ജില്ലയില്‍ 201 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു.

  187 പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗബാധ. ആറ് പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവരും മൂന്ന് പേർ വിദേശങ്ങളില്‍ നിന്നെത്തിയവരും അഞ്ച് പേര്‍ ആരോഗ്യ പ്രവര്‍ത്തകരുമാണ്. സമ്പർക്കം: കണ്ണൂർ കോർപ്പറേഷൻ 13 ആന്തുർ നഗരസഭ 5 ഇരിട്ടി നഗരസഭ 9 കൂത്തുപറമ്പ് നഗരസഭ 14 പാനൂർ നഗരസഭ 10 പയ്യന്നൂർ നഗരസഭ 4 തലശ്ശേരി നഗരസഭ 7 മട്ടന്നൂർ നഗരസഭ 1 ആലക്കോട് 1 അഞ്ചരക്കണ്ടി 1 ആറളം 2 അയ്യൻകുന്ന് 2 അഴീക്കോട് 1 ചപ്പാരപ്പടവ് … Continue reading "ജില്ലയില്‍ 201 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു."Read More »

ഇന്ന് 5376 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു.

  4724 പേർക്കും സമ്പർക്കത്തിലൂടെയാണ് രോ​ഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്. മലപ്പുറം 714, തൃശൂര്‍ 647, കോഴിക്കോട് 547, എറണാകുളം 441, തിരുവനന്തപുരം 424, ആലപ്പുഴ 408, പാലക്കാട് 375, കോട്ടയം 337, പത്തനംതിട്ട 317, കണ്ണൂര്‍ 288, കൊല്ലം 285, ഇടുക്കി 265, വയനാട് 238, കാസര്‍ഗോഡ് 90 എന്നിങ്ങനെയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 60,476 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 8.89 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, … Continue read...Read More »

പേരാവൂർ പഞ്ചായത്ത് പത്താം വാർഡിലെ യു ഡി എഫ് തിരഞ്ഞെടുപ്പ് കൺവെൻഷൻ നടന്നു

പേരാവൂർ : പേരാവൂർ പഞ്ചായത്ത് പത്താം വാർഡിലെ യു ഡി എഫ് തിരഞ്ഞെടുപ്പ് കൺവെൻഷൻ താഴെപുര ബാബുവിൻ്റെ ഭവനത്തിൽ വച്ചു നടന്നു. കുടുംബ സംഗമം കെ സി ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് ജോൺസൺ ജോസഫ് അധ്യക്ഷ്യത വഹിച്ചു. സണ്ണി ജോസഫ് എംഎൽഎ മുഖ്യപ്രഭാഷണം നടത്തി സോണി സെബാസ്റ്റ്യൻ, ജില്ലാ പഞ്ചായത്തംഗം സണ്ണി മേച്ചേരി,ഡിസിസി സെക്രട്ടറി പൊയിൽ മുഹമ്മദ്, പൂക്കോത്ത് അബൂബക്കർ ഡിസിസി അംഗം സുരേഷ് സലാത്ത് സ്ഥാനാർത്ഥികൾ ആയ ജൂബിലി ചാക്കോ, ഷിജിന … Continue reading "പേരാവൂർ പഞ്ചായത്ത് പത്താം വാർഡിലെ യു ഡി എഫ്...Read More »

പേരാവൂർ ബ്ലോക്ക്‌ കോൺഗ്രസ് സെക്രട്ടറി കൂടത്തിൽ ശ്രീകുമാർ ബി ജെ പി യിൽ ചേർന്നു.

