national

അഞ്ച് സംസ്ഥാനങ്ങളിൽ നടന്ന തിരഞ്ഞെടുപ്പ് ഫലങ്ങൾ നല്‍കുന്നത് വലിയ സൂചന

അഞ്ച് സംസ്ഥാനങ്ങളിൽ നടന്ന തിരഞ്ഞെടുപ്പ് ഫലങ്ങൾ ബി ജെ പിയുടെ വലിയ തകർച്ചയേയും കോൺഗ്രസിന്റെ തിരിച്ചുവരവിനെയും കാട്ടുന്നതാണ്. ചത്തിസ്ഗഡിലെയും, രാജസ്ഥാനിലെയും മധ്യപ്രദേശിലെയും, തെലങ്കാനയിലെയും, മിസോറാമിലെയും തിരഞ്ഞെടുപ്പ് ഫലങ്ങളിൽ രാഷ്ട്രീയ ലോകം കാണുന്നത് 2019ൽ വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പിനെക്കുറിച്ചാണ്. ഈ ഫലങ്ങൾ ലോക്സഭാ തിരഞ്ഞെടുപ്പിൽ ബി ജെ പിക്കെതിരെയുള്ള ആയുധങ്ങളായി മാറുമോ എന്നതാണ് പ്രധാനമായും ഉയരുന്ന ചോദ്യം. രാജസ്ഥാൻ കോൺഗ്രസ് തിരിച്ചുപിടിച്ചുകഴിഞ്ഞു എന്നു വേണമെങ്കിൽ പറയാം. ചത്തിസ്ഗഡില...

Read More »

ഛത്തീസ്ഗഡ് കോൺഗ്രസിന് അപ്രതീക്ഷിത ലോട്ടറി

ഛത്തീസ്ഗഡ്: കോൺഗ്രസ് നേതൃത്വം പോലും പ്രതീക്ഷിക്കാത്ത ഉജ്ജ്വല വിജയമാണ് ഛത്തീസ്ഗഡിൽ നേടിയത്. വ്യക്തിപ്രഭാവവും ജനപിന്തുണയുമുള്ള രമൺ സിംഗ് എന്ന മുഖ്യമന്ത്രിയെ ഉയർത്തിക്കാട്ടി ബിജെപി തെരഞ്ഞെടുപ്പിനെ നേരിട്ടപ്പോൾ കോൺഗ്രസിന് എടുത്തുപറയാൻ ഒരു നേതാവ് പോലും ഇല്ലായിരുന്നു. യോഗി ആദിത്യനാഥ് അടക്കമുള്ളവരെ ബിജെപി പ്രചാരണത്തിനും കളത്തിലിറക്കി. ബിഎസ്പിയുമായി സഖ്യമുണ്ടാക്കിയ അജിത് ജോഗിയുടെ ജനതാ കോൺഗ്രസിനും രാഷ്ട്രീയ നിരീക്ഷകർ ചെറുതല്ലാത്ത സാധ്യത കൽപ്പിച്ചിരുന്നു. എക്സിറ്റ് പോൾ ഫലങ്ങളും കോൺഗ്രസിന് വലിയ സാധ്യത ക...

Read More »

