keralam

കരമനയാറിലേക്ക് ചാടിയ പതിനേഴ് വയസ്സുകാരൻ മരിച്ചു ; ഒപ്പം ചാടിയ പെൺകുട്ടിയെ രക്ഷപ്പെടുത്തി

തിരുവനന്തപുരം:  തിരുവനന്തപുരം അരുവിക്കര കരമനയാറിലേക്ക് ചാടിയ പതിനേഴ് വയസ്സുകാരൻ മരിച്ചു.ഒപ്പം ചാടിയ പെണ്‍കുട്ടിയെ രക്ഷപ്പെടുത്തി. പ്ലസ്ടു വിദ്യാർത്ഥികളായ ശബരിനാഥും ഒരു പെൺകുട്ടിയും  ഇന്ന് രാവിലെ ആറ് മണിയോടെയാണ് ആറ്റിലേക്ക് ചാടിയത്. വിവരമറിഞ്ഞ് ഓടിയെത്തിയ പെൺകുട്ടിയെ സഹോദരൻ രക്ഷപ്പെടുത്തി ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് മണിക്കൂറുകളോളം നടത്തിയ തിരച്ചിലിനൊടുവിൽ ശബരിനാഥിന്‍റെ മൃതദേഹം കണ്ടെതുകയായിരുന്നു. ശബരിനാഥും പെൺകുട്ടിയും തമ്മിലുള്ള സൗഹൃദം ബന്ധുക്കൾ എതിർത്തതിനെ തുടർന്നാണ് ഇരുവരും  ആത്മഹത്യയ്ക...

Read More »

റംസി ആത്മഹത്യ ചെയ്ത കേസ്; ഹാരിസ് കോടതിയിൽ ജാമ്യാപേക്ഷ നൽകി

കൊല്ലം : കൊട്ടിയത്തെ റംസി ആത്മഹത്യ ചെയ്ത കേസില്‍ റിമാന്റിൽ കഴിയുന്ന പ്രതി ഹാരിസ്, ജാമ്യത്തിനായി കോടതിയെ സമീപിച്ചു. ഹാരിസിന്റെ കുടുംബാംഗങ്ങളുടെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന ക്രൈംബ്രാഞ്ച്  അപ്പീലില്‍ ഹൈക്കോടതി നോട്ടീസ് അയച്ചു. റംസി ആത്മഹത്യ കേസില്‍ അറസ്റ്റിലായ ഏകപ്രതിയാണ് ഹാരിസ്. വിവാഹവാഗ്ദാനം നല്‍കിയ ശേഷം വിവാഹത്തില്‍ നിന്ന് ഹാരിസ് പിന്‍മാറിയതോടൊണ് റംസി ആത്മഹത്യ ചെയ്തത്. അറസ്റ്റിനു ശേഷം ജാമ്യം നിഷേധിക്കപ്പെട്ട ഹാരിസ് ഏതാണ്ട് ഒരു മാസത്തിലേറെയായി റിമാന്റിലാണ്. റിമാന്‍ഡ് കാലാവധി അവസാനിക്കുന്...

Read More »

സംസ്ഥാനത്ത് ഇന്ന് (24/10/2020) 7084 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ

സംസ്ഥാനത്ത് ഇന്ന് (24/10/2020) 7084 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ . 939 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. എറണാകുളം 894, തൃശൂര്‍ 1070, തിരുവനന്തപുരം 751, കോഴിക്കോട് 738, കൊല്ലം 730, മലപ്പുറം 688, ആലപ്പുഴ 693, കോട്ടയം 391, പാലക്കാട് 179, കണ്ണൂര്‍ 326, പത്തനംതിട്ട 278, ഇടുക്കി 87, കാസര്‍ഗോഡ് 186, വയനാട് 73 എന്നിങ്ങനേയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. 67 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. എറണാകുളം 17, തിരുവനന്തപുരം, കണ്ണൂര്‍ […]

Read More »

