---
title: "വാർഷികാഘോഷവും യാത്രയയപ്പ് സമ്മേളനവും ; കല്ലാച്ചി ഗവ: യു പി സ്കൂൾ വാർഷികാഘോഷം " നൂപുരം" മാർച്ച് 5 ന്"
english_title: "Anniversary Celebration and Farewell Meeting; Kallachi Govt: UP School Anniversary Celebration "
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/100629/anniversary-celebration-and-farewell-meeting-kallachi-govt-up-school-anniversary-celebration-nupuram-on-5th-march"
published_at: "2023-03-01T19:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63ff5d4854792_yathrayayapp.jpg"
keywords: []
---

# വാർഷികാഘോഷവും യാത്രയയപ്പ് സമ്മേളനവും ; കല്ലാച്ചി ഗവ: യു പി സ്കൂൾ വാർഷികാഘോഷം " നൂപുരം" മാർച്ച് 5 ന്

> **Lead Summary:** > ** നാദാപുരം : **കല്ലാച്ചി ഗവ: യു പി സ്കൂൾ വാർഷികാഘോഷം " നൂപുരം" മാർച്ച് 5 ന് തുടക്കമാകും. സ്വാഗത സംഘം ചെയർമാൻ വി പി കുഞ്ഞിക്കൃഷ്ണൻ കൊടി ഉയർത്തുന്നതോടെ ആഘോഷ പരിപാടികൾക്ക് തുടക്കമാകും. ആഘോഷ പരിപാടിയും ഇ കെ വിജയൻ എം എൽ എ യാത്രയയപ്പ് സമ്മേളനവും ബിനോയ് വിശ്വം എം പി ഉദ്ഘാടനം ചെയ്യുo. നാദാപുരം പഞ്ചായത്ത് പ്രസിഡണ്ട് വി വി മുഹമ്മദലി അധ്യക്ഷത വഹിക്കും .

## Article Content

> ** നാദാപുരം : **കല്ലാച്ചി ഗവ: യു പി സ്കൂൾ വാർഷികാഘോഷം " നൂപുരം" മാർച്ച് 5 ന് തുടക്കമാകും. സ്വാഗത സംഘം ചെയർമാൻ വി പി കുഞ്ഞിക്കൃഷ്ണൻ കൊടി ഉയർത്തുന്നതോടെ ആഘോഷ പരിപാടികൾക്ക് തുടക്കമാകും. ആഘോഷ പരിപാടിയും ഇ കെ വിജയൻ എം എൽ എ യാത്രയയപ്പ് സമ്മേളനവും ബിനോയ് വിശ്വം എം പി ഉദ്ഘാടനം ചെയ്യുo. നാദാപുരം പഞ്ചായത്ത് പ്രസിഡണ്ട് വി വി മുഹമ്മദലി അധ്യക്ഷത വഹിക്കും .

സഹവാസ ക്യാമ്പ്, സ്പന്ദനം പൂർവ്വ അധ്യാപക വിദ്യാർത്ഥി സംഗമം, മെഡിക്കൽ എക്സിബിഷൻ റിയാലിറ്റി ഷോ യാത്രയയപ്പ് സമ്മേളനം, കുട്ടികളുടെ കലാപരിപാടികൾ എന്നീ പത്തിന പരിപാടികളാണ് വാർഷികത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്നത്. വൈവിധ്യമാർന്ന ഒട്ടേറെ പ്രവർത്തനങ്ങൾ ഈ അധ്യായന വർഷം സ്കൂളിൽ നടപ്പാക്കിയിട്ടുണ്ട്. കോവിഡ് കൊണ്ട് വന്ന പിന്നോക്കാവസ്ഥ പരിഹരിക്കുന്നതിന് സമഗ്രം എന്ന പേരിൽ പദ്ധതികൾ ആവിഷ്കരിച്ച് നടപ്പിലാക്കി.

ശാസ്ത്ര വിഷയങ്ങളിൽ അഭിരുചി വർദ്ധിപ്പിക്കുന്നതിനായി പരീക്ഷണക്കളരികളും ശാസ്ത്രസംവാദങ്ങളും സംഘടിപ്പിച്ചതോടൊപ്പം മേഖലാ ശാസ്ത്ര കേന്ദ്രത്തിലേക്ക് പഠന യാത്രയും നടത്തി. സാഹിത്യകാരന്മാരെയും എഴുത്തുകാരേയും പങ്കെടുപ്പിച്ചു സാഹിത്യ സംവാദങ്ങളും പരിശീലനങ്ങളും നൽകി. ബേപ്പൂർ സുൽത്താൻ വൈക്കം മുഹമ്മദ് ബഷീറിന്റെ വൈലാലിലുള്ള വീട് സന്ദർശിച്ചതുo അനീഷ് ബഷീറുമായി ഏറെനേരം സംസാരിച്ചതും കുട്ടികൾക്ക് മറക്കാനാവാത്ത അനുഭവങ്ങൾ സമ്മാനിച്ചു.

