---
title: "ആരോഗ്യ മേള; വിവിധ സേവനങ്ങളോടെ ശ്രദ്ധേയമായി"
english_title: "Health Fair; Featured with various services"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/100424/health-fair-featured-with-various-services"
published_at: "2023-02-28T22:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63fe35aa34698_mela_pic.jpg"
keywords: []
---

# ആരോഗ്യ മേള; വിവിധ സേവനങ്ങളോടെ ശ്രദ്ധേയമായി

> **Lead Summary:** **തൂണേരി:** ചികിത്സാരീതികളും സേവനങ്ങളും അറിയാൻ തുണേരിയിൽ ആരോഗ്യ മേള നടത്തി. തൂണേരി ഗ്രാമപഞ്ചായത്തിന്റെയും പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെയും സംയുക്താഭിമുഖ്യത്തിലാണ് ആരോഗ്യമേള സംഘടിപ്പിച്ചത്. ആരോഗ്യവകുപ്പിന് കീഴിലെ വിവിധ സേവനനങ്ങളെക്കുറിച്ചും ചികിത്സാ രീതികളെക്കുറിച്ചുമുള്ള അവബോധം പൊതുജനങ്ങളിൽ എത്തിക്കുക എന്നതാണ് മേള കൊണ്ട് ഉദ്ദേശിക്കുന്നത്.

## Article Content

**തൂണേരി:** ചികിത്സാരീതികളും സേവനങ്ങളും അറിയാൻ തുണേരിയിൽ ആരോഗ്യ മേള നടത്തി. തൂണേരി ഗ്രാമപഞ്ചായത്തിന്റെയും പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെയും സംയുക്താഭിമുഖ്യത്തിലാണ് ആരോഗ്യമേള സംഘടിപ്പിച്ചത്. ആരോഗ്യവകുപ്പിന് കീഴിലെ വിവിധ സേവനനങ്ങളെക്കുറിച്ചും ചികിത്സാ രീതികളെക്കുറിച്ചുമുള്ള അവബോധം പൊതുജനങ്ങളിൽ എത്തിക്കുക എന്നതാണ് മേള കൊണ്ട് ഉദ്ദേശിക്കുന്നത്.

ജീവിതശൈലി രോഗങ്ങൾ മുൻകൂട്ടി കണ്ടെത്തുന്നതിന് രക്തസമ്മർദ്ദം, പ്രമേഹ പരിശോധന, നേത്ര പരിശോധന, അതിഥി തൊഴിലാളികളുടെ സ്ക്രീനിംഗ് എന്നിവ നടത്തി. ആരോഗ്യ ബോധവൽക്കരണ സ്റ്റാൾ ഒരുക്കിയതിന് പുറമേ ബോധവൽക്കരണ ക്ലാസ്സും സംഘടിപ്പിച്ചു. മേള തൂണേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി ഷാഹിന ഉദ്ഘാടനം ചെയ്തു.

മെമ്പർ ലിഷ അധ്യക്ഷത വഹിച്ചു.ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സുധ സത്യൻ, വാർഡ് മെമ്പർമാരായ കാനന്തേരി കൃഷ്ണൻ, ഇ കെ രാജൻ, മെഡിക്കൽ ഓഫീസർ ഡോ അബ്ദുൽസലാം, ആരോഗ്യപ്രവർത്തകരായ രാജേഷ് കുമാർ, പ്രദീപൻ, മൃദുൽ, രഞ്ജിത്ത്, ഭഗീഷ് ഭാസ്കരൻ, അനിത, ഹരിത, അനുഷ, പി ആർ ഓ സിബി, ആശാ പ്രവർത്തകർ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/100424/health-fair-featured-with-various-services)