health

സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി

കൊല്ലം: കൊല്ലത്ത് നിരീക്ഷണത്തില്‍ ഇരിക്കെ മരിച്ച യുവാവിന് കൊവിഡ് സ്ഥിരീകരിച്ചു. ഇന്ന് രാവിലെ മരിച്ച കൊല്ലംതേവലപ്പുറം സ്വദേശി മനോജിനാണ് കൊവിഡ് സ്ഥിരീകരിച്ചത്. അഞ്ചുദിവസം മുമ്പാണ് മനോജ് ദുബായില്‍ നിന്നെത്തിയത്. തുടര്‍ന്ന് നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു മനോജ്. ട്രൂവിഷന്‍ ന്യൂസ്‌ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ക്ലിക്ക് ചെയ്യുക ഇയാള്‍ക്കൊപ്പം നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന സുഹൃത്തിനെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

Read More »

കൊവിഡ് 19; കൂടുതല്‍ ആളുകളും മരിച്ചത് ശ്വാസതടസം നേരിട്ട്

കൊല്ലം: ശ്വാസതടസം മൂലമുള്ള മരണങ്ങളാണ് കൊവിഡ് 19 ല്‍ സംഭവിച്ചതെന്ന് സംസ്ഥാനത്തെ ഡെത്ത് ഓഡിറ്റ് റിപ്പോര്‍ട്ട്. രക്തത്തിലെ ഓക്സിജന്‍റെ അളവ് കുറയുമ്പോള്‍ ഉണ്ടാകുന്ന അത്യാഹിതം ഒഴിവാക്കാൻ പരിശോധനയ്ക്കുള്ള പൾസ് ഓക്സിമീറ്റര്‍ ആശുപത്രികളിലും സ്രവം എടുക്കുന്ന സ്ഥലങ്ങളിലുമടക്കം കൂടുതല്‍ ഇടങ്ങളിൽ ലഭ്യമാക്കണമെന്ന് ശുപാര്‍ശയുമുണ്ട്. മരിച്ച 86 ശതമാനം പേരിലും കാന്‍സര്‍ അടക്കം മറ്റ് അസുഖങ്ങൾ ഉണ്ടായിരുന്നുവെന്നും റിപ്പോര്‍ട്ട് പറയുന്നു. 21 പേരുടെ മരണത്തിലാണ് ആരോഗ്യ വകുപ്പ് പഠനം നടത്തിയത്. ഇതില്‍ 14പേര്‍ ഇതര സം...

Read More »

വയനാട്ടിൽ അതിർത്തി ചെക് പോസ്റ്റുകളിൽ കൂടുതൽ സ്രവസാംപിൾ ശേഖരിക്കാൻ സൗകര്യം സജ്ജമാക്കും

വയനാട്: വയനാട്ടിലെ കൂടുതൽ അതിർത്തി ചെക്ക് പോസ്റ്റുകളിൽ കൊവിഡ് സ്രവ സാംപിൾ ശേഖരിക്കാൻ സൗകര്യം സജ്ജമാക്കും. കൊവിഡ് ജാഗ്രതാ സൈറ്റിൽ രജിസ്റ്റർ ചെയ്യാതെ വരുന്നവർക്ക് സജിസ്ട്രേഷനുള്ള സൗകര്യവും അതിർത്തിയൽ ഏർപ്പെടുത്തും. സംസ്ഥാനത്തേക്ക് പാസ് മുഖേന യാത്രക്കാരെ പ്രവേശിപ്പിച്ചിരുന്ന സമയത്ത് മുത്തങ്ങയിലെ കൊവിഡ് ഫെസിലിറ്റേഷൻ സെന്‍റ‍‍റിൽ പ്രതിദിനം 500 പേർക്കുള്ള സൗകര്യമാണുണ്ടായിരുന്നത്. അന്തർസംസ്ഥാന യാത്രക്ക് പാസ് വേണ്ടെന്ന് ആയതോടെ ദിവസവും രണ്ടായിരത്തോളം പേരാണ് മുത്തങ്ങ ഫെസിലിറ്റേഷൻ സെന്‍ററിലെത്തുന്നത്. ട്...

