---
title: "ഉഗ്ര സ്ഫോടനം; നരിപ്പറ്റ റോഡിൽ വിദഗ്ധ സംഘത്തിന്റെ പരിശോധന"
english_title: "Violent explosion; Inspection by expert team on Naripatta road"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/100258/violent-explosion-inspection-by-expert-team-on-naripatta-road"
published_at: "2023-02-28T13:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63fdb043d63a4_bomb_pic.jpg"
keywords: []
---

# ഉഗ്ര സ്ഫോടനം; നരിപ്പറ്റ റോഡിൽ വിദഗ്ധ സംഘത്തിന്റെ പരിശോധന

> **Lead Summary:** **നാദാപുരം:** നരിപ്പറ്റ റോഡിൽ പൗർണമി വായനശാലക്കു സമീപം സ്റ്റീൽ ബോംബ് സ്ഫോടനമുണ്ടായ പശ്ചാത്തലത്തിൽ പ്രദേശത്ത് വിദഗ്ധസംഘം പരിശോധന നടത്തി. കഴിഞ്ഞ ദിവസം രാത്രിയാണ് മേഖലയെ നടുക്കിയ ഉഗ്രസ്ഫോടനം.

## Article Content

**നാദാപുരം:** നരിപ്പറ്റ റോഡിൽ പൗർണമി വായനശാലക്കു സമീപം സ്റ്റീൽ ബോംബ് സ്ഫോടനമുണ്ടായ പശ്ചാത്തലത്തിൽ പ്രദേശത്ത് വിദഗ്ധസംഘം പരിശോധന നടത്തി. കഴിഞ്ഞ ദിവസം രാത്രിയാണ് മേഖലയെ നടുക്കിയ ഉഗ്രസ്ഫോടനം.

ടാർ റോഡിൽ പതിച്ച സ്റ്റീൽ ബോംബ് വൻ ശബ്ദത്തിൽ പൊട്ടിത്തെറിച്ചു. സ്ഫോടനത്തെ തുടർന്ന് ടാറിംഗ് ഇളകിയ നിലയിലാണ്. സ്ഫോടന ശബ്ദം കേട്ട് ഓടിയെത്തിയപ്പോൾ സ്ഥലത്ത് പുക നിറഞ്ഞ നിലയിലും വെടി മരുന്നിന്റെ രൂക്ഷ ഗന്ധം അനുഭവപ്പെട്ടതായും പരിസരവാസികൾ പറഞ്ഞു.

പോലീസ് നടത്തിയ പരിശോധനയിൽ സ്റ്റീൽ കണ്ടെയ്നറിന്റെ ചീളുകൾ കസ്റ്റഡിയിലെടുത്തു. പരിസരത്തെ ഇട റോഡിൽ നിന്നോ മറ്റോ സ്റ്റീൽ ബോംബ് എറിഞ്ഞ് ഭീതി പരത്തിയതാകാമെന്നാണ് പോലീസ് നിഗമനം.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/100258/violent-explosion-inspection-by-expert-team-on-naripatta-road)