ബിഗ് സല്യൂട്ട് ടു പിണറായി ; അഭിമാനിക്കാം മലയാളികൾക്ക്

വിവാദ വ്യവസായത്തിനേറ്റ വായടപ്പൻ പ്രഹരമാണ് പ്രബുദ്ധകേരളത്തിന്റെ സുചിന്തിതമായ ജനവിധി. പിന്തിരിപ്പൻ നിക്ഷിപ്ത താല്പര്യങ്ങൾക്കുവേണ്ടി നിലകൊള്ളുന്ന വലതുപക്ഷ വാർത്താ മാധ്യമങ്ങളുടെ ഉപജാപങ്ങൾക്കൊത്ത് ഉറഞ്ഞുതുള്ളുന്ന പ്രതിപക്ഷ രാഷ്ട്രീയ മൗഢ്യത്തിനുള്ള ചുട്ട മറുപടിയാണ് നിയമസഭാ തെരഞ്ഞെടുപ്പുഫലം. ചരിത്രംകുറിച്ച ഉജ്വല വിജയത്തോടെ എൽ ഡി എഫ് കൈവരിച്ച തുടർഭരണനേട്ടം യു ഡി എഫിനും ബി ജെ പിക്കും മാത്രമല്ല, കേന്ദ്ര ഭരണക്കാർക്കും ശക്തമായ താക്കീതാണ്. വിവിധ അന്വേഷണ ഏജൻസികളെ ദുരുപയോഗംചെയ്ത് സംസ്ഥാന ഭരണത്തെ വിരട്ടാൻ തു...Read More »

ഗുരുതര വീഴ്ച്ച , കോവിഡ് പരിശോധന ഫലം വൈകുന്നു ; രോഗലക്ഷണമുള്ളവർ ആശങ്കയിൽ

കോഴിക്കോട് : കോവിഡ് രോഗം തിരിച്ചറിയാനുള്ള ആർ ടി പി സി ആർ പരിശോധന ഫലം വൈകുന്നു.  കോഴിക്കോട് ജില്ലയിൽ രോഗലക്ഷണമുള്ള നൂറുകണക്കിന് ആളുകൾ ആശങ്കയിൽ. വളയത്ത് പരിശോധന ഫലം കാത്തിരുന്ന ഗർഭിണി കുഴഞ്ഞു വീണു. പിന്നീട് സ്വകാര്യ ആശുപത്രിയിൽ നടത്തിയ പരിശോധനയിൽ ഇവർക്ക് കോവിഡ് സ്ഥിരീകരിച്ചു. കോവിഡ് ടെസ്റ്റ് മഹായജ്ഞത്തിൻ്റെ ഭാഗമായി നടത്തിയ ആർ ടി പി സി ആർ പരിശോധന ഫലമാണ് ഒരാഴ്ച്ചയായിട്ടും പൂർണമായും രോഗികൾക്ക് ലഭിക്കാതത്. കോവിഡ് ലക്ഷണങ്ങൾ ഉണ്ടായിട്ടും പരിശോധന റിപ്പോർട്ട് ഇല്ലാതത് […]Read More »

ഏപ്രിൽ 5 : ഓർക്കാം ലോകചരിത്രത്തിൽ കേരളത്തിന്റെ ചുവന്ന പ്രഭാതം

ഏപ്രിൽ 5 – കേരളപ്പിറവിക്കുശേഷം നടന്ന ഒന്നാം നിയമസഭാ തെരഞ്ഞെടുപ്പിൽ കമ്യൂണിസ്റ്റ് പാർട്ടി ഭൂരിപക്ഷം നേടി ഇ എം എസ് മന്ത്രിസഭ അധികാരമേറ്റ സുദിനം. ലോകചരിത്രത്തിൽ അടയാളപ്പെടുത്തപ്പെട്ട മലയാളികളുടെ പ്രബുദ്ധരാഷ്ട്രീയ ചിന്താധാര തുടിക്കുന്ന ചുവന്ന തിയ്യതി. രാജ്യത്ത് ആദ്യമായി തെരഞ്ഞെടുപ്പിലൂടെ കമ്യൂണിസ്റ്റ് പാർട്ടി ഭരണത്തിലെത്തിയത് അന്നാണ് – 1957 ഏപ്രിൽ 5 ന്. നമ്മുടെ നാട് എക്കാലവും കടപ്പാടോടെ ഓർക്കുന്ന വിദ്യാഭ്യാസ – കാർഷിക പരിഷ്ക്കരണ നിയമനിർമാണങ്ങൾക്ക് തുടക്കം കുറിച്ചത് ഇ എം എസ് സർക്ക...Read More »

