business

വാണിജ്യ ബാങ്കായ എസ്ബിഐ വായ്പ പലിശ നിരക്കുകള്‍ ഉയര്‍ത്തി

തിരുവനന്തപുരം: രാജ്യത്തെ ഏറ്റവും വലിയ വാണിജ്യ ബാങ്കായ എസ്ബിഐ വായ്പ പലിശ നിരക്കുകള്‍ ഉയര്‍ത്തി. മാര്‍ജിനല്‍ കോസ്റ്റ് ഓഫ് ലെന്‍റിങ് അടിസ്ഥാനമാക്കിയുളള പലിശ നിരക്കില്‍ അഞ്ച് ബേസിസ് പോയിന്‍റിന്‍റെ വര്‍ദ്ധനയാണ് വരുത്തിയത്. ഡിസംബര്‍ 10 മുതല്‍ പലിശ വര്‍ദ്ധന പ്രാബല്യത്തില്‍ വന്നു. എല്ലാ കാലാവധിലുളള വായ്പയ്ക്കും പലിശ വര്‍ദ്ധന ബാധകമാണ്. ഇതനുസരിച്ച് ഭവന, വാഹന വായ്പകള്‍ ഉള്‍പ്പടെയുളളവയ്ക്ക് പ്രതിമാസ തിരിച്ചടവ് ഉയരും. ഇതോടെ മൂന്ന് വര്‍ഷം വരെ തിരിച്ചടവ് കാലവധിയുണ്ടായിരുന്ന വായ്പയുടെ പലിശ 8.70 ത്തില്‍ നിന്ന...

Read More »

റിസർവ് ബാങ്ക് പലിശ നിരക്ക് കുറയ്ക്കുമോ ? വായ്പാനയ അവലോകന റിപ്പോർട്ട് നാളെ

ഈ വർഷത്തെ അവസാനത്തെ വായ്പ നയ അവലോകന റിപ്പോർട്ട് റിസർവ് ബാങ്ക് നാളെ [ബുധൻ ] പ്രഖ്യാപിക്കും. പലിശ നിരക്കുകളിൽ മാറ്റം വരുത്തുന്നതിന് സാധ്യത കുറവായാണ് വിദഗ്ദർ കാണുന്നത്. നിലവിൽ 6 .5 ശതമാനമായ റീപോ നിരക്ക് അതേ പടി തുടരാനാണ് സാധ്യത. പണപ്പെരുപ്പ നിരക്ക് ഏറെക്കുറെ റിസർവ് ബാങ്ക് പ്രതീക്ഷിച്ച തോതിൽ കുറഞ്ഞു വരുന്ന സാഹചര്യമുണ്ട്. അതുപോലെ ക്രൂഡ് ഓയിൽ വില കഴിഞ്ഞ ഏതാനും മാസങ്ങൾക്കിടയിൽ 30 ശതമാനം കണ്ട് കുറഞ്ഞിട്ടുണ്ട്. ഡോളർ വിലയാകട്ടെ നാലു … Continue reading "റിസർവ് ബാങ്ക് പലിശ നിരക്ക് കുറയ്ക്കുമോ ? വായ...

Read More »

“കോപ്പോൾ” ജനപ്രിയമാകുന്നു; മലബാറില്‍ റീട്ടെയിൽ ഔട്ട്ലെറ്റുകൾ ആരംഭിക്കാന്‍ അപേക്ഷ ക്ഷണിച്ചു

കോഴിക്കോട്:  കേരളത്തില്‍ “കോപ്പോൾ” ജനപ്രിയമാകുന്നു, മലബാറില്‍ ഔട്ട്ലെറ്റുകൾ ആരംഭിക്കാന്‍ അപേക്ഷ ക്ഷണിച്ചു. എൻഎംഡിസിയുടെ നേതൃത്തത്തില്‍  റീട്ടെയിൽ ഔട്ട്ലെറ്റുകൾ ആരംഭിക്കുന്നു. കേരള സർക്കാർ നിയന്ത്രിത സ്ഥാപനമായ എൻഎംഡിസിയുടെ ജനപ്രീതിയാർന്ന “കോപ്പോൾ” (ബ്രാന്റ് വെളിച്ചെണ്ണയുടെയും മറ്റ് ഉൽപ്പന്നങ്ങളുടെയും ചില്ലറ വിൽപ്പന കേന്ദ്ര ങ്ങൾ ആരംഭിക്കാൻ ഭരണ സമിതി യോഗം തീരുമാനിച്ചു. കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡിലെ വിവിധ കേന്ദ്രങ്ങളിലാണ് ഔട്ട്ലെറ്റുകൾ അനുവദിക്കുക. താൽപ്പര്യമുള്ള വ്യക്തികൾക്കും സ്ഥാപനങ്ങ...