  പേരാവൂർ : പേരാവൂർ  ബ്ലോക്ക്‌ കോൺഗ്രസ് സെക്രട്ടറി കൂടത്തിൽ ശ്രീകുമാർ കോൺഗ്രസിൽ നിന്നും ബി ജെ പി യിൽ ചേർന്നു. ബി ജെ പി കണ്ണൂർ ജില്ലാ ആസ്ഥാനമായ മാരാർജി ഭവനിൽ ജില്ലാ പ്രസിഡണ്ട്‌ എൻ ഹരിദാസ് അദ്ദേഹത്തെ ഷാൾ അണിയിച്ചു സ്വീകരിച്ചു. ബി ജെ പി പേരാവൂർ മണ്ഡലം സെക്രട്ടറി സന്തോഷ് പിജി, കണിച്ചാർ പഞ്ചായത്ത്‌ സെക്രട്ടറി ജ്യോതിപ്രകാശ് എന്നിവർ സന്നിഹിതരായിരുന്നുRead More »

നെല്ലിക്കുന്ന്- കിഴക്കേമാവടി റോഡിലൂടെയുള്ള ദുരിതയാത്രയ്ക്ക് പരിഹാരമാകുന്നു.

  മാവടി : ഏറെനാളായി യാത്രക്കാരെ വലച്ച് പൊട്ടിപ്പൊളിഞ്ഞ് കിടക്കുകയായിരുന്ന നെല്ലിക്കുന്ന് -കിഴക്കേമാവടി റോഡിന്റെ ടാറിങ് പ്രവർത്തികൾ അന്തിമ ഘട്ടത്തിലേക്ക് കടന്നു. ജില്ലാ പഞ്ചായത്തിന്റെ  2019 – 20 വാർഷിക പദ്ധതിയിൽ 15 ലക്ഷം രൂപ എസ്റ്റിമേറ്റിൽ ടെണ്ടർ നടപടികൾ പൂർത്തീകരിച്ചിരുന്ന റോഡായിരുന്നെങ്കിലും കൊറോണയെത്തുടർന്ന് നിർമ്മാണം വൈകുകയായിരുന്നു. ചെങ്ങോം – വാരപ്പീടിക റോഡിൽനിന്നും കിഴക്കേമാവടി വരെ 1040 മീറ്റർ ദൂരത്തിലാണ് ടാറിങ് നടത്തുന്നത്.Read More »

ഇരിട്ടി പുന്നാട് ക്ഷേത്രത്തിൽ കവർച്ച

ഇരിട്ടി: പുന്നാട് ക്ഷേത്രത്തിൽ കവർച്ച. കുഴുമ്പില്‍ ഭഗവതി ക്ഷേത്രത്തിലാണ് ഇന്നലെ രാത്രി മോക്ഷണം നടന്നത്. പുലർച്ചെ ക്ഷേത്രത്തിലെത്തിയ ഭക്തനാണ് ശ്രീകോവില്‍ തുറന്നുകിടക്കുന്നത് ശ്രദ്ധിച്ചത്. തുടര്‍ന്ന് ക്ഷേത്രഭാരവാഹികളെത്തി നടത്തിയ പരിശോധനയില്‍ വിഗ്രഹത്തില്‍ ചാര്‍ത്തിയ താലി നഷ്ട്ടപെട്ടതായി കണ്ടെത്തി. സമീപത്തെ ഓഫീസിന്റെ പൂട്ട് പൊളിച്ച് പണം കവര്‍ന്നിട്ടുണ്ട്. പുന്നാട് കുഴുമ്പില്‍ ഭഗവതി ക്ഷേത്രത്തിൽ നിരവധിതവണ മോഷണം നടന്നിരുന്നു.Read More »

മലയോര രാഷ്ട്രീയരംഗത്തെ സൗമ്യമുഖം ജോർജുകുട്ടി ഇരുമ്പുകുഴിക്ക് നാടിന്റെ അന്ത്യയാത്ര

പേരാവൂര്‍: ബുധനാഴ്ച രാത്രിയോടെയായിരുന്നു ജില്ലാ പഞ്ചായത്ത് തില്ലങ്കേരി ഡിവിഷൻ സ്ഥാനാർത്ഥിയും കേരള കോൺഗ്രസ് ജോസഫ് വിഭാഗം ജില്ലാ സെക്രട്ടറിയുമായ ജോർജ്കുട്ടി ഇരുമ്പുകുഴി (62) ഹൃദയാഘാതത്താൽ മരണപ്പെട്ടത്. പെരുമാറ്റംകൊണ്ടും കാര്യപ്രാപ്തികൊണ്ടും മലയോര രാഷ്ട്രീയരംഗത്തെ സൗമ്യതയുടെ നേർരൂപമായിരുന്ന ജോർജുകുട്ടി ഇരുമ്പുകുഴിയുടെ വിയോഗം നാടിനെയൊന്നാകെ  ഒരേപോലെ ദുഃഖത്തിലാഴ്ത്തി. രാഷ്ട്രീയത്തിന് അതീതമായി ഏതൊരാൾക്കും ഏതൊരാവശ്യത്തിനും സമീപിക്കാവുന്ന വ്യക്തിത്വമായിരുന്നു നാട്ടുകാരുടെ സ്വന്തം ജോർജുകുട്ടിച്ചേട്ടൻ....Read More »

