വളയം: നാദാപുരം മണ്ഡലo കേന്ദ്രീകരിച്ചുള്ള മികച്ച മാതൃകാ ഭക്ഷ്യസുരക്ഷാ പഞ്ചായത്തായി വളയത്തെ തിരഞ്ഞെടുത്തു. പദ്ധതിയുടെ ഭാഗമായി പൊതുകിണറുകളിലെ ജലപരിശോധന, കച്ചവടസ്ഥാപനങ്ങളിലെ ഭക്ഷ്യസാധന പരിശോധന, കച്ചവട സ്ഥാപനങ്ങൾക്ക് ലൈസൻസ് നല്കാനുള്ള അദാലത്ത് എന്നിവ നടത്തി. വൃത്തിഹീനമായ സാഹചര്യത്തിൽ ഭക്ഷ്യവസ്തുക്കൾ വിൽപ്പന തടയുന്നതിന് രാത്രിപരിശോധന ഉൾപ്പെടെ നടത്തും.
നാദാപുരം ഫുഡ് സർക്കിൾ ഇൻസ്പെക്ടർ കെ. സുജയൻ, വടകര സർക്കിൾ ഇൻസ്പെക്ടർ ഡോ. ജിതിൻ രാജ് എന്നിവർക്കാണ് നടത്തിപ്പ് ചുമതല.