മലപ്പുറത്ത് പതിനാലുകാരിയെ മയക്കുമരുന്ന് നൽകി പീഡിപ്പിച്ചു ; രണ്ടുപേര്‍ അറസ്റ്റില്‍

മലപ്പുറം : മലപ്പുറത്ത് പതിനാലുകാരിയെ മയക്കുമരുന്ന് നൽകി പീഡിപ്പിച്ച കേസിൽ രണ്ട് പേർ അറസ്റ്റിലായി. പോക്സോ കേസിൽ ഏഴ് പ്രതികളാണുള്ളത്. പെൺകുട്ടി ഇൻസ്റ്റ​ഗ്രാം വഴി പരിചയപ്പെട്ട യുവാവാണ് മുഖ്യപ്രതി. ഇൻസ്റ്റ​ഗ്രാം വഴി പരിചയപ്പെട്ട യുവാവ് പെൺകുട്ടിയെ മയക്കുമരുന്നിന് അടിമയാക്കി. വീട്ടുകാർ അറിയാതെ വീട്ടിലും മയക്കുമരുന്ന് എത്തിച്ചുകൊടുത്തു. പിന്നാലെ ബ്ലാക്ക്മെയിലിം​ഗും പീഡനവും നടത്തി. യുവാവിന്റെ സുഹൃത്തുക്കളും കുട്ടിയെ ഉപദ്രവിച്ചു. ബാലക്ഷേമസമിതി കുട്ടിയെ ഏറ്റെടുത്ത് അഭയകേന്ദ്രത്തിലേക്ക് മാറ്റി.Read More »

മലപ്പുറത്ത് യുവാവിനെ കുത്തിക്കൊന്ന സംഭവത്തിൽ രണ്ട് പേർകൂടി പിടിയിൽ

മലപ്പുറം : മലപ്പുറം ചങ്ങരംകുളം കോലിക്കരയിൽ യുവാവിനെ കുത്തിക്കൊന്ന സംഭവത്തിൽ രണ്ട് പേർകൂടി പിടിയിൽ. ഒന്നാം പ്രതി കോലിക്കര സ്വദേശി ഷമാസിന്റെ സഹോദരൻ ഷെഫീക്ക്(19), കല്ലുംപുറം സ്വദേശി പാരിക്കുന്നത്ത് ദാവൂദ് ഹക്കീം(21) എന്നിവരാണ് പിടിയിലായത്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം 5 ആയി. സംഭവത്തിൽ ഒരാളെ കൂടി പിടികൂടാനുണ്ട്. ഹക്കീമിനെ പെരുമ്പിലാവിലെ ബന്ധു വീട്ടിൽ നിന്ന് ഷെഫീക്കിനെ പാലക്കാട് ജോലി സ്ഥലത്തു നിന്നുമാണ് കസ്റ്റഡിയിൽ എടുത്തത്. ഫെബ്രുവരി 9 ന് വൈകിയിട്ട് 6 മണിയോടെയാണ് കോലിക്കര സ്വകാര്യ […]Read More »

മലപ്പുറത്തെ രണ്ട് സ്‌കൂളുകളിൽ 180 പേർക്ക് കൊവിഡ്

മലപ്പുറം : മലപ്പുറത്തെ രണ്ട് സ്‌കൂളുകളിൽ വീണ്ടും കൊവിഡ്. മാറഞ്ചേരി ഗവൺമെന്റ് ഹയർസെക്കൻഡറി സ്‌കൂളിലേയും വണ്ണേരി സ്‌കൂളിലേയും വിദ്യാർത്ഥികൾക്കും അധ്യാപകർക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. രണ്ടാംഘട്ട പരിശോധനയിൽ 180 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. മാറഞ്ചേരി സ്‌കൂളിലെ 94 വിദ്യാർത്ഥികൾക്കും ഒരു അധ്യാപകനുമാണ് രോഗബാധ കണ്ടെത്തിയത്. വണ്ണേരി സ്‌കൂളിൽ 82 വിദ്യാർത്ഥികൾക്കും മൂന്ന് അധ്യാപകർക്കും കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസമാണ് മാറഞ്ചേരി സ്‌കൂളിലും വണ്ണേരി സ്‌കൂളിലും വിദ്യാർത്ഥികൾക്കും അധ്യാപകർക്കും കൊവിഡ...Read More »

