എഴുത്തുകാര്‍ തൂലിക ചലിപ്പിക്കാന്‍ ഭയപ്പെടുന്ന കാലം – ജസ്‌റ്റീസ്‌ ബി കമാൽ പാഷ

By | Friday January 11th, 2019

SHARE NEWS
നാദാപുരം:  വിദ്യാഭ്യാസം വാണിജ്യവല്‍ക്കരിക്കുന്നതാണ്  മൂല്യ തകര്‍ച്ചയ്ക്ക്  കാരണമെന്നും എഴുത്തുകാര്‍തൂലിക ചലിപ്പിക്കാന്‍ ഭയപ്പെടുന്ന കാലമാണിതെന്നും ജസ്‌റ്റീസ്‌ ബി കമാൽ പാഷ  പറഞ്ഞു . മുസ്ലീം എഡ്യുക്കേഷനൽ ട്രസ്റ്റ് ( എംഇടി)  നാദാപുരം സിൽവർ ജൂബിലി  ആഘോഷ ത്തിന്‍റെ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ധേഹം .
എടക്കറപുറത്ത് അബൂബക്കര്‍ ഹാജി അദ്ധ്യക്ഷനായി
എംഎൽഎമാരായ ഇ കെ വിജയൻ,പാറക്കൽ അബ്ദുള്ള എന്നിവർ പങ്കെടുത്തു .ആഘോഷ പരിപാടികൾ 2020 ജനുവരി 20 വരെ നീണ്ടു നിൽക്കും .ഇന്റർ കോളജിയറ്റ് ഫുട്ബോൾ മത്സരം, താലൂക്കിലെ മികച്ച പൊതു പ്രവർത്തകർക്ക് പുരസ്‌കാരം, മഴവെള്ള സംഭരണി നാട്ടുകാർക്ക് വിതരണം ചെയ്യൽ, സെമിനാർ, പേരന്റിംഗ് കൗൺസിലിംഗ്,സാംസ്‌കാരിക സമ്മേളനം, ഹയർ എഡ്യുക്കേഷനൽ സെമിനാർ,സ്ഥാപക ചെയർമാൻ എരോത്ത് മൂസ ഹാജി അനുസ്മരണം, സമാപന സമ്മേളനം എന്നിവ നടക്കും .

 

Loading...
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്