Read More »

റിലയൻസ് റീറ്റെയ്ൽ പബ്ലിക് ഇഷ്യുവിന് ഒരുങ്ങുന്നു;അടുത്ത വർഷം പകുതിയോടെ കമ്പനി ഓഹരി വിപണിയിൽ

വൻ വിജയമായി മാറിയ റിലയൻസിന്റെ ചില്ലറ വില്പന വിഭാഗമായ റിലയൻസ് റീറ്റെയ്ൽ പബ്ലിക് ഇഷ്യുവിന് ഒരുങ്ങുന്നു. അടുത്ത വർഷം പകുതിയോടെ കമ്പനി ഓഹരി വിപണിയിൽ എത്തുമെന്ന് പ്രമുഖ സാമ്പത്തിക പത്രമായ ബിസിനസ് സ്റ്റാൻഡേർഡ് റിപ്പോർട്ട് ചെയ്തു. 2019 പകുതിയോടെ കമ്പനി ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്യാനാണ് റിലയൻസ് ആലോചിക്കുന്നത്. ഇത് സംബന്ധിച്ച ചർച്ചകൾ പുരോഗമിക്കുകയാണെന്ന് കമ്പനി വൃത്തങ്ങളെ ഉദ്ധരിച്ച് പത്രം റിപ്പോർട്ട് ചെയ്യുന്നു. ഈയിടെ ഒരു പ്രമുഖ ബ്രോക്കിങ് കമ്പനിയായ ജെഫ്രിസ് റിലയൻസ് റീടൈലിന് രണ്ടു ലക്ഷം … Contin...

Read More »

ഇനി വിളിക്കാം പരിതിയില്ലാതെ ; അടിപൊളി ദീപാവലി ഓഫറുകളൊരുക്കി ടെലികോം കമ്പനികള്‍

അടിപൊളി ദീപാവലി ഓഫറുകളൊരുക്കി ടെലികോം കമ്പനികള്‍. ഒന്നാമത് എത്താന്‍ മത്സരിക്കുന്ന റിലയന്‍സിന്റെ ജിയോ, വൊഡാഫോണ്‍, എന്നിവക്ക് പുറമെ ബിഎസ്എന്‍എല്ലും വരിക്കാരെ പിടിച്ചുനിര്‍ത്താനും പുതിയവരെ ചേര്‍ക്കാനുമായി രംഗത്തുണ്ട്. എന്തെല്ലാമാണ് കമ്പനികളൊരുക്കുന്ന പ്രധാന ഓഫറുകളെന്ന് അറിയാം. താഴെകൊടുത്തിരിക്കുന്നവക്ക് പുറമെ വേറെ ചെറിയ ഓഫറുകളും കമ്പനികള്‍ നല്‍കുന്നുണ്ട്. ബിഎസ്എന്‍എല്‍ പ്രീ പെയ്ഡ് വരിക്കാര്‍ക്ക് 78 രൂപയുടെ പ്ലാനാണ് ബിഎസ്എന്‍എല്‍ ഒരുക്കുന്നത്. ഈ പ്ലാന്‍ പ്രകാരം പരിധിയില്ലാത്ത കോള്‍, നെറ്റ്, വീഡ...

Read More »

ഫുട്‌ബോള്‍ ടൂര്‍ണമെന്റ് സംഘടിപ്പിച്ചു.

    യൂത്ത്‌ലീഗ് യുവജന യാത്രയുടെ പ്രചരണാര്‍ത്ഥം കോഴിക്കോട് വെച്ച് യാസില്‍ മെമ്മോറിയല്‍ ഫുട്‌ബോള്‍ ടൂര്‍ണമെന്റ് സംഘടിപ്പിച്ചു. ഡോ. ബോബി ചെമ്മണൂര്‍ മുഖ്യാതിഥിയായിരുന്നു. ഫൈനല്‍ മത്സരത്തില്‍ പങ്കെടുത്ത കളിക്കാരെ അദ്ദേഹം പരിചയപ്പെട്ടു. എം.എല്‍.എ. മാരായ കെ.എം. ഷാജി, എന്‍. ഷംസുദ്ദീന്‍, ഡോ. എം.കെ. മുനീര്‍, യൂത്ത്‌ലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍ തുടങ്ങിയവര്‍ വിവിധ ടീമുകളിലായി ടൂര്‍ണമെന്റില്‍ പങ്കെടുത്തു. ഐ. എം. വിജയന്‍ സമ്മാനദാനം നിര്‍വ്വഹിച്ചു.