വികസന ചർച്ചയ്ക്ക് മേൽക്കൈ ; വിവാദ വ്യവസായം പിന്നാമ്പുറത്തേക്ക്

നാടിന്റെയും ജനങ്ങളുടെയും ഭാവിയും വികസന പ്രശ്നങ്ങളുമാണ് ഏത് തെരഞ്ഞെടുപ്പിലും മുഖ്യമായി ചർച്ച ചെയ്യപ്പെടേണ്ടത്. ഏത് മുന്നണിയായാലും പ്രകടന പത്രികകളിൽ മുന്നോട്ടുവെക്കുന്ന വാഗ്ദാനങ്ങൾക്കും പദ്ധതികൾക്കും ഊന്നൽ നൽകുകയും വേണം. പക്ഷേ, ഇപ്രാവശ്യം വികസന വിഷയങ്ങൾ കരുതിക്കൂട്ടി പ്രചാരണത്തിൽനിന്ന് അകറ്റിനിർത്തുകയാണ് യു ഡി എഫും ബി ജെ പിയും. അഞ്ചുകൊല്ലമായി ജനങ്ങൾ അനുഭവിച്ചറിയുന്ന ഭരണനേട്ടങ്ങളെ ഇകഴ്ത്തിക്കാട്ടാനുള്ള ശ്രമം തീരെ ഏശാതായതോടെയാണ് ഈ മറുതന്ത്രം . മാത്രമല്ല, അന്ധമായ രാഷ്ട്രീയവിരോധത്തോടെ മെനഞ്ഞെടുത്ത ...Read More »

ഗോദ്സെ ഭക്തർ രക്തസാക്ഷികളെ നിന്ദിക്കുന്നതിൽ എന്തിരിക്കുന്നു …!

ലോകം കണ്ട സമാധാനവാദികളിൽ ഒന്നാമനായ മഹാത്മാഗാന്ധിയെ വെടിവെച്ചുകൊന്ന നികൃഷ്ടഭീകരൻ വിനായക് നാഥുറാം ഗോദ്സെയെ ആരാധിക്കുന്നവരാണ് സംഘപരിവാറുകാരിൽ ഏറെയും. സാർവദേശീയതലത്തിൽതന്നെ സമുന്നതസ്ഥാനം നൽകി ആദരിക്കുന്ന രക്തസാക്ഷിത്വമാണ് ഗാന്ധിജിയുടേത്. എന്നാൽ, ഈയിടെ മഹാത്മജിയുടെ പ്രതിമയ്ക്കുനേരെ പ്രതീകാത്മകമായി നിറതോക്കുതിർത്ത് പിന്നെയും പകതീർത്ത സംഭവമുണ്ടായി നമ്മുടെ രാജ്യത്ത്…! അതിനു മുതിർന്നത് മറ്റാരുമായിരുന്നില്ല , കേന്ദ്രത്തിൽ വാഴുന്ന നരേന്ദ്രമോദിയുടെ ഉറ്റ അനുയായിരുന്നു. അതേ വികാരവിചാരമുള്ള ആലപ്പുഴയില...Read More »

മുണ്ടയിൽ കോരന്റെ മോനെ അറിയാം, എന്തുകൊണ്ടെന്നാൽ . ..

കേരളത്തെ നയിച്ച എത്ര മുഖ്യമന്ത്രിമാരുടെ അച്ഛന്റെ പേരറിയാം നിങ്ങൾക്ക് … തറവാട്ടു പേരോ … ? പിണറായി വിജയന്റേത് ഒന്ന് – മുണ്ടയിൽ കോരന്റെ മകൻതന്നെ അദ്ദേഹം. പിന്നെ … വേലിക്കകത്ത് ശങ്കരൻ മകൻ അച്യുതാനന്ദൻ . വേറെ ആരുടെ ? ഓർത്തുനോക്കൂ. ഇല്ല , അത് സ്വന്തക്കാർ എന്ന് പറയാവുന്ന അത്ര അടുപ്പമുള്ളവർക്കേ നിശ്ചയമുണ്ടാവൂ. മാലോകർ മുഴുവൻ അറിയാനിടയില്ല. എന്തുകൊണ്ടാണത്… അതിലൊരു മാധ്യമക്കളിയുണ്ട് – വലതുപക്ഷ ആഭിജാത്യത്തിന്റെയും കപട നിഷ്പക്ഷതയുടെയും മേത്തരം മാധ്യമപ്രവർത്തനത്തിന്റെയും...Read More »

മുഖ്യ ഊന്നൽ ദാരിദ്ര്യമകറ്റൽ ; ഒപ്പം ഡിജിറ്റൽ തൊഴിലവസരവും

കോവിഡ് മഹാമാരിക്കാലത്തെ പ്രതിസന്ധി അതിജീവിക്കുന്നതിനുള്ള സാമൂഹികക്ഷേമ പദ്ധതികൾക്ക് മുൻഗണന നൽകുന്നതോടൊപ്പം വിജ്ഞാനസമ്പത്തിലൂന്നിയുള്ള വിപുലമായ ഡിജിറ്റൽ തൊഴിലവസരങ്ങൾ വാഗ്ദാനം ചെയ്യുന്നതുമാണ് സംസ്ഥാന ബജറ്റ് 2021- 22. സാമ്പത്തിക പ്രയാസങ്ങളും ശാരീരിക അവശതകളുംമൂലം കഷ്ടപ്പെടുന്ന ആളുകളെ തുണയ്ക്കുന്ന ക്ഷേമപെൻഷൻ വർധനയും, തൊഴിലുറപ്പുമുൾപ്പെടെയുള്ള മേഖലയ്ക്ക് 7000 കോടി രൂപയാണ് വകയിരുത്തിയിട്ടുള്ളത്. സൈബർ യുഗത്തിന്റെ വൻ സാധ്യതകളിലേക്ക് കുതിച്ചുചാടാനുള്ള കേരളത്തിന്റെ സവിശേഷ വിദ്യാഭ്യാസമികവ് ദീർഘദൃഷ്ടിയോടെ ...Read More »