Read More »

പാലക്കാട് ജില്ലയിൽ മൂന്ന്‌ വയസുകാരൻ ഉൾപ്പെടെ എട്ട് പേർക്ക് കൊവിഡ്

പാലക്കാട്: പാലക്കാട് ജില്ലയിൽ ഇന്ന് മൂന്ന്‌ വയസുകാരൻ ഉൾപ്പെടെ എട്ട് പേർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. ഇതിൽ ഒരാൾ മലപ്പുറം ജില്ലയിൽ ചികിത്സയിലാണ്. ജില്ലയിൽ ഇന്ന് 33 പേർക്ക് രോഗമുക്തിയുള്ളതായും അധികൃതർ അറിയിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ ഇതര സംസ്ഥാനങ്ങളിൽ നിന്നും വിദേശത്തുനിന്നും വന്നവരുടെ കണക്ക് ചെന്നൈയിൽ നിന്നും വന്ന തിരുമിറ്റക്കോട് സ്വദേശി (35 വയസുള്ള സ്ത്രീ),കഞ്ചിക്കോട് സ്വദേശികളായ രണ്ടുപേർ (31 വയസുള്ള സ്ത്രീ, 34 വയസുള്ള പുരുഷൻ),തിരുവേഗപ്പുറ സ്വദേശി (മൂന...

Read More »

തലസ്ഥാനത്ത് സ്വകാര്യ ആശുപത്രിയിലെ ജീവനക്കാര്‍ക്ക് കോവിഡ്

തിരുവനന്തപുരം: തിരുവനന്തപുരം കൊവിഡ് സ്ഥിരീകരിച്ചവരിൽ സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരും. ആറ്റുകാൽ സ്വകാര്യ ആശുപത്രിയിലെ ഫാർമസിസ്റ്റ്, നഴ്‌സ് എന്നിവർക്കാണ് കൊവിഡ് രോഗം സ്ഥിരീകരിച്ചത്. മണക്കാട് സ്വദേശിനിയായ 22കാരിക്കും ചെമ്പഴന്തി സ്വദേശിനിയായ 29കാരിക്കുമാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് സമ്പർക്കത്തിലൂടെ കൊവിഡ് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം കുത്തനെ ഉയർന്നത് ആശങ്കയായതിന് പിന്നാലെയാണിത്. ട്രൂവിഷന്‍ ന്യൂസ്‌ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ക്ലിക്ക് ചെയ്യുക തലസ്ഥാനത്ത് കൂടുതൽ നിയന്ത്രണങ്ങൾ ആവശ്യമാകി ...

Read More »

കായംകുളത്ത് പച്ചക്കറി വ്യാപാരിയുടെ വീട്ടില്‍ ഒരാള്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു

ആലപ്പുഴ: കായംകുളത്ത് പച്ചക്കറി വ്യാപാരിയുടെ വീട്ടില്‍ ഒരാള്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ഇതോടെ ഈ കുടുംബത്തിലെ കൊവിഡ് ബാധിതരുടെ എണ്ണം പതിനേഴായി. ആലപ്പുഴ ജില്ലയില്‍ ഇന്ന് 15 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. വിദേശത്ത് നിന്നെത്തിയ ഏഴ് പേര്‍ക്കും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നെത്തിയ ഏഴ് പേര്‍ക്കും സമ്പര്‍ക്കത്തിലൂടെ ഒരാള്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ, ജില്ലയില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 206 ആയി. ട്രൂവിഷന്‍ ന്യൂസ്‌ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ക്ലിക്ക് ചെയ്യുക ഹൈദരാബാദില്‍ നിന്നും 30/6ന്  വിമാനത്...

Read More »

കാസര്‍കോട് ഉറവിടം അറിയാത്ത രോഗികൾ ; കർണാടക അതിര്‍ത്തിയില്‍ അതീവജാഗ്രത

കാസര്‍ഗോഡ്‌: ഉറവിടം അറിയാത്ത രോഗികൾ കൂടന്നതിൽ കാസര്‍കോട് ആശങ്ക കനക്കുന്നു.  രോഗികളുടെ എണ്ണം കൂടുന്നത് സമൂഹം വ്യാപന സാധ്യതയാണ്. അത് ഗൗരവത്തോടെയാണ് കാണുന്നതെന്ന് മന്ത്രി ഇ ചന്ദ്രശേഖരൻ പറഞ്ഞു. കാസര്‍കോട് കര്‍ണാടക അതിര്‍ത്തിയിൽ ജാഗ്രതയും നിയന്ത്രണവും ശക്തമാക്കാനും മന്ത്രിയുടെ നേതൃത്വത്തിൽ ചേര്‍ന്ന ഉന്നതതല യോഗം തീരുമാനമെടുത്തു. സമ്പർക്കം വഴി രോഗങ്ങൾ ഉണ്ടായവരിൽ അധികവും കർണാടകയിൽ പോയവരാണ്. ദിവസേന അതിർത്തി കടന്നു പോകുന്നത് നിയന്ത്രിക്കും. ട്രൂവിഷന്‍ ന്യൂസ്‌ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ക്ലിക്ക് ചെയ്യുക ...

