Categories
Latest

1.40 കോടിയുടെ പദ്ധതി; മഴ മാറിയാൽ വിഷ്ണുമംഗലം ബണ്ട് നവീകരണം

നാദാപുരം : പ്രളയത്തിന് വഴിയൊരുക്കുന്ന വാണിമേൽ പുഴയിലെ വിഷ്ണുമംഗലം ബണ്ടിന്റെ നവീകരണത്തിന് 1.40 കോടിയുടെ പദ്ധതി.

താഴ്ഭാഗത്ത് മണ്ണടിഞ്ഞ് തുരുത്തായി മാറിയഭാഗം നീക്കി ഒഴുക്ക് സുഗമമാക്കാൻ ജലസേചന വകുപ്പ് 40 ലക്ഷം രൂപ അനുവദിച്ചതായി ഇ.കെ. വിജയൻ എം.എൽ.എ. അറിയിച്ചു.

മഴക്കാലത്ത് പുഴയോരത്ത് വെള്ളം കയറി ജനങ്ങൾ ഏറെ പ്രയാസം അനുഭവിക്കുകയാണ്. ജലവിഭവ മന്ത്രി റോഷി അഗസ്റ്റിന് നൽകിയ നിവേദനത്തെത്തുടർന്നാണ് ഫണ്ട് അനുവദിച്ചത്.

നേരത്തേ ബണ്ടിനകത്തെ ചെളി നീക്കം ചെയ്യുന്നതിന് ഒരു കോടി രൂപ അനുവദിച്ചിരുന്നു. ടെൻഡർ നടപടി പൂർത്തിയാക്കി രണ്ട് പ്രവൃത്തികളും ആരംഭിക്കുന്നതിന് നടപടി സ്വീകരിക്കും.

മഴ മാറി ജലവിതാനം കുറയുമ്പോൾ പ്രവൃത്തി തുടങ്ങുമെന്നാണ് അധികൃതർ അറിയിച്ചത്.

Spread the love
  •  
  •  
  •  
  •  
  •  
  •  
  •  
  •  
  •  

English summary: 1.40 crore project; Renovation of Vishnumangalam Bund when it rains

NEWS ROUND UP