മധുരം എന്ന പേരിൽ ഗണിത ക്യാമ്പുകൾ സംഘടിപ്പിക്കുകയും എസ് എസ് കെ യുടെയും ഗ്രാമ പഞ്ചായത്തിന്റെയും സാമ്പത്തിക സഹായത്തോടെ നടത്തുന്ന ഇല പദ്ധതി ഏറ്റവും നന്നായി സംഘടിപ്പിക്കാൻ കഴിഞ്ഞു. സബ് ജില്ലാ ശാസ്ത്രമേളയിലും, കലാമേളയിലും രണ്ടും, മൂന്നും സ്ഥാനങ്ങൾ നേടി കലാരംഗത്തും സബ് ജില്ലയിലെ മികച്ച വിദ്യാലയമായി കല്ലാച്ചി ഗവൺമെന്റ് യുപി തലയുർത്തി നിൽക്കുന്നു . മികച്ച വിജയത്തോടൊപ്പം കഴിഞ്ഞ കുറെ വർഷങ്ങളായി പഞ്ചായത്തിൽ ഏറ്റവും കൂടുതൽ എൽ.എസ്.എസ് വിജയികളെ സൃഷ്ടിക്കുന്ന വിദ്യാലയം എന്ന ഖ്യാതിയും സ്കൂളിന് സ്വന്തമാണ്. 

കുട്ടികൾക്ക് സ്വയം രക്ഷ നൽകുന്ന കരാട്ടെ പരിശീലനവും കളരി പരിശീലനവും ഇവിടെ നടന്നു വരുന്നു . ഓരോ വർഷവും വിദ്യാർത്ഥികളുടെ എണ്ണം കൂടിക്കൂടി വരുന്ന ഈ വിദ്യാലയത്തിന്റെ ഭൗതിക സാഹചര്യം ഏറെ മെച്ചപ്പെടേണ്ടതുണ്ട്. ആവശ്യത്തിന് ക്ലാസ് മുറികൾ ഇല്ലാത്തതും സ്മാർട്ട് ക്ലാസ്സ് റും ഇല്ലാത്തതും ഏറെ പ്രയാസങ്ങൾ സൃഷ്ടിക്കുന്നുണ്ട്. ഹൈടെക് ക്ലാസ് മുറികളും ഭക്ഷണ ഹാളും കിഡ്സ് പാർക്കും ഞങ്ങളുടെ സ്വപ്നമാണ്.പുതിയ കെട്ടിടം നിർമ്മിക്കുന്നതിന് നാദാപുരം എംഎൽ എ ഇ കെ വിജയന്റെ ഫണ്ടിൽ നിന്നും കഴിഞ്ഞവർഷം 88 ലക്ഷം രൂപ അനുവദിച്ചു കിട്ടിയെങ്കിലും നിർമ്മാണ പ്രവർത്തനങ്ങൾ ഇതുവരെ തുടക്കം കുറിച്ചിട്ടില്ല.

നാദാപുരം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി.വി മുഹമ്മദലിയുടെയും വാർഡ് മെമ്പർ എം സി സുബൈറിന്റെയും പ്രത്യേക താൽപര്യപ്രകാരം സ്കൂളിൽ അനുവദിച്ച 22 ലക്ഷം ഉപയോഗിച്ച് പ്രധാന കെട്ടിടത്തിന്റെ മുകളിലത്തെ നിലയിൽ പുനരുദ്ധാരണ പ്രവർത്തനങ്ങൾ നടത്താൻ സാധിച്ചു. സ്വാഗത സംഘം ഭാരവാഹികൾ പറഞ്ഞു .സ്വാഗതസംഘം ചെയർമാൻ വി പി കുഞ്ഞി കൃഷ്ണൻ ഭാരവാഹികളായ കരിമ്പിൽ ദിവാകരൻ കെ കെ രഞ്ജിത്ത് , പിടിഎ പ്രസിഡണ്ട് സി കെ ശശി, ഹെഡ്മാസ്റ്റർ എം രവി ഇ കെ കുഞ്ഞബ്ദുള്ള മാസ്റ്റർ എന്നിവർ നാദാപുരത്ത് നടന്ന വാർത്താസമ്മേളനത്തിൽ പങ്കെടുത്തു

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/100629/anniversary-celebration-and-farewell-meeting-kallachi-govt-up-school-anniversary-celebration-nupuram-on-5th-march)