---
title: "യാത്രയയപ്പ് പാർട്ടി; അഴിഞ്ഞാട്ടങ്ങൾ അവസാനിപ്പിക്കണം എം.എസ്.എം "
english_title: " Farewell Party; MSM should stop the riots"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/100154/farewell-party-msm-should-stop-the-riots"
published_at: "2023-02-27T23:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63fcecbd79f54_WhatsApp_Image_2023-02-27_at_11.16.32_PM.jpeg"
keywords: []
---

# യാത്രയയപ്പ് പാർട്ടി; അഴിഞ്ഞാട്ടങ്ങൾ അവസാനിപ്പിക്കണം എം.എസ്.എം 

> **Lead Summary:** **നാദാപുരം** : യാത്രയയപ്പ് പാർട്ടികളുടെ പേരിൽ നടക്കുന്ന അഴിഞ്ഞാട്ടങ്ങൾ അവസാനിപ്പിക്കണമെന്ന് എംഎസ്എം. സ്കൂളുകളിലും കോളേജുകളിലും വിദ്യാർഥികളുടെ യാത്രയയപ്പ് പരിപാടികളുടെ പേരിൽ നടക്കുന്ന അഴിഞ്ഞാട്ടം അവസാനിപ്പിക്കാൻ അധികൃതരുടെ ഇടപെടൽ ഉണ്ടാവണമെന്ന് എം.എസ്.എം സംസ്ഥാന എക്സിക്യൂട്ടീവ് ആവശ്യപ്പെട്ടു.

## Article Content

**നാദാപുരം** : യാത്രയയപ്പ് പാർട്ടികളുടെ പേരിൽ നടക്കുന്ന അഴിഞ്ഞാട്ടങ്ങൾ അവസാനിപ്പിക്കണമെന്ന് എംഎസ്എം. സ്കൂളുകളിലും കോളേജുകളിലും വിദ്യാർഥികളുടെ യാത്രയയപ്പ് പരിപാടികളുടെ പേരിൽ നടക്കുന്ന അഴിഞ്ഞാട്ടം അവസാനിപ്പിക്കാൻ അധികൃതരുടെ ഇടപെടൽ ഉണ്ടാവണമെന്ന് എം.എസ്.എം സംസ്ഥാന എക്സിക്യൂട്ടീവ് ആവശ്യപ്പെട്ടു.

സെൻ്റ് ഓഫ് പാർട്ടികളുടെ പേരിൽ ലഹരി മരുന്ന് ഉപയോഗവും അനാശ്യാസ പ്രവർത്തനങ്ങളും നടക്കുന്നുണ്ട്.

കൂടാതെ ക്യാമ്പസിനകത്ത് വെച്ച് വാഹനങ്ങളിൽ അഭ്യാസ പ്രകടനങ്ങളും ഉണ്ട്. ഇത്തരം പ്രകടനങ്ങളിൽ ജീവൻ പൊലിഞ്ഞ ഒരുപാട് സംഭവങ്ങൾ മുന്നിലുണ്ടായിരിക്കെ അധികൃതരുടെ മൗനം അപകടം വിളിച്ച് വരുത്തുമെന്നും എം.എസ്.എം സംസ്ഥാന പ്രവർത്തക സംഗമം അഭിപ്രായപ്പെട്ടു.

പ്രവർത്തക സംഗമം കെഎൻഎം സംസ്ഥാന സെക്രട്ടറി ഫൈസൽ നന്മണ്ട ഉദ്ഘാടനം ചെയ്തു. എംഎസ്എം സംസ്ഥാന പ്രസിഡന്റ് ജസീം സാജിദ് അധ്യക്ഷത വഹിച്ചു.

യോഗത്തിൽ നവാസ് അൻവരി, ജസിൻ നജീബ്, ഫഹീം പുളിക്കൽ, സമാഹ് ഫാറൂഖി, ഷഫീഖ് അസ്ഹരി, അൻഷിദ് നരിക്കുനി, ഷഹീം പാറന്നൂർ, നദീർ മൊറയൂർ, ലുക്മാൻ പോത്തുകൽ, ദാനിഷ് ബാദുഷ ഫൈസൽ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/100154/farewell-party-msm-should-stop-the-riots)