മധ്യപ്രദേശിൽ കോണ്‍ഗ്രസിനെ പിന്തുണയ്ക്കുമെന്ന് ബി.എസ്.പി

മധ്യപ്രദേശില്‍ ലീഡ് നില മാറിമറിയുകയാണ്. എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ വിലയിരുത്തിയതു പോലെ കോണ്‍ഗ്രസും ബിജെപിയും തമ്മില്‍ ഇഞ്ചോടിഞ്ചു മല്‍സരമാണിവിടെ നടക്കുന്നത്. ഈ സാഹചര്യത്തില്‍ കോണ്‍ഗ്രസിന് അധികാരത്തിലെത്തണമെങ്കില്‍ ബിഎസ്പിയുടെ നിലപാട് നിര്‍ണായകമാണ്. എന്നാല്‍ കോണ്‍ഗ്രസിനോട് ഇടഞ്ഞ് നിന്ന മായാവതിയുടെ ബിഎസ്പി കോണ്‍ഗ്രസിന് പിന്തുണ പ്രഖ്യാപിച്ചു. കോണ്‍ഗ്രസ് 115, ബിജെപി 104, ബിഎസ്പി 10, മറ്റുള്ളവര്‍ 6. ഇവിടെ കേവല ഭൂരിപക്ഷത്തിന് 116 സീറ്റാണു വേണ്ടത്. കനത്ത തിരിച്ചടിയാണ് മധ്യപ്രദേശില്‍ ബി.ജെ.പി നേരിട്ടത...

Read More »

തണ്ടൊടിഞ്ഞ് താമര ; കൈ ഉയര്‍ത്തിപിടിച്ച്‌ കോണ്ഗ്രസ്സ്

ന്യൂഡല്‍ഹി:  ദേശീയ രാഷ്ട്രീയത്തില്‍ കോണ്‍ഗ്രസിന്റെ തിരിച്ചുവരവ് അടയാളപ്പെടുത്തി അഞ്ച് നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഫലങ്ങള്‍. തിരഞ്ഞെടുപ്പിന്റെ ആദ്യ ഫല സൂചനകള്‍ പുറത്തുവന്നതോടുകൂടി ബിജെപി അധികാരത്തില്‍ ഇരുന്ന മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഡ് സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് അധികാരത്തിലേക്ക് തിരിച്ചുവരുന്നുവെന്നാണ് സൂചനകൾ. ഒന്നര പതിറ്റാണ്ടോളം ബിജെപി അധികാരത്തിലിരുന്ന സംസ്ഥാനങ്ങളാണ് മധ്യപ്രദേശ്, ഛത്തീസ്ഗഢ്  സംസ്ഥാനങ്ങള്‍. ഇതില്‍ ഛത്തീസ്ഢില്‍ കോണ്‍ഗ്രസ് കേവലഭൂരിക്ഷമായ 46 സീറ്റിനും മുകളിലാണ് ലീഡ് ചെയ്യു...

Read More »

കലാപകാരികള്‍ കൊന്ന  സുബോധ് സിങ്ങിനെ കുറിച്ച് ഒരക്ഷരം പോലും മിണ്ടാതെ യോഗി;പശുക്കളെ കൊന്നവരെ അറസ്റ്റ് ചെയ്യാന്‍ ആഹ്വാനം

ഗോവധം നടത്തിയവരെ എത്രയും പെട്ടെന്ന് അറസ്റ്റു ചെയ്യണമെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. എന്നാല്‍ കലാപകാരികളുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട സുബോധ് സിങ്ങിനെ കുറിച്ച് ഒരക്ഷരം പോലും യോഗി മിണ്ടിയില്ല. കലാപം ആസൂത്രിതമാണെന്ന് പൊലീസ് ഉറപ്പിക്കുമ്പോഴും വര്‍ഗീയ കലാപത്തിന് ആഹ്വാനം ചെയ്തവരെ അറസ്റ്റ് ചെയ്യാന്‍ യോഗി ആവശ്യപ്പെട്ടില്ല. ബുലന്ദ്ശഹറിലെ കലാപത്തിന്റെ പശ്ചാത്തലത്തില്‍ സാഹചര്യങ്ങള്‍ വിലയിരുത്തുന്നതിന് ചൊവ്വാഴ്ച രാത്രി മുഖ്യമന്ത്രി യോഗം വിളിച്ചിരുന്നു. ഈ യോഗത്തിലാണ് പശുക്കളെ കശാപ്പ് ചെ...

Read More »

കൊലപാതകം അന്വേഷിക്കുന്നതുകൊണ്ടാണ് തന്‍റെ സഹോദരനെ കൊലപ്പെടുത്തിയതെന്ന ഗുരുതര ആരോപണവുമായി കൊല്ലപ്പെട്ട പൊലീസ് ഉദ്യോഗസ്ഥന്‍റെ സഹോദരി.