സംസ്ഥാനത്ത് ഇന്ന് കഴിഞ്ഞ 24 മണിക്കൂറിനിടെ പരിശോധിച്ചത് 67,593 സാമ്പിളുകള്‍

സംസ്ഥാനത്ത് ഇന്ന് കഴിഞ്ഞ 24 മണിക്കൂറിനിടെ പരിശോധിച്ചത് 67,593 സാമ്പിളുകള്‍ . റുട്ടീന്‍ സാമ്പിള്‍, എയര്‍പോര്‍ട്ട് സര്‍വയിലന്‍സ്, പൂള്‍ഡ് സെന്റിനല്‍, സിബി നാറ്റ്, ട്രൂനാറ്റ്, സിഎല്‍ഐഎ, ആന്റിജന്‍ അസ്സെ എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 42,80,204 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. അതേസമയം സംസ്ഥാനത്ത് ഇന്ന് 8253 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1170, തൃശൂര്‍ 1086, തിരുവനന്തപുരം 909, കോഴിക്കോട് 770, കൊല്ലം 737, മലപ്പുറം 719, ആലപ്പുഴ 706, കോട്ടയം 458, പാലക്കാട് 457, കണ്ണൂര്‍ […]

Read More »

സംസ്ഥാനത്ത് ഇന്ന് 8253 പേര്‍ക്ക് കോവിഡ്-19 – ജില്ല തിരിച്ചുള്ള വിശദ വിവരങ്ങള്‍

സംസ്ഥാനത്ത് ഇന്ന് 8253 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1170, തൃശൂര്‍ 1086, തിരുവനന്തപുരം 909, കോഴിക്കോട് 770, കൊല്ലം 737, മലപ്പുറം 719, ആലപ്പുഴ 706, കോട്ടയം 458, പാലക്കാട് 457, കണ്ണൂര്‍ 430, പത്തനംതിട്ട 331, ഇടുക്കി 201, കാസര്‍ഗോഡ് 200, വയനാട് 79 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. 25 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. തിരുവനന്തപുരം ധനുവച്ചപുരം സ്വദേശി സുന്ദര്‍ രാജ് (75), കരമന സ്വദേശിനി നിര്‍മ്മല […]

Read More »

കൂട്ട കോപ്പിയടി ; ഇന്നലെ നടന്ന ബി ടെക് പരീക്ഷ റദ്ദാക്കി.

തിരുവനന്തപുരം : കൂട്ട കോപ്പിയടി കണ്ടെത്തിയതിനെ തുടര്‍ന്ന് ഇന്നലെ നടന്ന ബി ടെക് പരീക്ഷ റദ്ദാക്കി. അഞ്ച് കോളജുകളിലാണ് ക്രമക്കേട് കണ്ടെത്തിയത്. പരീക്ഷ ഹാളിൽ രഹസ്യമായി മൊബൈൽ വഴിയാണ് കോപ്പിയടി നടത്തിയത്. ബി ടെക് മൂന്നാം സെമസ്റ്റര്‍ കണക്ക് സപ്ലിമെന്‍ററി പരീക്ഷയിലാണ് ക്രമക്കേട് കണ്ടെത്തിയത്. വാട്സ്ആപ്പ് ഗ്രൂപ്പ്‌ വഴി ഉത്തരം കൈമാറുകയായിരുന്നു. ഇൻവിജിലേറ്റർമാർ ശാരീരിക അകലം പാലിച്ചത് മറയാക്കി.

Read More »

ഉള്ളിക്ക് പിന്നാലെ ഉരുളക്കിഴങ്ങിനും വില കൂടുന്നു

തിരുവനന്തപുരം : ഉള്ളിക്ക് പിന്നാലെ ഉരുളക്കിഴങ്ങിനും വില കൂടുന്നു. സവാളയ്‌ക്കൊപ്പം ഉരുളക്കിഴങ്ങിന്റേയും വില കുത്തനെ വര്‍ധിക്കുന്ന സാഹചര്യമാണ് ഉണ്ടായിരിക്കുന്നത്. സവാള വില കിലോയ്ക്ക് 70 എന്ന തോതിലെത്തിയപ്പോള്‍ ഉരുളക്കിഴങ്ങിന് 40-50 തോതിലാണ് വില വരുന്നത്. ഒരാഴ്ച മുമ്പ് വരെ ഉരുളക്കിഴങ്ങിന് വില 25-35 തോതിലായിരുന്നു. ഇതാണ് ഒറ്റയടിക്ക് ഉയര്‍ന്ന് 40-50ലെത്തി നില്‍ക്കുന്നത്.

Read More »

വാളയാർ ചെല്ലങ്കാവിലേക്ക് വിഷമദ്യമെത്തിച്ചത് കോൺഗ്രസാണെന്ന ആരോപണവുമായി സിപിഐഎം.

