ജനകീയ നേതാവിനെ നിർത്തി കുറ്റ്യാടി തിരിച്ച് പിടിക്കാൻ എൽഡിഎഫ്; കെ.പി കുഞ്ഞമ്മദ് കുട്ടി സ്ഥാനാർത്ഥിയായേക്കും

കുറ്റ്യാടി : നിയമസഭാ തെരഞ്ഞെടുപ്പിൽ സ്ഥാനാർഥി ചർച്ചകൾ സജീവമായിരിക്കേ കുറ്റ്യാടി മണ്ഡലം തിരിച്ചു പിടിക്കാൻ ജനകീയ നേതാവിനെ ഇറക്കാൻ സിപിഐഎമ്മിൽ ധാരണ. കഴിഞ്ഞ തവണ മുസ്ലീംലീഗിന്റെ പാറക്കൽ അബ്ദുള്ളയോട് തോറ്റ കുറ്റ്യാടി എന്ത് വിലകൊടുത്തും തിരിച്ച് പിടിക്കുക എന്ന ലക്ഷ്യത്തോടെ മികച്ച പോരാട്ടത്തിനാണ് സി.പി.എം നേതൃത്വം നൽകുക. ഇതിനാണ് മികച്ച പെരുമാറ്റവും ലാളിത്വവും കൊണ്ട് ജനകീയ നേതാവായി അറിയപ്പെടുന്ന കുഞ്ഞമ്മദ് കുട്ടി മാസ്റ്ററുടെ കുറ്റ്യാടിയിലുള്ള വ്യക്തിബന്ധം വിജയ സാധ്യത ഉറപ്പിക്കാമെന്ന പ്രതീക്ഷയും സി.പി...Read More »

ചുരം റോഡിൽ മുളവട്ടത്ത് വാഹനപകടം

കുറ്റ്യാടി : ചുരം റോഡിൽ മുളവട്ടത്ത് വാഹനപകടം. ഇന്ന് രാവിലെയായിരുന്നു അപകടം. കേടായി ഇടിച്ചു നിന്ന ലോറിക്ക് പിന്നിൽ മറ്റൊരു ലോറി വന്ന്‍ ഇടിക്കുകയായിരുന്നു. ഇടിച്ച ലോറിക്കുള്ളിൽ കുടുങ്ങിയ ഡ്രൈവറെ ഫയർഫോയ്സും പോലിസും നാട്ടുകാരും ചേർന്ന് രക്ഷപെടുത്തി. ചുരം റോഡിൽ വൻ ഗതാഗതക്കുരുക്ക് അനുഭവപെട്ടു. The post ചുരം റോഡിൽ മുളവട്ടത്ത് വാഹനപകടം appeared first on Kuttiadinews.Read More »

വിത്തുതേങ്ങ സംഭരണത്തിൽ കച്ചവടലോബി പിടിമുറുക്കുന്നു

കുറ്റ്യാടി: വിത്തുനാളികേര സംഭരണത്തിൽ യഥാർഥകർഷകരെ തഴഞ്ഞ് ഇടനിലക്കാരായി കച്ചവടലോബി പിടിമുറുക്കുന്നുവെന്നാക്ഷേപം. അഞ്ച് ഏക്കർ കണക്കിന് വിസ്തൃതിയുള്ള തെങ്ങിൻതോപ്പുകൾ പാട്ടത്തിനെടുത്തും മറ്റുമാണ് വിത്തുതേങ്ങ സംഭരണം അട്ടമിറിക്കുന്ന നടപടി. സംഭരണത്തിന് ആവശ്യമായ ജീവനക്കാരില്ലാത്ത തക്കം മുതലെടുത്താണ് കച്ചവട ലോബിയുടെ ഈ നീക്കം. ഇത്തരമൊരു നടപടിക്ക് ഒരു ജീവനക്കാരൻ ഒത്താശ ചെയ്തുവെന്ന ആരോപണവും കർഷകർ ഉന്നയിക്കുന്നു. സമീപകാലത്തൊന്നുമില്ലാത്ത ബൃഹത്തായ സംഭരണമാണ് നടപ്പുവർഷം നടക്കുന്നത്. കൃഷി വകുപ്പും നാളീകേരവികസന...Read More »