    മുഹമ്മദ് അഖ്ലാഖിന്‍റെ  കൊലപാതകം അന്വേഷിക്കുന്നതുകൊണ്ടാണ് തന്‍റെ  സഹോദരനെ കൊലപ്പെടുത്തിയതെന്ന ഗുരുതര ആരോപണവുമായി  കൊല്ലപ്പെട്ട പൊലീസ് ഉദ്യോഗസ്ഥന്‍റെ സഹോദരി. ദാദ്രിയില്‍ സംഘപരിവാര്‍ പ്രവര്‍ത്തകര്‍ വകവരുത്തിയ മുഹമ്മദ് അഖ്ലാഖിന്റെ കൊലപാതകം അന്വേഷിക്കുന്നതുകൊണ്ടാണ് തന്റെ സഹോദരനെ കൊലപ്പെടുത്തിയതെന്ന ഗുരുതര ആരോപണവുമായി ബുലന്ദ്ഷറില്‍ കൊല്ലപ്പെട്ട പൊലീസ് ഉദ്യോഗസ്ഥന്‍ സുബോധിന്റെ സഹോദരി. ഉത്തര്‍പ്രദേശിലെ ബുലന്ദ്ഷറില്‍ ബജ്റംഗദള്‍ പ്രവര്‍ത്തകരുടെ ആക്രമണത്തില്‍ സുബോധ് കുമാര്‍ സിങ് എന്ന പൊലീ...

Read More »

മതില് ഇടിച്ചുതകര്‍ത്ത് ഇ.വി.എം സൂക്ഷിച്ച സ്ട്രോങ് റൂമിന്റെ അകത്ത് കടക്കാന്‍ ശ്രമം; രണ്ട് പേര്‍ പിടിയില്‍

മധ്യപ്രദേശിലെ സത്ന ജില്ലയില്‍ ഇ.വി.എം സൂക്ഷിച്ച സ്ട്രോങ് റൂമിന്റെ ചുറ്റുമതിലിലേക്ക് വാഹനം ഇടിച്ചു കയറി. എസ്.സു.വിയാണ് ഞായറാഴ്ച അര്‍ധരാത്രി മതിലിലേക്ക് ഇടിച്ചുകയറിയത്. ഇടിയുടെ ആഘാതത്തില്‍ മതിലിന്റെ ഒരു ഭാഗം തകര്‍ന്നു. ഇക്കഴിഞ്ഞ നവംബര്‍ 30നും ഇതേ മതിലിന്റെ ഓരു ഭാഗം തകര്‍ന്നിരുന്നു. സംഭവത്തെ തുടര്‍ന്ന് വാഹനം പിടിച്ചെടുക്കുകയും രണ്ടുപേരെ അറസ്റ്റു ചെയ്യുകയും ചെയ്തു. വാഹനത്തില്‍ ആറ് പേര് ഉണ്ടായിരുന്നതായും മതിലു തകര്‍ത്ത് സ്ട്രോങ് റൂമിന്റെ പരിസരത്തേക്ക് അതിക്രമിച്ചു കടക്കാന്‍ ശ്രമിക്കുകയും ചെയ്തതാ...

Read More »

