---
title: "നാടിനു വേണ്ടി;  കെഎസ്ആർടിസി ബസ് പുനഃസ്ഥാപിക്കണം"
english_title: "for the country; KSRTC bus should be restored"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/100342/for-the-country-ksrtc-bus-should-be-restored"
published_at: "2023-02-28T17:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63fdf01998f14_k_s_r_t_c_1.jpg"
keywords: []
---

# നാടിനു വേണ്ടി;  കെഎസ്ആർടിസി ബസ് പുനഃസ്ഥാപിക്കണം

> **Lead Summary:** **അരൂർ: **വർഷങ്ങളായി സർവീസ് നടത്തിയിരുന്ന ബസ് വീണ്ടും പുനസ്ഥാപിക്കുവാനായി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് രംഗത്ത്.തൊട്ടിൽപ്പാലത്തുനിന്ന് അരൂർ വഴി കോഴിക്കോട് മെഡിക്കൽ കോളേജിലേയ്ക്ക് സർവ്വീസ് നടത്തിയിരുന്ന കെ.എസ്.ആർ.ടി.സി ബസ്സ് സർവ്വീസ് നിർത്തിയിട്ട് ഏറെ നാളായി.

## Article Content

**അരൂർ: **വർഷങ്ങളായി സർവീസ് നടത്തിയിരുന്ന ബസ് വീണ്ടും പുനസ്ഥാപിക്കുവാനായി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് രംഗത്ത്.തൊട്ടിൽപ്പാലത്തുനിന്ന് അരൂർ വഴി കോഴിക്കോട് മെഡിക്കൽ കോളേജിലേയ്ക്ക് സർവ്വീസ് നടത്തിയിരുന്ന കെ.എസ്.ആർ.ടി.സി ബസ്സ് സർവ്വീസ് നിർത്തിയിട്ട് ഏറെ നാളായി.

കോഴിക്കോട് മെഡിക്കൽ കോളേജിലേയ്ക്കുള്ള യാത്ര രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഏറെ പ്രയാസമാണ് ഇപ്പോൾ.

പ്രസ്തുത സർവ്വീസ് പുന:സ്ഥാപിച്ചുകിട്ടുന്നതിന് ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജുവിന് കുറ്റ്യാടി എം.എൽ. എ കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ മുഖേന പുറമേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അഡ്വ: വി.കെ ജ്യോതി ലക്ഷ്മി നിവേദനം നൽകി. പരിശോധിച്ച ശേഷം പരിഹാരം കാണാമെന്ന് മന്ത്രി പ്രസിഡണ്ടിന് ഉറപ്പ് നൽകുകയുണ്ടായി.****

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/100342/for-the-country-ksrtc-bus-should-be-restored)