cinema

ആകാശഗംഗയുടെ രണ്ടാം ഭാഗം ഒരുങ്ങുന്നു

വിനയന്‍ സംവിധാനം ചെയ്ത സൂപ്പര്‍ഹിറ്റ് ഹൊറര്‍ ചിത്രങ്ങളില്‍ ഒന്നായ ആകാശഗംഗയുടെ രണ്ടാം ഭാഗം ഒരുങ്ങുന്നു.  ചിത്രീകരണം ഈ മാസം 24ന് ആരംഭിക്കുമെന്ന് സംവിധായകന്‍ വിനയന്‍ ഫെയ്‌സ് ബുക്കില്‍ക്കുറിച്ചു. വെള്ളിനേഴി ഒളപ്പമണ്ണ മനയില്‍ തന്നെയാണ്  ആകാശഗംഗയുടെ രണ്ടാം ഭാഗവും ചിത്രീകരിക്കുക. വിനയന്‍ സംവിധാനം ചെയ്ത് ബെന്നി പി നായരമ്പലത്തിന്റെ തിരക്കഥയില്‍ 1999ലാണ് ചിത്രം പുറത്തിറങ്ങുന്നത്. ദിവ്യ ഉണ്ണി, റിയാസ്, മുകേഷ്, മയൂരി, മധുപാല്‍ തുടങ്ങിയവരാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങള്‍ അഭിനയിച്ചത്. ആകാശ ഗംഗ-2 ല്‍ രമ്യ കൃ...

Read More »

‘അവഞ്ചേഴ്‌സ് എന്‍ഡ്‌ഗെയിം’; ടിക്കറ്റിനായി ആരാധകരുടെ നെട്ടോട്ടം

മാര്‍വെല്‍ സിനിമാറ്റിക് യൂണിവേഴ്‌സിലെ അവസാനഭാഗം ആരാധകര്‍ ഏറെനാളായി കാത്തിരിക്കുന്ന ഒന്നാണ്. മാര്‍വെല്‍ ആരാധകര്‍ കേരളത്തില്‍ എത്രത്തോളമുണ്ടെന്ന് കഴിഞ്ഞ വര്‍ഷം ‘അവഞ്ചേഴ്‌സ്: ഇന്‍ഫിനിറ്റി വാര്‍’ റിലീസിംഗ് സമയത്ത് ബോധ്യപ്പെട്ടതാണ്. തീയേറ്ററിലെത്തി ആദ്യ വാരത്തില്‍ പല മലയാള ചിത്രങ്ങള്‍ക്കും ലഭിക്കാത്ത തരത്തിലുള്ള ജനത്തിരക്കായിരുന്നു തീയേറ്ററുകളില്‍. ഇപ്പോഴിതാ സിനിമാറ്റിക് യൂണിവേഴ്‌സിലെ അവസാന ചിത്രം ‘അവഞ്ചേഴ്‌സ്: എന്‍ഡ് ഗെയിം’ മുന്‍ ചിത്രങ്ങളുടെയൊക്കെ ആവേശത്തെ മറികടക്കുകയാണ്....

Read More »

സിനിമയ്ക്കായുള്ള കാത്തിരിപ്പ് കഠിനം ; മോഹന്‍ലാല്‍ സംവിധാനം ചെയ്യുന്ന ചിത്രത്തെക്കുറിച്ച് പൃഥ്വിരാജ്

ഈസ്റ്റര്‍ ദിനത്തില്‍ മലയാളികള്‍ കൗതുകത്തോടെ കേട്ട വാര്‍ത്തയായിരുന്നു മോഹന്‍ലാല്‍ സംവിധായകനാവാന്‍ പോകുന്നു എന്ന വിവരം. തന്റെ ബ്ലോഗിലൂടെ മോഹന്‍ലാല്‍ തന്നെയാണ് ഈ വിവരം പുറത്തുവിട്ടത്. ഇന്ത്യയിലെ ആദ്യ 3ഡി ചിത്രമായിരുന്ന ‘മൈ ഡിയര്‍ കുട്ടിച്ചാത്തന്‍’ സംവിധാനം ചെയ്ത ജിജോയുടെ കഥയെ ആസ്പദമാക്കിയാണ് മോഹന്‍ലാല്‍ സിനിമയൊരുക്കുന്നത്. ‘ബറോസ്സ്-ഗാഡിയന്‍ ഓഫ് ഡി ഗാമാസ് ട്രഷര്‍’ എന്ന പേരില്‍ ജിജോ ഇംഗ്ലീഷില്‍ എഴുതിയ കഥയാണ് സിനിമയാവുന്നത്. പോര്‍ച്ചുഗീസ് പശ്ചാത്തലത്തില്‍ എഴുതപ്പെട്ട ഒരു നിഗ...

