കമ്മ്യൂണിറ്റി കിച്ചണ്‍; അവശ്യ സാധനങ്ങൾ നല്‍കി കേരളാ ഫയർ സർവ്വീസ് അസോസിയേഷൻ നാദാപുരം യൂണിറ്റ്

By | Friday April 3rd, 2020

SHARE NEWS

നാദാപുരം : കേരളാ ഫയർ സർവ്വീസ് അസോസിയേഷൻ നാദാപുരം യൂണിറ്റ് ആവശ്യമായ സാധനങ്ങൾ കുന്നുമ്മൽ പഞ്ചായത്ത് പ്രസിഡന്റ് കെ.ടി.ചന്ദ്രനിലൂടെ കമ്മ്യൂണിറ്റി കിച്ചനിലേക്ക് ഏൽപ്പിച്ചു.

മുട്ട, ബ്രെഡ്ഡ്,പഴ കുലകൾ എന്നിവ ആണ് നൽകിയത്.

പൊതു സ്ഥലങ്ങൾ ആണുവിമുക്തമാക്കുന്നതിന് പുറമെ വീടുകളിൽ കഴിയുന്നവർക്ക് ആവശ്യമായ മരുന്നുകളും,ഭക്ഷണവും മറ്റ് അത്യാവശ്യ സാധനങ്ങളും മുൻപ് തന്നെ ഫയർ സർവ്വീസ് ജീവനക്കാർ എത്തിച്ചു നൽകി പോരുന്നു.101 എന്ന നമ്പർ ഏത് അത്യാവശ്യ സമയത്തും ഡയൽ ചെയ്യുക.

സംസ്ഥാന എക്സിക്യൂട്ടീവും കോഴിക്കോട് മേഖലാ പ്രസിഡന്റും ആയ ഷൈനേഷ് മൊകേരി, യൂണിറ്റ് പ്രസിഡന്റ് ഷിജേഷ്, മേഖലാ കമ്മിറ്റി അംഗം ജിജിത്,യൂണിറ്റ് കണ്വീനര് സന്തോഷ്,ട്രഷറർ ഷിഗിലെഷ്,വിജേഷ്,വിവേക് തുടങ്ങിയവർ സന്നിഹിതരായിരുന്നു.

Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്