കോവിഡ് വ്യാപനം ; മലപ്പുറത്ത് സ്കൂളുകളില്‍ അതീവ ജാഗ്രതാ നിര്‍ദേശം

മലപ്പുറം : മലപ്പുറം ജില്ലയിലെ സര്‍കാര്‍ ഹയര്‍ സെകന്‍ഡറി സ്‌കൂളില്‍ നടത്തിയ കോവിഡ് പരിശോധനയില്‍ 186 വിദ്യാര്‍ഥികള്‍ക്കും 74 അധ്യാപകര്‍ക്കും കോവിഡ് 19 സ്ഥിരീകരിച്ചു. പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്ക് സ്‌കൂളില്‍ പഠനം ആരംഭിച്ചിരുന്നു. ഞായറാഴ്ച വൈകുന്നേരമാണ് പരിശോധനാഫലം പുറത്തുവന്നത്. സമൂഹാരോഗ്യ കേന്ദ്രത്തിലെ ജീവനക്കാരുടെ സഹകരണത്തോടെ വെള്ളിയാഴ്ചയാണ് പത്താം ക്ലാസ് വിദ്യാര്‍ഥികളും അധ്യാപകരും ഉള്‍പെടെയുള്ളവരുടെ സാമ്ബിള്‍ ആര്‍ ടി പി സി ആര്‍ പരിശോധനയ്ക്കായി എടുത്തത്. ഇതില്‍ ഒരു സ്കൂളിലെ...Read More »

മലപ്പുറം സ്കൂളിൽ വിദ്യാർത്ഥികൾക്കും അധ്യാപകർക്കും കൂട്ടത്തോടെ കൊവിഡ്

മലപ്പുറം : മലപ്പുറം സ്കൂളിൽ വിദ്യാർത്ഥികൾക്കും അധ്യാപകർക്കും കൂട്ടത്തോടെ കൊവിഡ്. മാറഞ്ചേരി ​ഗവ.സ്കൂളിലാണ് 140 വിദ്യാർത്ഥികൾക്കും, 40 ടീച്ചർമാർക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. 628 സാമ്പിളുകളാണ് പരിശോധിച്ചത്. ഇതിൽ 180 സാമ്പിളുകളാണ് പോസിറ്റീവായത്. രോ​ഗവ്യാപനം തടയാൻ മുൻകരുതൽ നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് ആരോ​ഗ്യവകുപ്പ് അറിയിച്ചു. സ്കൂളിലെ ഒരു വിദ്യാർത്ഥിക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് പത്താം ക്ലാസ് വിദ്യാർത്ഥികളിലും അധ്യാപകരിലും നടത്തിയ പരിശോധനയിലാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. അടുത്...Read More »

കുടുംബ വഴക്കിനിടെ യുവാവ് കുത്തേറ്റ് മരിച്ചു.

മലപ്പുറം : മലപ്പുറം കീഴാറ്റൂര്‍ ഒറവുംപുറത്ത് കുടുംബ വഴക്കിനിടെ യുവാവ് കുത്തേറ്റ് മരിച്ചു. ഒറവുംപുറം സ്വദേശി ആര്യാടന്‍ സമീറാണ് മരിച്ചത്. രണ്ട് കുടുംബങ്ങള്‍ തമ്മിലുണ്ടായ വാക്കേറ്റം തടയാന്‍ ചെന്നപ്പോഴാണ് ബന്ധു കൂടിയായ സമീറിന് കുത്തേറ്റത്. ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവത്തില്‍ മൂന്ന് പേര്‍ പൊലീസ് കസ്റ്റഡിയിലാണ്. ഇന്നലെ രാത്രി 10 മണിയോടെയായിരുന്നു സംഭവം. കുറച്ചുദിവസങ്ങളായി ഇരു കുടുംബങ്ങളുമായി വാക്കുതര്‍ക്കം നിലനിന്നിരുന്നു. പൊലീസിന്റെ മധ്യസ്ഥതയില്‍ തര്‍ക്കം ഒത്തുതീര്‍...Read More »

മലപ്പുറം ദേശീയപാതയില്‍ ചരക്കു ലോറി മറിഞ്ഞു ഡ്രൈവർ മരിച്ചു

മലപ്പുറം : മലപ്പുറം ദേശീയപാത 66 ൽ വളാഞ്ചേരി വട്ടപ്പാറ വളവിൽ വീണ്ടും അപകടം. ചരക്കു ലോറി മറിഞ്ഞു ഡ്രൈവർ മരിച്ചു. ഇന്ന് പുലർച്ചെ മൂന്ന് മണിയോടെയായിരുന്നു അപകടം.ഡ്രൈവർ യമനപ്പ വൈ തലവാർ(34) ആണ് മരിച്ചത്. മഹാരാഷ്ട്രയിൽ നിന്നും പഞ്ചസാര ലോഡുമായികൊച്ചിയിലേക്ക് പോവുകയായിരുന്നു ലോറി. നിയന്ത്രണം നഷ്ടപ്പെട്ടതോടെ വട്ടപ്പാറ വളവിൽഅപകടത്തിൽപ്പെടുകയായിരുന്നു. ലോറി പൂർണമായും തകർന്നു. മൃതദേഹം മഞ്ചേരി മെഡിക്കൽ കോളജിലേക്ക് മാറ്റി.Read More »

