---
title: "കനാൽ കൈയ്യേറ്റം; വെള്ളം കിട്ടാക്കനി, സർവ്വേ നടപടിയും അതിർത്തി നിർണ്ണയവും പൂർത്തിയായില്ല"
english_title: "Canal encroachment; The survey process and boundary demarcation was not completed due to lack of water"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/100494/canal-encroachment-the-survey-process-and-boundary-demarcation-was-not-completed-due-to-lack-of-water-new"
published_at: "2023-03-01T11:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63feea67b70d4_kanal_pic.jpg"
keywords: []
---

# കനാൽ കൈയ്യേറ്റം; വെള്ളം കിട്ടാക്കനി, സർവ്വേ നടപടിയും അതിർത്തി നിർണ്ണയവും പൂർത്തിയായില്ല

> **Lead Summary:** **ഇരിങ്ങണ്ണൂർ: ** കുറ്റ്യാടി കനാലിന്റെ ഭാഗമായ വേറ്റുമ്മൽ - കായപ്പനച്ചി ബ്രാഞ്ച് കനാൽ 4.200 കി.മീ ദൂരം പ്രവൃത്തി പൂർത്തിയാവാൻ സർവ്വേ ഇനിയും ആരംഭിച്ചില്ല. ഇത് സംബന്ധിച്ച് ഇ.കെ വിജയൻ എം.എൽ.എ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന് നിവേദനം നൽകുകയും,ജില്ലാ വികസന സമിതി യോഗത്തിൽ ആവശ്യപ്പെടുകയും ചെയ്തിരുന്നു.

## Article Content

**ഇരിങ്ങണ്ണൂർ: ** കുറ്റ്യാടി കനാലിന്റെ ഭാഗമായ വേറ്റുമ്മൽ - കായപ്പനച്ചി ബ്രാഞ്ച് കനാൽ 4.200 കി.മീ ദൂരം പ്രവൃത്തി പൂർത്തിയാവാൻ സർവ്വേ ഇനിയും ആരംഭിച്ചില്ല. ഇത് സംബന്ധിച്ച് ഇ.കെ വിജയൻ എം.എൽ.എ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന് നിവേദനം നൽകുകയും,ജില്ലാ വികസന സമിതി യോഗത്തിൽ ആവശ്യപ്പെടുകയും ചെയ്തിരുന്നു.

ഇതേ തുടർന്ന് ടെയിൽ എന്റ് ഭാഗത്ത് സർവ്വേ നടത്തി അതിർത്തി നിർണയിക്കാൻ താലൂക്ക് സർവേ വിഭാഗത്തിന് നിർദ്ദേശം നൽകുകയും ചെയ്തു. പ്രാഥമിക പരിശോധന നടത്തിയപ്പോൾ കനാലിന്റെ അവസാനത്തെ തൂണേരി മുതൽ കായപ്പനച്ചി വരെയുള്ള 4.200 കി മീ ദൂരത്തെ അവസാനഭാഗത്തെ .

2. കി.മീ ദൂരം കോൺക്രീറ്റ് നശിച്ചും അതിർത്തി കല്ലുകൾ പോലും കാണാൻ പറ്റാത്ത അവസ്ഥയിലും കാട് മൂടിയ അവസ്ഥയിലുമാണ്. കൂടാതെ ചില ഭാഗങ്ങളിൽ അനധികൃത കയ്യേറ്റവും ഉണ്ട് . അവസാന ഭാഗത്ത് കനാൽ നിർമാണം നടത്താനും ബാക്കിയുണ്ട്.സർവ്വേ സമയബന്ധിതമായി പൂർത്തിയാക്കാൻ ഒരു സ്പെഷൽ ടീമിനെ പ്രഖ്യാപിച്ചാൽ മാത്രമേ സാധിക്കൂ എന്ന അവസ്ഥയിലാണിപ്പോഴത്തെ സ്ഥിതി.

നിലവിൽ ഒരു സർവ്വേയർ മാത്രമാണ് താലൂക്കിലുള്ളത്. റവന്യു സർവ്വേ ടീം കാട് വൃത്തിയാക്കുന്നത് ഉൾപ്പെടെയുള്ള പ്രവർത്തനങ്ങൾക്ക് ഫണ്ട് ഡെപ്പോസിറ്റി നായി ഫണ്ടിനുള്ള എസ്റ്റിമേറ്റ് സഹിതമുള്ള റിപ്പോർട്ട് തയ്യാറാക്കി അയച്ചാൽ കാലതാമസം കൂടാതെ അനുമതി ലഭ്യമാക്കുകയും സർവ്വേ നടപടികൾ ആരംഭിക്കുകയും ചെയ്യും എന്നാണറിയുന്നത്.

കനാൽ പൂർത്തിയായാൽ ഇരിങ്ങണ്ണൂർ, കായപ്പനച്ചി പ്രദേശങ്ങളിൽ വേനൽ കാലത്തെ കുടിവെള്ളക്ഷാമം പരിഹരിക്കാനും കൃഷിക്കാവശ്യമായ വെള്ളം യഥേഷ്ടം ലഭിക്കുകയും ചെയ്യും. വർഷങ്ങളായി ഇതിനായി കാത്തിരിക്കുകയാണ് ഈ പ്രദേശ വാസികൾ .

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/100494/canal-encroachment-the-survey-process-and-boundary-demarcation-was-not-completed-due-to-lack-of-water-new)