അമ്മയും മൂന്നു മക്കളും അടക്കം നാലുപേര്‍ മരിച്ചനിലയില്‍

എറണാകുളം : അമ്മയും മൂന്നു മക്കളും അടക്കം നാലുപേര്‍ മരിച്ചനിലയില്‍. എറണാകുളം ഞാറക്കലിലാണ് ഒരു കുടുംബത്തിലെ നാല് പേരെ മരിച്ചനിലയിൽ കണ്ടെത്തിയത്. എടവനക്കാട് കൂട്ടുങ്ങൽ ചിറയിൽ മത്സ്യത്തൊഴിലാളിയായ സനിലിന്റെ ഭാര്യ വിതീത(25) മക്കളായ വിനയ്, ശ്രാവൺ, ശ്രേയ എന്നിവരാണ് മരിച്ചത്. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. മൂത്തകുട്ടികൾക്ക് നാല്, മൂന്ന് വയസും ഇളയകുട്ടിയ്ക്ക് 3 മാസവും പ്രായമേയുള്ളു. മരണകാരണം വ്യക്തമല്ല. ഞാറക്കൽ പൊലീസ് സ്ഥലത്തെത്തിയിട്ടുണ്ട്.Read More »

സ്വര്‍ണക്കടത്ത് കേസ് :എം.ശിവശങ്കറിന്‍റെ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും

എറണാകുളം : സ്വർണക്കടത്തുമായി ബന്ധപ്പെട്ട്  അറസ്റ്റിലായ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറിന്‍റെ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. ഹൈക്കോടതി സിംഗിൾ ബെഞ്ച് ആണ് ജാമ്യാപേക്ഷ പരിഗണിക്കുന്നത്. നിലവിലെ അന്വേഷണ പുരോഗതി എൻഫോഴ്സ്മെന്‍റും കോടതിയെ അറിയിക്കും. സ്വപ്ന സുരേഷിന്‍റെ മൊഴിയുടെ മാത്രം അടിസ്ഥാനത്തിലാണ് തന്നെ പ്രതി ചേർത്തതെന്നും ആരോഗ്യ പ്രശ്നങ്ങളുണ്ടെന്നുമാണ് ശിവശങ്കറിന്‍റെ വാദം. എന്നാൽ അന്വേഷണം നിർണായക ഘട്ടത്തിലാണെന്നും ജാമ്യം നൽകരുതെന്നും എൻഫോഴ്സ്മെന്‍റ് ആവശ്യപ്പെടും ...Read More »

വി കെ ഇബ്രാഹിം കുഞ്ഞിന്‍റെ ചികിത്സക്കായി മെഡിക്കൽ ബോർഡ് ഇന്ന് രൂപീകരിക്കും

എറണാകുളം : പാലാരിവട്ടം പാലം അഴിമതിക്കേസിൽ അറസ്റ്റിലായ മുൻമന്ത്രി വി കെ ഇബ്രാഹിം കുഞ്ഞിന്‍റെ ചികിത്സക്കായി മെഡിക്കൽ ബോർഡ് ഇന്ന് രൂപീകരിക്കും. ഇബ്രാഹിം കുഞ്ഞിന്‍റെ ആരോഗ്യനില പരിശോധിക്കാനായി മെഡിക്കൽ ബോർഡ് രൂപീകരിക്കാണമെന്ന് വിജിലൻസ് കോടതി ഇന്നലെ ഉത്തരവിട്ടിരുന്നു. സർക്കാർ ഡോക്ടർമാരുടെ ബോർഡ് മെഡിക്കൽ റിപ്പോർട്ട് തിങ്കളാഴ്ച മൂവാറ്റുപുഴ വിജിലൻസ് കോടതിയിൽ ഹാജരാക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഇബ്രാംഹികുഞ്ഞിന്‍റെ കസ്റ്റഡി, ജാമ്യാപേക്ഷകൾ കോടതി ചൊവ്വാഴ്ച വീണ്ടും പരിഗണിക്കും. വിജിലൻസ് അറസ്റ്റ...Read More »