മലപ്പുറം ജില്ലയില്‍ 155 ആരോഗ്യപ്രവര്‍ത്തകര്‍ കൊവിഡ് വാക്‌സീന്‍ സ്വീകരിച്ചു

മലപ്പുറം: ജില്ലയില്‍ ആദ്യ ദിനം ഒമ്പത് കേന്ദ്രങ്ങളില്‍ കൊവിഡ് വാക്‌സിനേഷന്‍ പൂര്‍ത്തിയായി. 155 ആരോഗ്യപ്രവര്‍ത്തകര്‍ കൊവിഡ് വാക്‌സീന്‍ സ്വീകരിച്ചു. ജില്ലയില്‍ ആദ്യ ദിനം രജിസ്റ്റര്‍ ചെയ്ത 265 ആരോഗ്യ പ്രവര്‍ത്തകരില്‍  58.5 ശതമാനം പേര്‍ വാക്‌സീന്‍ സ്വീകരിച്ചു. മഞ്ചേരി ഗവ. മെഡിക്കല്‍ കോളജില്‍ ഒമ്പത് പേര്‍ക്കും നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ 16 പേര്‍ക്കും തിരൂര്‍ ജില്ലാ ആശുപത്രിയില്‍  26 പേര്‍ക്കും  വളവന്നൂര്‍ ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ 15 പേര്‍ക്കും മലപ്പുറം താലൂക്ക് ആശുപത്രിയില്‍ 19 പേര്‍ക്കു...Read More »

മലപ്പുറത്ത് ഷോപ്പിംഗ് കോംപ്ലക്‌സിന് തീപിടിച്ചു.

മലപ്പുറം : മലപ്പുറം കോട്ടയ്ക്കലില്‍ ഷോപ്പിംഗ് കോംപ്ലക്‌സിന് തീപിടിച്ചു. രാവിലെയാണ് തായിഫ് മാളിലെ രണ്ടും മൂന്നും നിലകളില്‍ തീ പിടിച്ചത്. പുക ഉയര്‍ന്നത് നാട്ടുകാരുടെ ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്ന് ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തി തീയ്യണച്ചു. തിരൂര്‍, മലപ്പുറം, പെരിന്തല്‍മണ്ണ എന്നിവിടങ്ങളില്‍ നിന്നായി ഫയര്‍ ഫോഴ്‌സിന്റെ ഏഴ് യൂണിറ്റുകള്‍ എത്തിയാണ് തീയണച്ചത്. പര്‍ദ്ദ ഷോറൂം, ബ്യൂട്ടി പാര്‍ലറും ചെരുപ്പു കടയും അടക്കമുള്ളവയ്ക്കാണ് നാശനഷ്ടമുണ്ടായത്. ഷോട്ട് സര്‍ക്യൂട്ടാണ് തീപിടുത്തതിന് കാരണം എന്നാണ് പ്രാഥമിക ന...Read More »

മലപ്പുറത്ത് യുവാവിനെ കൊലപ്പെടുത്തിയ കേസിൽ പ്രതികളുടെ തെളിവെടുപ്പ് നടക്കുന്നു.

മലപ്പുറം : മലപ്പുറം പന്താവൂരിൽ യുവാവിനെ ആറ് മാസം മുമ്പ് തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസിൽ പ്രതികളായ സുഹൃത്തുകളുടെ തെളിവെടുപ്പ് നടക്കുന്നു. ഇരുപത്തിയഞ്ചുകാരനായ ഇർഷാദിന്റെ മൃതദേഹം തള്ളിയ നടുവട്ടത്തെ കിണറ്റിലാണ് പരിശോധന നടത്തുന്നത്. പഞ്ചലോഹ വിഗ്രഹം നൽകാമെന്ന് പറഞ്ഞ് പണം കൈക്കലാക്കിയ ശേഷമാണ് വട്ടംകുളം സ്വദേശികളായ സുഭാഷും, എബിനും ഇർഷാദിനെ കൊലപ്പെടുത്തിയത്. പന്താവൂർ കാളാച്ചാൽ സ്വദേശി ഇർഷാദിനെ 2020 ജൂൺ 11 നാണ് കാണാതായത്. രാത്രി എട്ട് മണിയോടെ ബിസിനസ് ആവശ്യത്തിനെന്നു പറഞ്ഞ് വീട്ടിൽ നിന്നിറങ്ങിയ ഇ...Read More »

More News in malappuram