---
title: "ഗ്രാമദീപം; വളയം യു.പി സ്കൂൾ പത്രം പ്രകാശനം ചെയ്തു "
english_title: "village lamp; Valayam released the UP school newspaper"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/100567/village-lamp-valayam-released-the-up-school-newspaper"
published_at: "2023-03-01T14:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63ff1ab7460a9_pathram_pic.jpg"
keywords: []
---

# ഗ്രാമദീപം; വളയം യു.പി സ്കൂൾ പത്രം പ്രകാശനം ചെയ്തു 

> **Lead Summary:** **വളയം: **പഠന പ്രവർത്തനത്തിന്റെ ഭാഗമായി വളയം യു പി സ്കൂളിൽ തയാറാക്കിയ ഗ്രാമദീപം സ്കൂൾ പത്രം പ്രകാശനം ചെയ്തു. വളയം പഞ്ചായത്ത് പ്രസിഡൻറ് കെ.പി.പ്രദീഷ് പ്രകാശനം നിർവ്വഹിച്ചു . പിടിഎ പ്രസിഡന്റ് വി.പി. ചന്ദ്രൻ പരിപാടിയിൽ അധ്യക്ഷത വഹിച്ചു.

## Article Content

**വളയം: **പഠന പ്രവർത്തനത്തിന്റെ ഭാഗമായി വളയം യു പി സ്കൂളിൽ തയാറാക്കിയ ഗ്രാമദീപം സ്കൂൾ പത്രം പ്രകാശനം ചെയ്തു. വളയം പഞ്ചായത്ത് പ്രസിഡൻറ് കെ.പി.പ്രദീഷ് പ്രകാശനം നിർവ്വഹിച്ചു . പിടിഎ പ്രസിഡന്റ് വി.പി. ചന്ദ്രൻ പരിപാടിയിൽ അധ്യക്ഷത വഹിച്ചു.

പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ എം.കെ. അശോകൻ, മാനേജർ പി.കെ. രാധാകൃഷ്ണൻ, സി. ലിജിബ, പ്രധാനാധ്യാപിക വി.കെ. അനില, കെ.കെ. സജീവ്കുമാർ, എൻ. പ്രദീപ് കുമാർ, കെ.പി. സുനിത എന്നിവർ സംസാരിച്ചു .

വാർത്താ പത്രങ്ങളുടെ കെട്ടിലും മട്ടിലുമാണ് ഗ്രാമദീപം 4 പേജ് കളറിൽ പുറത്തിറക്കിയത്. അക്കാദമിക പ്രവർത്തനങ്ങൾ, കലാ കായിക, ശാസ്ത്രമേള നേട്ടങ്ങൾ, റൂളിന്റെ തനതു പ്രവർത്തനം, പരാതി, എഡിറ്റോറിയൽ, ലേഖനം, സ്കൂളിലെ കൗതുക വാർത്തകൾ, നാട്ടിലെ വാർത്ത എന്നിവയാണ് പത്രത്തിൽ ഉള്ളത് .

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/100567/village-lamp-valayam-released-the-up-school-newspaper)