---
title: "പ്രതിഷ്ഠാദിന ആഘോഷം; തിനൂർ ശങ്കരനാരായണ ക്ഷേത്രത്തിൽ ആഘോഷം തുടങ്ങി"
english_title: "A dedication day celebration; The celebration started at Thinur Shankaranarayana Temple"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/100427/a-dedication-day-celebration-the-celebration-started-at-thinur-shankaranarayana-temple"
published_at: "2023-02-28T22:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63fe3781630f6_thinur_pic.jpg"
keywords: []
---

# പ്രതിഷ്ഠാദിന ആഘോഷം; തിനൂർ ശങ്കരനാരായണ ക്ഷേത്രത്തിൽ ആഘോഷം തുടങ്ങി

> **Lead Summary:** **വട്ടോളി: **തിനൂർ ശ്രീ ശങ്കരനാരായണ ക്ഷേത്രത്തിൽ പ്രതിഷ്ഠാദിന ആഘോഷം തുടങ്ങി. മൂന്നുദിവസം നീണ്ടുനിൽക്കുന്ന ആഘോഷം കലവറ നിറയ്ക്കൽ ഘോഷ യാത്രയോടെ ആരംഭിച്ചു.

## Article Content

**വട്ടോളി: **തിനൂർ ശ്രീ ശങ്കരനാരായണ ക്ഷേത്രത്തിൽ പ്രതിഷ്ഠാദിന ആഘോഷം തുടങ്ങി. മൂന്നുദിവസം നീണ്ടുനിൽക്കുന്ന ആഘോഷം കലവറ നിറയ്ക്കൽ ഘോഷ യാത്രയോടെ ആരംഭിച്ചു.

മുള്ളമ്പത്ത് ആനക്കുഴി പീടികയ്ക്ക് സമീപത്തുനിന്ന് വാദ്യഘോഷത്തോടെ ആരംഭിച്ച കലവറ നിറയ്ക്കൽ ഘോഷയാത്രയ്ക്ക് ആഘോഷ കമ്മിറ്റി ഭാരവാഹികളായ ടി ഗിരീഷ് കുമാർ, എൻ പി രവീന്ദ്രൻ, സി കെ നാണു, പി കെ ശശി, കെ പി മോഹൻ ദാസ്, എൻ ശശികുമാർ, പി കെ രാജൻ, കെ അച്യുതൻ, കുഞ്ഞികൃഷ്ണ വാര്യർ, പ്രീത, ഗംഗാദേവി എന്നിവർ നേതൃത്വം നൽകി.

നാളെ വിവിധ ക്ഷേത്ര ചടങ്ങുകളും വൈകിട്ട് നാട്ടരങ്ങ്, ഗാനമേള എന്നിവയും നടക്കും. വ്യാഴാഴ്ച വൈകിട്ട് തായമ്പക, പുഴയിൽ നിന്നുള്ള എഴുന്നള്ളത്ത്, ഭഗവതിക്ക് കളമെഴുത്തും പാട്ടും, മൂന്നാം തീയതി ക്ഷേത്ര ചടങ്ങുകൾ, അയ്യപ്പന് വിശേഷാൽ പൂജ, തായമ്പക, ഗുരുതി, ചുറ്റുവിളക്ക്, തുടർന്ന് രാത്രി തിരുവനന്തപുരം കലാക്ഷേത്രത്തിന്റെ പരശുരാമൻ നാടകം എന്നിവയും അരങ്ങേറും.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/100427/a-dedication-day-celebration-the-celebration-started-at-thinur-shankaranarayana-temple)