ഡൽഹിയിലെ കർഷകസമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് പന്തംകൊളുത്തി പ്രകടനം.

  പേരാവൂർ :കേന്ദ്രസർക്കാരിന്റെ കർഷകബിൽ പിൻവലിക്കണം എ ന്നാവശ്യപ്പെട്ട് വിവിധ കർഷകസംഘടനകളുടെ നേതൃത്വത്തിൽ ഡൽഹിയിൽ നടക്കുന്ന കർഷക സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചാണ് എൽ.ഡി.എഫ് പേരാവൂർ പഞ്ചായത്ത് 12 ആം വാർഡ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പന്തം കൊളുത്തി പ്രകടനം നടത്തിയത്. പി.എസ് രെജീഷ് , വി ഷിജു , നന്ദ്യത്ത് മധു തുടങ്ങിയവർ സംസാരിച്ചു.Read More »

കണ്ണൂര്‍ ജില്ലയില്‍ 201 പേര്‍ക്ക്  കൊവിഡ് 19 പോസിറ്റീവ്; സമ്പര്‍ക്കത്തിലൂടെ 187 പേര്‍ക്ക് 

കണ്ണൂര്‍ :ജില്ലയില്‍ 201 പേര്‍ക്ക്  കൊവിഡ് 19 പോസിറ്റീവ്  സമ്പര്‍ക്കത്തിലൂടെ 187 പേര്‍ക്കും ഇതര സംസ്ഥാനത്ത് നിന്നെത്തിയ 6 പേര്‍ക്കും വിദേശത്തു നിന്നെത്തിയ 3 പേര്‍ക്കും5 ആരോഗ്യപ്രവര്‍ത്തകര്‍ക്കുമാണ് ്ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്.   ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരുടെ തദ്ദേശസ്വയംഭരണ സ്ഥാപനം തിരിച്ചുള്ള കണക്ക് സമ്പര്‍ക്കം മൂലം: 1. കണ്ണൂര്‍കോര്‍പ്പറേഷന്‍ 13 2. ആന്തൂര്‍നഗരസഭ 5 3. ഇരിട്ടിനഗരസഭ 9 4. കൂത്തുപറമ്പ്നഗരസഭ 14 5. പാനൂര്‍നഗരസഭ 10 6. പയ്യന്നൂര്‍നഗരസഭ 4 7. തലശ്ശേരിനഗരസഭ 7 8. … Continue r...Read More »

കർഷകസമരം; കൊട്ടിയൂർ അമ്പായത്തോട് ഏഴാം വാർഡിൽ പന്തം കൊളുത്തി പ്രകടനം നടത്തി

  അമ്പായത്തോട് : രാജ്യത്ത് നടക്കുന്ന കർഷകസമരത്തിന് അഭിവാദ്യങ്ങൾ അർപ്പിച്ചുകൊണ്ട് അമ്പായത്തോട് ഏഴാം വാർഡിൽ  പന്തം കൊളുത്തി പ്രകടനം നടത്തി .പ്രകടന പരിപാടിയിൽ  പാറപ്രം ലോക്കൽ കമ്മിറ്റി അംഗം എടക്കണ്ടി പ്രകാശൻ, ബാബു കാരിവേലിൽ, രാജേഷ് പി ആർ, തങ്കച്ചൻ തെക്കേയിൽ, ബേബി പയ്യമ്പള്ളി എന്നിവർ നേതൃത്വം നൽകി.Read More »

More News in malayorashabdam