---
title: "മുസ്ലിം ലീഗ് ജില്ലാ കമ്മിറ്റി; നാദാപുരത്ത് നിന്നും 3 ഭാരവാഹികൾ"
english_title: "Muslim League District Committee; 3 office bearers from Nadapuram"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/100269/muslim-league-district-committee-3-office-bearers-from-nadapuram"
published_at: "2023-02-28T13:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63fdb8e93b7ce_league.jpg"
keywords: []
---

# മുസ്ലിം ലീഗ് ജില്ലാ കമ്മിറ്റി; നാദാപുരത്ത് നിന്നും 3 ഭാരവാഹികൾ

> **Lead Summary:** **നാദാപുരം: **മുസ്ലിം ലീഗ് ജില്ലാ കമ്മിറ്റിയിൽ നാദാപുരത്ത് നിന്ന് മൂന്നു ഭാരവാഹികൾ. മുസ്ലിംലീഗ് മെമ്പർഷിപ്പ് അടിസ്ഥാനത്തിലുള്ള കോഴിക്കോട് ജില്ലാ കമ്മിറ്റി ഇന്ന് നിലവിൽ വന്നു. 17 അംഗ ഭാരവാഹി പട്ടികയിൽ നാദാപുരം നിയോജക മണ്ഡലത്തിൽ നിന്ന് മൂന്നുപേർക്ക് പ്രാതിനിധ്യം ലഭിച്ചു.

## Article Content

**നാദാപുരം: **മുസ്ലിം ലീഗ് ജില്ലാ കമ്മിറ്റിയിൽ നാദാപുരത്ത് നിന്ന് മൂന്നു ഭാരവാഹികൾ. മുസ്ലിംലീഗ് മെമ്പർഷിപ്പ് അടിസ്ഥാനത്തിലുള്ള കോഴിക്കോട് ജില്ലാ കമ്മിറ്റി ഇന്ന് നിലവിൽ വന്നു. 17 അംഗ ഭാരവാഹി പട്ടികയിൽ നാദാപുരം നിയോജക മണ്ഡലത്തിൽ നിന്ന് മൂന്നുപേർക്ക് പ്രാതിനിധ്യം ലഭിച്ചു.

നിലവിൽ വൈസ് പ്രസിഡണ്ട് ആയ അഹമ്മദ് പുന്നക്കൽ ഇതേ സ്ഥാനത്ത് തന്നെ തുടരും. മണ്ഡലം പ്രസിഡണ്ട് ആയ സൂപ്പി നരിക്കാട്ടേരിയാണ് പുതിയ ജില്ലാ ട്രഷറർ. യൂത്ത് ലീഗ് ജില്ലാ സെക്രട്ടറിയായിരുന്ന കെ കെ നവാസ് പുതിയ ജില്ലാ സെക്രട്ടറിയും ആകും .  

ജില്ലയിലെ 13 നിയോജകമണ്ഡലങ്ങളിൽ വടകര ഒഴികെ മറ്റു മണ്ഡലങ്ങൾക്കെല്ലാം ഭാരവാഹി പട്ടികയിൽ സ്ഥാനമുണ്ട്. നാദാപുരം നിയോജകമണ്ഡലത്തിന് മൂന്നു ഭാരവാഹി സ്ഥാനം ലഭിച്ചത് പാർട്ടി പ്രവർത്തകർക്ക് വലിയ സന്തോഷത്തിന് ഇടം നൽകി.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/100269/muslim-league-district-committee-3-office-bearers-from-nadapuram)