---
title: "ശില്പശാല; ബി.ആർ.സിയിൽ ശില്പശാല സംഘടിപ്പിച്ചു"
english_title: "Workshop; A workshop was organized at BRC"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/100142/workshop-a-workshop-was-organized-at-brc"
published_at: "2023-02-27T22:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63fce649b36d5_shilpashala_.jpg"
keywords: []
---

# ശില്പശാല; ബി.ആർ.സിയിൽ ശില്പശാല സംഘടിപ്പിച്ചു

> **Lead Summary:** **കുന്നുമ്മൽ: **കുന്നുമ്മൽ ബി ആർ സി യിൽ ശില്പശാല സംഘടിപ്പിച്ചു. കുന്നുമ്മൽ ബി ആർ സി യുടെ കീഴിൽ എട്ടു മുതൽ 11 വരെ ക്ലാസുകളിലെ വിദ്യാർത്ഥികൾക്കായാണ് രണ്ടുദിവസമായി റസിഡൻഷ്യൽ ശില്പശാല സംഘടിപ്പിച്ചത്.

## Article Content

**കുന്നുമ്മൽ: **കുന്നുമ്മൽ ബി ആർ സി യിൽ ശില്പശാല സംഘടിപ്പിച്ചു. കുന്നുമ്മൽ ബി ആർ സി യുടെ കീഴിൽ എട്ടു മുതൽ 11 വരെ ക്ലാസുകളിലെ വിദ്യാർത്ഥികൾക്കായാണ് രണ്ടുദിവസമായി റസിഡൻഷ്യൽ ശില്പശാല സംഘടിപ്പിച്ചത്.

കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്തിലെ എല്ലാ ഹൈസ്കൂൾ ഹയർ സെക്കൻഡറി സ്കൂളുകളിലെയും തെരഞ്ഞെടുത്ത വിദ്യാർത്ഥികളെയാണ് ബിആർസി തല ശില്പശാലയിൽ പങ്കെടുപ്പിച്ചത്.

കുട്ടികളിലുള്ള ശാസ്ത്രാഭിരുചി വർദ്ധിപ്പിക്കുന്നതിനായി രണ്ടു ദിവസത്തെ ശില്പശാല കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ പി ചന്ദ്രി ഉദ്ഘാടനം ചെയ്തു. കുന്നുമ്മൽ ബി ആർ സി സുനിൽകുമാർ കെ കെ മുഖവുരഭാഷണം നടത്തി. വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സൂപ്പി അധ്യക്ഷത വഹിച്ചു. ട്രെയിനർ സനൂപ് സി എൻ പദ്ധതി വിശദീകരണം നടത്തി.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/100142/workshop-a-workshop-was-organized-at-brc)