ദമ്പതികൾ സഞ്ചരിച്ചിരുന്ന കാർ തോട്ടിലേക്ക് മറിഞ്ഞ്‌ യുവതി മരിച്ചു

എറണാകുളം : എറണാകുളം ചെറായി ബീച്ചിന് സമീപം ദമ്പതികൾ സഞ്ചരിച്ചിരുന്ന കാർ തോട്ടിലേക്ക് മറിഞ്ഞു. അപകടത്തിൽ കരുമാലൂർ സ്വദേശി സബീന (35) മരിച്ചു. ഭർത്താവ് സലാമിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രിയോടെയായിരുന്നു അപകടം. ചെറായി രക്തേശ്വരി ബീച്ച് റോഡിനു കുറുകെ തെരുവുനായ ചാടിയതോടെയാണ് കാർ നിയന്ത്രണം വിട്ട് കായലിൽ വീണത്. കാറിന്റെ ഡോർ തുറന്ന് സലാം ഭാര്യയുമായി പുറത്തേക്ക് തുഴഞ്ഞിറങ്ങിയെങ്കിലും ഒഴുക്കും കായലിലെ വെള്ളക്കൂടുതലും, ആഴവും മൂലം ഏറെ നേരം പിടിച്ചു നിൽക്കാനായില്ല. തുടർന്ന് ഭാര്യ മുങ്ങിമരിക്ക...Read More »

എറണാകുളത്ത് വയോധികയെ കാട്ടാന ചവിട്ടികൊന്നു

എറണാകുളം : എറണാകുളം എളംബ്ലാശ്ശേരി ചപ്പാത്തിൽ വയോധികയെ കാട്ടാന ചവിട്ടികൊന്നു. വാഴയില്‍ കൃഷ്ണന്‍കുട്ടിയുടെ ഭാര്യ നളിനി(52) ആണ് മരിച്ചത്. ഉച്ചക്ക് ഒരു മണിയോടെയാണ് സംഭവം. പശുവിനെ അഴിക്കാന്‍ ചെന്ന സമയത്താണ് ആക്രമണം നടന്നത്Read More »

ഇന്ന് നിര്‍ണായകം :ബിനീഷ് കോടിയേരിയുടെ എൻഫോഴ്സ്മെന്റ് കസ്റ്റഡി ഇന്ന് അവസാനിക്കും

കൊച്ചി : ബെംഗളൂരു ലഹരിമരുന്ന് കേസുമായി ബന്ധപ്പെട്ട പണമിടപാട് കേസിൽ ബിനീഷിന്റെ കസ്റ്റഡി ഇന്ന് അവസാനിക്കും. ഉച്ചയോടെ വൈദ്യ പരിശോധന നടത്തി ബിനീഷിനെ കോടതിയിൽ ഹാജരാക്കും. കേന്ദ്ര ഏജൻസിയായിട്ടുള്ള എൻസിബിയും ബിനീഷിനെ കസ്റ്റഡിയിൽ ആവശ്യപ്പെട്ടെക്കും. അതേസമയം ബിനീഷിനെ കാണാൻ അനുവദിക്കാത്ത ഇ‍ഡി നടപടി ബിനീഷിന്റെ അഭിഭാഷകർ ഇന്ന് കോടതിയിൽ ഉന്നയിക്കും. വിശദമായ പരിശോധനകൾക്ക് ശേഷമാണ് ഇന്നലെ ബിനീഷിനെ രാത്രി 9 മണിയോടെ ആശുപത്രിയിൽ നിന്നും രാത്രി താമസിക്കുന്ന സ്റ്റേഷനിലേക്ക് ബിനീഷിനെ മാറ്റിയത്. അതേസമയം നാല് ദിവസത്ത...Read More »