കരിയാത്തുംപാറയിൽ സന്ദർശകർക്ക് താത്‌കാലിക വിലക്ക്

കുറ്റ്യാടി : കരിയാത്തുംപാറ വിനോദസഞ്ചാര മേഖലയിലെ പാറക്കടവിൽ വിനോദസഞ്ചാരികളുടെ പ്രവേശനം താത്‌കാലികമായി നിർത്തിവെക്കാൻ തീരുമാനിച്ചു. പഞ്ചായത്തിൽ ചേർന്ന ജനപ്രതിനിധികളുടെയും രാഷ്ട്രീയ പ്പാർട്ടികളുടെയും വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടെയും യോഗത്തിലാണ് തീരുമാനം. അപകടം പതിവായ മേഖലയിൽ കഴിഞ്ഞ ഒന്നര വർഷത്തിനിടെ ഒമ്പതുപേർ മുങ്ങിമരിച്ചിട്ടുണ്ട്. കഴിഞ്ഞ ആഴ്ച അപകടത്തിൽപ്പെട്ട നാലുപേരെ നാട്ടുകാർ രക്ഷപ്പെടുത്തുകയായിരുന്നു. ആഴം കൂടുതൽ ഇല്ലെന്ന ധാരണയിൽ സഞ്ചാരികൾ കുളിക്കാൻ ഇറങ്ങുമ്പോൾ കടവിലെ അഗാധഗർത്തത്തിൽ വീണാണ് മിക്...Read More »

കേരളീയ പൊതു ജീവിതത്തിൽ മറ്റാർക്കും നേടിയെടുക്കാൻ കഴിയാത്ത സ്ഥാനം വെട്ടിപ്പിടിച്ച ആളാണ് കെഎം മാണി പി എ നൗഷാദ്

കുറ്റ്യാടി: കേരളീയ പൊതു ജീവിതത്തിൽ മറ്റാർക്കും നേടിയെടുക്കാൻ കഴിയാത്ത സ്ഥാനം വെട്ടിപ്പിടിച്ച ആളാണ് കെഎം മാണി എന്ന് കവി പി എ നൗഷാദ് പറഞ്ഞു. കുറ്റ്യാടി വ്യാപാരഭവനിൽ കെഎം മാണി ഫൗണ്ടേഷൻ സംഘടിപ്പിച്ച കെഎം മാണി സ്മൃതി സംഗമം പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്കാര വേദി ജില്ലാ പ്രസിഡണ്ട് വടയക്കണ്ടി നാരായണൻ അധ്യക്ഷം വഹിച്ചു. കേരള കോൺഗ്രസ് (എം) സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. മുഹമ്മദ് ഇഖ്ബാൽ കെഎം മാണി അനുസ്മരണ പ്രഭാഷണം നടത്തി. […] The post കേരളീയ പൊതു ജീവിതത്തിൽ മറ്റാർക്കും ന...Read More »

ഉദ്യോഗാർത്ഥികൾക്ക് പരിശീലനം തുടങ്ങി

നരിപ്പറ്റ: സാമൂഹ്യ വിഹാരകേന്ദ്രം ഗ്രന്ഥശാല, നരിപ്പറ്റ പി.എസ്.സി പരീക്ഷയെഴുതുന്ന ഉദ്യോഗാർത്ഥികൾക്കായി പരിശീലനം തുടങ്ങി. എസ്.എസ്.എസ്.എൽ.സി.യോഗ്യതയുള്ള വിവിധ തസ്തികയിലേക്കുള്ള പ്രിലിമിനറി പരീക്ഷയ്ക്കുള്ള തീവ്രപരിശീലനമാണ് ആരംഭിച്ചത്.ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ബാബു കാട്ടാളി ഉദ്ഘാടനം ചെയ്തു. അഖിലേന്ദ്രൻ നരിപ്പറ്റ അധ്യക്ഷനായി.അനീഷ്.ഒ, രജിൽ കാര പറമ്പൻ, വി.കെ.ആദർശ് സംസാരിച്ചു. വിപിൻദാസ് പരിശീലനത്തിന് നേതൃത്വം നൽകി. പടം.. സാമൂഹ്യ വിഹാരകേന്ദ്രം ഗ്രന്ഥശാല സംഘടിപ്പിച്ച പി.എസ്.സി.പരീക്ഷയെഴുതുന്ന ഉദ്യോഗാർത...Read More »

ഇന്ധന വിലവർദ്ധനവ്: യൂത്ത് കോൺഗ്രസ് പ്രവർത്തകർ ജീപ്പ് കെട്ടി വലിച്ച് പ്രതിഷേധിച്ചു

നരിക്കൂട്ടുംചാൽ: ഇന്ധനവില വർദ്ധനവിൽ യൂത്ത് കോൺഗ്രസ് പ്രതിഷേധം.കുറ്റ്യാടി മണ്ഡലം യൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രവർത്തകർ ജീപ്പ് കെട്ടി വലിച്ച് പ്രതിഷേധിച്ചു. കുറ്റ്യാടി ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറി എസ്.ജെ.സജീവ് കുമാർ പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് സിദ്ദാർത്ഥ് നരിക്കൂട്ടുംചാൽ അധ്യക്ഷനായി പി പി.ദിനേശൻ,.പി.കെ.സുരേഷ്, ലീബ സുനിൽ, രാഹുൽ ചാലിൽ, വി.വി.ഫാരിസ്, സൂരജ്.ആർ.രവീന്ദ്രൻ, എസ്.എസ്.അമൽ കൃഷ്ണ, ഇ.ഹരികൃഷ്ണൻ, ജെ.എസ്.വിശ്വജിത്ത്, പി.അശ്വിൻ, സി.ക...Read More »