മധ്യപ്രദേശ്, മിസോറം നിയമസഭകളിലേക്കുള്ള വോട്ടെടുപ്പ് തുടങ്ങി

ഭോപാല്‍/ ഐസ്വാള്‍: മധ്യപ്രദേശ്, മിസോറം നിയമസഭകളിലേക്കുള്ള വോട്ടെടുപ്പ് തുടങ്ങി. 15 വര്‍ഷമായി ബി.ജെ.പി ഭരണം തുടരുന്ന മധ്യപ്രദേശില്‍ 230 സീറ്റുകളിലേക്ക് 2,907 സ്ഥാനാര്‍ത്ഥികളാണ് ജനവിധി തേടുന്നത്. ബി.ജെ.പി 230 സീറ്റുകളിലും സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയപ്പോള്‍ കോണ്‍ഗ്രസ് 229 ഇടത്താണ് മത്സരിക്കുന്നത്. ഒരു സീറ്റ് ശരത് യാദവിന്റെ എല്‍.ജെ.ഡിക്ക് വിട്ടു നല്‍കി. ബി.എസ്.പി 227 ഇടത്തും, എസ്.പി 51 ഇടത്തും മത്സര രംഗത്തുണ്ട്. 1102 സ്വതന്ത്ര സ്ഥാനാര്‍ത്ഥികളും തെരഞ്ഞെടുപ്പില്‍ ഭാഗ്യം തേടുന്നുണ്ട്. മുഖ്യമന്ത്രി ശ...

Read More »

സ്കൂള്‍ വിദ്യാര്‍ഥികളുടെ പഠനഭാരം കുറയ്‍ക്കാന്‍ മാര്‍ഗനിര്‍ദേശവുമായി കേന്ദ്ര സര്‍ക്കാര്‍

സ്കൂള്‍ വിദ്യാര്‍ഥികളുടെ പഠനഭാരം കുറയ്‍ക്കാന്‍ മാര്‍ഗനിര്‍ദേശവുമായി കേന്ദ്ര സര്‍ക്കാര്‍. ഒന്നു, രണ്ടു ക്ളാസുകളിലെ കുട്ടികള്‍ക്ക് ഭാഷയും കണക്കും മാത്രം പഠിപ്പിച്ചാല്‍ മതിയെന്നാണ് നിര്‍ദേശം. സ്കൂള്‍ ബാഗിന്റെ ഭാരവും നിജപ്പെടുത്തി. പഠനഭാരവും സ്കൂള്‍ ബാഗിന്റെ ഭാരവും കുറയ്‍ക്കുന്നതിനായി കേന്ദ്രസര്‍ക്കാര്‍ വിശദമായി മാര്‍ഗ നിര്‍ദേശമാണ് പുറപ്പെടുവിച്ചത്. ഒന്നു, രണ്ടു ക്ളാസുകളിലെ കുട്ടികളെ ഭാഷയും കണക്കും മാത്രം പഠിപ്പിച്ചാല്‍ മതിയെന്നാണ് നിര്‍ദേശം. ഈ ക്ളാസുകളിലെ കുട്ടികള്‍ക്ക് ഹോംവര്‍ക്ക് നല്‍കുന്നത് വ...

Read More »

കുഞ്ഞിനെ കൊല്ലാന്‍ അനുമതി ചോദിച്ചു കോടതി നല്‍കിയത് പുതുജീവന്‍

തൂക്കിക്കൊല്ലാന്‍ വിധിക്കുന്ന കോടതി ജീവനും ‘നല്‍കും’. ഒന്‍പത് വര്‍ഷം അബോധാവസ്ഥയില്‍ കിടക്കുന്ന കുഞ്ഞിന്റെ ദയാവധ ഹര്‍ജി പരിഗണിക്കാതെ ചികിത്സിക്കാന്‍ നിര്‍ദേശിച്ചപ്പോള്‍ കുട്ടിക്ക് ലഭിച്ചത് പുതുജീവന്‍. ദിവസത്തില്‍ 20 ഓളം തവണ അപസ്മാരമുണ്ടാകുന്ന മകന് ചികിത്സകളൊന്നും ഫലിക്കുന്നില്ലെന്നും ആഹാരവും മരുന്നും കൊടുക്കാതെയുള്ള പരോക്ഷ ദയാവധത്തിന് അനുവദിക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു പിതാവിന്റെ കണ്ണീര്‍ ഹര്‍ജി. എന്നാല്‍, ഹര്‍ജി പരിഗണിച്ച കോടതി കുട്ടിയെ പരിശോധിക്കാന്‍ മൂന്നംഗ വിദഗ്ധസമിതിയെ നിയോഗിക്കുകയായ...

Read More »

More News in national