വാളയാർ ചെല്ലങ്കാവിലേക്ക് വിഷമദ്യമെത്തിച്ചത് കോൺഗ്രസാണെന്ന ആരോപണവുമായി സിപിഐഎം. കെ. വി വിജയദാസ് എംഎൽഎയാണ് ആരോപണവുമായി രംഗത്തെത്തിയത്. സംഭവത്തിൽ സമഗ്രാന്വേഷണം ആവശ്യപ്പെട്ട് സിപിഐഎം പ്രത്യക്ഷ സമരവുമായി രംഗത്തെത്തിയിട്ടുണ്ട്. ചെല്ലങ്കാവ് കോൺഗ്രസ് ഭൂരിപക്ഷ പ്രദേശമെന്നാണ് സിപിഐഎം നേതാക്കൾ പറയുന്നത്. ഇവിടെ എന്ത് സംഭവിച്ചാലും കോൺഗ്രസ് അറിയും. കോൺഗ്രസ് പുതുശേരി മണ്ഡലം മുൻ പ്രസിഡന്റ് ഗിരീഷാണ് മരിച്ച ശിവന് വിഷമദ്യമെത്തിച്ചതെന്നാണ് കെ. വി വിജയദാസ് എംഎൽഎയുടെ ആരോപണം. പൊലീസിന് വിഷയങ്ങൾ അറിയാമെന്നും അടിയന്തര...

Read More »

മുഖ്യമന്ത്രിയെ രക്ഷിക്കാന്‍ ശ്രമം; ലൈഫ് അഴിമതി കേസെന്ന് പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം: സി ബി ഐ സംസ്ഥാനത്ത്  കേസ് എടുക്കുന്നത് വിലക്കാനുള്ള തീരുമാനം അധാര്‍മികമെന്നും ലൈഫ് പദ്ധതിയുമായി ബന്ധപ്പെട്ട കേസ് മുഖ്യമന്ത്രിയിലേക്ക് എത്തുന്നു എന്നു കണ്ടതിനെ തുടര്‍ന്ന് മുഖ്യമന്ത്രിയെ രക്ഷിക്കാന്‍ വേണ്ടിയാണ് സി ബി ഐ യെ വിലക്കാന്‍ തീരുമാനം എടുത്തിരിക്കുന്നതെന്നും ചെന്നിത്തല. രാഷ്ട്രീയ പ്രേരിതമായ കേസുകളിലാണ് മറ്റ് സംസ്ഥാനങ്ങളിൽ സിബിഐയെ വിലക്കുന്നത്. എന്നാൽ ലൈഫ് അഴിമതിക്കേസാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. മുഖ്യമന്ത്രി തന്നെയാണ് പ്രധാനമന്ത്രിക്ക് കത്തെഴുതി സ്വർണ്ണക്കടത്തടമുള്ള കേ...

Read More »

സംസ്ഥാനത്ത് സിബിഐയെ വിലക്കുന്നത് സംസ്ഥാന സര്‍ക്കാരിന്റെ പരിഗണനയിൽ.

തിരുവനന്തപുരം : സംസ്ഥാനത്ത് സിബിഐയെ വിലക്കുന്നത് സംസ്ഥാന സര്‍ക്കാരിന്റെ പരിഗണനയിൽ.. സർക്കാരിന്റെ മുൻകൂർ അനുമതിയില്ലാതെ സിബിഐ കേസ് എറ്റെടുക്കുന്നത് വിലക്കുന്ന നിയമ നിർമാണമാണ് സർക്കാരിന്റെ പരിഗണനയിലുള്ളത്. രാഷ്ട്രീയ ആയുധമായി സിബിഐ മാറുന്നുവെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഇതിന്റെ സാധ്യത വിശദീകരിച്ച് നിയമമന്ത്രി എ. കെ ബാലൻ രംഗത്തെത്തി. സിബിഐയുടെ അധികാര പരിധിയെ ചോദ്യം ചെയ്തിട്ടില്ലെന്ന് നിയമ മന്ത്രി പറഞ്ഞു. സിബിഐ അന്വേഷണത്തിലുള്ള കേന്ദ്രസർക്കാർ ഇടപെടലിനെയാണ് എതിർക്കുന്നത്. സർക്കാരിന്...

Read More »

More News in keralam