---
title: "സംസ്ഥാന ബോഡി ബിൽഡിംഗ് ചാമ്പ്യൻഷിപ്പ് ; ഗോൾഡ് മെഡൽ ജേതാവിന് സ്വീകരണം നൽകി"
english_title: "State Body Building Championship; A reception was held for the gold medalist"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/100420/state-body-building-championship-a-reception-was-held-for-the-gold-medalist"
published_at: "2023-02-28T22:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63fe323ab378b_body_building.jpg"
keywords: []
---

# സംസ്ഥാന ബോഡി ബിൽഡിംഗ് ചാമ്പ്യൻഷിപ്പ് ; ഗോൾഡ് മെഡൽ ജേതാവിന് സ്വീകരണം നൽകി

> **Lead Summary:** **നാദാപുരം : **കേരള സംസ്ഥാന ബോഡി ബിൽഡിംഗ് ചാമ്പ്യൻഷിപ്പിൽ +50 മാസ്റ്റേഴ്സ് വിഭാഗത്തിൽ ഗോൾഡ് മെഡൽ കരസ്ഥമാക്കിയ മെഹ്ഫിൽ മന്തി ചീഫ് കുക്ക് അഷ്റഫ് പി.എക്ക് മെഹ്ഫിൽ മന്തി റസ്റ്റോറന്‍റ് ടീം വടകര റെയിൽവേ സ്റ്റേഷനിൽ സ്വീകരണം നൽകി.

## Article Content

**നാദാപുരം : **കേരള സംസ്ഥാന ബോഡി ബിൽഡിംഗ് ചാമ്പ്യൻഷിപ്പിൽ +50 മാസ്റ്റേഴ്സ് വിഭാഗത്തിൽ ഗോൾഡ് മെഡൽ കരസ്ഥമാക്കിയ മെഹ്ഫിൽ മന്തി ചീഫ് കുക്ക് അഷ്റഫ് പി.എക്ക് മെഹ്ഫിൽ മന്തി റസ്റ്റോറന്‍റ് ടീം വടകര റെയിൽവേ സ്റ്റേഷനിൽ സ്വീകരണം നൽകി.

കഴിഞ്ഞ വർഷം റണ്ണറപ്പായ അഷ്റഫ് കഠിനമായ പരിശ്രമത്തിലൂടെയാണ് ഈ വർഷം മിസ്റ്റർ കേരള പട്ടം സ്വന്തമാക്കിയത്. നാദാപുരം കക്കംവെള്ളിയിൽ പ്രവർത്തിക്കുന്ന മെഹ്ഫിൽ മന്തി റസ്റ്റോറന്‍റിലെ ചീഫ് കുക്കും മന്തി സ്പെഷ്യലിസ്റ്റുമാണ് ഇദ്ദേഹം.

അഷ്റഫിന്റെ രുചിയേറും കുഴിമന്തി തേടി ദൂരെ സ്ഥലങ്ങളിൽ നിന്നടക്കം മെഹ്ഫിൽ മന്തി റസ്റ്റോറന്റിൽ ആളുകൾ എത്താറുണ്ട്. കൃത്യതയാർന്ന ജീവിത ശൈലിയാണ് ജോലിത്തിരക്കിനിടയിലും വലിയ നേട്ടങ്ങൾ കരസ്ഥമാക്കാൻ അഷ്റഫിന് തുണയായത്. സ്വീകരണ ചടങ്ങിൽ കുഞ്ഞമ്മദ് എ പി, മുഹമ്മദ് കുഞ്ഞി സി എച്ച്,എം.കെ സമീർ, ജുനൈദ് കെ കെ,സാലിഹ് കെ.യു, ഇല്ല്യാസ് കെ.യു, മുഹമ്മദ് പേരോട്, അസ്കർ പി, ഇസ്മയിൽ കെ യു, നവാസ് പി പി, സമീർ പി പി തുങ്ങിയവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/100420/state-body-building-championship-a-reception-was-held-for-the-gold-medalist)