Read More »

ഡോ. ബോബി ചെമ്മണൂർ, യുനി കാലിക്കറ്റിന്റെ ബീച്ച് ശുചീകരണപ്രവർത്തനങ്ങളുടെ ഭാഗമായി .

ഡോ. ബോബി ചെമ്മണൂർ യൂനി കാലിക്കറ്റിന്റെ ബീച്ച് ശുചീകരണപ്രവർത്തനങ്ങളിൽ നേരിട്ട് പങ്കെടുത്തു. പ്ലാസ്റ്റിക് മാലിന്യങ്ങളും പാഴ്വസ്തുക്കളും നിറഞ്ഞ് വൃത്തിഹീനമായ കോഴിക്കോട് സൗത്ത് ബീച്ചും പരിസരവും മാലിന്യമുക്തമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പരിപാടി സംഘടിപ്പിച്ചത്. രാവിലെ 6 മണിക്ക് ആരംഭിച്ച ശുചീകരണ പ്രവൃത്തി 10 മണിയോടെ പൂർത്തിയായി. സമൂഹത്തിന്റെ നാനാതുറകളിൽ നിന്നുള്ളവരുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായിരുന്നു ഈ പരിപാടി.

Read More »

ഡോ. ബോബി ചെമ്മണൂര്‍ രക്ഷാപ്രവര്‍ത്തകരെ ആദരിച്ചു.

  പ്രളയകാലത്ത് കൈമെയ്യ് മറന്ന് സ്വന്തം ജീവന്‍പോലും കണക്കാക്കാതെ രക്ഷാ പ്രവര്‍ത്തനം നടത്തിയവരെ ഡോ. ബോബി ചെമ്മണൂരും മീഡിയ വണ്‍ ചാനലും സംയുക്തമായി തൃശ്ശൂരില്‍ നടത്തിയ ഹോണറിംഗ് ഹീറോസ് എന്ന പരിപാടിയിലൂടെ ആദരിച്ചു. മീഡിയ വണ്‍ സി.ഇ.ഒ എം. അബ്ദുള്‍ മജീദ് അദ്ധ്യക്ഷനായ ചടങ്ങിന്റെ ഉദ്ഘാടനം, അതിജീവനം ജില്ലാ കോ–ഓര്‍ഡിനേറ്ററും അസിസ്റ്റന്റ് കളക്ടറുമായ  പ്രേം കൃഷ്ണന്‍ നിര്‍വ്വഹിച്ചു. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല അവാര്‍ഡുകള്‍ വിതരണം ചെയ്തു. സംഗീതസംവിധായകന്‍ വിദ്യാധരന്‍ മാസ്റ്റര്‍ മുഖ്യപ്രഭാഷണം ന...

Read More »

ഇസ്രായേലിലെ പോലീസുകാർക്ക് കൂത്തുപറമ്പിൽ എന്താണ് കാര്യം ?

ഇസ്രായേലിലെ പോലീസുകാർക്ക് കണ്ണൂരിലെന്താണ് കാര്യം ? അതും കൂത്തുപറമ്പിൽ!

Read More »

ഗ്രേറ്റ് മാർഷ്യൽ അക്കാദമി ഡോ. ബോബി ചെമ്മണൂർ ഉദ്ഘാടനം നിർവ്വഹിച്ചു.

തൃശ്ശൂർ: കുങ്ഫു, കരാട്ടെ, കളരി തുടങ്ങിയ വിവിധ ആയോധന കലകൾ പരിശീലിക്കുന്നതിനായി ആധുനിക സൗകര്യങ്ങളുമായി ഗ്രേറ്റ് മാർഷ്യൽ അക്കാദമി പ്രവർത്തനമാരംഭിച്ചു. ഡോ. ബോബി ചെമ്മണൂർ ഉദ്ഘാടനകർമ്മം നിർവ്വഹിച്ചു. ചടങ്ങിൽ സിഫു എ.സി. തോമസ് അദ്ധ്യക്ഷനായി. ജെയിംസ് വളപ്പില മുഖ്യാതിഥിയായിരുന്നു. സി.എ. വിൽസൺ, മർസൂരിയ കുങ്ഫു ഇന്റർനാഷണൽ പ്രസിഡണ്ട് സി.എസ്. സത്യ, രാജഗുരു എന്നിവർ അശംസയർപ്പിച്ചു. കെ.ആർ ഗിരീഷ് സ്വാഗതവും റാഫേൽ കെ. ചിതലൻ നന്ദിയും പറഞ്ഞു.  

Read More »

More News in business