Read More »

പിഎം മോദി സിനിമ സംബന്ധിച്ച കേസ് പരിഗണിക്കുന്നത് സുപ്രീംകോടതി വെള്ളിയാഴ്ചത്തേക്ക് മാറ്റി

പിഎം മോദി സിനിമ സംബന്ധിച്ച കേസ് പരിഗണിക്കുന്നത് സുപ്രീംകോടതി വെള്ളിയാഴ്ചത്തേക്ക് മാറ്റി. തെരഞ്ഞെടുപ്പ് കമ്മീഷൻ സീൽ വച്ച കവറിൽ നൽകിയ റിപ്പോര്‍ട്ട് പരിശോധിച്ച ശേഷം കേസ് പരിഗണിക്കാമെന്ന് സുപ്രീം കോടതി അറിയിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജീവിതം പ്രമേയമായ ‘പി എം നരേന്ദ്ര മോദി’ എന്ന സിനിമയുടെ പ്രദർശനം തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടങ്ങളുടെ ലംഘനമാവുമോ എന്നത് സംബന്ധിച്ച റിപ്പോര്‍ട്ടാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ ഇന്ന് സുപ്രീം കോടതിയിൽ സമര്‍പ്പിച്ചത്. സിനിമക്ക് നേരത്തെ തെരഞ്ഞെടുപ്പ് കമ്മീഷൻ...

Read More »

ലൂസിഫര്‍ തിയേറ്ററുകളില്‍ മികച്ച പ്രകടനം 150 കോടി രൂപയിലധികം കളക്ഷൻ

മോഹൻലാലിനെ നായകനാക്കി, പൃഥ്വിരാജ് സംവിധാനം ചെയ്‍ത ലൂസിഫര്‍ തിയേറ്ററുകളില്‍ മികച്ച പ്രകടനം തുടരുകയാണ്. ചിത്രം 150 കോടി രൂപയിലധികം കളക്ഷൻ നേടിയെന്നതാണ് പുതിയ വാര്‍ത്ത. 21 ദിവസത്തിനുള്ളിലാണ് ചിത്രം ഇത്രയും കളക്ഷൻ നേടിയത്. വിശേഷങ്ങള്‍ ഉള്‍ക്കൊള്ളിച്ച പോസ്റ്റര്‍ പൃഥ്വിരാജ് സാമൂഹ്യമാധ്യമത്തില്‍ ഷെയര്‍ ചെയ്‍തു. സ്റ്റീഫൻ നെടുമ്പള്ളിയെന്ന രാഷ്‍ട്രീയപ്രവര്‍ത്തകനായിട്ടാണ് മോഹൻലാല്‍ ചിത്രത്തില്‍ അഭിനയിച്ചത്. മഞ്ജു വാര്യരായിരുന്നു പ്രധാന സ്‍ത്രീകഥാപാത്രമായി എത്തുന്നത്. മുരളി ഗോപിയാണ് ചിത്രത്തിന്റെ തിരക്കഥ...

Read More »

‘ഒരു യമണ്ടന്‍ പ്രേമകഥ’ ഈ മാസം 25നാണ് റിലീസ്

ഒന്നര വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം തീയേറ്ററുകളിലെത്തുന്ന ദുല്‍ഖര്‍ സല്‍മാന്റെ മലയാളചിത്രം ‘ഒരു യമണ്ടന്‍ പ്രേമകഥ’യുടെ സെന്‍സറിംഗ് പൂര്‍ത്തിയായി. ‘ക്ലീന്‍ യു’ സര്‍ട്ടിഫിക്കറ്റ് ആണ് ചിത്രത്തിന്. ഈ മാസം 25നാണ് റിലീസ്. ബിബിന്‍ ജോര്‍ജ്ജ്, വിഷ്ണു ഉണ്ണികൃഷ്ണന്‍ എന്നിവര്‍ ചേര്‍ന്ന് തിരക്കഥയൊരുക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ ബി സി നൗഫല്‍ ആണ്. റൊമാന്റിക്-കോമഡി ചിത്രമാണ് ‘ഒരു യമണ്ടന്‍ പ്രേമകഥ’. ആന്റോ ജോസഫും സി ആര്‍ സലിമും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തി...

Read More »

ലൂസിഫർ തമിഴിലേക്കെന്ന് റിപ്പോർട്ട്

പൃഥ്വിരാജിൻ്റെ സംവിധാനത്തിൽ മോഹൻലാൽ നായകായി തീയറ്ററിൽ തകർത്തോടുന്ന ലൂസിഫർ തമിഴിലേക്കെന്ന് റിപ്പോർട്ട്. മോഹനാൽ അവതരിപ്പിച്ച കേന്ദ്ര കഥാപാത്രം സ്റ്റീഫൻ നെടുമ്പള്ളിയെ തെന്നിന്ത്യൻ സൂപ്പർ താരം അജിത്ത് അവതരിപ്പിക്കുമെന്നും അഭ്യൂഹങ്ങളുണ്ട്. ലൂസിഫറിന് തമിഴ് റീമേക്ക് ഒരുങ്ങിയേക്കുമെന്ന സൂചന നല്‍കിയത് അജിത്ത് തന്നെയാണ്. താന്‍ സിനിമ കണ്ടിട്ടില്ലെന്നും മോഹന്‍ലാല്‍ സാര്‍ നന്നായി അഭിനയിച്ചുവെന്നും അറിഞ്ഞു. അത് പോലെ എസ്റ്റാബ്ലിഷ്ഡായിട്ടുള്ള ഒരു കഥാപാത്രത്തെ താന്‍ അവതരിപ്പിച്ചാല്‍ പ്രേക്ഷകര്‍ സ്വീകരിക്കുമോയ...