Read More »

കാസര്‍ഗോഡ്‌ സമ്പര്‍ക്കത്തിലൂടെ കൊവിഡ് നിരക്ക് ഉയര്‍ന്നു;ജില്ല കടുത്ത നിയന്ത്രണങ്ങളിലേക്ക്

കാസര്‍കോട്:  കൊവിഡ് രോഗികളുടെ നിരക്ക് ഉയരുന്നതിൽ കാസര്‍കോട്ട് ആശങ്ക. സമ്പര്‍ക്കത്തിലൂടെ രോഗ ബാധിതരായവരുടെ എണ്ണം കൂടുന്ന സാഹചര്യത്തിൽ കടുത്ത നിയന്ത്രണങ്ങളിലേക്ക് കടക്കാൻ ജില്ലാ ഭരണകൂടവും ആരോഗ്യ വകുപ്പ് അധികൃതരും നിര്‍ബന്ധിതരായേക്കും. ട്രൂവിഷന്‍ ന്യൂസ്‌ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ക്ലിക്ക് ചെയ്യുക സമ്പർക്കത്തിലൂടെ രോഗം സ്വീകരിച്ചവരുടെ എണ്ണം കൂടുന്ന സാഹചര്യത്തിൽ ഇന്നുമുതൽ  കാസർകോട് കൂടുതൽ നിയന്ത്രണങ്ങൾ  വന്നേക്കും. അതിർത്തി ഗ്രാമങ്ങളിൽ നിന്നും ജോലിക്കായി കർണാടകയിലേക്ക് പോകാൻ നൽകിയ പാസ് ഇന്നുമുതൽ ന...

Read More »

നിരീക്ഷണത്തിലിരിക്കെ നാട്ടിലേക്ക് മടങ്ങിയ യുവാവിനെ യാത്രകിടയില്‍ പിടികൂടി

പാലക്കാട്‌: പാലക്കാട് കൊവിഡ് സ്ഥിരീകരിച്ച കണ്ണൂർ സ്വദേശി നിരീക്ഷണത്തിലിരിക്കെ നാട്ടിലേക്ക് മടങ്ങി. സുഹൃത്തിന്‍റെ വീട്ടിൽ നിരീക്ഷണത്തിലിരിക്കെ മടങ്ങിയ കണ്ണൂർ സ്വദേശിയെ കോഴിക്കോട് കൊയിലാണ്ടിയിൽ വെച്ച് പൊലീസ് പിടികൂടി കെഎസ്ആർടിസി ബസ്സിൽ യാത്ര ചെയ്യുന്നതിനിടെയാണ് ഇയാളെ കണ്ടെത്തിയത്. പാലക്കാട് തൃത്താല പൊലീസ് ഇയാൾക്കെതിരെയും സുഹൃത്തിനെതിരെയും കേസെടുത്തു ജൂൺ 23ന് സുഹൃത്തുക്കൾക്കൊപ്പം മധുരയിൽ നിന്നെത്തിയതാണ് കണ്ണൂർ സ്വദേശി. ഇയാളോടൊപ്പം വന്ന പാലക്കാട് തൃത്താലയിലെ സുഹൃത്തിന്‍റെ വീട്ടിൽ നിരീക്ഷണത്തിൽ ...

Read More »

എറണാകുളം കര്‍ശന നിയന്ത്രണത്തിലേക്ക്;ഉറവിടമറിയാത്ത ആറ് രോഗികള്‍ കൂടി

കൊച്ചി:  ഉറവിടമറിയാത്ത കൊവിഡ് രോഗികളുടെ എണ്ണം വർദ്ധിച്ചതോടെ കർശന നിയന്ത്രണങ്ങൾക്ക് നീക്കം തുടങ്ങി. ഈ സ്ഥിതി തുടർന്നാൽ നഗരത്തിൽ ട്രിപ്പിൾ ലോക്ക്ഡൗൺ ഏർപ്പെടുത്തേണ്ടി വരുമെന്ന് സിറ്റി പൊലീസ് കമ്മീഷണർ അറിയിച്ചു. ഉറവിടം അറിയാത്ത ആറ് പേർക്കാണ് ഇന്നലെ സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത്. എറണാകുളം ജില്ലയിൽ 13 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതിൽ ആറ് പേർക്ക് എങ്ങനെ രോഗം വന്നുവെന്ന് വ്യക്തമല്ല. ട്രൂവിഷന്‍ ന്യൂസ്‌ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ക്ലിക്ക് ചെയ്യുക പറവൂരിലെ സെമിനാരി വിദ്യാർത്ഥി , വെണ്ണല സ്വദ...

Read More »

More News in health