വാണിമേല്‍ തീ വെപ്പി ന് 10 ദിവസം ; സിസിടീവി ദൃശ്യം ലഭിച്ചിട്ടും പ്രതികളെ പിടികൂടാതെ പോലീസ്

By | Monday December 2nd, 2019

SHARE NEWS

 

 

വാണിമേല്‍: ചേരനാണ്ടി മുക്കിൽ വീട്ട് മുറ്റത്ത് നിർത്തിയിട്ട നാല് ബൈക്കുകളാണ് 10 ദിവസം മുമ്പ് അർധരാത്രിയിൽ അക്രമി സംഘം അഗ്നിക്കിരയാക്കിയത്. മുഖംമൂടിധരിച്ച അക്രമി സംഘത്തിന്റെ സി.സി.ടി.വി. ദ്യശ്യങ്ങൾ അന്ന് തന്നെ പോലീസിന്കൈമാറിയിരുന്നു. എന്നാൽ സംശയമുള്ളവരെ വേണ്ട രീതിയിൽ ചോദ്യം ചെയ്യാൻപോലും പോലീസ് ഇത് വരെ തയ്യാറായിട്ടില്ലെന്ന് ആക്ഷേപമുണ്ട്.

വീട്ടിലെ സി .സി ടി.വി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചാണ് അന്യേഷണം തുടങ്ങിയത്‌.രണ്ട് പേരാണ് തീവെപ്പ് നടത്തിയതെന്ന് സി.സി ടി.വി ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമായിരുന്നു ഇതു സംബന്ധിച്ച അന്യേഷണത്തിലാണ് പ്രതികളെ കുറിച്ച് വിവരം ലഭിച്ചത്.

സംഭവത്തിന് ശേഷം പൊലീസ് അന്വേഷണത്തിനിടെ ചിലര്‍ പ്രദേശത്ത് നിന്ന് മുങ്ങിയതായും വിവരം ലഭിച്ചിട്ടുണ്ട്. മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ചും അന്യേഷണം തുടങ്ങിയിരുന്നു.
തീവെപ്പ് നടന്ന വീട്ടുടമയുമായുള്ള സാമ്പത്തീക ഇടപാടുകള്‍ അക്രമത്തിലേക്ക് നയിച്ചിട്ടുണ്ടോ എന്നത് സംബന്ധിച്ചും പൊലീസ് പരിശോധന നടന്നു.

തികച്ചും സമാധാനം നിലനില്‍ക്കുന്ന പ്രദേശത്ത് അക്രമം നടത്തി മുതലെടുപ്പിനുള്ള ശ്രമവും പൊലീസ് തള്ളിക്കളയുന്നില്ല. പ്രതികളെന്ന് സംശയിക്കുന്ന ചിലരുടെ വീടുകളില്‍ പൊലീസ് പരിശോധന നടത്തിയെങ്കിലും ഇവരെ വീടുകളില്‍ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. വളയം സി.ഐ എ.വി ജോണിന്റ നേതൃത്വത്തിലാണ് അന്യേഷണം. സി.സി.ടി. വി ദൃശ്യം ലഭിച്ചിട്ടും പ്രതികളെ പിടികൂടനാകത്തത് പോലീസിന്റെ അനാസ്ഥയായി കാണുന്നു.

 

Tags: , ,
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്