Read More »

സച്ചിന്റെ കടുത്ത ആരാധകനായി ധ്യാൻ ശ്രീനിവാസൻ വെള്ളിത്തിരയില്‍ എത്തുന്നു

ധ്യാൻ ശ്രീനിവാസൻ  സച്ചിന്റെ കടുത്ത ആരാധകനായി ധ് വെള്ളിത്തിരയില്‍ എത്തുന്നു. സച്ചിൻ എന്ന സിനിമ സംവിധാനം ചെയ്യുന്നത് സന്തോഷ് നായരാണ്.  അന്ന രാജൻ ആണ് ചിത്രത്തിലെ നായിക.സച്ചിൻ എന്ന പേരുള്ള കഥാപാത്രമായിട്ട് തന്നെയാണ് ധ്യാൻ ശ്രീനിവാസൻ അഭിനയിക്കുന്നതും. സച്ചിന്റെ കടുത്ത ആരാധകനായ അച്ഛൻ മകന് സച്ചിൻ എന്നുതന്നെ പേരിടുകയാണ്. ധ്യാൻ വേഷമിടുന്ന സച്ചിനും ക്രിക്കറ്റ് താരമാകാൻ കൊതിക്കുകയാണ്. സച്ചിന്റെ ജീവിതത്തിലെ പ്രണയകഥ പോലെ തന്നെയാണ് ധ്യാനിന്റെ കഥാപാത്രത്തിന്റെയും പ്രണയം. അഞ്ജലി എന്ന പെണ്‍കുട്ടിയുമായി സിനിമയ...

Read More »

നീണ്ട 14 വർഷത്തെ കാത്തിരിപ്പിനൊടുവിൽ നടന്‍ കുഞ്ചാക്കോ ബോബന്‍ അച്ഛനായി

നീണ്ട 14 വർഷത്തെ കാത്തിരിപ്പിനൊടുവിൽ  നടന്‍ കുഞ്ചാക്കോ ബോബന്‍ അച്ഛനായി. “ഒരു ആൺ കുഞ്ഞ് പിറന്നിരിക്കുന്നു. നിങ്ങളുടെ സ്‌നേഹത്തിനും, പ്രാർത്ഥനകൾക്കും, കരുതലിനും നന്ദി. ഇൻസ്റ്റഗ്രാമിലെ തന്റെ ഒഫീഷ്യൽ പേജിലൂടെ കുഞ്ചാക്കോ തന്നെയാണ് ഈ കാര്യം പുറത്തുവിട്ടത്.ജൂനിയർ കുഞ്ചാക്കോ നിങ്ങൾക്കെല്ലാവർക്കും അവന്റെ സ്‌നേഹം നൽകുന്നു”, എന്നാണ് ഈ വാർത്ത പങ്കുവച്ച് കുഞ്ചാക്കോ ഇൻസ്റ്റഗ്രാമിൽ കുറിച്ചത്. 2005 ലാണ് കുഞ്ചാക്കോ ബോബൻ വിവാഹിതനാകുന്നത്. നീണ്ട 14 വർഷത്തെ കാത്തിരിപ്പിനൊടുവിലാണ് കുഞ്ചാക്കോ ബോബൻ- പ്ര...

Read More »

പ്രേക്ഷകർ ഏറെ കാത്തിരുന്ന പാർവ്വതി ചിത്രം ഉയരെയുടെ ട്രെയിലർ പുറത്ത്

പ്രേക്ഷകർ ഏറെ കാത്തിരുന്ന പാർവ്വതി ചിത്രം ഉയരെയുടെ ട്രെയിലർ പുറത്ത്. പാർവ്വതി , ആസിഫ് അലി, ടൊവിനോ തോമസ് എന്നിങ്ങനെ വൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. സംവിധായകൻ രാജേഷ്‌ പിള്ളയുടെ അസോസിയേറ്റായിരുന്ന മനു അശോകനാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ബോബി-സഞ്ജയ് ആണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. നോട്ട്ബുക്കിന് ശേഷം ആദ്യമായാണ് ബോബി-സഞ്ജയ് തിരക്കഥയൊരുക്കിയ ചിത്രത്തിൽ പാർവ്വതി എത്തുന്നത്. പാർവ്വതിക്കും, ആസിഫിനും ടൊവിനോയ്ക്കും പുറമെ സിദ്ദീഖ്, പ്രതാപ് പോത്തൻ, പ്രേം പ്രകാശ് എന്നിവർ മറ്...

Read More »

More News in cinema