---
title: "രാത്രി ഗസൽ; കല്ലാച്ചിമ്മൽ മാപ്പിള എൽപി സ്‌കൂൾ വാർഷികാഘോഷം നാളെ"
english_title: "Night gazelle; Kallachimmal Mappila LP School anniversary celebration tomorrow"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/100279/night-gazelle-kallachimmal-mappila-lp-school-anniversary-celebration-tomorrow"
published_at: "2023-02-28T14:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63fdc26bb4924_gasal.jpg"
keywords: []
---

# രാത്രി ഗസൽ; കല്ലാച്ചിമ്മൽ മാപ്പിള എൽപി സ്‌കൂൾ വാർഷികാഘോഷം നാളെ

> **Lead Summary:** **നാദാപുരം: **കല്ലാച്ചിമ്മൽ മാപ്പിള എൽപി സ്‌കൂൾ നൂറാം വാർഷികാഘോഷം നാളെ രാവിലെ 9 മണി മുതൽ നടക്കും . രാവിലെ മുതൽ കുട്ടികളുടെ കലാ പരിപാടികൾ , വിവിധ വിഷയങ്ങളിൽ മികവ് തെളിയിച്ച പൂർവ്വ വിദ്യാർത്ഥികളെ ആദരിക്കൽ എന്നിവ നടക്കും .

## Article Content

**നാദാപുരം: **കല്ലാച്ചിമ്മൽ മാപ്പിള എൽപി സ്‌കൂൾ നൂറാം വാർഷികാഘോഷം നാളെ രാവിലെ 9 മണി മുതൽ നടക്കും . രാവിലെ മുതൽ കുട്ടികളുടെ കലാ പരിപാടികൾ , വിവിധ വിഷയങ്ങളിൽ മികവ് തെളിയിച്ച പൂർവ്വ വിദ്യാർത്ഥികളെ ആദരിക്കൽ എന്നിവ നടക്കും .

വൈകുന്നേരം 4 മണിക്ക് കെ മുരളീധരൻ എം പി വാർഷികാഘോഷം ഉദ്ഘാടനം ചെയ്യും . ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി വി മുഹമ്മദലി മുഖ്യാധിയായിരിക്കും .

ജന പ്രതിനിധികൾ വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കൾ , വിദ്യാഭ്യാസ പ്രവർത്തകർ തുടങ്ങിയവർ സംബഡിക്കും . രാത്രി 7 മണിക്ക് സമീർ ബിൻസി നയിക്കുന്ന ഗസൽ നടക്കുമെന്നു പ്രോഗ്രാം കമ്മിറ്റി ചെയർമാൻ സി കെ നാസർ അറിയിച്ചു .

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/100279/night-gazelle-kallachimmal-mappila-lp-school-anniversary-celebration-tomorrow)