കെ. സുരേന്ദ്രന്റെ മകളെ അധിക്ഷേപിച്ചയാളുടെ പേരിൽ കേസെടുത്തു

കുറ്റ്യാടി: ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്റെ മകളെ ഫെയ്‌സ്ബുക്കിലൂടെ അധിക്ഷേപിച്ചുവെന്ന പരാതിയിൽ ചെറുവണ്ണൂർ ആവള സ്വദേശിയുടെപേരിൽ പോലീസ് കേസെടുത്തു. പെരിഞ്ചേരിതാഴെ അജ്‌നാസിനെതിരേയാണ് മേപ്പയ്യൂർ പോലീസ് കേസെടുത്തത്. ബി.ജെ.പി. ജില്ലാ പ്രസിഡന്റ് വി.കെ. സജീവന്റെ പരാതിയിലാണ് നടപടി. സാമൂഹികമാധ്യമത്തിലൂടെയുള്ള അപകീർത്തികരമായ പ്രചാരണത്തിന് ഐ.ടി. വകുപ്പ് പ്രകാരമാണ് കേസെടുത്തതെന്ന് പോലീസ് അറിയിച്ചു. അജ്‌നാസ് ഇപ്പോൾ വിദേശത്താണെന്നും സൈബർസെല്ലിന്റെ സഹായത്തോടെ അന്വേഷണം നടത്തിവരികയാണെന്നും പോലീസ...Read More »

പോളിയോ തുള്ളിമരുന്നിനൊപ്പം നറുക്കെടുപ്പിലൂടെ സ്വർണനാണയവും;വേറിട്ട പദ്ധതിയുമായി വേളം പ്രാഥമിക ആരോഗ്യകേന്ദ്രം

വേളം: വേളത്തുനിന്ന് പൾസ് പോളിയോ നൽകിയാൽ കാര്യം രണ്ടാണ്. ജനുവരി 31-ന് വേളം പഞ്ചായത്തിലെ ബൂത്തുകളിൽ എത്തുന്നവർക്കാണ് ആകർഷക സമ്മാനമാണ് കാത്തിരിക്കുന്നത്. പോളിയോ തുള്ളിമരുന്നിനൊപ്പം നറുക്കെടുപ്പിലൂടെ സ്വർണനാണയവും, മറ്റു സമ്മാനങ്ങളും കിട്ടും. പോളിയോ ബോധവത്‌കരണത്തിന്റെ ഭാഗമായാണ് വേറിട്ട പദ്ധതിക്ക് തുടക്കംകുറിച്ചിരിക്കുന്നത്. ഒന്നാംസമ്മാനമായ സ്വർണ നാണയം എം.എം. അഗ്രി പാർക്ക് നൽകുമ്പോൾ മറ്റ് സമ്മാനങ്ങൾ നൽകുന്നത് അക്ഷയ് ഇൻഡെയ്‌ൻ ഗ്യാസും, പള്ളിയത്ത് സിന്ദഗി സൂപ്പർമാർക്കറ്റുമാണ്. അഞ്ച് വയസിന് താഴെയുള്ള 2...Read More »

കടമേരി ആർ.എ.സി. ഹയർസെക്കൻഡറി സ്കൂളിൽ ലൈബ്രറി ഒരുക്കി പൂർവവിദ്യാർഥികൾ

കടമേരി: സഹപാഠികളുടെ ഓർമയ്ക്ക് മുന്നിൽ കടമേരി ആർ.എ.സി. ഹയർസെക്കൻഡറി സ്കൂളിൽ ലൈബ്രറി ഒരുക്കി പൂർവവിദ്യാർഥികൾ. 2007-09 ബാച്ചിന്‍റെ പഠനം പൂർത്തീകരിക്കുകയും നിപ മഹാമാരിയിൽ മൃതിയടയുകയും ചെയ്ത മുഹമ്മദ്‌ സാലിഹ്‌, ഹൃദയസംബന്ധമായ രോഗം ജീവൻ കവർന്ന എൽസി എന്നിവരുടെ സ്മരണാർഥമാണ് സഹപാഠികൂട്ടായ്മയിൽ ലൈബ്രറി നവീകരിച്ചു നൽകിയത്. ലൈബ്രറി കവി കെ. വീരാൻകുട്ടി സ്കൂളിന് സമർപ്പിച്ചു. ലൈബ്രറിയുടെ ആദ്യകാർഡ് ചടങ്ങിൽ അധ്യക്ഷൻകൂടിയായ ആയഞ്ചേരി പഞ്ചായത്ത്‌ പ്രസിഡൻറ് കാട്ടിൽ മൊയ്തു കൈമാറി. തോടന്നൂർ ബ്ലോക്ക്‌ പഞ്ചായത്ത്‌ അംഗം...Read More »

More News in kuttiadi