സിപിഐഎം നേതാവിന്‍റെ മകന്‍ ബിജെപിയില്‍ ചേര്‍ന്നു

സിപിഐഎം നേതാവ് എം.എം. ലോറന്‍സിന്റെ മകന്‍ ബിജെപിയില്‍ ചേര്‍ന്നു. അഡ്വ. ഏബ്രഹാം ലോറന്‍സാണ് ബിജെപിയില്‍ ചേര്‍ന്നത്. എറാകുളം ജില്ലാ കമ്മിറ്റി ഓഫീസിലെത്തിയാണ് ഏബ്രഹാം ലോറന്‍സ് അംഗത്വം സ്വീകരിച്ചത്. ഔദ്യോഗിക അംഗത്വം ദേശീയ അധ്യക്ഷന്‍ ഓണ്‍ലൈന്‍ വഴി പിന്നീട് നല്‍കുമെന്ന് സംസ്ഥാന വൈസ് പ്രസിഡന്റ് എ.എന്‍. രാധാകൃഷ്ണന്‍ അറിയിച്ചു. അതേസമയം, താന്‍ പാര്‍ട്ടി അംഗമായിരുന്നുവെന്നാണ് ഏബ്രഹാം ലോറന്‍സ് അവകാശപ്പെടുന്നത്. നിലവില്‍ പാര്‍ട്ടി അതിന്റെ നയങ്ങളില്‍ നിന്ന് വ്യതിചലിച്ചതില്‍ പ്രതിഷേധിച്ചാണ് ബിജെപിയില്‍ ചേരുന...Read More »

വനിതാ ഡോക്ടറുടെ ഒരു മാസം പഴക്കമുള്ള മൃതദേഹം വീടിനുള്ളിൽ കണ്ടെത്തി

കൊച്ചി : കൊച്ചിയിൽ വനിതാ ഡോക്ടറെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. കലൂർ ആസാദ് റോഡിൽ അന്നപൂർണ വീട്ടിൽ പരേതനായ ഡോ. മാണിയുടെ ഭാര്യ ഡോ. അന്ന മാണി(91)യെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹത്തിന് ഒരു മാസത്തെ പഴക്കമുണ്ടെന്നാണ് കണക്കാക്കുന്നത്. മാനസികാസ്വസ്ഥ്യമുള്ള മകനൊപ്പമാണ് ഇവർ താമസിച്ചിരുന്നത്. വെള്ളിയാഴ്ച പാലിയേറ്റീവ് കെയർ പ്രവർത്തകർ വീട്ടിൽ എത്തിയപ്പോഴാണ് സംഭവം പുറത്തറിയുന്നത്. അയൽക്കാരുമായും ബന്ധുക്കളുമായും അടുപ്പും പുലർത്താൻ മകൻ ഇവരെ അനുവദിച്ചിരുന്നില്ല എന്നാണ് സമീപവാസികൾ പറയുന്നത്. ഇൻക...Read More »

കെ.എം. ഷാജി എംഎല്‍എയുടെ വീട് നിര്‍മാണത്തിലെ ക്രമക്കേട് ; കോര്‍പറേഷന്‍ ഉദ്യോഗസ്ഥര്‍ ഇഡിക്ക് റിപ്പോര്‍ട്ട് നല്‍കി

എറണാകുളം : കെ.എം. ഷാജി എംഎല്‍എയുടെ വീട് നിര്‍മാണത്തിലെ ക്രമക്കേടില്‍ കോര്‍പറേഷന്‍ ഉദ്യോഗസ്ഥര്‍ ഇഡിക്ക് റിപ്പോര്‍ട്ട് നല്‍കിRead More »

വഴിയരികിൽ അജ്ഞാത മൃതദേഹം കണ്ടെത്തി

എറണാകുളം : എറണാകുളം കൊച്ചി കാക്കനാടുള്ള ഇൻഫോപാർക്കിന് സമീപം വഴിയരികിൽ അജ്ഞാത മൃതദേഹം കണ്ടെത്തി. ഇന്ന് രാവിലെയാണ് മൃതദേഹം കണ്ടെത്തുന്നത്. മരിച്ചത് കൊല്ലം സ്വദേശിയാണെന്നാണ് സൂചന. പ്രഭാത സവാരിക്കായി എത്തിയവരാണ് മൃതദേഹം ആദ്യം കാണുന്നത്. കൈയിൽ മൊബൈൽ ഫോണോ മറ്റ് വസ്തുക്കളോ ഒന്നും ഉണ്ടായിരുന്നില്ല. പോക്കറ്റിലെ പേഴ്‌സിൽ നിന്ന് ലഭിച്ച പേപ്പറുകളുടെ അടിസ്ഥാനത്തിലാണ് മരിച്ചത് കൊല്ലം സ്വദേശിയാണെന്ന സൂചന പൊലീസിന് ലഭിക്കുന്നത്. മധ്യവയസ്‌കൻ എന്ന് തോന്നിക്കുന്ന വ്യക്തിയുടെ മൃതദേഹമാണ് കണ്ടെത്തിയത്. മുഖത്ത് മുറി...Read More »

More News in ernakulam