വയോജനസേവനം വീട്ടുപടിക്കലേക്ക് ; രാജ്യത്തിന് വഴികാട്ടി വീണ്ടും കേരളം

വയോജന ക്ഷേമരംഗത്തും രാജ്യത്തിന് വഴികാട്ടിയായി മുന്നേറുകയാണ് കേരളം. മുതിർന്ന പൗരന്മാരുടെ പ്രയാസങ്ങൾ കണ്ടറിഞ്ഞ് ഓരോരുത്തരെയും നെഞ്ചോടുചേർത്ത് സമാശ്വസിപ്പിക്കുകയാണ് എൽ ഡി എഫ് സർക്കാർ. ഓഫീസുകൾ കയറിയിറങ്ങാതെ അത്യാവശ്യ സേവനങ്ങളും മരുന്നുകളും അവരവരുടെ വീട്ടുപടിക്കലേക്ക് എത്തിക്കുന്ന പുതിയ ക്രമീകരണം ഏറെ പ്രശംസനീയമാണ്. ഈ മാസം 15 മുതൽ തന്നെ ഇത് നടപ്പാക്കുമെന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ പത്തിന പരിപാടിയിൽ പ്രഖ്യാപിച്ചിരിക്കുന്നത്. ആദ്യഘട്ടത്തിൽ ക്ഷേമ പെൻഷനുള്ള അപേക്ഷ തയ്യാറാക്കൽ, ലൈഫ് സർട്ടിഫിക്കറ്റ്...Read More »

ഇരമ്പിയാർക്കുന്ന കർഷകരോഷം: മോഡിവാഴ്ചയുടെ അടിത്തറയിളകുന്നു

രാജ്യത്തെ തീറ്റിപ്പോറ്റാൻ പാടുപെടുന്ന കർഷകലക്ഷങ്ങൾ പുതുവർഷപ്പുലരിയിലും പ്രക്ഷോഭരംഗത്താണ് . തലസ്ഥാന നഗരിയായ ഡെൽഹി വളഞ്ഞ് ക്രൂരപീഡനങ്ങളെയും കൊടുംതണുപ്പിനെയും അതിജീവിച്ച് സമരപഥങ്ങളിൽ സധൈര്യം ഉറച്ചുനിൽക്കുന്ന കൃഷിക്കാരോട് അങ്ങേയറ്റം നിർദയമായാണ് കേന്ദ്രസർക്കാർ പെരുമാറുന്നത്. ഒരു മാസത്തിനിടെ നാല്പതോളം പോരാളികളുടെ ജീവനപഹരിച്ചിട്ടും ചോരക്കൊതി തീരാതെ അവരെ അടിച്ചൊതുക്കാൻ ഒരുമ്പെട്ട ഭരണകൂടധിക്കാരം തുടരുന്നത് അങ്ങേയറ്റം കടുംകൈയാണ്. ലോകത്തിനുതന്നെ മാതൃകയായ ഒരു ജനാധിപത്യ സംവിധാനത്തിൽ ഇതിനിയും പൊറുപ്പിച്ചുക...Read More »

എസ് എഫ് ഐ @ 50 : ഓർമകൾ തിരയൊടുങ്ങാതെ 

കോഴിക്കോട് : എസ് എഫ് ഐ എന്ന വിദ്യാർത്ഥി പ്രസ്ഥാനം 50തിൻ്റെ നിറവിൽ എത്തുമ്പോൾ മുൻ എസ് എഫ് ഐ നേതാവും ദേശാഭിമാനി എഡിറ്ററുമായ കെ.വി കുഞ്ഞിരാമൻ ഓർമകൾ പങ്കുവെക്കുന്നു. “ഓർമകൾ തിരയൊടുങ്ങാതെ എസ് എഫ് ഐ @ 50 “. പഠിച്ചും പൊരുതിയും അര നൂറ്റാണ്ട് … നമ്മുടെ രാജ്യത്തെ വിദ്യാർത്ഥിമുന്നേറ്റത്തിന് അനുപമമായ ഇതിഹാസമാനങ്ങൾ രചിച്ച സംഘടന. കണ്ണൂർ മുതൽ ഡെൽഹി ജെ എൻ യു വരെയുള്ള സർവകലാശാലകളിൽ സമഭാവനയുടെ വിജയക്കൊടി പാറിച്ച പോർവീര്യത്തിന്റെ മറുവാക്ക് […]Read More »

More News in exclusive