള്ള തീരുമാനവും സൗദി പ്രഖ്യാപിച്ചു. പ്രധാനമന്ത്രിയുടെ അഭ്യർത്ഥന പ്രകാരമാണ് സൗദി തടവുകാരെ മോചിപിപ്പിക്കാൻ തീരുമാനിച്ചത്. വിദേശകാര്യമന്ത്രാലയത്തിന്റെ വക്​താവ്​ രവീഷ്​ കുമാറാണ്​ ട്വിറ്ററിലുടെ ഇക്കാര്യം പരസ്യമാക്കിയത്​. ഇന്ത്യക്കും സൗദിക്കുമിടയിൽ പ്രതി...

Read More »

റഫാൽ കേസിലെ പുനപരിശോധന ഹ‌ർജി : വാദം കേൾക്കാൻ സുപ്രീം കോടതിയുടെ തീരുമാനം

ദില്ലി :  റഫാൽ കേസിലെ പുനപരിശോധന ഹ‌ർജികളിൽ വാദം കേൾക്കാൻ സുപ്രീം കോടതിയുടെ തീരുമാനം. പുതിയ വെളിപ്പെടുത്തലുകളുടെ സാഹചര്യത്തിൽ കേസ് വീണ്ടും പരി​ഗണിക്കണമെന്നാവശ്യപ്പെട്ട് കോമൺ കോസ് ആണ് സുപ്രീം കോടതിയെ സമീപിച്ചത്. കോമൺ കോസിന് വേണ്ടി പ്രശാന്ത് ഭൂഷണാണ് നേരത്തെ ഈ കേസ് സുപ്രീം കോടതിയിൽ നൽകിയത്, റഫാൽ ജെറ്റ് വിമാനത്തിന്‍റെ കാര്യക്ഷമതയിൽ സംശയമില്ലെന്നും വിമാനങ്ങൾ വാങ്ങാനുള്ള നടപടിക്രമങ്ങളിൽ ക്രമക്കേടില്ലെന്നും നിരീക്ഷിച്ച ചീഫ് ജസ്റ്റിസ് രഞ്ജൻ ​ഗൊ​ഗോയി അധ്യക്ഷനായ ബെഞ്ച് എസ്ഐടി അന്വേഷണം ആവശ്യമില്ലെന്ന് പറ...

Read More »

ഇന്ത്യന്‍ ദമ്പതികള്‍ അമേരിക്കയില്‍ വെടിയേറ്റുമരിച്ച നിലയില്‍

വാഷിങ്ടണ്‍: ഇന്ത്യന്‍ ദമ്പതികള്‍ അമേരിക്കയില്‍ വെടിയേറ്റുമരിച്ച നിലയില്‍. ഹൂസ്റ്റണില്‍ കമ്പനി ഡയറക്ടറായി ജോലി ചെയ്തിരുന്ന ശ്രീനിവാസ് (51), ഭാര്യ ശാന്തി (46) എന്നിവരാണ് മരിച്ചത്. ഹൂസ്റ്റണ്‍ ഷുഗര്‍ലാന്റിലുള്ള വസതിയിലാണ് ഇവരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ഭാര്യയെ വെടിവെച്ചുകൊന്നശേഷം ശ്രീനിവാസ് ആത്മഹത്യ ചെയ്തതാവാമെന്നാണ് പൊലീസിന്റെ നിഗമനം.കഴിഞ്ഞദിവസം പ്രാദേശികസമയം വൈകുന്നേരം ആറ് മണിയോടെയാണ് സംഭവം സംബന്ധിച്ച വിവരം ലഭിച്ചതെന്ന് പൊലീസ് അറിയിച്ചു. ശാന്തിയുടെ മൃതദേഹം വീടിന് പുറത്തും ഭര്‍ത്താവിന്റേത് ബെ...

Read More »

ജി.എസ്.ടി കൗണ്‍സിൽ യോഗം ഇന്ന് ദില്ലിയിൽ ചേരുന്നത്

ദില്ലി : ലോട്ടറിയുടെ നികുതി ഏകീകരണം, റിയൽ എസ്റ്റേറ്റ് മേഖലയിലെ നികുതി ഇളവ് തുടങ്ങിയ വിഷയങ്ങളില്‍ ഇന്നത്തെ നിര്‍ണായക ജിഎസ്ടി കൗണ്‍സില്‍ യോഗത്തില്‍ തീരുമാനം ഉണ്ടായേക്കും. 33-ാമത് ജി.എസ്.ടി കൗണ്‍സിൽ യോഗമാണ് ഇന്ന് ദില്ലിയിൽ ചേരുന്നത്. കൗണ്‍സിൽ യോഗം മറ്റൊരു ദിവസത്തേക്ക് മാറ്റിവെക്കണമെന്ന് കേരളം, ദില്ലി, പുതുച്ചേരി സംസ്ഥാനങ്ങൾ കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റിലിയോട് ആവശ്യപ്പെട്ടിരുന്നെങ്കിലും കേന്ദ്ര സര്‍ക്കാര്‍ ആവശ്യം നിരസിക്കുകയായിരുന്നു. ലോട്ടറിയുടെ നികുതി ഏകീകരിക്കുന്ന തീരുമാനത്തിനുളള ശ്രമം ലോ...

