---
title: "ആവേശ സമാപനം; തെരുവംപറമ്പ് കായിക മാമാങ്കം സമാപിച്ചു"
english_title: "Excitement conclusion; The street sports event has concluded"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/100147/excitement-conclusion-the-street-sports-event-has-concluded"
published_at: "2023-02-27T22:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63fce93d280a9_samapanam_pic.jpg"
keywords: []
---

# ആവേശ സമാപനം; തെരുവംപറമ്പ് കായിക മാമാങ്കം സമാപിച്ചു

> **Lead Summary:** **നാദാപുരം**: തെരുവം പറമ്പ് കായിക മാമാങ്കം സമാപിച്ചു. തെരുവംപറമ്പ് ക്രിക്കറ്റ് സ്റ്റേഡിയം പുനരുദ്ധാരണ ഫണ്ട് സമാഹാരണത്തിന്റെ ഭാഗമായി ശാഖാ ലീഗ് കമ്മിറ്റി കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി ടിപി അന്ത്രു സ്മാരക ഫ്ലൈഡ് ലൈറ്റ് സ്റ്റേഡിയത്തിൽ വച്ച് നടത്തിയ കായിക മാമാങ്കത്തിന് പരിസമാപ്തിയായി .

## Article Content

**നാദാപുരം**: തെരുവം പറമ്പ് കായിക മാമാങ്കം സമാപിച്ചു. തെരുവംപറമ്പ് ക്രിക്കറ്റ് സ്റ്റേഡിയം പുനരുദ്ധാരണ ഫണ്ട് സമാഹാരണത്തിന്റെ ഭാഗമായി ശാഖാ ലീഗ് കമ്മിറ്റി കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി ടിപി അന്ത്രു സ്മാരക ഫ്ലൈഡ് ലൈറ്റ് സ്റ്റേഡിയത്തിൽ വച്ച് നടത്തിയ കായിക മാമാങ്കത്തിന് പരിസമാപ്തിയായി .

സംസ്ഥാനത്തെ വിവിധ ജില്ലകളിൽ നിന്ന് ടീമുകൾ മാറ്റുരച്ച ക്രിക്കറ്റ് മത്സരത്തിൽ ബ്രദേഴ്സ് തിരുവനന്തപുരം വിന്നേഴ്സ് കപ്പും, എസ്ക്യൂ വടകര റണ്ണേഴ്സ് ട്രോഫിയും നേടി. കഴിഞ്ഞദിവസം രാത്രി നടന്ന ഫുട്ബോൾ ടൂർണ്ണമെൻറ് അബുദാബി കെഎംസിസി നാദാപുരം മണ്ഡലം പ്രസിഡണ്ട് സാലി പുതുശ്ശേരി ഉദ്ഘാടനം ചെയ്തു.

വിജയികളായ ടീം ചുണ്ടമുക്ക് ബ്രദേഴ്സിന് നാദാപുരം നിയോജക മണ്ഡലം യൂത്ത് ലീഗ് ജനറൽ സെക്രട്ടറി ഇ. ഹാരിസ് വിന്നേഴ്സ് ട്രോഫി നൽകി. യൂത്ത് ഓഫ് ചേലമുക്ക് റണ്ണേഴ്സ് ട്രോഫിയും നേടി.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/100147/excitement-conclusion-the-street-sports-event-has-concluded)