---
title: "ലിഫ്റ്റിൽ കുടുങ്ങി ; നാദാപുരം ഗവ. ആശുപത്രിയിലെ ലിഫ്റ്റിൽ രണ്ട് പേർ കുടുങ്ങി"
english_title: "Stuck in the elevator; Nadapuram Govt. Two people got stuck in the lift of the hospital"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/100254/stuck-in-the-elevator-nadapuram-govt-two-people-got-stuck-in-the-lift-of-the-hospital"
published_at: "2023-02-28T12:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63fdae2ad5185_nadapuram_thaluk_hsptl.jpg"
keywords: []
---

# ലിഫ്റ്റിൽ കുടുങ്ങി ; നാദാപുരം ഗവ. ആശുപത്രിയിലെ ലിഫ്റ്റിൽ രണ്ട് പേർ കുടുങ്ങി

> **Lead Summary:** **നാദാപുരം: **താലൂക്ക് ആശുപത്രിയിലെ ലിഫ്റ്റ് വീണ്ടും തകരാറിലായി ഉച്ചയ്ക്ക് ലിഫ്റ്റിൽ കുടുങ്ങിയ രണ്ട് പേരെ ജീവനക്കാർ ഏറെ നേരത്തെ പ്രയത്നത്തിനു ശേഷമാണ് മുകളിലത്തെ നിലയിൽ നിന്നു പുറത്തെത്തിച്ചത്.

## Article Content

**നാദാപുരം: **താലൂക്ക് ആശുപത്രിയിലെ ലിഫ്റ്റ് വീണ്ടും തകരാറിലായി ഉച്ചയ്ക്ക് ലിഫ്റ്റിൽ കുടുങ്ങിയ രണ്ട് പേരെ ജീവനക്കാർ ഏറെ നേരത്തെ പ്രയത്നത്തിനു ശേഷമാണ് മുകളിലത്തെ നിലയിൽ നിന്നു പുറത്തെത്തിച്ചത്.

ആശുപത്രിക്കായി നിർമിച്ച ബഹുനില കെട്ടിടത്തിന് റാംപ് നിർമിക്കാത്തതിനാൽ ലിഫ്റ്റ് വഴിയാണ് കിടത്തിച്ചികിത്സയ്ക്ക് രോഗികളെ വാർഡുകളിലേക്ക് എത്തിക്കുന്നതും പുറത്തേക്കു കൊണ്ടു പോകുന്നതും.

നിലയിലെ ഒപി വിഭാഗത്തിലേക്ക് പ്രായമായ രോഗികൾ വരുന്നതും പോകുന്നതും ലിഫ്റ്റ് വഴിയായിരുന്നു. അതാണ് നിലച്ചത്. മുൻപ് ലിഫ്റ്റ് തകരാറിലായപ്പോൾ കൊച്ചിയിൽ നിന്ന് വിദഗ്ധർ എത്തി ശരിയാക്കി. ലിഫ്റ്റ് ഓപ്പറേറ്റർമാർ ഇല്ലാത്തതും ഇടയ്ക്കിടെ ലിഫ്റ്റ് തകരാറിലാകാൻ ഇടയാക്കുന്നതായി പരാതിയുണ്ട്.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/100254/stuck-in-the-elevator-nadapuram-govt-two-people-got-stuck-in-the-lift-of-the-hospital)