Read More »

പുൽവാമയിലെ ഭീകരാക്രമണത്തിനെതിരെ ഇന്ത്യൻ സൈന്യം

ശ്രീന​ഗർ: പുൽവാമയിലെ ഭീകരാക്രമണത്തിനെതിരെ ഇന്ത്യൻ സൈന്യം പ്രത്യാക്രമണം നടത്തിക്കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ദിവസം ഭീകരരുമായി നടന്ന ഏറ്റുമുട്ടലിൽ ഒരു മേജറടക്കം മൂന്ന് സൈനികരും ഒരു പൊലീസ് ഉദ്യോ​ഗസ്ഥനും കൊല്ലപ്പെട്ടിരുന്നു. നിരവധി സൈനികർക്ക് പരിക്കേൽക്കുകയും ചെയ്തു. എന്നാൽ ​പരിക്ക് വകവയ്ക്കാതെ ലീവ് റദ്ദാക്കി തിരികെ ജോലിയിൽ പ്രവേശിച്ച് കർമ്മനിരതനാകുകയാണ് ബ്രി​ഗേഡിയർ‌ ഹർബിർസിം​ഗ്. തിങ്കളാഴ്ച പുൽവാമിൽ ജെയ്ഷെ ഭീകരരുമായി നടന്ന ഏറ്റമുട്ടലിൽ ഹ​ർബിർ സിം​ഗിന് പരിക്കേറ്റിരുന്നു. ഭീകരർക്കെതിരെയുള്ള ആക്രമണം ഇപ...

Read More »

കാൽനടയായി പിന്നിട്ട് ലോങ്ങ് മാർച്ചിന്റെ ആവേശം

നാല്പതിനായിരം ആളുകൾ 200 കിലോമീറ്ററിലേറെ ദൂരം കാൽനടയായി പിന്നിട്ട ലോങ്ങ് മാർച്ചിന്റെ ആവേശം ഇപ്പോഴും മങ്ങാതെ നിൽക്കുകയാണ്.ഇന്ത്യയിലെ കർഷക സമര ചരിത്രത്തിലെ ഐതിഹാസിക മുന്നേറ്റമായിരുന്നു കിസാൻ ലോങ്ങ് മാർച്ച്. പ്രക്ഷോഭത്തിന്റെ  ഭാഗമായി കർഷക നേതാക്കളും സർക്കാരും തമ്മിൽ നടന്ന ചർച്ചയിൽ അംഗീകരിച്ച ആവശ്യങ്ങളിൽ ഒന്നുപോലും നിറവേറ്റുന്നതിന് ഇതുവരെ തയ്യാറായിട്ടില്ല. നൽകിയ ഉറപ്പുകൾ പാലിക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് അഖിലേന്ത്യ കിസാൻ സഭയുടെ നേതൃത്വത്തിൽ വീണ്ടുമൊരു ലോങ്ങ് മാർച് സംഘടിപ്പിക്കുകയാണ്. ഫെബ്രുവരി 2...

Read More »

ഷോപ്പിം​ഗ് മാളിനുള്ളിൽ പുലി

താന: മഹാരാഷട്രയിലെ താനെയിലുള്ള കൊറും മാളിൽ പുലി കയറിയതായി റിപ്പോർട്ട്. മാളിനുള്ളിൽ സ്ഥാപിച്ചിരിക്കുന്ന സിസിടിവി ക്യാമറകളിലാണ് പുലി ഇറങ്ങി വരുന്ന ദൃശ്യങ്ങൾ‌ കാണാൻ സാധിക്കുന്നത്. എവിടെ നിന്നാണ് പുലി വന്നതെന്നോ എങ്ങോട്ട് പോയെന്നോ വ്യക്തമല്ല. വനംവകുപ്പ് അധികൃതരെത്തി പ്രദേശത്ത് തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്. മാളിനുള്ളിലെ മതിൽ ചാടിക്കടന്ന് പുലർച്ചെ അഞ്ചരയോടെയാണ് പുലി മാളിനുള്ളിൽ കയറിയതെന്ന് കരുതപ്പെടുന്നു.

Read More »

കാസർഗോട്ടേതു പോലുള്ള ക്രൂരവും നിന്ദ്യവുമായ കൊലപാതകങ്ങൾ ഒരു തരത്തിലും ആവർത്തിക്കാൻ പാടില്ലാത്തതാണ്: എം.ബി രാജേഷ്‌

  കാസര്‍ഗോഡ്‌ :  പെരിയയിലെ  ഇരട്ടകൊലപാതകത്തില്‍ ഫേസ് ബുക്കില്‍ പ്രതികരിക്കുകയായിരുന്നു എം.ബി രാജേഷ്‌.ക്രിമിനൽ കുറ്റം കോടതിയുടെ തീർപ്പിനു വിടുകയാണ് നിയമവാഴ്ചയിൽ ചെയ്യേണ്ടത്. ഗോത്രപ്പോരല്ല രാഷ്ട്രീയം. ഫ്യൂഡൽ പ്രതികാരവാഞ്ചയും ശാരീരികമായ കണക്കു തീർക്കലും ജനാധിപത്യത്തിലെ രാഷ്ട്രീയ പ്രവർത്തനത്തിന് നിരക്കുന്നതല്ല എം.ബി രാജേഷ്‌ ഫേസ്ബുക്ക്‌ പോസ്റ്റില്‍ പറഞ്ഞു.  പോസ്റ്റിന്റെ പൂര്‍ണ രൂപം കാസർഗോട്ടേതു പോലുള്ള ക്രൂരവും നിന്ദ്യവുമായ കൊലപാതകങ്ങൾ ഒരു തരത്തിലും ആവർത്തിക്കാൻ പാടില്ലാത്തതും കൊലയാളികൾ നിയമാനുസൃത...

Read More »

More News in world