---
title: "തിരികെ തിരുമുറ്റത്ത് ; രാഷ്ട്ര മുന്നേറ്റത്തിന് യുവതയുടെ പങ്ക് നിർണായകം - ഇ കെ വിജയൻ എംഎൽഎ"
english_title: "Back in the courtyard; Role of youth is crucial for national progress - EK Vijayan MLA"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/100037/back-in-the-courtyard-role-of-youth-is-crucial-for-national-progress-ek-vijayan-mla"
published_at: "2023-02-27T16:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63fc8cbb005ce_e_k_vijayan_m_l_a.jpg"
keywords: []
---

# തിരികെ തിരുമുറ്റത്ത് ; രാഷ്ട്ര മുന്നേറ്റത്തിന് യുവതയുടെ പങ്ക് നിർണായകം - ഇ കെ വിജയൻ എംഎൽഎ

> **Lead Summary:** > **നാദാപുരം: **രാജ്യത്തിന്റെ മുന്നോട്ടുള്ള യാത്രയിൽ യുവത്വത്തിന്റെ പങ്ക് ഏറെ നിർണായകമാണെന്നും അവരുടെ സജീവ പങ്കാളിത്തം ഉറപ്പുവരുത്തണമെന്നും നാദാപുരം എംഎൽഎ ഇ കെ വിജയൻ പ്രസ്താവിച്ചു. കല്ലാച്ചി ഗവൺമെന്റ് ഹൈസ്കൂൾ 1988 എസ്എസ്എൽസി ബാച്ചിന്റെ "തിരികെ തിരുമുറ്റത്ത്" എന്ന പൂർവ്വ വിദ്യാർത്ഥി കുടുംബ സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

## Article Content

> **നാദാപുരം: **രാജ്യത്തിന്റെ മുന്നോട്ടുള്ള യാത്രയിൽ യുവത്വത്തിന്റെ പങ്ക് ഏറെ നിർണായകമാണെന്നും അവരുടെ സജീവ പങ്കാളിത്തം ഉറപ്പുവരുത്തണമെന്നും നാദാപുരം എംഎൽഎ ഇ കെ വിജയൻ പ്രസ്താവിച്ചു. കല്ലാച്ചി ഗവൺമെന്റ് ഹൈസ്കൂൾ 1988 എസ്എസ്എൽസി ബാച്ചിന്റെ "തിരികെ തിരുമുറ്റത്ത്" എന്ന പൂർവ്വ വിദ്യാർത്ഥി കുടുംബ സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

പൂർവ്വ വിദ്യാർത്ഥി സംഗമങ്ങൾ പഴയ കാലഘട്ടത്തെ ഓർമ്മിപ്പിക്കുന്നതോടൊപ്പം പുതിയ സമൂഹത്തിന് അനുഭവങ്ങളുടെ ഓർമ്മിപ്പിക്കലിന് കൂടി കാരണമാകും എന്നും അവ പ്രോത്സാഹനജനകമാണെന്നും എംഎൽഎ അഭിപ്രായപ്പെട്ടു.

ചടങ്ങിൽ അഡ്വ കെ എം രഘുനാഥ് അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ എ ദിലീപ് കുമാർ, ഇ പി സജീവൻ ഇ കെ ശ്രീശൻ, ഇ കെ ഷാജി എന്നിവർ സംസാരിച്ചു. സുധൻ കൈവേലിയുടെ കലാവിരുന്നും മറ്റ് വിവിധ കലാപരിപാടികളും അരങ്ങേറി.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/100037/back-in-the-courtyard-role-of-youth-is-crucial-for-national-progress-ek-vijayan-mla)